Monday 23 July 2007

ബീരാനേ...എന്നോടീ ചതി വേണ്ടാരുന്നു..

"ഇന്നു വൈകിട്ട്‌ നിനക്കൊരു ബിഗ്‌ സര്‍പ്രൈസ്‌ ഉണ്ടാക്കി ഞാന്‍ ഒരു സാധനം കൊണ്ടുവരും.. കണ്ടോ..നീ ശരിക്കും ഞെട്ടും... "

ഭൈമിയുടെ സ്വന്തം കൈയാല്‍ നിര്‍മ്മിതമായ സോഫ്ട്‌ ദോശ, നല്ല എരിവുള്ള തേങ്ങാ ചമ്മന്തിയില്‍ മുക്കി രുചിച്ച്‌, നാക്കിലെ എരിവിലൂടെ അല്‍പം ചൂടുചായകൂടി ഇറക്കി, അവളുടെ സ്നേഹവും, എരിവുള്ള രുചിയും ഒക്കെ കൂടിക്കുഴഞ്ഞ ഒരു വണ്ടര്‍ഫുള്‍ തണുത്ത പ്രഭാതത്തില്‍ , ഞാന്‍ പറഞ്ഞു..

"സത്യം?..........." ഒരു ദോശകൂടി പ്ളേറ്റിലേക്കിട്ട്‌ അവള്‍ കണ്ണുവിടര്‍ത്തി...
"എന്താ മാഷേ...പ്ളീ........സ്‌ .. പറ..എന്നെ ഇങ്ങനെ ആകാംഷ മേനോനാക്കാതെ.... "

"അതു നീ വൈകിട്ട്‌... കാണുമ്പോള്‍ അറിഞ്ഞാല്‍ മതി...വേണമെങ്കില്‍ ഒരു ക്ളൂ തരാം...." ഒരു കവിള്‍ ചായ കൂടി മൊത്തി ഞാന്‍ പറഞ്ഞു "ഞാന്‍ സ്വന്തമാക്കണമെന്ന് നീ ആത്മാര്‍ത്ഥമായിട്ടാഗ്രഹിക്കുന്ന, എന്നാല്‍ ഒരിക്കലും ഞാന്‍ സ്വന്തമാക്കില്ല എന്നു നിനക്കുറപ്പുള്ള ഒരു കാര്യം....." ഭാര്യയെ വൈകുന്നേരം വരെ ചിന്തിപ്പിച്ചിരുത്താനുള്ള ഒരു തന്ത്രം ഞാന്‍ ഒന്നു പരീക്ഷിച്ചു...

"ഓ............. പിടികിട്ടി..." അവളുടെ കണ്ണു വിടര്‍ന്നു "അണ്ടര്‍വെയര്‍................. "

ജഗതിശ്രീകുമാറിന്റെ താളവട്ടം ചളുങ്ങല്‍ ഭാവം ഞാനറിയാതെ എണ്റ്റെ മുഖത്തു വന്നു......"ഛെ........ "

"അല്ല മാഷെ.... മാസങ്ങളായി മാഷൊരെണ്ണം സ്വന്തമാക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും നമുക്കൊരു കുഞ്ഞുപിറന്ന് അതിന്റെ കല്യാണമായാലും അതേലൊരെണ്ണം സ്വന്തമാക്കില്ല എന്നെനിക്കുറപ്പുള്ള വേറെ എന്തു സര്‍പ്രൈസാ ഉള്ളത്‌?.. മാഷിന്റെ ആകെയുള്ള രണ്ടു ബികിനിയാണെങ്കില്‍ അതിന്റെ പ്രൈമറി ഡ്യൂട്ടിപോലും ചെയ്യാനാവാതെ 'നോട്ട്‌ ഒണ്‍ലി ഹോള്‍സ്‌ ബട്ട്‌ ആള്‍സോ ഹോള്‍സ്‌' എന്ന മട്ടില്‍ വിലപിക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായി............. "

കാലത്തുതന്നെ വടികൊടുത്ത്‌ അടി വാങ്ങേണ്ട കാര്യമുണ്ടായിരുന്നോ എനിക്ക്‌.... എന്തു ചെയ്യാം... ഞാന്‍ അങ്ങനെയായിപ്പോയി... ഒന്നും അധികനേരം മനസില്‍ വക്കാന്‍ പറ്റില്ല...പെണ്ണുകെട്ടിയതിനു ശേഷം തീരെയും..

"എടീ ഒരുമാതിരി ഓമമരത്തില്‍ ഊഞ്ഞാലു കെട്ടല്ലെ....നിന്റെ നാവിനിത്തിരി നീളം കൂടുന്നുണ്ടീയിടെ...... അതൊന്നും അല്ല "

"എന്നാല്‍ ഒരു ക്ളൂ കൂടി താ മാഷെ..പ്ളീ... സ്‌"

"ലാസ്റ്റ്‌ ക്ളൂ.. നമ്മള്‍ തമ്മിലുള്ള അകലം ഇനിയും ഒരുപാടില്ലാതാക്കുന്ന സാധനം..... " ഞാന്‍ പറഞ്ഞു

"ഉം........." അവള്‍ വീണ്ടും ആലോചിക്കാന്‍ തുടങ്ങി.... "ചപ്പാത്തിപ്പലകയ്ക്കു പകരം ഒരു ചപ്പാത്തി മേക്കര്‍?....... ഞാന്‍ ചപ്പാത്തി പരത്തുമ്പോള്‍ മാഷ്‌ അകലത്തല്ലേ നില്‍ക്കൂ...അന്ന് ഒരു ഏറു കിട്ടിയതില്‍ പിന്നീട്‌ പ്രത്യേകിച്ചും..... "

"ഒലക്കേടെ മൂട്‌...." മൂഡോഫായി ഞാന്‍ മറുപടി പറഞ്ഞു ഇറങ്ങാന്‍ തുടങ്ങി...

"അയ്യോ അതു പറഞ്ഞപ്പൊഴാ ഓര്‍ത്തത്‌... പണയത്തിലിക്കുന്ന എന്റെ ഉലക്കപ്പൂണു മോഡല്‍ വള തിരികെ എടുത്തുതരാം എന്നു പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ കുറെ നാളായല്ലോ. എനി ഹോപ്‌.... ?'

നല്ലോരു പ്രഭാതം അണ്ടര്‍വെയറില്‍ തുടങ്ങി പണയപ്പലിശവരെ എത്തി നരച്ചുപോയതില്‍ നിരാശപ്പെട്ട്‌ ഞാന്‍ പടിയിറങ്ങി...

ഓഫീസിലെത്തി ക്യാബിലിനിരിക്കുമ്പോള്‍ ഇന്നത്തെ അജന്‍ഡയിലെ ചെറിയ മാറ്റത്തെക്കുറിച്ച്‌ ഞാനൊന്നാലോചിച്ചു.

സാധാരണ സ്ഥിരം അജന്‍ഡയാണുള്ളത്‌.

- ഒമ്പതുമണിക്ക്‌ ചെന്നാലുടന്‍ ഡേറ്റാ ബാക്കപ്പ്‌. രണ്ടു പിള്ളേരെയും നോക്കി, വീട്ടുജോലിയും ചെയ്ത്‌, ഓഫീസിലെ പണിമുഴുവനും ചെയ്ത്‌, ഇതൊന്നും പോരാഞ്ഞ്‌, തടിമാടനായ ഭര്‍ത്താവിനു മാസാമാസം ഓരോ പുതിയ ജോലികൂടി കണ്ടെത്തിക്കൊടുക്കുക എന്ന ഭാരിച്ച ദൌത്യവും കൂടി പേറി ഭാരം കൂടിപ്പോയ മിനി ഡേവിസ്‌ എന്ന ഹെവി വെയ്റ്റ്‌ മുപ്പത്തെട്ടുകാരിയുടെ പരിദേവനം കേള്‍ക്കല്‍,

-'ഇന്നും ബസില്‍ വച്ച്‌ ഒരു പെണ്ണു പറഞ്ഞു മാഡത്തിനു പത്താംക്ളാസില്‍ പടിക്കുന്ന ഒരു കുട്ടിയുണ്ടെന്ന് എനിക്കിപ്പൊഴും വിശ്വസിക്കാന്‍ വയ്യ സത്യം' എന്ന് ചുളുങ്ങാന്‍ ഇനി മുടിപോലും ബാക്കിയില്ലാത്ത നീലം മദന്‍ എന്ന കിഴവിക്കോതയുടെ സെല്‍ഫ്‌ പ്രെയിസിംഗ്‌ സഹിക്കല്‍,

-നാല്‍പ്പത്തിയഞ്ചാം വയസില്‍, ഭാര്യയും രണ്ടു കുട്ടികളും അതിലുപരി ആസ്ത്‌മയും സ്വന്തമായുള്ള ഒരു പാവം അമ്മാവനെ 'എന്‍പ്രാണനായകനെ എന്തു വിളിക്കും..നാലാളു കേള്‍ക്കെ ഞാനെന്തുവിളിക്കും' എന്ന പാട്ടോ മറ്റോ പാടി അടിച്ചു മാറ്റിയ ഉഷാ ശര്‍മ്മ എന്ന ഉല്‍പ്പലാക്ഷിത്തള്ളയുടെ വീരവാദം കേള്‍ക്കല്‍;

-'ആജ്‌ മേരേ കോ രാത്‌ തക്‌ ബൈട്‌നാ ഹൈ....യെ സാരാ പേപ്പര്‍ ക്ളിയര്‍ കര്‍നാ ഹൈ' എന്ന് പറഞ്ഞു അര്‍ദ്ധരാത്രി വരെ ഇരുന്നിട്ടു, രാവിലെ വന്ന് ദേശീ ബാബാ , ദേശീ പാപാ, ദേശീ മാമാ, ഷക്കീല ഫോറ്‍ യു ഇത്യാദി ഡോട്ട്‌ കോമുകളെ ഹിസ്റ്ററിലിസ്റ്റില്‍ നിന്ന് തുടച്ചു നീക്കാന്‍ പാടുപെടുന്ന വി.കെ.ശര്‍മ്മ എന്ന പടു അമ്മാവന്റെ ലീലാവിലാസങ്ങള്‍ കാണല്‍..

