Monday, 19 November 2007

കല്യണപ്പിറ്റേന്ന്.. മനോരമ ദിനപ്പത്രത്തില്‍

പ്രിയ ബൂലോക സുഹൃത്തുക്കളെ.. 'മലയാള മനോരമ' ഈയിടെ ആരംഭിച്ച 'അനുഭവം' പ്രതിവാര പംക്തിയില്‍, ഇന്ന് ഈയുള്ളവന്‍ എഴുതിയ "കല്യാണപ്പിറ്റേന്ന്' അച്ചടിച്ചു വന്ന വിവരം ഫുള്‍ ത്രില്ലിംഗോടെ നിങ്ങളെ അറിയിക്കുന്നു...ഈ സന്തോഷം പങ്കിടാന്‍ പ്രിയ ബൂലോക സുഹൃത്തുക്കള്‍ മാത്രം മതി എനിക്ക്‌. എന്നെ സ്നേഹിച്ചും, തലോടിയും, തല്ലിയും, പ്രോത്സാഹിപ്പിച്ചും ഇതുവരെ എത്തിച്ച നിങ്ങള്‍ ഓരോരുത്തരോടും എന്‍റെ ഹൃദയം കടപ്പെട്ടിരിക്കുന്നു. അളന്നാല്‍ തീരാത്തത്ര....

ഈ സ്നേഹം , പ്രോത്സാഹനം ഇനിയും തുടരണേ...ആശംസിക്കണേ...

58 comments:

G.MANU said...

പ്രിയ ബൂലോക സുഹൃത്തുക്കളെ.. 'മലയാള്‍ മനോരമ' ഈയിടെ ആരംഭിച്ച 'അനുഭവം' പ്രതിവാര പംക്തിയില്‍, ഇന്ന് ഈയുള്ളവന്‍ എഴുതിയ "കല്യാണപ്പിറ്റേന്ന്' അച്ചടിച്ചു വന്ന വിവരം ഫുള്‍ ത്രില്ലിംഗോടെ നിങ്ങളെ അറിയിക്കുന്നു...

സുല്‍ |Sul said...

മനുച്ചായോ
ആദ്യ തേങ്ങ എന്റെ വക!
“ഠേ............”
ആശംസകള്‍!
ആ ഇടി കൊള്ളാം ട്ടൊ.

-സുല്‍

ശ്രീ said...

മനുവേട്ടാ...

ആദ്യത്തെ ആശംസകള്‍‌ എന്റെ വക.

:)

Unknown said...

അഭിനന്ദനങ്ങള്‍ മനുവേട്ടാ. ഭയങ്കര ത്രില്‍ തന്നെയാണല്ലേ ഇത്..

Cartoonist said...

മന്വോ,
എന്നത്തേയും പോലെ, ഇതും നടന്ന കഥയാണെന്നു കരുതുന്നതില്‍ വല്ല വിരോധവും... ?

അഭിലാഷങ്ങള്‍ said...

വായിച്ചു..

മനൂജീ, ആശംസകള്‍...!

താങ്കളുടെ സന്തോഷത്തില്‍ ഞാനും പങ്ക് ചേരുന്നു.!!

പിന്നെ, താങ്കളുടെ ദുഖത്തില്‍ ഞാന്‍‌ ഓള്‍‌റഡി പങ്കുചേര്‍ന്ന് കഴിഞ്ഞല്ല്ലോ.. കിട്ടിയ തെറി ഷേര്‍ ചെയ്യുന്നതും ഒരു ത്രില്‍ തന്നയാ മനൂജി.. ഹ ഹ... റോങ്ങ് നമ്പറായാലെന്താ, വിളിച്ചത് വെറുതെയായില്ലല്ലോ.. കിട്ടേണ്ടത് കിട്ടിയില്ലേ?

:-)

-അഭിലാഷ്, ഷാര്‍ജ്ജ

മനോജ് കുമാർ വട്ടക്കാട്ട് said...

മനൂ, അഭിനന്ദനങ്ങള്‍.

( മാത്യൂ, നല്ല ബെസ്റ്റ് ഇടി :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കലക്കി എഴുത്തും ഇടീം.
എന്നാലും ആ ഒറിജിനലിനു ഈ ഫോണ്‍ കട്ടാക്കിയതിന്റെ പലിശേം ചേര്‍ത്ത് കിട്ടിക്കാണും അല്ലേ?

കുഞ്ഞന്‍ said...

മനൂജി..

ഇങ്ങനെയൊരു പോസ്റ്റിട്ട കാരണം അതും വായിക്കാന്‍ പറ്റീ..സംഭവം ഞെരിപ്പന്‍..!

