Wednesday 13 May 2020

ലോക്ക്ഡൗണില്‍ ആയ പിള്ള

'എനിക്കൊന്നും അറിയത്തില്ലേ എന്റെ ഇച്ചേയീ...'
സാമൂഹിക അകലം പാലിച്ച്, വേലിക്കിപ്പുറത്ത് നിന്ന് പാതിമുറിച്ച ചക്ക കൈ നീട്ടി വാങ്ങിക്കൊണ്ട്, മാസ്കിട്ട മല്ലിക, വേലിക്ക് അപ്പുറത്തുനില്ക്കുന്ന മാസ്കിടാത്ത ദേവകിയമ്മയോട് പരിദേവനം പറഞ്ഞു.


'എന്നാലും അവനിതെന്താ പറ്റിയെ... എന്തെങ്കിലും കണ്ടു പേടിച്ചാതാണോ ഇനി' എന്ന് ദേവകിയമ്മ പകുതി ആത്മാര്ഥതയോടെ ഒന്ന് ടെന്ഷനിടിച്ചു..

' അമ്പത്തിനാലാം വയസില്അങ്ങേരിനി എന്തു കണ്ട് പേടിക്കാനാ ഇച്ചേയീ.. ' ചക്കയിലെ അരക്ക് നൈറ്റിയില്വീഴാതിരിക്കാന്ശ്രദ്ധിച്ചുകൊണ്ട് മല്ലിക മറുപടിയും പറഞ്ഞു.



(ബാക്കി ഭാഗം കേള്‍ക്കാം :)‌‌)