-കോണിപ്പടിയുടെ താഴെവച്ച്‌ ടൈപ്പിസ്റ്റ്‌ മല്ലികയെ ആര്‍ത്തികൊണ്ട്‌ രണ്ടാമതൊരുമ്മകൂടി കൊടുക്കാന്‍ ശ്രമിച്ച സജി സെബാസ്റ്റ്യന്റെ , 'അളിയാ ഒരുതെറ്റ്‌ ആര്‍ക്കും പറ്റും..നീ ആരോടുമിതു പറഞ്ഞു കൊളമാക്കല്ലെ ' എന്ന റിക്വസ്റ്റിനു 'ഇനി ഇങ്ങനെ ഉമ്മ വാങ്ങുമ്പോള്‍ അടിയില്‍ ഒരു കാര്‍ബണ്‍ കോപ്പികൂടി വച്ചിട്ട്‌ വാങ്ങു കുട്ടീ. ചുമ്മാ അവനെ കൊണ്ട്‌ ബാര്‍ ബാര്‍ ടൈപ്പ്‌ ചെയ്യിപ്പിക്കാതെ എന്ന് ഞാന്‍ മല്ലികയോട്‌ അഡ്‌വൈസ്‌ ചെയ്യാം' എന്ന മറുപടി കൊടുക്കുക...

-പിന്നെ 'എല്ലാ ജോലിയും നീ ഭംഗിയായി ചെയ്തു അല്ലെ..എന്നാലും കിടക്കട്ടെ ഒരു ഇഡിയറ്റ്‌ വിളി' എന്ന മനോഭാവം വച്ചു പുലര്‍ത്തുന്ന മന്ദാകിനി വര്‍മ്മ എന്ന മന്ദബുദ്ധി ഡാകിനിയമ്മയുടെ കൂടെ എട്ടുമണിക്കൂറ്‍ അബ്യൂസ്‌ കോഴ്സ്‌...

എന്തിനധികം പറയുന്നു, പണ്ട്‌ വി.കെ.എന്‍ താലൂക്കാഫീസില്‍ ചെന്നപ്പോള്‍ 'ഇവിടൊരു തൂപ്പു ജോലി കിട്ടിയാ ഞാന്‍ ഖുശി' എന്ന പറഞ്ഞ ഡയലോഗ്‌ പലവട്ടം ഓര്‍ത്തുപോകും...

ഞാന്‍ ഇന്നത്തെ അജണ്ടയിലെ ചില്ലറമാറ്റത്തെക്കുറിച്ചോറ്‍ത്തു. ലഞ്ച്‌ ബ്രേക്കില്‍, നെഹ്രു പ്ളേസിലെ ഹേംകുണ്ട്‌ ടവറ്‍ എന്ന സ്കൈ സ്ക്രാപ്പറില്‍ ചെല്ലുന്നു. ബീരാനെ കാണുന്നു. അവന്റെ കൈയില്‍ നിന്നും എന്റെ സ്വപ്നത്തിലെ ആ വസ്തു സ്വന്തമാക്കുന്നു. അതും കൈയില്‍ പിടിച്ച്‌ തിരക്കേറിയ ഫുട്‌പാത്തിലൂടെ തലയുയര്‍ത്തി നടക്കുന്നു...

മനസില്‍ വിളിച്ചു പറയുന്നു....."ഹലോ വേള്‍ഡ്‌............ ഐ ടൂ ബികം മൊബൈല്‍....ഹലോ ടെക്നോളജി...റിംഗ്‌ ടു മീ..... ഐ വാണാ ഹിയര്‍ യൂ....ആന്‍ഡ്‌ ഐ ആം നൌ റെഡി ടു ഹിയര്‍ യൂ......"

വൈകിട്ട്‌ ഭാര്യയെ കൈകളിയുയര്‍ത്താന്‍ ശ്രമിക്കുകയും അതില്‍ പരാജയപ്പെട്ടിട്ടാണെങ്കിലും കൂടി, അവളോടും പറയുന്നു "ഹണീ....യുവര്‍ ഹബ്ബീ ടൂ ഈസ്‌ മൊബൈല്‍ നൌ... വെയറെവര്‍ യൂ ഗോ...മൈ നെഞ്ഞിടിപ്പ്‌ വില്‍ ഫോളോ യൂ.... "

ഉച്ചയായി...

ഹേംകുണ്ട്‌ ടൌവറിലെ പന്ത്രണ്ടാം നിലയിലെത്തി.

തേങ്ങാപ്പൂളുപോലെ ചിരിച്ചുകൊണ്ട്‌ ബീരാന്‍ മുന്നില്‍ വന്നു

"അണ്ണന്‍ വന്നിട്ടൊത്തിരിനേരമായോ...? ദാ ഇതാണു സാധനം...നല്ല ബെസ്റ്റ്‌ പീസ്‌... ഒരു രണ്ടുകൊല്ലം പഴക്കമേയുള്ളൂ...പക്ഷേ പറപ്പന്‍ പെര്‍ഫോര്‍മന്‍സ്‌.. "

ബീരാന്‍ പോക്കറ്റില്‍ നിന്നും ഉലക്ക പോലൊരു മൊബൈല്‍ ഫോണ്‍ കൈയിലെടുത്തുകൊണ്ട്‌ പറഞ്ഞു..

"ഇതെന്താ ബീരാനെ ....ഒരുമാതിരി പട്ടിയെ എറിയാന്‍ പറ്റിയ കൊഴിപോലെ... ഇതും കൊണ്ട്‌ ഞാനെങ്ങനെ നടക്കും?"

"അണ്ണാ ഇത്‌ മോട്ടൊറോള ഇക്കാവന്‍ ദസാ.... എന്നാ ഞെരിപ്പന്‍ മോഡലാണെന്നറിയാമോ...എനിക്ക്‌ കളയാന്‍ മനസുണ്ടായിട്ടല്ല... എന്റെ ഇക്ക ദുബായില്‍ നിന്ന് പുതിയ ഒരെണ്ണം ഇന്നലെ കൊണ്ടു തന്നു...അതുകൊണ്ട്‌ മാത്രം ഇത്‌ അണ്ണനു തരുന്നു.... കാശ്‌ പതിയെ തന്നാല്‍ മതി.... എന്റെ കണക്ഷനും കൂടി എടുത്തോ...ഞാന്‍ എയര്‍ടെല്ലിണ്റ്റെ പുതിയതെടുത്തു............. "

പതിനെട്ടുകാരിയെ പെണ്ണുകാണാന്‍ ചെന്നിട്ടു അറുപതുകാരി ചായകൊണ്ടു വന്നപോലെ ഞാനൊന്നു പരുങ്ങി.. ഇത്‌ കാണുമ്പോള്‍ ഭാര്യ പറയുന്ന ആദ്യ ഡയലോഗ്‌ ഇതാവും "തലയിണക്കടിയില്‍ വച്ചു കിടന്നോ മാഷേ..കള്ളന്‍മാരു വന്നാല്‍ തലക്കടിക്കാനൊരു സാധനമായല്ലോ... ""

ബീരാന്‍ അവന്റെ പുതിയ സെറ്റില്‍ നിന്ന് ഒരു ടെസ്റ്റ്‌ കോള്‍ വിട്ടു

"തൂ ചീസ്‌ ബഡി ഹെ മസ്ത്‌ മസ്ത്‌ തൂ.........." ഉലക്ക ചിലച്ചു....

"കണ്ടോ.. ഇപ്പോ വിശ്വാസമായല്ലോ ചീസ്‌ ബഡിയാ തന്നെയാണെന്ന്.... ?"

ഏതായാലും മൊബൈല്‍ ആകാന്‍ തീരുമാനിച്ചു....പോട്ടെ... അല്ലെങ്കില്‍ തന്നെ സൈസ്‌ ഡെസിണ്റ്റ്‌ മാറ്റര്‍ എന്ന് പി.എം മാത്യു വെല്ലൂറ്‍ വരെ പറഞ്ഞിട്ടുണ്ട്‌....

രണ്ടും കല്‍പ്പിച്ച്‌ ഞാന്‍ അഞ്ഞൂറു രൂപ ബീരാനു നേരെ നീട്ടി.. "ബാക്കി എഴുന്നൂറു അടുത്ത മാസം..ഒ. കെ?"

"ഒ.കെ... "ബീരാന്‍ ഷേക്‌ ഹാന്‍ഡും പിന്നാലെ ചാര്‍ജ്ജറും തന്നു.

വൈകിട്ട്‌ സര്‍പ്രൈസും കാത്തു നിന്ന ഭാര്യയുടെ മുന്നില്‍ കല്യാണസൌഗന്ധികം കൊണ്ടുവന്ന ഭീമസേനനെപ്പോലെ ഞാന്‍ നിന്നു

"മുഖകമലമുടനടിവിടര്‍ത്തുക കാമിനി മമകരമതിലമരുമീ മൊബൈല്‍ കാണുക ഭാമിനീ"

"അയ്യോ....ഇതെന്താ മാഷേ..ഇതിന്റെ പേരും മൊബൈല്‍ ഫോണെന്നാണോ.. സത്യത്തില്‍ ഞാന്‍ കരുതി എനിക്കു പൂജിക്കാന്‍ വേണ്ടി കൊണ്ടുവന്ന ശിവലിംഗമാണെന്ന്"

'ഇപ്പോ മുറിയാകെ വെട്ടം വരും' എന്ന് പറഞ്ഞു സ്വിച്ചിട്ടപ്പോള്‍ ബള്‍ബ്‌ ഫീസായതു കണ്ട കാരണവരെപ്പോലെ നിന്ന് "ഞാന്‍ കൊണ്ടുവന്നിട്ടുള്ള ഏതെങ്കിലും സാധനം നന്നായി എന്നു നീ പറഞ്ഞിട്ടുണ്ടോ" എന്ന സ്ഥിരം ഡയലോഗും പൂശി, "ഇന്നാ നീ തന്നെ ആദ്യം വിളിയ്ക്ക്‌..........വിളിച്ചുദ്ഘാടനം ചെയ്യ്‌" എന്ന ഔദ്യോഗിക പ്രഖ്യാപനം ഞാന്‍ നടത്തി..

"അയ്യപ്പാ കാത്തോളനേ, എനിക്ക്‌ വല്ലതും സംഭവിച്ചാല്‍ പെന്‍ഡിംഗ്‌ ആയി കിടക്കുന്ന സകല നേറ്‍ച്ചകളും ക്യാന്‍സല്‍ ചെയ്തേക്കണേ" എന്ന് ഒളികണ്ണിട്ട്‌ പറഞ്ഞുകൊണ്ട്‌ അവള്‍ സ്വന്തം അമ്മയ്ക്ക്‌ ഡയല്‍ ചെയ്തു..

"ഹലോ...അമ്മേ..ഇത്‌ ഞാനാ ലക്ഷ്മി... "

ഡിം.....

നോ റെസ്പോണ്‍സ്‌ ഫ്രം ബോത്‌ സൈഡ്സ്‌..