എന്നാലും എന്റെ റോങ്ങ് നമ്പറേ...!

asdfasdf asfdasdf said...

ഇത് അനുഭവമായിരുന്നു അല്ലേ..

Ziya said...

വളരെ സന്തോഷം...
അഭിനന്ദനങ്ങള്‍!
അഭിവാദ്യങ്ങള്‍!!!
ജീ മനു കീ ജെയ്
ബൂലോഗം കീ കീ ജെയ് :)

മഴത്തുള്ളി said...

മനു, എന്നാലും കടിക്കാത്ത പട്ടിയുടെ വായില്‍ കമ്പിട്ടു കുത്തി കടിവാങ്ങിയെന്ന് കേട്ടിട്ടേയുള്ളൂ. ഇതാദ്യം വായിച്ചു :)

ഇത് പത്രത്തില്‍ കണ്ട് അന്ന് തെറിവിളിച്ചവര്‍ ബാക്കി കൂടി പറയാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. മൊബൈല്‍ ബന്ദ് രഖോ ഭായ്........ ;)

Rasheed Chalil said...

മനൂ അഭിനന്ദനങ്ങള്‍...

[ nardnahc hsemus ] said...

അഭിനന്ദനങള്‍!

ഉറുമ്പ്‌ /ANT said...

അഗര്‍ റോങ്ങ്‌ നമ്പര്‍ ഹേ തോ കുഛ്‌ ഡിസ്‌കൗണ്ട്‌ മിലേഗാ?

ഒരു ഒന്നൊന്നര ചോദ്യം..ചിരിയടക്കാന്‍ കഴിഞ്ഞില്ല.

Meenakshi said...

അഭിനന്ദനങ്ങള്‍ നേരുന്നു. ബൂലോകത്തിലെ എല്ലാവര്‍ക്കും അഭിമാനിക്കാമല്ലോ ?

vivek said...

മനുവേട്ടാ അഭിനന്ദനങ്ങള്‍............

നിര്‍മ്മല said...

ഇതുപോലെയുള്ള അനുഭവങ്ങള്‍ ഇനിയും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു !!!
ആ ത്രില്ലിംഗിന്‍റെ കാര്യമാണുദ്ദേശിച്ചത് :) :)

Unknown said...

അഭിനന്ദനങ്ങള്‍....(ചീത്ത കേട്ടതിനല്ല...ലേഖനത്തിന്...)

ലേഖാവിജയ് said...

ടാ,അപ്പോള്‍ മനോരമ വായനക്കാര്‍ എല്ലാം നിന്നെ പരിചയപ്പെട്ടു കഴിഞ്ഞു.തല്ലിക്കൊന്നാലും മനോരമ വായിക്കില്ല എന്നു ശപഥം ചെയ്തിട്ടുള്ള ചില മഹാന്മാരോടും മഹതികളോടും ഇന്നത്തെ മനോരമ മാത്രം ഒന്നു വാങ്ങാന്‍ അപേക്ഷിച്ചിട്ടുണ്ട്.വന്നതു മനോരമയില്‍ ആണെങ്കിലും എഴുതിയതു നീയല്ലേ.. :)
ആശംസകള്‍ !

420 said...

രാവിലെ പത്രത്തില്‍ വായിച്ചിരുന്നു.
എഴുത്ത്‌ നന്നായിട്ടുണ്ട്‌.
ഇവിടെ കണ്ടതില്‍ സന്തോഷം.

അപ്പു ആദ്യാക്ഷരി said...

മനുവേ....
അഭിനന്ദനംസ്...!!

നല്ലൊരു എഴുത്തുകാരനായി വളരൂ, ഇനിയും.

ചന്ദ്രകാന്തം said...

നല്ല അനുഭവം.
വിളിച്ചത്‌ ബൂത്തില്‍ നിന്നായതുകൊണ്ട്‌, തിരിച്ചുവിളിച്ച്‌ ബാക്കി പറയില്ലെന്ന്‌ ഉറപ്പിയ്ക്കാം അല്ലെ?

സന്തോഷം തിരമാലകള്‍ ആകട്ടെ... എന്നും അലയടിച്ചുകൊണ്ടിരിയ്ക്കുവാന്‍..

:: niKk | നിക്ക് :: said...

Good Good :) Best wishes Manu :)

krish | കൃഷ് said...

