Tuesday, 11 December 2007

ഗിഫ്റ്റ്‌ ഗിഫ്റ്റ്‌ ജാനകീ......

"ശ്രീമതി സോണിയാ ഗാന്ധിയ്ക്ക്‌ നമ്മുടെ ലീഡറോടുള്ള മതിപ്പും എന്‍റെ അമ്മായിയപ്പന്‍ ശ്രീ കുട്ടന്‍ നായര്‍ക്ക്‌ എന്നോടുള്ള മതിപ്പും ഒരു ത്രാസില്‍ വച്ചു തൂക്കിയാല്‍ അമ്മായിയപ്പന്‍റെ തട്ട്‌ 'ശൂ..............' ന്ന് താഴോട്ടു പോവും. സത്യത്തില്‍ ഇക്കാര്യത്തില്‍ ഞാന്‍ നിരപരാധിയാണെടാ. വില്ലന്‍ എന്‍റെ ജാതകം തന്നെ. അതില്‍ അങ്ങനെ നേരത്തെ മെന്‍ഷന്‍ ചെയ്തിട്ടുണ്ടാരുന്നു. "

ലഞ്ച്‌ ബ്രേക്കിനു വെളിയിലിറങ്ങി ടൈംപാസിനു കപ്പലണ്ടികൊറിച്ചുകൊണ്ടിരുന്നപ്പോള്‍ എന്‍റെ സഹപ്രവര്‍ത്തകനും കാഞ്ഞിരപ്പള്ളി സ്വദേശിയും കണ്ടാല്‍ പറയില്ലെങ്കിലും കാഞ്ഞ വിത്തുമായ മുരളി ഇങ്ങനെ പറയുമ്പോള്‍, സത്യത്തില്‍ ഞാന്‍ കരുതി കപ്പലണ്ടിവാലായ്ക്ക്‌ കാശ്‌ എന്നെക്കൊണ്ടുതന്നെ കൊടുപ്പിക്കാന്‍ വേണ്ടി സംസാരിച്ച്‌ ബിസിയായതാണെന്നാണു.

"നിന്‍റെ സ്വഭാവം വച്ചുനോക്കിയാ ത്രാസ്‌ ചങ്ങലയും പൊട്ടിച്ച്‌ താഴെ വീണില്ലേലെ അത്ഭുതം ഉള്ളൂ..." അഞ്ചുരൂപ കച്ചവടക്കാരനു കൊടുത്തുകൊണ്ട്‌ ഞാന്‍ തുടര്‍ന്നു.

"എനിക്കെന്താടാ ഒരു കൊറവ്‌.. ഒരുമാതിരി ആക്കല്ലേ... " പതുക്കെ നടന്നുകൊണ്ട്‌ മുരളി

"നിനക്കെന്താ ഒന്നുള്ളത്‌..ആദ്യം അത്‌ പറ..." ഒരു കപ്പലണ്ടി ഞാനും പൊട്ടിച്ചു.

"അമ്മായിയപ്പനു അല്‍പ്പം മതിപ്പുണ്ടാക്കിയേ പറ്റൂ അളിയാ. അല്ലേല്‍ അങ്ങേരെനിക്ക്‌ ചതുപ്പുനിലം തന്നെ എഴുതിത്തരും.. "

"അതുശരി.. മതിപ്പിനെ പറ്റി തോന്നലുണ്ടായത്‌ ചതുപ്പുനിലം ഓര്‍മ്മവന്നപ്പൊഴാ അല്ലേ...എന്താ ഭാര്യവീട്ടില്‍ ഭാഗംവപ്പ്‌ ഉടനെയുണ്ടോ..... "