ഭൈമി ഡിസ്പ്‌ളേ പാനലില്‍ സൂക്ഷിച്ചൊന്ന് നോക്കി..
"ഇതെന്നാ മാഷേ, പത്രക്കാരു തെറിയ്ക്കു പകരം എഴുതുന്നപോലെ കുറെ വികൃതാക്ഷരങ്ങള്‍ സ്ക്രീനില്‍..... "

ഞാന്‍ നോക്കി.. ചോദ്യ ചിഹ്നവും, നക്ഷത്രങ്ങളും മറ്റു വില്‍ഡ്‌ കാര്‍ഡ്‌ അക്ഷരങ്ങളും തലകുത്തനെ പായുന്നു
"എടാ ബീരാനേ.........ചതിച്ചോ" എന്ന് മനസില്‍ പറഞ്ഞ്‌, കൈ പൊത്തി ചിരിക്കുന്ന ഭാര്യയെ നോക്കി "ചാര്‍ജ്‌ തീര്‍ന്നതാവും..." എന്ന് പുലമ്പി ഒരു വളിച്ച ചിരി പാസാക്കി.

"ഇങ്ങനെയുള്ള കാന്തന്റെ കൂടെ കഴിയുന്നതിലും ഭേദം ചാര്‍ജ്‌ തീരുന്നതാ താഴൂരമ്മെ" എന്ന കമണ്റ്റും പൂശി അവള്‍ താടിയ്ക്ക്‌ കൈകൊടുത്തിരുന്നു...

ഞാന്‍ ബാറ്ററി ഊരി ഒന്നുകൂടി ഫിറ്റ്‌ ചെയ്ത്‌ ചാര്‍ജര്‍ കുത്തുമ്പോള്‍ വാതിലില്‍ ആരോ മുട്ടി...

"അമ്പലത്തിലെ പിരിവുകാരാവും പക്ക.. മണ്ഡലം തുടങ്ങും മുമ്പേ ഇറങ്ങിയോ ഇവന്‍മാരു... ഇനി 'ഇടമറുക്‌ ഈ വീടിന്റെ നായകന്‍' എന്ന ബോറ്‍ഡ്‌ വാതിലില്‍ ഫിറ്റ്‌ ചെയ്തേ പറ്റൂന്നാ തോന്നുന്നെ"

അമ്പല കമ്മറ്റിക്കാരെ തണ്റ്റേതായ സ്റ്റയിലില്‍ ഈവിധം ചീത്തവിളിച്ച്‌ അവള്‍ വാതില്‍ തുറന്നു..

"അയ്യോ ചിറ്റപ്പനോ.....ഒത്തിരിനാളായല്ലോ ചിറ്റപ്പാ കണ്ടിട്ട്‌..."

അവള്‍ അകത്തേക്ക്‌ ക്ഷണിച്ചു.

പത്തു ബില്‍ഡിംഗിനു അപ്പുറത്തു നിന്ന് വന്ന ചിറ്റപ്പന്റെ മുഖത്ത്‌ കറണ്ട്‌ അടിച്ച ഭാവം..

ചിറ്റപ്പന്‍ ഭാര്യയെ അടിമുടി ഒന്നു നോക്കി..എന്നിട്ട്‌ ശ്വാസം നേരെ വിട്ടു...

"എന്താ ചിറ്റപ്പാ.... "

"നിനക്കു കുഴപ്പമൊന്നുമില്ലല്ലോ അല്ലെ മോളേ..അല്ല.. നിന്റെ വീട്ടില്‍ നിന്ന് ഇപ്പോള്‍ വിളിച്ചിരുന്നു.. നീ ഫോണ്‍ വിളിച്ചിട്ട്‌ അലര്‍ച്ചയോടെ കട്ടു ചെയ്തെന്ന്...അവരാകെ പേടിച്ചിരിക്കുവാ... "

പത്തടിയാഴത്തിലെ ചാണകക്കുണ്ടില്‍ പന്തെടുക്കാനിറങ്ങിയ കുട്ടിയെപ്പോലെയായി ഞാന്‍..

"അയ്യോ...അതെ ചിറ്റപ്പാ....എന്റെ ശ്രീരാമന്‍ ഒരു ആണ്റ്റിക്ക്‌ മൊബൈല്‍ വാങ്ങിച്ചു. ഹലോന്ന് വിളിച്ചപ്പോള്‍ അമറലായിട്ടാവും അവിടെ കേട്ടത്‌...ഭാഗ്യമായി 'സുഖമാണൊ' എന്ന് ചോദിക്കാഞ്ഞെ..അത്‌ 'സ്ത്രീധനം വേണേ' എന്ന് കേട്ടേനെ അവിടെ.... "

അമ്മായിയപ്പന്‍ ഇപ്പോള്‍, അടിവില്ലില്‍ ചാടിയ എലിയ്ക്ക്‌ വാലില്‍ അടികിട്ടിയമാതിരി പുരയ്ക്ക്‌ ചുറ്റും ഓടുന്നുണ്ടാവും.... ഷുഗറും ടെന്‍ഷനും ഒന്നിച്ചു ചേര്‍ന്ന 'ഷുഗര്‍ടെന്‍ഷനില്‍'

അവള്‍ ചിറ്റപ്പന്റെ മൊബൈലില്‍ നിന്ന് വീട്ടിലേക്ക്‌ വിളിച്ച്‌ 'ആള്‍ എക്സപ്റ്റ്‌ ഹബ്ബീസ്‌ മഡ്‌ഹെഡ്‌ ആര്‍ സെയ്ഫ്‌ ഹിയര്‍" എന്ന മെസേജ്‌ കൊടുത്തു.

പതിവുപോലെ കട്ടിലിന്റെ ഇങ്ങേയറ്റത്തു ഭൈമിയും ചുവരോട്‌ ചേര്‍ന്ന അറ്റത്തു ഞാനും ഉറങ്ങാന്‍ കിടന്നു. ലൈറ്റ്‌ അണയ്ക്കാന്‍ നേരം അവളുടെ വക ഒരു എക്സ്‌ട്രാ കൊട്ടു കൂടി "മൊബൈല്‍ കുറെ ദൂരത്തേക്ക്‌ മാറ്റി വച്ചേരു മാഷേ...ചിലപ്പോള്‍ പൊട്ടിത്തെറിച്ചാലോ... "

പാതിരാത്രിയായപ്പോള്‍ 'തൂ ചീസ്‌ ബഡി...."

ഈശ്വരാ ഈ നേരത്താരാ..ആറ്‍ക്കും ഇതു വരെ നമ്പര്‍ കൊടുത്തിട്ടില്ലല്ലോ...

ഞാന്‍ ഭാര്യയുടെ മുകളില്‍കൂടി ഹൈജമ്പ്‌ സ്റ്റയിലില്‍ ഒറ്റച്ചാട്ടത്തിനു മൊബൈലിരിക്കുന്ന ടേബിളില്‍ എത്തി.. സാധനം കൈയിലെടുത്തപ്പോഴേക്കും ലൈറ്റ്‌ തെളിഞ്ഞു..

കുതിരവാലന്‍ മുടി വകഞ്ഞു മാറ്റി വെളുക്കനെ ചിരിച്ച്‌ ഭൈമി..

"ശെടാ ഇവള്‍ക്കുറക്കവും ഇല്ലേ........ "

"ആരാ മാഷേ പാതിരാത്രിയില്‍..വാജ്‌പേയിയാണോ..... "

ഞാന്‍ പച്ച ബട്ടണ്‍ അമര്‍ത്തി "ഹലോ.... "

"ഹലോ...." അപ്പുറത്തൊരു പെണ്‍കൊച്ചിന്റെ കിളിനാദം..

"കുട്ടാ നീ ഉറങ്ങിയോടാ....കണ്ണാ.. "

ബ്രിജ്‌വിഹാറയ്യപ്പാ.....ഇത്ര ഫ്രീയായി ഇടപഴകുന്നതേതു പെണ്ണ്‍..ജീവിതത്തില്‍ ആദ്യമായി ഒരുത്തി എന്നെ കണ്ണാ എന്നു വിളിക്കുന്നു.. അതും പാതിരാത്രിയില്‍.... വളിച്ച്‌ ഞാന്‍ ഭാര്യയെ ഒന്നു നോക്കി...

പുരികം ഉയര്‍ത്തി അവള്‍ ആംഗ്യത്തിലൂടെ അരാണെന്നു ചോദിക്കുന്നു..

"ഏതോ ഒരു പെണ്ണ്‍...ഞാന്‍ ഉറങ്ങിയോന്ന് ചോദിക്കുന്നു.... "

"ഇല്ല നഖം വെട്ടിക്കൊണ്ടിരിക്കുവാ എന്ന് റിപ്ളെ കൊട്‌...അല്ലേ വേണ്ടാ ഞാന്‍ കൊടുക്കാം"
എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പേ അവള്‍ ഫോണ്‍ പിടിച്ചു പറിച്ചു ചെവിയില്‍ വച്ചു.. അപ്പുറത്തെ പെണ്ണ്‍ ഡയലോഗ്‌ തുടരുകയാണു

"എനിക്കുറക്കം വരുന്നില്ലടാ ...എന്റെ ദേഹം എല്ലാം പിച്ചി നോവിച്ചിട്ടു കള്ളന്‍ സുഖമായി ഉറങ്ങുന്നു അല്ലെ....ഇങ്ങു വാടാ....നിന്നെ ഇപ്പോ കാണണം എനിക്ക്‌" രാത്രിയായതിനാല്‍ ഞാനും കേട്ടു അവളുടെ കിളിമൊഴികള്‍.

പ്രോഗ്രസ്‌ കാറ്‍ഡില്‍ അപ്പന്റെ ഒപ്പിട്ടത്‌ അപ്പന്‍ തന്നെ പിടിച്ച പുത്രനെപ്പോലെ ഞാനൊന്നു പരുങ്ങി... അയ്യപ്പാ ഹൌ കാന്‍ ഐ കണ്‍വിന്‍സ്‌ ഹെര്‍ ദാറ്റ്‌ ഐ ആം ഇന്നസണ്റ്റ്‌..

"ഹലോ..മോള്‍ക്കുറക്കം വരുന്നില്ലെ...ഞാനിനി എന്റെ കെട്ടിയോനോട്‌ പറയാം കേട്ടോ...മോളെ പതുക്കെ പിച്ചാന്‍... തല്‍ക്കാലം പിച്ചു കൊണ്ട ഭാഗത്ത്‌ ആവി പിടിച്ചിരി......." ഇത്രയും കല്‍പ്പന സ്റ്റയിലില്‍ അവള്‍ പറഞ്ഞു. ബാക്കി ഫിലോമിന സ്റ്റയിലില്‍.."പോയിക്കിടന്ന് ഉറങ്ങു പെണ്ണേ...പാതിരാത്രിയില്‍ മനുഷ്യനു പണിയുണ്ടാക്കാതെ... "

എന്നിട്ട്‌ കള്ളനെയെന്നപോലെ എന്നെ ഒരു നോട്ടം..

"എവിടെയാ മാഷേ പിച്ചിയത്‌.. ഓണ്‍ ദ ബോട്ടം ഓറ്‍ ഓണ്‍ ദ ബോസം... ?"

മഹേശ്വരാ...ഇവള്‍ അതിരുകടക്കുന്നു...