ഈ ‘മലയാള്‍ മനോരമ’ പ്രയോഗം കലക്കി.
ഇതുപോലുള്ള അനുഫവങ്ങള്‍ നിറയെ കാണുമല്ലോ. ഇതിനാണ് കാശ് കൊടുത്ത് ബൂത്തില്‍ നിന്നും തെറി വാങ്ങുക എന്നു പറയുന്നത്.
എന്നിട്ട് അതിന് ഡിസ്ക്കൌണ്ടോ? ഹഹാ.

ധ്വനി | Dhwani said...

അഭിനന്ദനങ്ങള്‍ മനു!

റോങ്ങ് കോള്‍ ആണെന്നു പറയാന്‍ പൊലും സമ്മതിക്കാത്ത ഇവരെ രണ്ടു ദിവസം കഴിഞ്ഞ് ഒന്നൂടെ വിളിച്ച് ഒരു ടോള്‍ ഫ്രീ നമ്പര്‍ വയ്ക്കാന്‍ പറയേണ്ടതല്ലാരുന്നോ?

സഹയാത്രികന്‍ said...

മനുവേട്ടാ...
ആശംസകള്‍
:)

Murali K Menon said...

നന്നായി. ആ സന്തോഷത്തില്‍ പങ്കു ചേരുന്നു

മറ്റൊരാള്‍ | GG said...

മാഷേ, ഇന്നിതിപ്പോ 15ലക്ഷം പേര്‍ അധികം വായിക്കും. അല്ലേ? അഭിനന്ദനങ്ങള്‍!!

പിന്നെ മഴത്തുള്ളി പറഞ്ഞപോലെ: ഇത് പത്രത്തില്‍ കണ്ട് അന്ന് തെറിവിളിച്ചവര്‍ ബാക്കി കൂടി പറയാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. മൊബൈല്‍ ബന്ദ് രഖോ ഭായ്........ ;)


ഇനിയും ഓരോന്നായ് മറ്റ് പത്രങ്ങളിലും വരട്ടേ.

സാജന്‍| SAJAN said...

ആശംസകള്‍ മനൂ!
ഏറെ എഴുത്, ഒക്കെ പബ്ലിഷ് ചെയ്യട്ടെ!!!

Visala Manaskan said...

ഐവ! സൂപ്പറായിട്ടുണ്ട് മനൂ. ഹഹഹഹ.
അങ്ങട് തകര്‍ക്ക്!! എല്ലാവിധ ആശംസകളും!

ഹരിശ്രീ said...

മനു ഭായ്

ആശംസകള്‍...

മഴത്തുള്ളി said...

ഫോട്ടോഷോപ്പ് കുതന്ത്രങള്‍ ഉപയോഗിച്ച് ഫോട്ടോയില്‍ മനു നടത്തിയ തിരിമറികള്‍ മനസ്സിലാക്കിയ കോടതി മഴത്തുള്ളിയെ കുറ്റവിമുക്തനാക്കുകയും നിരുപാധികം വിട്ടയയ്ക്കുവാനും ഉത്തരവിടുന്നു...

അതേ സമയം, മനുവിനെ 101 പൊന്മാന്‍ കുഞ്ഞുങ്ങള്‍ നഷ്ടപരിഹാരമായി നല്‍കുവാനും 2 മാസം കഠിനതടവിനും ശിക്ഷ വിധിച്ചിരിക്കുന്നു...

ഇടിപ്പടം ഇവിടെ കാണുക. :(

ശ്രീഹരി::Sreehari said...

good one. and congrats too

:)™ said...

ഹഹഹഹൂ‍ൂ‍ൂ‍ൂയ്

കൊള്ളാം ട്ടാ ചെത്തണ്‍‌ണ്ട് :)

മയൂര said...

അഭിനന്ദനങ്ങള്‍ ...:)

ദിലീപ് വിശ്വനാഥ് said...

അഭിനന്ദനങ്ങള്‍ മനു.

മന്‍സുര്‍ said...

ഹലോ...കൂട്ടുക്കാരെ

നിങ്ങളറിഞ്ഞോ...എന്റെ സ്നേഹിതന്‍ മനുവിന്റെ കല്യാണ പിറ്റേന്ന്‌ എന്ന കഥ മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച വിവരം സന്തോഷത്തോടെ അറിയിക്കട്ടെ.......അല്‍പ്പം വൈകിപോയി ക്ഷമിക്കുക...

തുടരുകയീ പ്രയാണം
അക്ഷരജാലങ്ങളായ്‌.....അഭിനന്ദനങ്ങള്‍
മഴത്തുള്ളികിലുക്കത്തിലെ എല്ലാ കൂട്ടുക്കാരുടെ പേരിലും
ഇവിടെ ആശംസകള്‍ അര്‍പ്പിക്കുന്നു

നന്‍മകള്‍ നേരുന്നു

വേണു venu said...