"അതെ. ചില ലക്ഷണങ്ങള്‍ ഒക്കെ കണ്ടുതുടങ്ങിയളിയാ. റിലേഷന്‍റെ ബാന്‍ഡ്‌വിഡ്ത്ത്‌ കൂട്ടിയേ പറ്റൂ..അല്ലേല്‍ ആ റോഡുസൈഡിലെ പത്തുസെണ്റ്റ്‌ ഗോപി... അവിടെ മൂന്നാലുമുറി കട സ്വപ്നം കണ്ടോണ്ടാ ഞാന്‍ ബ്രോക്കറോട്‌ ഒ.കെ എന്നുപറഞ്ഞതു തന്നെ.. ആ കെളവനെ ഒന്നു കൈയിലെടുത്തേ പറ്റൂ..." മുരളിയുടെ മുഖം നെറ്റ്‌ കണക്ഷന്‍ ഇല്ലാതെ എക്സ്‌പ്ളോററ്‍ തുറന്നവനെപ്പോലെ നിരാശയില്‍.

"അല്ല.. ഈ ബന്ധം വഷളാവാന്‍ എന്താ കാരണം.? മരുമകന്‍ എന്ന നിലയിലെ നിന്‍റെ പെര്‍ഫോര്‍മന്‍സ്‌, മൊട്ടത്തലയും ഒറ്റക്കമ്മലുമിട്ടു ഗമയില്‍ വന്ന് സീറോയില്‍ ഔട്ട്‌ ആവുന്ന വിനോദ്‌ കാംബ്ളിയെ പോലെ പരിതാപകരമായതുകൊണ്ടാണോ, അതോ 'എങ്ങനെ ഒരു നല്ല കുടുംബനാഥന്‍ ആകാം' എന്ന് സ്വന്തം ജീവിതം കൊണ്ട്‌ തെളിയിച്ച പുള്ളിയ്ക്ക്‌, 'എങ്ങനെ മനസമാധാനം ഇല്ലാത്ത ഒരു അമ്മായിയച്ഛന്‍ ആകാം' എന്ന വിഷയത്തില്‍ നീ ഫെല്ലോഷിപ്പ്‌ കൊടുത്തതുകൊണ്ടാണോ. ഒന്നറിയാന്‍ വേണ്ടി ചോദിച്ചതാ... "

"എന്താണെന്നറിയില്ലളിയാ.. എന്നെ കാണുമ്പോഴൊക്കെ അങ്ങേരു ഒരു ഞെട്ടു ഞെട്ടും.. അച്ഛാ എന്നു വിളിച്ചു ഞാന്‍ അരികത്തു ചെന്നാല്‍ മൂന്നുതവണ ഒന്നിച്ചു ഞെട്ടും....." ഷര്‍ട്ടില്‍ വീണ കപ്പലണ്ടിത്തോട്‌ ഊതിക്കളഞ്ഞു കൊണ്ട്‌ മുരളി.

"നല്ല മനുഷ്യന്‍. അല്ലാ..അതിന്‍റെ മൂല കാരണം എന്താണെന്ന് നീ അന്വേഷിച്ചില്ലേ...മേബീ സം സോളിഡ്‌ റീസണ്‍.. "

"എന്‍റെ ഭാര്യ പറയുന്നു.. " അടുത്ത കപ്പലണ്ടി ഞൊട്ടിയുടച്ചുകൊണ്ട്‌ മുരളി തുടര്‍ന്നു "എന്നെ കാണുമ്പോള്‍ തൊണ്ണൂറ്റിയെട്ടിലെ ഭൂകമ്പം ഓര്‍ക്കുന്നതുകൊണ്ടാണു തന്തപ്പടിയിങ്ങനെ ഞെട്ടുന്നതെന്ന് "

അതിന്‍റെ പിന്നിലെ കദനകഥ വിവരിച്ചുകൊണ്ട്‌ മുരളിനടന്നു.