"എടീ എന്നാലും ബീരാനാളു കൊള്ളാമല്ലോ... അവന്റെ ഗേള്‍ ഫ്രണ്ടു വല്ലതും ആവും...." എന്നിലെ സത്യപാലന്‍ സത്യസന്ധമായി ഉണര്‍ന്നു..

"ഉവ്വ്‌..ഉവ്വ്‌.... "

"എന്നാലും ബീരാന്‍ ആളൊരു ഫെമിനിസ്റ്റ്‌ ആണെന്ന് ഞാനിപ്പൊഴാ അറിയുന്നത്‌ കേട്ടോ... "

"ആങ്ങ്‌....മോരു കുടിക്കാന്‍ മാരാനും.. പേരുദോഷത്തിനു ബീരാനും " പാതിരാത്രിയിലും പ്രാസം വച്ചു കൊട്ടാന്‍ അവളുടെ എം.എ. മലയാളം ഡിഗ്രി പെര്‍ഫക്റ്റ്‌..

പിറ്റേന്ന് കാലത്തു തന്നെ ഞാന്‍ ബീരാനെ വിളിച്ചു

"അണ്ണാ സുഖമാണോ.. "

"പരമാനന്ദം. പിന്നെ നീ ഇന്നലെ അള്ളിപ്പറിച്ച പെങ്കൊച്ചില്ലെ..അവളെ ഉടനെ വിളിച്ച്‌ നമ്പര്‍ മാറിയ കാര്യം പറ.. "

"അയ്യോ അണ്ണാ അത്‌...ശ്ശെ....അവള്‍ വിളിച്ചോ..അയ്യോ എന്തെങ്കിലും പറഞ്ഞോ... "

"ഭാഗ്യത്തിനു ജൌളി അഴിച്ച കാര്യം ഒന്നും പറഞ്ഞില്ല. അപ്പോഴേക്കും എന്റെ ശ്രീമതി ക്ളാസെടുത്തു.. "

"ഛെ..ഛെ...ഞാന്‍ അണ്ണന്റെ മിസ്സിസിണ്റ്റെ മുഖത്തിനി എങ്ങനെ നോക്കും..ശ്ശെ.. "

"ഞാനിനി എങ്ങനെ നോക്കും എന്ന കാര്യത്തില്‍ ഒരു തീര്‍പ്പായിട്ടില്ല ഇതുവരെ.." ഞാന്‍ സംഭാഷണം അവസാനിപ്പിച്ചു.

ഉച്ചയ്ക്ക്‌ മൂന്നുമണിക്കുള്ള എം.ഡി. അഭിസംബോധനചെയ്യുന്ന സ്പെഷ്യല്‍ മീറ്റിംഗിനു ഞാനും തയ്യാറായി.

സകല സ്റ്റാഫും ബോര്‍ഡ്‌ റൂമില്‍. കോടീശ്വരനായ മുതലാളിയുടെ ഒരു ചിരിയെങ്കിലും സ്വന്തമാക്കാന്‍ ശര്‍മ്മാജി അടക്കമുള്ള ഭൃത്യന്‍മാറ്‍ അറഞ്ഞു ശ്രമിക്കുന്നു. നീലം മദന്‍ ഇടയ്ക്കിടെ ചുരിദാറില്‍ നോക്കി 'എം.ഡിയ്ക്കിത്‌ ഇഷ്ടപ്പെടാതെ തരമില്ല' എന്ന് ആത്മഗതം ചെയ്ത്‌ കുലുങ്ങിയൊതുങ്ങിയിരിക്കുന്നു. മല്ലികാ സക്സേനയുടെ മുടിയിലും, കണ്ണിലും, ചെവിയിലും, പിന്നെ കാര്യമായി വായിലും നോക്കി, സജി സെബാസ്റ്റ്യന്‍ 'മിനിട്ട്‌സ്‌ ഓഫ്‌ ദി മീറ്റിംഗ്‌' പാഡില്‍ കുത്തിക്കുറിക്കുന്നു.

'ഒരു മണിക്കൂറ്‍ എങ്ങനെയെങ്കിലും ഒന്നു കഴിഞ്ഞു കിട്ടണേ അയ്യപ്പാ' എന്ന് മനസില്‍ പറഞ്ഞ്‌, വന്ന കോട്ടുവായെ കൈകൊണ്ട്‌ തടയണയിട്ട്‌ പിടിച്ചു നിര്‍ത്തുമ്പോഴാണു എന്റെ പാണ്റ്റിണ്റ്റെ പോക്കറ്റില്‍ "ചീസ്‌ ബഡി ഹെ മസ്ത്‌' മന്ത്രം മുഴങ്ങിയത്‌.. ഈശ്വരാ... വീണ്ടും ഫോണ്‍.

ഇപ്പൊ ഇത്‌ പുറത്തെടുത്താല്‍ എനിക്കു പുട്ടുകുറ്റി എന്ന് ഇരട്ടപ്പേരു വീഴും. എടുക്കാതിരുന്നാല്‍ 'നീ ചീസ്‌ ബഡിയാ അല്ലെടാ ശവീ' എന്ന് പറപ്പന്‍ തെറി മന്ദാകിനിയുടെ വായില്‍നിന്ന് വീഴും. ഞാന്‍ ആരും കണ്ടില്ലെന്ന് വെറുതെ നിനച്ച്‌ പുറകിലൂടെ ഒരു മുങ്ങാം കുഴിയിട്ട്‌ പുറത്തു വന്നു പച്ചബട്ടണ്‍ അമര്‍ത്തി.

"എടാ കോപ്പെ..." മറുവശത്തു നിന്ന് വാത്സല്യപൂര്‍വം ആരോ വിളിക്കുന്നു. "നീ എന്നാ ഉണ്ട കാണിച്ചിട്ടാ പോയത്‌... വെള്ളത്തിനു പകരം ഇപ്പോ കാറ്റാ വരുന്നത്‌.... "

ഉണ്ട, വെള്ളം, കാറ്റ്‌ ... മഹേശ്വരാ ഒന്നും മനസിലാവുന്നില്ലല്ലോ..

ഇനി ഇത്‌ "സാധനം കൈയിലുണ്ടോ" പോലുള്ള വല്ല കോഡുഭാഷയും ആണോ.... ബീരാനു കള്ളക്കടത്തും ഉണ്ടോ....

ഉടനെ ബീരാനെ വിളിച്ചു.. "എടാ ആരോ വിളിച്ചിട്ട്‌ വെള്ളത്തിനു പകരം കാറ്റാ വരുന്നേന്നു പറയുന്നു.. ഇതെന്നാ ഈ ഏര്‍പ്പാട്‌.... "

ബീരാന്‍ പൊട്ടിച്ചിരിച്ചു. കാര്യം പറഞ്ഞു...പണ്ട്‌ കിഴവള്ളൂറ്‍ ഐ.ടി.ഐയില്‍ പടിക്കുന്ന കാലത്ത്‌, പ്രേമലേഖനം എഴുത്തും ഓല തിയേറ്ററിലെ ഞരമ്പുപടവും കണ്ട്‌ ബാക്കി വരുന്ന സമയത്ത്‌ പകുതി പടിച്ചെടുത്ത "പ്ളംബിംഗ്‌" ഇവിടെ പാര്‍ടൈം ബിസിനസ്‌ ആക്കിയിരിക്കുന്നു ബീരാന്‍. മോട്ടറില്‍ വെള്ളം കയറാത്ത മലയാളി പൌരന്‍മാരുടെ വീട്ടിലെ മെക്കാനിക്‌.. ഏതോ സാറ്റിസ്ഫൈഡ്‌ കസ്റ്റമറ്‍ ആണു വിളിച്ചത്‌.....

"എടാ ബീരാനെ നിനക്ക്‌, നുള്ളിപ്പറിക്കലും, പ്ളംബിംഗുമല്ലാതെ വേറെ വല്ല പാര്‍ടൈം പണിയുമുണ്ടോ..അറിഞ്ഞിട്ടു വേണം എനിക്ക്‌ നിണ്റ്റെ കസ്റ്റമേഴ്സിണ്റ്റെ മാനേജ്‌ ചെയ്യാന്‍...." ഞാന്‍ സംശയം ക്ളിയര്‍ ചെയ്ത്‌ ഫോണ്‍ കട്ടു ചെയ്തു..

ഇങ്ങനെ ഇടയ്ക്ക്‌ വച്ചു കട്ടായും, അമറല്‍ കേട്ടും കേള്‍പ്പിച്ചും, ബീരാന്റെ കസ്റ്റമേഴ്സിനു വേണ്ടി ടോള്‍ ഫ്രീ സര്‍വീസ്‌ ചെയ്തും ഒരാഴ്ച തള്ളി നീങ്ങി.. ഒരു പത്തു പി.എമ്മിനു , വെള്ളക്കാരന്‍ നമ്മുടെ ഷില്‍പ്പാ ഷെട്ടിയെ ചരിച്ചു പിടിച്ച പോസ്‌, ഞാന്‍ ഭൈമിയില്‍ അപ്ളെ ചെയ്ത്‌, അവളുടെ ഭാരക്കൂടുതല്‍ കാരണം ആദ്യം അവളും പുറകെ ഞാനും മറിഞ്ഞ്‌, മുട്ടിലെ വേദന തിരുമ്മി മാറ്റുമ്പോളാണു ഒരു കരിഞ്ഞ മണം റൊമാന്‍സിലേക്ക്‌ ആഞ്ഞു വീശിയത്‌.

മൊബൈല്‍ ചാര്‍ജറും, പിന്നെ മൊബൈലിന്റെ മൂടും പുകയുന്നു... നെഞ്ചു പിടച്ച്‌ എടുത്തപ്പോഴേക്കും ബീരാന്റെ കാരുണ്യമായ ആ സാധനം അകാലചരമം അടഞ്ഞ്‌ എന്നെ ഇലക്ട്രോണിക്‌ നെറ്റില്‍ നിന്ന് പുറത്താക്കിയിരുന്നു.

"ഇനി ഇതിനെക്കൊണ്ടുള്ള ശല്ല്യം തീര്‍ന്നല്ലോ' എന്ന് ഭാര്യ പറഞ്ഞെങ്കിലും അതിനു ശേഷം രണ്ടു ദിവസം എന്നില്‍ വല്ലാത്തൊരു വാക്വം വന്നു നിറഞ്ഞു... പെറ്റു ഡോഗ്‌ ചത്ത പോറ്റിയെപ്പോലെ ഒരു ശൂന്യതാ ബോധം.

അന്ന് വീട്ടില്‍ വന്നു കയറിയപ്പോള്‍, ചായയ്ക്കു പകരം സേമിയപായസം നീട്ടി നില്‍ക്കുന്ന ഭാര്യയെ കണ്ട്‌ ഞാനൊന്നു ഞെട്ടി..