മനുവേ,
രാവിലെ നേരി‍ട്ടറിയിച്ച അഭിനന്ദനം ഇവിടെയും അപ്പോഴേ രേഖപ്പെടുത്തിയിരുന്നു. അതു കാക്ക കൊണ്ടു പോയതിനാല്‍‍ വീണ്ടും ഭാവുകങ്ങള്‍‍ രേഖപ്പെടുത്തുന്നു.:)

മുരളീധരന്‍ വി പി said...

ഒരു നാളികേരം ഞാനുമുടയ്ക്കുന്നു... ദീപസ്തംഭം മഹാശ്ചര്യം, എനിക്കും....

ben said...

മനു...
ഇതു വളരെ സന്തോഷകരമായ വാര്‍ത്തതന്നെ...അഭിനന്ദനംസ്...
...
തെറികേട്ടാലെന്താ... എഴുത്ത് രസ്സായി... തുടരുക
എഴുത്തും പിന്നെ ഈ റോംഗ് നമ്പര്‍വിളികളും....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nerittariyicha abhinandanam invide onnukoodi parayunnu...


hridayam niranja aasamsakal!!!

ഏ.ആര്‍. നജീം said...

അഭിനന്ദനന്ദള്‍ മനൂ...
സന്തോഷമുള്ള വാര്‍ത്ത തന്നെ

Santhosh said...

കൊള്ളാം മനൂ, ആശംസകള്‍!

Unknown said...

അഭിനന്ദനങ്ങളൂം ആശംസകളും

ബാജി ഓടംവേലി said...

താങ്കളുടെ സന്തോഷത്തില്‍
ഞാനും പങ്ക് ചേരുന്നു

Vanaja said...

അഭിനന്ദനങള്‍...

സൂര്യോദയം said...

മനുഭായ്‌.. ഇനിയും താങ്കള്‍ വളരെ അറിയപ്പെടാനിരിക്കുന്നേയുള്ളൂ.... അഭിനന്ദനങ്ങള്‍ ഒപ്പം ഒരുപാട്‌ സന്തോഷവും :-)

Mubarak Merchant said...

ആശംസകള്‍ മനു ഭായ്..

ലേഖാവിജയ് said...

എന്റെമ്മേ..ഒരു ഫോട്ടോ കൊള്ളാം എന്നു പറഞ്ഞതിനു ഇങ്ങനെയും ഒരു ശിക്ഷയോ.....!

ഗീത said...

അടുത്ത വീട്ടില്‍ നിന്നു പത്രം വാങ്ങിച്ചു വായിച്ചു.

അഭിനന്ദനങ്ങള്‍
അനുഭവ വിവരണം കൊള്ളാം.

വാളൂരാന്‍ said...

appo iniyullathu muzhuvan manoramakkayakkalle ketto, adyam ivite pinne avite....
ugrananennu prathyekam parayandallo...
sorry for eng...

പിരിക്കുട്ടി said...

njaanum vaayichirunnu.....

doubt adichu thangal thanne anonnu

vazhitharakalil said...

manu,
hats off to you. Sense of humour apaaaaram.

habs

Satheesh Haripad said...

ബൂലോകപുലി...രാജരാജന്‍ ബ്രിജ്വിഹാരം മനുചേട്ടന്‍ നീണാള്‍ വാഴട്ടെ....

എല്ലാവിധ ആശംസകളും.

shilu said...

Manuchetta Ella postukalum onninonnu mecham. Abinandanangal

ജിപ്പൂസ് said...

ന്‍റെ കമന്‍റടി മനുവേട്ടന്‍ കാണ്വോന്ന് അറിയില്ല.സത്യത്തില്‍ ഇത് വായിച്ചിട്ട് ഞാന്‍ അഭിപ്രായിക്കാതെ പോയി.ന്‍റെ മുറിക്ക് വെളിയിലെത്തിയിട്ടും ചിരി നിക്കണില്ല.ഓര്‍ത്തോര്‍ത്ത് ചിരിക്ക്യാ.'ന്താണ്ടാ ചെക്കാ ചിരി വള്ളി പൊട്ട്യോന്ന്' ഉമ്മച്ചീടെ തോട്ടീം.തിരികെ വന്ന് രണ്ട് വരി കമന്‍റാന്നു അപ്പോഴാണു കരുത്യേ.

സൂപ്പറായിരിക്കുന്നു ഗഡീ...തുടരട്ടെ കുതിപ്പ്.

പ്രദീപ്‌ said...

അഭിനന്ദനങ്ങള്‍ ഭായി