തൊണ്ണൂറ്റിയെട്ടിലെ ഒരു നവംബര്‍ മാസത്തിലാണു, അന്ന് ബാച്ചിലര്‍ ആയി കണ്ണിണകൊണ്ട്‌ കടുകു വറുത്തു നടന്ന മുരളിയുടെ ശ്രീമതിയെ പെണ്ണുകാണാന്‍, സുന്ദരനും സുമുഖനും, സര്‍വ്വോപരി താലൂക്കാഫീെസില്‍ ജോലിയുള്ളവനുമായ ഒരു ഹതഭാഗ്യന്‍ വന്നത്‌.

വന്നു..കണ്ടു...കീഴടക്കി.. ചായകുടിക്കും മുമ്പേ ചെക്കന്‍ ബ്രോക്കറോട്‌ പറഞ്ഞു. "ഇവളെ കെട്ടിയില്ലെങ്കില്‍ ഞാന്‍ പെട്ടുപോയതു തന്നെ.. എന്തൊരു ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി ലുക്‌.. എന്തൊരു ഫെതര്‍ ആന്‍ഡ്‌ ലെമണി ഫിഗറ്‌.... "

ശ്രീമതിയും മനസില്‍ പറഞ്ഞു.. "ആഫ്ടര്‍ മാര്യേജ്‌, ഇദ്ദേഹത്തെ ഞാന്‍ എങ്ങനെ സംബോധന ചെയ്യണം?. 'ചേട്ടാ....?' ഛേ..അത്‌ ഓള്‍ഡ്‌ ഫാഷന്‍, 'ഏട്ടാ..?' അതും ബോറ്‌, പ്റാണനായകാ എന്നത്‌ ചുരുക്കി 'പ്രാണ്‍' എന്നായാലോ..ഒ.കെ. ഡണ്‍... "

'എന്നാ പിന്നെ നാളെത്തന്നെ ഇവിടുന്ന് നാലഞ്ചുപേര്‍ അങ്ങോട്ട്‌ വന്നേക്കാം.. എന്താ..." എന്ന ശ്രീമാന്‍ കുട്ടന്‍ നായരുടെ വാക്കുകളും സ്വീകരിച്ച്‌ പയ്യന്‍ അതീവസന്തോഷത്തോടെ ആദ്യരാത്രിയില്‍ പാല്‍ ഷെയര്‍ ചെയ്യുമ്പോള്‍ "വേണ്ട മുക്കാലും മോളു കുടിച്ചോ..എനിക്ക്‌ കാല്‍ഭാഗം മതി" എന്ന സംഭാഷണം വിഷ്വലൈസ്‌ ചെയ്തുകൊണ്ട്‌ പടി ഇറങ്ങി ഇറങ്ങിയില്ല എന്ന പരുവത്തിലായപ്പോഴാണ്‌ എടുപിടീന്നൊരു ഭൂമികുലുക്കം എവിടെനിന്നോ വന്നത്‌.

മോശമല്ലാത്ത ഒരു കുലുക്കം.

പയ്യനു മുടന്തും ഞൊണ്ടും ഒന്നും ഇല്ലല്ലോ എന്ന് കണ്ണടയുറപ്പിച്ച്‌ കണ്‍ഫേം ചെയ്തുകൊണ്ട്‌ പടിക്കല്‍ നില്‍ക്കുകയായിരുന്ന ശ്രീമതിയുടെ അപ്പൂപ്പനും കുട്ടന്‍ നായരുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമായ ശശാങ്കന്‍ നായര്‍ എന്ന സെവന്‍റി പ്ളസ്‌ടുക്കാരന്‍ കുലുക്കത്തില്‍ കുഴഞ്ഞുവീഴാതിരിക്കാനായി കാലല്‍പ്പം കവച്ച്‌ നില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണു, തലയ്ക്ക്‌ മുകളിലെ മാവിന്‍ ചില്ലയില്‍ പടര്‍ന്നിരുന്ന കുമ്പളത്തില്‍ നിന്നൊരു കുമ്പളങ്ങ ഗുരുത്വാകര്‍ഷണം കം ഭൂകമ്പത്തിന്‍റെ ഡബിള്‍ ഇംപാക്ടില്‍ താഴേക്ക്‌ പതിക്കുന്നത്‌ കണ്ടത്‌. 'ഇതെന്‍റെ തലയിലേക്കാണല്ലോ ഒരിപ്പുറത്തമേ " എന്ന് അനാവശ്യമായി ആത്മഗതം ചെയ്ത്‌ രണ്ടടി തവളച്ചാട്ടം നടത്തി കുമ്പളങ്ങയെ തന്‍റെ 'ഓള്‍ഡ്‌ ഈസ്‌ ബാള്‍ഡ്‌' ഉച്ചിയിലേക്ക്‌ തന്നെ പതിപ്പിച്ചു.
"വീണിതല്ലോ കിടക്കുന്നു ധരണിയില്‍
വീണപാടെയുരുണ്ടും ശിവശിവ.. "