ഈശ്വരാ, പെണ്ണു കണ്ട ദിവസം തൊട്ട്‌, 'ഈ കൊരങ്ങനെ കെട്ടണോ വേണ്ടയോ' എന്ന കണ്‍ഫ്യൂഷണില്‍ പലതവണ ടോസിട്ട്‌, എന്നാല്‍ കെട്ടിയേക്കം എന്ന് തീരുമാനിച്ച ദിവസം വരെ മനസില്‍ കൊണ്ടു നടക്കുന്നവളാണല്ലോ അവള്‍..ഇനി അങ്ങനത്തെ വല്ല ഇമ്പോര്‍ട്ടണ്റ്റ്‌ ഡേ വല്ലോം ആണോ ഇന്ന്..ഉത്തരാവാദിത്തം ഇല്ലാത്തവന്‍ എന്ന വിളി ഒന്നുകൂടി കേള്‍ക്കാന്‍ പോകുന്നു പക്കാ..

"ഇന്നത്തെ ദിവസം മാഷിനോറ്‍മ്മയില്ലേ.." പായസം ഒരു കവിള്‍ ഇറക്കുമ്പോള്‍ ഭാര്യ ചോദിച്ചു.

"ഒന്നോറ്‍ത്തു നോക്കിക്കേ... "

"തുലാമാസത്തിലെ പൂരം...." അവള്‍ രണ്ടു കൈയും നീട്ടി എന്റെ കഴുത്തിലോട്ട്‌ വച്ചു പറഞ്ഞു

"എന്റെ മാഷ്‌ ഈ ഭൂമിയില്‍ പിറന്നു വീണ ദിവസം... "

ശ്വാസം നേരെ വീണു.."അത്രയേയുള്ളോ... കാട്ടുകോഴിക്കെന്തു പിറന്നാളും ഓണവും പെണ്ണേ.... "

"എനിക്കറിയാം മാഷിങ്ങനെ തന്നെ പറയുമെന്ന്... ഒന്നും മനസില്‍ കുറിച്ച്‌ വക്കാത്ത, ഒന്നിനും കണക്കു സൂക്ഷിക്കാത്ത... ഈ സ്വഭാവമുണ്ടല്ലോ....ബാക്കിയെല്ലാം നെഗറ്റീവാണെങ്കിലും, ഈ ഒരൊറ്റ സ്വഭാവം കാരണം, മാഷിനെ ഒത്തിരി ഒത്തിരി ഇഷ്ടമാ എനിക്ക്‌.... "

അവള്‍ കൈയിലെ പൊതി എനിക്ക്‌ നേരെ നീട്ടി...

തുറന്ന ഞാന്‍ അമ്പരുന്നു. 'നോക്കിയ' യുടെ പുതിയ ഹാന്‍ഡ്‌ സെറ്റ്‌..

"എന്റെ പിറന്നാള്‍ സമ്മാനം... ഉച്ചയുറക്കത്തെ ആട്ടിപ്പായിച്ച്‌, പത്ത്‌ പിള്ളാര്‍ക്ക്‌ ട്യൂഷന്‍ എടുത്തുണ്ടാക്കിയ സ്വന്തം കാശുകൊണ്ട്‌ വാങ്ങിയതാ...എണ്റ്റെ മാഷിനും വേണ്ടേ നാലാള്‍ക്കൊപ്പം സ്ഥാനം.... "

നനഞ്ഞ കണ്ണിലെ പാടയിലൂടെ വൃശ്ചിക മഞ്ഞിലെ അമ്പലദീപം പോലെ അവളുടെ കണ്ണുകള്‍ ഞാന്‍ നോക്കിയിരിക്കെ പുതിയ ഫോണ്‍ ചിലച്ചു ആദ്യമായി....നാട്ടില്‍ നിന്ന് അമ്മ പിറന്നാളാശംസിക്കാനാവും...

ഞാന്‍ പച്ചബട്ടണമര്‍ത്താതെ അവളുടെ പ്രിയകവിതയുടെ റിംഗ്‌ ടോണ്‍ കേട്ടുകൊണ്ടിരുന്നു..

"ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ..
നിറമുള്ള ജീവിതപ്പീലി തന്നു... എന്റെ
ചിറകിനാകാശവും തന്നു... ആത്മശിഖരത്തിലൊരു കൂടു തന്നു.. "

46 comments:

G.MANU said...

അല്ല മാഷെ.... മാസങ്ങളായി മാഷൊരെണ്ണം സ്വന്തമാക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും നമുക്കൊരു കുഞ്ഞുപിറന്ന് അതിന്റെ കല്യാണമായാലും അതേലൊരെണ്ണം സ്വന്തമാക്കില്ല എന്നെനിക്കുറപ്പുള്ള വേറെ എന്തു സര്‍പ്രൈസാ ഉള്ളത്‌?.. മാഷിന്റെ ആകെയുള്ള രണ്ടു ബികിനിയാണെങ്കില്‍ അതിന്റെ പ്രൈമറി ഡ്യൂട്ടിപോലും ചെയ്യാനാവാതെ 'നോട്ട്‌ ഒണ്‍ലി ഹോള്‍സ്‌ ബട്ട്‌ ആള്‍സോ ഹോള്‍സ്‌' എന്ന മട്ടില്‍ വിലപിക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായി

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:: ഹെന്ത് തേങ്ങ ചാത്തന്‍ വഹയാ!!!

“എം.എ. മലയാളം ഡിഗ്രി ”ക്കാരെ കെട്ടരുത് എന്നാ ഗുണപാഠം അല്ലേ...

കിടിലോല്‍ക്കിടിലം.....

ഇടിവാള്‍ said...

WAW... Manu !

ആദ്യഭാഗം ശരിക്കും ബോറടിപ്പിച്ചു...
മധ്യഭാഗം പൊട്ടിച്ചിരിപ്പിച്ചു!

അവസാനം... വളരേ സെന്റിമെന്റലായി..

നല്ല പോസ്റ്റ്! എന്നാലും ഈ രന്റു ജെട്ടിയുറ്റെ കാര്യമൊക്കെ സത്യമാണോ മാഷേ? എന്റെ പണ്ടത്തെ ഏതോ ഒരു പോസ്റ്റിലും ഈ ജെട്ടിപുരാണം പറഞ്ഞതോര്‍ത്തു!

കുട്ടിച്ചാത്തന്‍ said...

"ആദ്യഭാഗം ശരിക്കും ബോറടിപ്പിച്ചു" വാളേട്ടോ അതങ്ങ് പള്ളീല്‍ചെന്ന് പറഞ്ഞാ മതി... ചിലപ്പോ ബോറഡിച്ചുകാണും... നോണ്‍ ബാച്ചികളുടെ’ദുരവസ്ഥ‘യല്ലേ വരച്ച് കാട്ടിയിരിക്കുന്നത്.

Rasheed Chalil said...

:)

തമനു said...

നന്നായി. നല്ല രസമായി വായിച്ചു.

ചില സ്ഥലങ്ങളില്‍ ‘ദ് വേണ്ടിയിരുന്നോ’ എന്നൊരു തോന്നല്‍.

അവസാനം വളരെ വളരെ ഭംഗിയായി എഴുതി നിര്‍ത്തിയിരിക്കുന്നു.

ഇഷ്ടക്കോട്ട്:

"അയ്യപ്പാ കാത്തോളനേ, എനിക്ക്‌ വല്ലതും സംഭവിച്ചാല്‍ പെന്‍ഡിംഗ്‌ ആയി കിടക്കുന്ന സകല നേറ്‍ച്ചകളും ക്യാന്‍സല്‍ ചെയ്തേക്കണേ"

:)

ബീരാന്‍ കുട്ടി said...

ഓ.ടോ.
മനു,
അറിയാതെ ഞാന്‍ അരെയും ദ്രോഹിച്ചിട്ടില്ല, ഇനി അറിഞ്ഞ്‌കൊണ്ട്‌ വല്ല അബദ്ധവും സംഭവിച്ചോ എന്നോര്‍ത്ത്‌ ഓട്ടോ പിടിച്ച്‌ ഓടിവന്നതാ, അപ്പോ ദെ കെടക്കണ്‌, ഞമ്മളെ ഫോട്ടോകോപ്പി ബീരാന്‍.

ബൂലോകരെ, ആ ബീരാന്‍ ഞാനല്ല, ഞാനല്ല, സത്യമായിട്ടും ഞാനല്ല.

കിടിലന്‍ കഥ, ഭൈമിയെപറ്റിയുള്ള സകല ചിത്രങ്ങളും അവസാന സീനില്‍ പോയി. മാഷ്‌ ഭാഗ്യവാനണ്‌.

ആശംസകളും അന്വേഷണങ്ങളും അറിയിക്കുക.

Kaithamullu said...

“അല്ലെങ്കില്‍ തന്നെ സൈസ്‌ ഡെസിണ്റ്റ്‌ മാറ്റര്‍ എന്ന് പി.എം മാത്യു വെല്ലൂറ്‍ വരെ പറഞ്ഞിട്ടുണ്ട്‌....“

"ഇങ്ങനെയുള്ള കാന്തന്റെ കൂടെ കഴിയുന്നതിലും ഭേദം ചാര്‍ജ്‌ തീരുന്നതാ താഴൂരമ്മെ"

-മനുമാഷേ, എത്ര നീട്ടിയെഴുതിയാലും ബോറഡിക്കില്ല, പുട്ടിന് പീര പോലെ ദെ, ഇതു പോലെ ചില പ്രയോഗങ്ങള്‍ ഉണ്ടെങ്കില്‍.

അടുത്തതിന്നായി കാത്തിരിക്കുന്നു.

കുട്ടു | Kuttu said...

കലക്കി.

മഴത്തുള്ളി said...

ഗോപാല്‍ മനു മാഷേ ഇത് അടിപൊളിയായല്ലോ :)

കറുമ്പന്‍ said...

അന്യായ തൊലികട്ടിയാ മാഷെ...സമ്മതിച്ചിരിക്കുന്നു...

പിന്നെയാ ക്ലൈമാക്സ് ഗംഭീരമായി... അടുത്തത് പോരട്ടെ

ഉറുമ്പ്‌ /ANT said...

മനോഹരമായിരിക്കുന്നു.
ചിരിപ്പിക്കാന്‍ മാത്രമായി ചേര്‍ത്ത ആ ജട്ടിപുരാണം ഒഴിവാക്കിയാല്‍ അതിമനോഹരം.!

സൂര്യോദയം said...

മനൂ... തകര്‍പ്പന്‍... ഡയലോഗുകള്‍ കട്ടയ്ക്ക്‌ കട്ട... (ചിലയിടങ്ങളില്‍ അല്‍പം നീലന്‍ കൂടിപ്പോയില്ലേ എന്ന് സംശയം..) ;-) അല്ല, എനിയ്ക്ക്‌ വിരോധം ഉണ്ടായിട്ടല്ല കേട്ടോ... വെറുതേ പറഞ്ഞെന്നേയുള്ളൂ.. :-)

Haree said...

