ഇന്നലെ ദില്ലി കേരള ഹൌസില്‍ സരസമായ ചിരിയരങ്ങ്. അന്തരിച്ച ശ്രീ ഇടമറുകിണ്റ്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണവും, തുടര്‍ന്നു എണ്റ്റെ സുഹൃത്തായ ശ്രീ ചെട്ടികുളങ്ങര വേണുകുമാറിണ്റ്റെ "മോളമ്മയുടെ മരണവും ഓണാഘോഷവും" എന്ന പുസ്തകത്തിണ്റ്റെ പ്രകാശനവും സബ്-അജണ്ടകള്‍.
ശ്രീ വേണുകുമാര്‍ ഗൌരവമായ ചിരിയുടെ ഉസ്താദാണു. അദ്ദേഹത്തിണ്റ്റെ കഴിഞ്ഞ പുസ്തകം "കേരള്‍ വാല മദ്രാസി" തകര്‍പ്പന്‍ വിജയമായിരുന്നു. ദില്ലിമലയാളികളുടെ പൊങ്ങച്ചവും ജാതിമത വിഭ്രാന്തികളും അതേപടി പകര്‍ത്തിയ ചിരിയും ചിന്തയും കൂട്ടിയിണക്കിയ നല്ലൊരു വര്‍ക്ക്. മകന്‍ സനല്‍ ഇടമറുകിണ്റ്റെ സാന്നിധ്യത്തില്‍ നടന്ന ഇടമറുക് അനുസ്മരണത്തില്‍ അദ്ദേഹം തട്ടിവിട്ട ഒരു പീസ് സദസ്യരെ ചിരിപ്പിച്ചു കുഴപ്പിച്ചു. അതു ബൂലോകത്തില്‍ പങ്കു വക്കുന്നു...
വേണുജി ഒരു സ്വപ്നം കണ്ടു. താന്‍ സ്വര്‍ഗത്തില്‍ ചെല്ലുന്നു. ചെന്നപ്പോഴേ കണ്ട കാഴ്ച ഞെട്ടിപ്പിച്ചു. ദൈവവും ഇടമറുകും ഒരുമിച്ചിരുന്നു ചായകുടിച്ചു കൊച്ചുവര്‍ത്തമാനം പറയുന്നു..
വേണുജി ദൈവത്തോട് "ഗോഡ് മൈ ഗോഡ്.. ഒരു യുക്തിവാദിയായി അങ്ങയ്ക്കു സകല പാരയും പണിഞ്ഞു ഭൂമിയില്‍ ജീവിച്ച ഈ മനുഷ്യനുമായി അങ്ങു ചായകുടിക്കുന്നു..സന്യാസിമാരും, പാസ്റ്റര്‍മാരും ദാ വെളിയില്‍ കാത്തു നില്‍ക്കുന്നു.. അവരെ ഒട്ടും മൈന്‍ഡ് ചെയ്യാതെ"
ദൈവം പറഞ്ഞു "ഞാന്‍ എന്നൊരാള്‍ ഇല്ലേ ഇല്ല എന്നേ ഇവന്‍ പറഞ്ഞിട്ടുള്ളൂ..... ഞാനേയുള്ളൂ എന്നു പറഞ്ഞു നടന്ന് മറ്റവന്‍മാരൊക്കെ കാട്ടികൂട്ടുന്ന പോക്രിത്തരങ്ങള്‍ ഓര്‍ക്കുമ്പോള്‍ എങ്ങനെ ഇവനെ കെട്ടിപ്പിടിക്കാതിരിക്കും...നീ പറ.... "
7 comments:
ശ്രീ വേണുകുമാര്‍ ഗൌരവമായ ചിരിയുടെ ഉസ്താദാണു. അദ്ദേഹത്തിണ്റ്റെ കഴിഞ്ഞ പുസ്തകം "കേരള്‍ വാല മദ്രാസി" തകര്‍പ്പന്‍ വിജയമായിരുന്നു. ദില്ലിമലയാളികളുടെ പൊങ്ങച്ചവും ജാതിമത വിഭ്രാന്തികളും അതേപടി പകര്‍ത്തിയ ചിരിയും ചിന്തയും കൂട്ടിയിണക്കിയ നല്ലൊരു വര്‍ക്ക്. മകന്‍ സനല്‍ ഇടമറുകിണ്റ്റെ സാന്നിധ്യത്തില്‍ നടന്ന ഇടമറുക് അനുസ്മരണത്തില്‍ അദ്ദേഹം തട്ടിവിട്ട ഒരു പീസ് സദസ്യരെ ചിരിപ്പിച്ചു കുഴപ്പിച്ചു. അതു ബൂലോകത്തില്‍ പങ്കു വക്കുന്നു...
ഹഹഹ മനു... നല്ല കുറിക്ക് കൊള്ളുന്ന ഫലിതം :)
ഇത് നന്നായി ഇവിടെ പങ്ക് വെച്ചത്.
:) :)
ഒരു ചെറിയ ഫലിതത്തില്‍ വളരെ വലിയ കാര്യം വേണുകുമാര്‍ പറഞ്ഞു.
നന്നായി മനൂ ,ഇതിവിടെ പങ്ക് വെച്ചത് ...
നന്നായിട്ടുണ്ട്..................
ഹാഹാ...രസിച്ചു.:)
നല്ല ഫലിതം.
(ഇതിനിടയിലേക്ക് നമ്മുടെ അമ്പലകാര്യമന്ത്രി കൂടി ചെന്നാലെന്തായിരിക്കും ചര്‍ച്ച?)
Post a Comment