"പൊട്ടിയോ അപ്പൂപ്പാ....." എന്ന് നിലവിളിച്ചു കൊണ്ട്‌ ശ്രീമതിയും, "എപ്പൊ പൊട്ടിയെന്നു ചോദിച്ചാ മതി" എന്ന് പിളര്‍ന്ന കുമ്പളങ്ങയില്‍ നോക്കിക്കൊണ്ട്‌ മുരളിയുടെ വുഡ്ബീ അളിയനും, "പൊട്ടിയില്ലേലും പൊട്ടിയപോലായി മോളേ" എന്ന് ഉച്ചിയില്‍ കൈവച്ചുകൊണ്ട്‌ അപ്പൂപ്പനും പറഞ്ഞപ്പോള്‍ കുട്ടന്‍ നായര്‍ ചേരിചേരാനയം ഡിക്ളയര്‍ ചെയ്തു
"ആ എന്തിരവന്‍ കാലുകുത്തിയപ്പൊഴേ ഭൂകമ്പം.. പ്രൊപ്പോസല്‍ ക്യാന്‍സല്‍ഡ്‌ വിത്‌ ഇമ്മീഡിയറ്റ്‌ എഫക്ട്‌"

'റോഡുസൈഡില്‍ പത്തുസെന്‍റുള്ളതുകൊണ്ട്‌, ശ്രീമാന്‍ കുട്ടന്‍നായരുടെ ഭീകരമായ ബോഡി ഔട്ട്‌ലുക്കിനെ ഞാന്‍ സീരിയസായി എടുക്കുന്നില്ല' എന്ന ആത്മഗതത്തില്‍ വിവാഹക്കരാറില്‍ ഒപ്പുവച്ചുകൊണ്ടുകൊണ്ട്‌ മുരളി വന്നത്‌ പിന്നീടായിരുന്നു.

ഇപ്പോ മുരളിയെ കാണുമ്പോള്‍ കുട്ടന്‍നായര്‍ ഞെട്ടുന്നു.. ഞെട്ടിക്കൊണ്ട്‌ മനസില്‍ പറയുന്നു 'ഭൂകമ്പോം വെള്ളപ്പൊക്കോം ഒന്നിച്ചു കൊണ്ടുവന്നാലും മറ്റവന്‍ തന്നെയായിരുന്നു ഭേദം.. '

"അപ്പോ നിനക്ക്‌ മതിപ്പ്‌ കൂട്ടണം.അല്ലേ...എന്താ അളിയാ ഒരു വഴി..." അല്‍പം ഒന്നാലോചിച്ച്‌ ഞാന്‍

"ആട്ടേ..നിന്‍റെ ഭൈമിയ്ക്ക്‌ നിന്നെപറ്റി എങ്ങനെ.. ഐ. മീന്‍ ഈ മതിപ്പിന്‍റെ കാര്യത്തില്‍... ? "

"അവള്‍ക്കും ഭയങ്കര മതിപ്പാ എന്നെപറ്റി... ഉറങ്ങുമ്പോള്‍ പോലും ഞാനൊരു കെഴങ്ങനാണെന്നാളവള്‍ പറയുന്നത്‌.." നിഷ്കളങ്കനായി മുരളി.