ഇതു നര്‍മ്മമല്ല മാഷേ... പ്രണയം... ദേ, അവസാനമായപ്പോഴേക്കും എന്റെ കണ്ണു നിറയുന്നു... :)
--

Ajith Pantheeradi said...

കലക്കി. ഉശിരന്‍ പ്രയോഗങ്ങല്‍! നല്ല ക്ലൈമാക്സ്!

( തലക്കെട്ടു കണ്ടപ്പോള്‍ നമ്മുടെ കുണ്ടോട്ടി വീരന്‍ ബീരാന്‍ കുട്ടിയാണ് താരം എന്നാണ് കരുതിയത് )

Mubarak Merchant said...

മനു ഭായ്.. ആദ്യം മുതലേ രസിച്ചു രസിച്ചു വായിച്ച് വന്ന് അവസാനം എത്തിയപ്പൊ മനസ്സു കുളിര്‍ത്തു.. തകര്‍പ്പന്‍ അനുഭവം മാഷേ...

ഉണ്ണിക്കുട്ടന്‍ said...

മാഷേ സത്യം പറഞ്ഞാല്‍ ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നേ എനിക്കു തോന്നീള്ളൂ..ഒരു കല്യാണം കഴിക്കാന്‍ ...റിയലി ടച്ചിങ്ങ്.

SUNISH THOMAS said...

നനഞ്ഞ കണ്ണിലെ പാടയിലൂടെ വൃശ്ചിക മഞ്ഞിലെ അമ്പലദീപം പോലെ അവളുടെ കണ്ണുകള്‍ ഞാന്‍ നോക്കിയിരിക്കെ .....

അങ്ങട് അമര്‍ത്തിക്കളഞ്ഞു!!!
ഥഗഥഗര്‍പ്പന്‍!!!

Mr. K# said...

:-)

പോക്കിരി said...

മനു..കലക്കന്‍...സൂ‍പ്പര്‍...ക്ലൈമാക്സ് കിടിലന്‍....

സുന്ദരന്‍ said...

ഒടുക്കത്തെ റേഞ്ച്തന്നെ...
ചിരിയില്‍ തുടങ്ങി..
കണ്ണുനനച്ചുനിര്‍ത്തി...

ഭാഗ്യവാനായ മനു..
ഞാനെന്റെ ഭാര്യയോട് ഒരു നോക്കിയ വാങ്ങുന്ന കാര്യം പറഞ്ഞപ്പോ തുറിച്ചു
നോക്കിയാ പ്രതികരിച്ചേ.

വിന്‍സ് said...

as usual superb..... kalakkan... aduthathinayi wait cheyyunnu.

ദിവാസ്വപ്നം said...

ഹ ഹ ഹ

ഇത് കിണ്ണന്‍ പോസ്റ്റായി മനൂ. അടിമുടി കലക്കി

“ചുളുങ്ങാന്‍ ഇനി മുടിപോലും ബാക്കിയില്ലാത്ത നീലം മദന്‍ എന്ന കിഴവിക്കോത“
മുതല്‍ ഓരോന്നും വളരെ ചിരിപ്പിച്ചു. മനുവിന്റെ പഴയ പോസ്റ്റുകള്‍ വായിക്കാന്‍ കിടക്കുന്നു.

എക്സ്-ഡെല്‍ഹിക്കാരേ ഓടിവരൂ, ഇതാ ഇവിടൊരു പുലീ‍ീ‍ീ‍ീ‍ീ‍ീ

:-)

Sreejith K. said...

കലക്കന്‍ പോസ്റ്റ്. ഒരുപാടിഷ്ടായി. നര്‍മ്മവും കഥയും ഭാഷയും ക്ലൈമാക്സും എല്ലാം ഒന്നിനൊന്ന് മെച്ചം. ഭാര്യയുടെ സ്വഭാവവും ഇശ്ശി പിടിച്ചു. ഭാഗ്യവാന്‍.

krish | കൃഷ് said...

"തേങ്ങാപ്പൂളുപോലെ ചിരിച്ചുകൊണ്ട്‌ ബീരാന്‍ മുന്നില്‍ വന്നു ".. നാടോടിക്കാറ്റിലെ മാമുക്കോയ വന്ന പോലെ അല്ലെ. ന്നാലും ന്റെ ബീരാനെ.

അനുഭവങ്ങള്‍ നര്‍മ്മത്തില്‍ കലര്‍ത്തിയപ്പോള്‍ അടിപൊളി.

Unknown said...

കുറച്ചൊക്കെ കട്ട് ചെയ്യാമായിരുന്നു എന്ന് തോന്നുന്നു , എന്നാലും കൊള്ളാം,ഇഷ്ടപ്പെട്ടു !

Jay said...

ഭാര്യ ഇല്ലാത്ത എനിക്ക് ..ഇതു പോലൊരു ഭാര്യയെ കിട്ടുന്നതും സ്വപ്നം കണ്ട് ഉറങ്ങുവാന്‍ പറ്റി...പക്ഷേ എനിക്കിഷ്ടം സോണിഎറിക്സണാ.....അതു സാരമില്ല...അഡ്ജസ്റ്റ് ചെയ്യാം....ഏത്...

ശിശു said...

മനുഭായ്, ഇന്നാണ് വായിക്കാന്‍ പറ്റിയത്. മനോഹരമായിരിക്കുന്നു. ഞാന്‍ പറയാന്‍ വന്നതൊക്കെ എല്ലാവരും പറഞ്ഞുകഴിഞ്ഞു. അവസാനഭാഗവും ആ “ഇരുളിന്‍ മഹാനിദ്രയില്‍..” എന്ന റിംഗ്ടോണും അലക്കിപ്പോളിച്ചുമാഷെ.. അവിടെ ചിരിപ്പിച്ചു കൂടെനിര്‍ത്തിയ വായനക്കാരനെ മനോഹരമായി ഇത്തിരിനേരം ചിന്തിപ്പിച്ചു കൂടെനിര്‍ത്താന്‍ താങ്കള്‍ക്കായി, ലേശം സെന്റിഅടിപ്പിച്ചു വിടുവാനും.. അഭിനന്ദനങ്ങള്‍.

ഓഫ്:) അന്നൊരിക്കല്‍ ഞാന്‍ മൊബൈലില്‍ വിളിച്ചിട്ട് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ ലേശം പരിഭവിച്ചിരുന്നു. ഇപ്പൊ ആ പരിഭവം പോയി. ബീരാന്‍ സമ്മാനിച്ച പുട്ടുകുറ്റി മോഡല്‍ ഫോണായിരുന്നു അന്ന് കയ്യിലുന്ടായിരുന്നതെന്ന് ഇന്നല്ലെ അറിയുന്നത്. ശ്രീമതി വാങ്ങിത്തന്ന മൊബൈലില്‍ ഇനിയൊന്നു ട്രൈചെയ്യണം. ഹിഹിഹി.നമ്പരൊന്നറിയിക്കണെ!!

നിട്ടൂരാന്‍ said...
This comment has been removed by the author.
ലേഖാവിജയ് said...

മനൂ ആദ്യം നന്നായി ചിരിച്ചു..ക്ലൈമാക്സ് എത്തിയപ്പോള്‍ കണ്ണു നനഞ്ഞു.നന്നായിരിക്കുന്നു!

Typist | എഴുത്തുകാരി said...

ഇത്തിരി വൈകിപ്പോയോ ഞാന്‍? തകര്‍പ്പനായിട്ടുണ്ടു്.

Unknown said...

ഹലോ..മോള്‍ക്കുറക്കം വരുന്നില്ലെ...ഞാനിനി എന്റെ കെട്ടിയോനോട്‌ പറയാം കേട്ടോ...മോളെ പതുക്കെ പിച്ചാന്‍... തല്‍ക്കാലം പിച്ചു കൊണ്ട ഭാഗത്ത്‌ ആവി പിടിച്ചിരി......." ഇത്രയും കല്‍പ്പന സ്റ്റയിലില്‍ അവള്‍ പറഞ്ഞു. ബാക്കി ഫിലോമിന സ്റ്റയിലില്‍.."പോയിക്കിടന്ന് ഉറങ്ങു പെണ്ണേ...പാതിരാത്രിയില്‍ മനുഷ്യനു പണിയുണ്ടാക്കാതെ... "

അടിപൊളി മാഷെ....

d said...

പതിവുപോലെ തന്നെ രസികന്‍.. ചിരിപ്പിച്ച്, ഒടുവില്‍ സെന്റിയടിപ്പിച്ച്..
എന്നാലും ആ'നോട്ട്‌ ഒണ്‍ലി ഹോള്‍സ്‌ ബട്ട്‌ ആള്‍സോ ഹോള്‍സ്‌‘ പാര്‍ട്ട് സത്യം തന്നെയോ? വിശ്വസിക്കാന്‍ വയ്യ..

കുറുമാന്‍ said...

മാഷെ ഇതും കലക്കി. പണ്ടൊരെണ്ണം എന്റെ കയ്യിലുമുണ്ടായിരുന്നു ഒരു അല്‍ക്കാടെല്‍, അറിയാതെ ഒരിക്കല്‍ ആ പണ്ടാരം കാലില്‍ വീണിട്ട് നീരു വന്നു,ഭാഗ്യത്തിനു ഫ്രാക്ച്ചറായില്ല:)

sreeni sreedharan said...

ഈ ബ്ലോഗ് ഞാനെന്‍റെ ഫേവറീറ്റ്സില്‍ ചേര്‍ത്തു!

ശ്രീ said...

"അയ്യോ....ഇതെന്താ മാഷേ..ഇതിന്റെ പേരും മൊബൈല്‍ ഫോണെന്നാണോ.. സത്യത്തില്‍ ഞാന്‍ കരുതി എനിക്കു പൂജിക്കാന്‍ വേണ്ടി കൊണ്ടുവന്ന ശിവലിംഗമാണെന്ന്"

ഇതും കൊള്ളാം മനുവേട്ടാ... നര്‍മ്മത്തിലൂടെയെങ്കിലും നല്ലൊരു സ്നേഹസമ്മാനത്തിന്റെ കഥ...
:)

Unknown said...

മനു അണ്ണാ,

കല്യാണമേ വേണ്ടാ എന്ന നിലപാട് സ്വീകരിക്കുന്ന ഏതെങ്കിലും ഒരുത്തന്‍ ഈ ഒറ്റ പോസ്റ്റ് വായിച്ചാല്‍, അവന്റെ തീരുമാനം മാറ്റും. മൂന്നരത്തരം!

..:: അച്ചായന്‍ ::.. said...

എന്റെ ജോലി ഒരു തീരുമാനം ആവും ഇന്നു :D

അക്കു അഗലാട് said...