"ഹാവൂ... സത്യസന്ധ്യയായ ആ പെങ്ങള്‍ക്കൊരു ഗോള്‍ഗപ്പ.... എടാ കൊരങ്ങേ. ബന്ധങ്ങള്‍ മെയിന്‍റയിന്‍ ചെയ്യാന്‍ പഠിക്ക്‌.. അതിനുവേണ്ടി ചില അടവുകളും, അല്ലറചില്ലറ തറവേലകളും കാണിക്ക്‌... ഛേ..ഷെയര്‍ ഡിപാര്‍ട്ട്‌മെന്‍റില്‍ ജോലി ചെയ്യുന്ന നിനക്കിതൊന്നും അറിയില്ലാന്നു വച്ചാല്‍... അതുപോട്ടെ.. ഈ മതിപ്പിന്‍റെ കാര്യത്തില്‍ നിന്‍റെ അമ്മായിയമ്മ എങ്ങനെ... "

"ഒട്ടും മോശമല്ല.. പിന്നെ മുഖത്തുനോക്കി ഒന്നും പറയില്ല.. അങ്ങനൊരു ഗുണമുണ്ട്‌.. "

"തന്വിയാണവള്‍ കല്ലല്ലിരുമ്പല്ല...." ചിരിച്ചു കൊണ്ട്‌ ഞാന്‍ പഴക്കച്ചവടക്കാരനെ ചൂണ്ടി ചോദിച്ചു..

"നമുക്കൊരു പഴമായാലോ മുരളീ... "

"മനുഷ്യനായതിന്‍റെ വെപ്രാളം തീരുന്നില്ല... പിന്നെയാ പഴമാവാന്‍ പോകുന്നത്‌. അളിയാ നീ എന്നെ ഒന്ന് ഗൈഡ്‌ ചെയ്യ്‌... ചില ടിപ്സ്‌ ഒക്കെ ഒന്നു പറഞ്ഞുതാ..... അല്ലെങ്കില്‍ ആ ചതുപ്പുനിലം എന്‍റെ തലയില്‍ വീഴും..." മുരളി ആശങ്കനായി നടപ്പു തുടര്‍ന്നു.

"നീ ആദ്യം കടുത്ത സ്നേഹം കാണിക്ക്‌..എല്ലാരോടും.. ആദ്യം ആ ആയുധം ഉപയോഗിച്ച്‌ അമ്മായിയപ്പനെ കുപ്പിയിലിറക്ക്‌.. ഫോര്‍ എക്സാമ്പിള്‍ നല്ല നല്ല സമ്മാനങ്ങള്‍, വസ്ത്രങ്ങള്‍, സൂപ്പര്‍ ബ്രാന്‍ഡ്‌ കള്ളുകുപ്പികള്‍ ഇവയൊക്കെ ഒന്ന് കൊടുത്ത്‌ നോക്ക്‌.....അസ്‌ ഫസ്‌റ്റ്‌ സ്റ്റെപ്‌.... "

"ആ മൂപ്പീന്നിനോ.. സമ്മാനമോ... കൊള്ളാം. എന്‍റെ പൊന്നളിയാ കഴിഞ്ഞ അവധിക്ക്‌ ഞാന്‍ ഒരു കമ്പളി കൊടുത്തതാ.. ഒന്ന് നിവര്‍ത്തി നോക്കി ആ കൊഞ്ഞാണന്‍ പെണ്ണുമ്പിള്ളയോട്‌ ഒരു ഡയലോഗ്‌ 'കൊച്ചമ്മിണീ ഇത്‌ വച്ചേരു, തണുപ്പാവുമ്പോ പശുവിനെ പൊതപ്പിക്കാം. അല്ലെങ്കില്‍ വല്ല ഭിക്ഷക്കാര്‍ക്കും കൊടുക്കാം.. ' എന്‍റെ സ്ഥാനത്ത്‌ വേറെ ആരെങ്കിലും ആരുന്നേല്‍, അന്നങ്ങേരടെ ചാക്കാലയാരുന്നേനെ.....അം... "