എനിക്കറിയാം മാഷിങ്ങനെ തന്നെ പറയുമെന്ന്... ഒന്നും മനസില്‍ കുറിച്ച്‌ വക്കാത്ത, ഒന്നിനും കണക്കു സൂക്ഷിക്കാത്ത... ഈ സ്വഭാവമുണ്ടല്ലോ....ബാക്കിയെല്ലാം നെഗറ്റീവാണെങ്കിലും, ഈ ഒരൊറ്റ സ്വഭാവം കാരണം, മാഷിനെ ഒത്തിരി ഒത്തിരി ഇഷ്ടമാ എനിക്ക്‌.... "

അവള്‍ കൈയിലെ പൊതി എനിക്ക്‌ നേരെ നീട്ടി...

തുറന്ന ഞാന്‍ അമ്പരുന്നു. 'നോക്കിയ' യുടെ പുതിയ ഹാന്‍ഡ്‌ സെറ്റ്‌..

"എന്റെ പിറന്നാള്‍ സമ്മാനം... ഉച്ചയുറക്കത്തെ ആട്ടിപ്പായിച്ച്‌, പത്ത്‌ പിള്ളാര്‍ക്ക്‌ ട്യൂഷന്‍ എടുത്തുണ്ടാക്കിയ സ്വന്തം കാശുകൊണ്ട്‌ വാങ്ങിയതാ...എണ്റ്റെ മാഷിനും വേണ്ടേ നാലാള്‍ക്കൊപ്പം സ്ഥാനം.... "

നനഞ്ഞ കണ്ണിലെ പാടയിലൂടെ വൃശ്ചിക മഞ്ഞിലെ അമ്പലദീപം പോലെ അവളുടെ കണ്ണുകള്‍ ഞാന്‍ നോക്കിയിരിക്കെ പുതിയ ഫോണ്‍ ചിലച്ചു ആദ്യമായി....നാട്ടില്‍ നിന്ന് അമ്മ പിറന്നാളാശംസിക്കാനാവും...

ഞാന്‍ പച്ചബട്ടണമര്‍ത്താതെ അവളുടെ പ്രിയകവിതയുടെ റിംഗ്‌ ടോണ്‍ കേട്ടുകൊണ്ടിരുന്നു..

"ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ..
നിറമുള്ള ജീവിതപ്പീലി തന്നു... എന്റെ
ചിറകിനാകാശവും തന്നു... ആത്മശിഖരത്തിലൊരു കൂടു തന്നു.. "
ഇ സീനില്‍ ഭൈമിയെപറ്റിയുള്ള സകല ചിത്രങ്ങളും മാറ്റീമാറിച്ചു ..മനോഹരമായിരിക്കുന്നു മാഷേ എല്ലാംകിടിലന്‍.... ഇനിയും നല്ല നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.

Arun G S said...

Manuvetto! Enthinee skrooratha!!!
athe, oru 3 yrs enkilum kazhiyathe kalyanakkaryam paranjal veettilottu varilla ennu oru final warning achanum ammaykum koduthitta B'lorilekku vandi keriyathu! Inganokke ezhuthi nammale chuttikkallee velayudhaa!!! enichippo kalyanam kayichanam!!!!! :-P

Kidu mashe kidu! You are so lucky!!!!

kichu... said...
This comment has been removed by the author.
kichu... said...

Blogger kichu... said...

"എനിക്കറിയാം മാഷിങ്ങനെ തന്നെ പറയുമെന്ന്... ഒന്നും മനസില്‍ കുറിച്ച്‌ വക്കാത്ത, ഒന്നിനും കണക്കു സൂക്ഷിക്കാത്ത... ഈ സ്വഭാവമുണ്ടല്ലോ....ബാക്കിയെല്ലാം നെഗറ്റീവാണെങ്കിലും, ഈ ഒരൊറ്റ സ്വഭാവം കാരണം, മാഷിനെ ഒത്തിരി ഒത്തിരി ഇഷ്ടമാ എനിക്ക്‌.... "
"എന്റെ പിറന്നാള്‍ സമ്മാനം... ഉച്ചയുറക്കത്തെ ആട്ടിപ്പായിച്ച്‌, പത്ത്‌ പിള്ളാര്‍ക്ക്‌ ട്യൂഷന്‍ എടുത്തുണ്ടാക്കിയ സ്വന്തം കാശുകൊണ്ട്‌ വാങ്ങിയതാ...എണ്റ്റെ മാഷിനും വേണ്ടേ നാലാള്‍ക്കൊപ്പം സ്ഥാനം.... "
നനഞ്ഞ കണ്ണിലെ പാടയിലൂടെ വൃശ്ചിക മഞ്ഞിലെ അമ്പലദീപം പോലെ അവളുടെ കണ്ണുകള്‍ ഞാന്‍ നോക്കിയിരിക്കെ പുതിയ ഫോണ്‍ ചിലച്ചു ആദ്യമായി....നാട്ടില്‍ നിന്ന് അമ്മ പിറന്നാളാശംസിക്കാനാവും...

ഞാന്‍ പച്ചബട്ടണമര്‍ത്താതെ അവളുടെ പ്രിയകവിതയുടെ റിംഗ്‌ ടോണ്‍ കേട്ടുകൊണ്ടിരുന്നു..

"ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ..
നിറമുള്ള ജീവിതപ്പീലി തന്നു... എന്റെ
ചിറകിനാകാശവും തന്നു... ആത്മശിഖരത്തിലൊരു കൂടു തന്നു.. "

ഞാന് ഇതൊരു 10 തവണ വായിച്ചു കമന്റ് ഇടാന് വേണ്ടി ഒന്നൂടെ വായിച്ചു കലക്കി മാഷേ.....

kichu... said...

Highlights :
* "ലാസ്റ്റ്‌ ക്ളൂ.. നമ്മള്‍ തമ്മിലുള്ള അകലം ഇനിയും ഒരുപാടില്ലാതാക്കുന്ന സാധനം..... " ഞാന്‍ പറഞ്ഞു

"ഉം........." അവള്‍ വീണ്ടും ആലോചിക്കാന്‍ തുടങ്ങി.... "ചപ്പാത്തിപ്പലകയ്ക്കു പകരം ഒരു ചപ്പാത്തി മേക്കര്‍?....... ഞാന്‍ ചപ്പാത്തി പരത്തുമ്പോള്‍ മാഷ്‌ അകലത്തല്ലേ നില്‍ക്കൂ...അന്ന് ഒരു ഏറു കിട്ടിയതില്‍ പിന്നീട്‌ പ്രത്യേകിച്ചും.....

* "നല്ലോരു പ്രഭാതം അണ്ടര്‍വെയറില്‍ തുടങ്ങി പണയപ്പലിശവരെ എത്തി നരച്ചുപോയതില്‍ നിരാശപ്പെട്ട്‌ ഞാന്‍ പടിയിറങ്ങി...

*"അയ്യോ....ഇതെന്താ മാഷേ..ഇതിന്റെ പേരും മൊബൈല്‍ ഫോണെന്നാണോ.. സത്യത്തില്‍ ഞാന്‍ കരുതി എനിക്കു പൂജിക്കാന്‍ വേണ്ടി കൊണ്ടുവന്ന ശിവലിംഗമാണെന്ന്"

*'ഇപ്പോ മുറിയാകെ വെട്ടം വരും' എന്ന് പറഞ്ഞു സ്വിച്ചിട്ടപ്പോള്‍ ബള്‍ബ്‌ ഫീസായതു കണ്ട കാരണവരെപ്പോലെ നിന്ന് "ഞാന്‍ കൊണ്ടുവന്നിട്ടുള്ള ഏതെങ്കിലും സാധനം നന്നായി എന്നു നീ പറഞ്ഞിട്ടുണ്ടോ" എന്ന സ്ഥിരം ഡയലോഗും പൂശി, "ഇന്നാ നീ തന്നെ ആദ്യം വിളിയ്ക്ക്‌..........വിളിച്ചുദ്ഘാടനം ചെയ്യ്‌" എന്ന ഔദ്യോഗിക പ്രഖ്യാപനം ഞാന്‍ നടത്തി..

*
"ഇങ്ങനെയുള്ള കാന്തന്റെ കൂടെ കഴിയുന്നതിലും ഭേദം ചാര്‍ജ്‌ തീരുന്നതാ താഴൂരമ്മെ" എന്ന കമണ്റ്റും പൂശി അവള്‍ താടിയ്ക്ക്‌ കൈകൊടുത്തിരുന്നു...

*"നിനക്കു കുഴപ്പമൊന്നുമില്ലല്ലോ അല്ലെ മോളേ..അല്ല.. നിന്റെ വീട്ടില്‍ നിന്ന് ഇപ്പോള്‍ വിളിച്ചിരുന്നു.. നീ ഫോണ്‍ വിളിച്ചിട്ട്‌ അലര്‍ച്ചയോടെ കട്ടു ചെയ്തെന്ന്...അവരാകെ പേടിച്ചിരിക്കുവാ... "

* "അയ്യോ...അതെ ചിറ്റപ്പാ....എന്റെ ശ്രീരാമന്‍ ഒരു ആണ്റ്റിക്ക്‌ മൊബൈല്‍ വാങ്ങിച്ചു. ഹലോന്ന് വിളിച്ചപ്പോള്‍ അമറലായിട്ടാവും അവിടെ കേട്ടത്‌...ഭാഗ്യമായി 'സുഖമാണൊ' എന്ന് ചോദിക്കാഞ്ഞെ..അത്‌ 'സ്ത്രീധനം വേണേ' എന്ന് കേട്ടേനെ അവിടെ.... "

*"ശെടാ ഇവള്‍ക്കുറക്കവും ഇല്ലേ........ "

"ആരാ മാഷേ പാതിരാത്രിയില്‍..വാജ്‌പേയിയാണോ..... "

ഞാന്‍ പച്ച ബട്ടണ്‍ അമര്‍ത്തി "ഹലോ.... "

"ഹലോ...." അപ്പുറത്തൊരു പെണ്‍കൊച്ചിന്റെ കിളിനാദം..

"കുട്ടാ നീ ഉറങ്ങിയോടാ....കണ്ണാ.. "

ബ്രിജ്‌വിഹാറയ്യപ്പാ.....ഇത്ര ഫ്രീയായി ഇടപഴകുന്നതേതു പെണ്ണ്‍..ജീവിതത്തില്‍ ആദ്യമായി ഒരുത്തി എന്നെ കണ്ണാ എന്നു വിളിക്കുന്നു.. അതും പാതിരാത്രിയില്‍.... വളിച്ച്‌ ഞാന്‍ ഭാര്യയെ ഒന്നു നോക്കി...

പുരികം ഉയര്‍ത്തി അവള്‍ ആംഗ്യത്തിലൂടെ അരാണെന്നു ചോദിക്കുന്നു..