"ശ്ശെടാ... അപ്പോ നിന്‍റെ ഫാദര്‍ ഇന്‍ ലോ ശരിക്കും ഒരു ഫാന്‍സി ഐറ്റം തന്നെ അളിയാ.. അമ്പതുരൂപയുടെ കമ്പിളി ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞില്ലേ ആ മഹാന്‍.. മൈ ഗോഡ്‌... "

പാര്‍ക്കിലിരുന്ന് മതിപ്പ്‌ എങ്ങനെ മാനുഫാക്ചര്‍ ചെയ്യാം എന്ന വിഷയത്തില്‍ ചൂടേറിയ ഡിസ്കഷന്‍.

ഞാന്‍ പറഞ്ഞുകൊടുത്ത പലകാര്യങ്ങളും 'അത്ര കാശുമുടക്കി എനിക്ക്‌ മതിപ്പുവേണ്ട' എന്ന സാമ്പത്തിക മാനദണ്ഡത്തില്‍ മുരളി റിജക്ട്‌ ചെയ്തുകൊണ്ടിരുന്നു.

"അമ്മായിയപ്പനു കവിത ഇഷ്ടമാണോ.. കാശുമുടക്കില്ലാതെ കൊടുക്കാന്‍ പറ്റിയ ഒരു സാധനം അതു മാത്രമാണു. ഒരു പേജില്‍ ഒരു സ്നേഹ കവിത എഴുതി അയക്ക്‌ മുരളീ..... വേണേല്‍ ഞാന്‍ സഹായിക്കാം "

"കവിത..!! അതും എന്‍റെ അമ്മായിയപ്പനു.. പഷ്ട്‌... കവിത എന്ന് കേട്ടാല്‍ 'അത്‌ പുതിയ ഇനം വാഴവിത്താണോ കൊച്ചുവര്‍ക്കീ' എന്ന് ചോദിക്കുന്നവനു അത്‌ കൊടുത്താല്‍ ഉടനെ കുറെ മതിപ്പെടുത്ത്‌ എനിക്ക്‌ പുഴുങ്ങിത്തരും.. എടാ മനുഷ്യനെ വടി ആക്കാതെ വേറെ വല്ലോം പറ... "

"ഉം.. നിനക്കൊട്ടു കാശു മുടക്കാനും വയ്യ.. ഓസിനൊട്ടു മതിപ്പു കിട്ടാനുമില്ല.. എന്താ അളിയാ ഒരു വഴി.. ഞാന്‍ മനസിലാക്കിയിടത്തോളം, അമ്മായിയപ്പന്‍റെ ചതുപ്പു മനസിലേക്ക്‌ മതിപ്പെത്തിക്കാന്‍ ഒരേ രു മാര്‍ഗമേ ഉള്ളൂ.. നിന്‍റെ ഭാര്യ. വാമഭാഗം ത്രൂ വാനരതാതന്‍ തക്‌.. അതുകൊണ്ട്‌ നീ ആദ്യം ഭാര്യയുടെ മതിപ്പിന്‍റെ ഡിസ്ക്‌ കപ്പാസിറ്റി കൂട്ട്‌..അതിനുള്ള ചില അക്സസറീസ്‌ ഫിറ്റ്‌ ചെയ്യ്‌..ഉദാഹരണത്തിനു ഭാര്യ ഇപ്പോ പ്രസവത്തിനു നാട്ടില്‍ പോയിരിക്കുവല്ലേ..ഒരു സുന്ദരന്‍ മെമ്മൊറബിള്‍ ഗിഫ്റ്റ്‌ അവള്‍ക്കയച്ചുകൊടുക്ക്‌... സ്നേഹപൂര്‍വം തവമുരളീരവം എന്ന് അടിക്കുറിപ്പോടെ.. അത്‌ അമ്മായിയപ്പന്‍ കാണുന്നു.. ഞെട്ടലിന്‍റെ റെസല്യൂഷന്‍ ആരാംസേ കുറഞ്ഞു കുറഞ്ഞു വരുന്നു.. ശേഷം ഭാഗം പ്രമാണത്തില്‍. എങ്ങനെ ഐഡിയാ... "