"ഏതോ ഒരു പെണ്ണ്‍...ഞാന്‍ ഉറങ്ങിയോന്ന് ചോദിക്കുന്നു.... "

"ഇല്ല നഖം വെട്ടിക്കൊണ്ടിരിക്കുവാ എന്ന് റിപ്ളെ കൊട്‌...അല്ലേ വേണ്ടാ ഞാന്‍ കൊടുക്കാം"
എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പേ അവള്‍ ഫോണ്‍ പിടിച്ചു പറിച്ചു ചെവിയില്‍ വച്ചു.. അപ്പുറത്തെ പെണ്ണ്‍ ഡയലോഗ്‌ തുടരുകയാണു

"എനിക്കുറക്കം വരുന്നില്ലടാ ...എന്റെ ദേഹം എല്ലാം പിച്ചി നോവിച്ചിട്ടു കള്ളന്‍ സുഖമായി ഉറങ്ങുന്നു അല്ലെ....ഇങ്ങു വാടാ....നിന്നെ ഇപ്പോ കാണണം എനിക്ക്‌" രാത്രിയായതിനാല്‍ ഞാനും കേട്ടു അവളുടെ കിളിമൊഴികള്‍.

പ്രോഗ്രസ്‌ കാറ്‍ഡില്‍ അപ്പന്റെ ഒപ്പിട്ടത്‌ അപ്പന്‍ തന്നെ പിടിച്ച പുത്രനെപ്പോലെ ഞാനൊന്നു പരുങ്ങി... അയ്യപ്പാ ഹൌ കാന്‍ ഐ കണ്‍വിന്‍സ്‌ ഹെര്‍ ദാറ്റ്‌ ഐ ആം ഇന്നസണ്റ്റ്‌..

"ഹലോ..മോള്‍ക്കുറക്കം വരുന്നില്ലെ...ഞാനിനി എന്റെ കെട്ടിയോനോട്‌ പറയാം കേട്ടോ...മോളെ പതുക്കെ പിച്ചാന്‍... തല്‍ക്കാലം പിച്ചു കൊണ്ട ഭാഗത്ത്‌ ആവി പിടിച്ചിരി......." ഇത്രയും കല്‍പ്പന സ്റ്റയിലില്‍ അവള്‍ പറഞ്ഞു. ബാക്കി ഫിലോമിന സ്റ്റയിലില്‍.."പോയിക്കിടന്ന് ഉറങ്ങു പെണ്ണേ...പാതിരാത്രിയില്‍ മനുഷ്യനു പണിയുണ്ടാക്കാതെ... "

എന്നിട്ട്‌ കള്ളനെയെന്നപോലെ എന്നെ ഒരു നോട്ടം..

"എവിടെയാ മാഷേ പിച്ചിയത്‌.. ഓണ്‍ ദ ബോട്ടം ഓറ്‍ ഓണ്‍ ദ ബോസം... ?"

മഹേശ്വരാ...ഇവള്‍ അതിരുകടക്കുന്നു...

kichu... said...

*"ആങ്ങ്‌....മോരു കുടിക്കാന്‍ മാരാനും.. പേരുദോഷത്തിനു ബീരാനും " പാതിരാത്രിയിലും പ്രാസം വച്ചു കൊട്ടാന്‍ അവളുടെ എം.എ. മലയാളം ഡിഗ്രി പെര്‍ഫക്റ്റ്‌..

* "ഛെ..ഛെ...ഞാന്‍ അണ്ണന്റെ മിസ്സിസിണ്റ്റെ മുഖത്തിനി എങ്ങനെ നോക്കും..ശ്ശെ.. "

"ഞാനിനി എങ്ങനെ നോക്കും എന്ന കാര്യത്തില്‍ ഒരു തീര്‍പ്പായിട്ടില്ല ഇതുവരെ.." ഞാന്‍ സംഭാഷണം അവസാനിപ്പിച്ചു.

* "എടാ കോപ്പെ..." മറുവശത്തു നിന്ന് വാത്സല്യപൂര്‍വം ആരോ വിളിക്കുന്നു. "നീ എന്നാ ഉണ്ട കാണിച്ചിട്ടാ പോയത്‌... വെള്ളത്തിനു പകരം ഇപ്പോ കാറ്റാ വരുന്നത്‌.... "

ഉണ്ട, വെള്ളം, കാറ്റ്‌ ... മഹേശ്വരാ ഒന്നും മനസിലാവുന്നില്ലല്ലോ..

ഇനി ഇത്‌ "സാധനം കൈയിലുണ്ടോ" പോലുള്ള വല്ല കോഡുഭാഷയും ആണോ.... ബീരാനു കള്ളക്കടത്തും ഉണ്ടോ....

ഉടനെ ബീരാനെ വിളിച്ചു.. "എടാ ആരോ വിളിച്ചിട്ട്‌ വെള്ളത്തിനു പകരം കാറ്റാ വരുന്നേന്നു പറയുന്നു.. ഇതെന്നാ ഈ ഏര്‍പ്പാട്‌.... "

ബീരാന്‍ പൊട്ടിച്ചിരിച്ചു. കാര്യം പറഞ്ഞു...പണ്ട്‌ കിഴവള്ളൂറ്‍ ഐ.ടി.ഐയില്‍ പടിക്കുന്ന കാലത്ത്‌, പ്രേമലേഖനം എഴുത്തും ഓല തിയേറ്ററിലെ ഞരമ്പുപടവും കണ്ട്‌ ബാക്കി വരുന്ന സമയത്ത്‌ പകുതി പടിച്ചെടുത്ത "പ്ളംബിംഗ്‌" ഇവിടെ പാര്‍ടൈം ബിസിനസ്‌ ആക്കിയിരിക്കുന്നു ബീരാന്‍. മോട്ടറില്‍ വെള്ളം കയറാത്ത മലയാളി പൌരന്‍മാരുടെ വീട്ടിലെ മെക്കാനിക്‌.. ഏതോ സാറ്റിസ്ഫൈഡ്‌ കസ്റ്റമറ്‍ ആണു വിളിച്ചത്‌.....

"എടാ ബീരാനെ നിനക്ക്‌, നുള്ളിപ്പറിക്കലും, പ്ളംബിംഗുമല്ലാതെ വേറെ വല്ല പാര്‍ടൈം പണിയുമുണ്ടോ..അറിഞ്ഞിട്ടു വേണം എനിക്ക്‌ നിണ്റ്റെ കസ്റ്റമേഴ്സിണ്റ്റെ മാനേജ്‌ ചെയ്യാന്‍...."

* ഈശ്വരാ, പെണ്ണു കണ്ട ദിവസം തൊട്ട്‌, 'ഈ കൊരങ്ങനെ കെട്ടണോ വേണ്ടയോ' എന്ന കണ്‍ഫ്യൂഷണില്‍ പലതവണ ടോസിട്ട്‌, എന്നാല്‍ കെട്ടിയേക്കം എന്ന് തീരുമാനിച്ച ദിവസം വരെ മനസില്‍ കൊണ്ടു നടക്കുന്നവളാണല്ലോ അവള്‍..ഇനി അങ്ങനത്തെ വല്ല ഇമ്പോര്‍ട്ടണ്റ്റ്‌ ഡേ വല്ലോം ആണോ ഇന്ന്..ഉത്തരാവാദിത്തം ഇല്ലാത്തവന്‍ എന്ന വിളി ഒന്നുകൂടി കേള്‍ക്കാന്‍ പോകുന്നു പക്കാ..

"ഇന്നത്തെ ദിവസം മാഷിനോറ്‍മ്മയില്ലേ.." പായസം ഒരു കവിള്‍ ഇറക്കുമ്പോള്‍ ഭാര്യ ചോദിച്ചു.

"ഒന്നോറ്‍ത്തു നോക്കിക്കേ... "

"തുലാമാസത്തിലെ പൂരം...." അവള്‍ രണ്ടു കൈയും നീട്ടി എന്റെ കഴുത്തിലോട്ട്‌ വച്ചു പറഞ്ഞു

"എന്റെ മാഷ്‌ ഈ ഭൂമിയില്‍ പിറന്നു വീണ ദിവസം... "

ശ്വാസം നേരെ വീണു.."അത്രയേയുള്ളോ... കാട്ടുകോഴിക്കെന്തു പിറന്നാളും ഓണവും പെണ്ണേ.... "

"എനിക്കറിയാം മാഷിങ്ങനെ തന്നെ പറയുമെന്ന്... ഒന്നും മനസില്‍ കുറിച്ച്‌ വക്കാത്ത, ഒന്നിനും കണക്കു സൂക്ഷിക്കാത്ത... ഈ സ്വഭാവമുണ്ടല്ലോ....ബാക്കിയെല്ലാം നെഗറ്റീവാണെങ്കിലും, ഈ ഒരൊറ്റ സ്വഭാവം കാരണം, മാഷിനെ ഒത്തിരി ഒത്തിരി ഇഷ്ടമാ എനിക്ക്‌.... "

അവള്‍ കൈയിലെ പൊതി എനിക്ക്‌ നേരെ നീട്ടി...

തുറന്ന ഞാന്‍ അമ്പരുന്നു. 'നോക്കിയ' യുടെ പുതിയ ഹാന്‍ഡ്‌ സെറ്റ്‌..

"എന്റെ പിറന്നാള്‍ സമ്മാനം... ഉച്ചയുറക്കത്തെ ആട്ടിപ്പായിച്ച്‌, പത്ത്‌ പിള്ളാര്‍ക്ക്‌ ട്യൂഷന്‍ എടുത്തുണ്ടാക്കിയ സ്വന്തം കാശുകൊണ്ട്‌ വാങ്ങിയതാ...എണ്റ്റെ മാഷിനും വേണ്ടേ നാലാള്‍ക്കൊപ്പം സ്ഥാനം.... "

നനഞ്ഞ കണ്ണിലെ പാടയിലൂടെ വൃശ്ചിക മഞ്ഞിലെ അമ്പലദീപം പോലെ അവളുടെ കണ്ണുകള്‍ ഞാന്‍ നോക്കിയിരിക്കെ പുതിയ ഫോണ്‍ ചിലച്ചു ആദ്യമായി....നാട്ടില്‍ നിന്ന് അമ്മ പിറന്നാളാശംസിക്കാനാവും...

ഞാന്‍ പച്ചബട്ടണമര്‍ത്താതെ അവളുടെ പ്രിയകവിതയുടെ റിംഗ്‌ ടോണ്‍ കേട്ടുകൊണ്ടിരുന്നു..

"ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ..
നിറമുള്ള ജീവിതപ്പീലി തന്നു... എന്റെ
ചിറകിനാകാശവും തന്നു... ആത്മശിഖരത്തിലൊരു കൂടു തന്നു.. "

Kishore said...

ente mazhe.. :)

unais said...

നല്ല കഥ....