"അധികം പണം മുടക്കില്ലാത്തതാണെങ്കില്‍ ഐഡിയ കൊള്ളാം.. ആ വഴിക്ക്‌ ഒന്നു ചിന്തിക്കാം അല്ലേ.. "

"എടാ ദരിദ്രവാസീ.. കല്യാണസൌഗന്ധികം കണ്ട്‌ ഭീമസേനനോട്‌ പാഞ്ചാലി ചുമ്മാ ഒന്ന് പറഞ്ഞേയുള്ളൂ
'കണ്ടാലുമാശ്ചര്യപുഷ്പമെന്‍ വല്ലഭ
കണ്ടാല്‍ മനോഹരം കാഞ്ചനാഭം ശുഭം'.

ഇതു കേള്‍ക്കാത്ത താമസം ഒറ്റക്കുതിപ്പല്ലാരുന്നോ പുള്ളി ഗദയുമായി.. അതും കൊണ്ടേ പിന്നെ മടങ്ങിവന്നുള്ളൂ.. ക്ളൈമാക്സെന്താ... പഞ്ചാലിയുടെ മതിപ്പ്‌ പഞ്ചഗുണിതമായി. നിന്‍റെ ഈ അരിപ്പത്തരം ഇക്കാര്യത്തിലെങ്കിലും ഒന്ന് മാറ്റിവക്ക്‌ ... "

"പിന്നെ പിന്നെ.. അന്ന് ഭീമനതുപറ്റുമാരുന്നു. അങ്ങേര്‍ക്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഡ്യൂവും, വണ്ടി ലോണും ഒന്നും ഇല്ലാരുന്നല്ലോ..അതുപോലാന്നോ അളിയാ ഈ ഞാന്‍.... "

നീണ്ട ഡിസ്കഷനുശേഷം ഉടന്‍ തന്നെ വരുന്ന വെഡ്ഡിംഗ്‌ ആനിവേഴ്സറിക്ക്‌, പ്രിയതമയ്ക്ക്‌ ഒരു സര്‍പ്രൈസ്‌ ഗിഫ്റ്റ്‌ അയക്കാം എന്ന് റെവലൂഷനറി തീരുമാനവുമായി മുരളി ഓഫീസിലേക്ക്‌ നടന്നു.

ലാജ്‌പത്‌ നഗറില്‍ സാരി ഷോറുമിലെ പെങ്കൊച്ച്‌ സാരി മറിച്ച്‌ മറിച്ച്‌ കൈകുഴപ്പി..

സകലസാരിയുടെയും ക്വാളിറ്റിയില്‍ മുരളി ഒ.കെ. വിലയില്‍ നോട്ട്‌ ഒ.കെ. താടിയ്ക്ക്‌ കൈകൊടുത്ത്‌ ആ പാവം പെണ്‍നിന്‍റെ മുഖം വിയര്‍ക്കുന്നതും നോക്കി ഞാന്‍.

"ഓ കിത്തനേക്കാ ഹെ ?" കൈചൂണ്ടിക്കൊണ്ട്‌ മുരളി

"ആട്ട്‌സൌ പച്ചാസ്‌ സര്‍.... " പെങ്കൊച്ച്‌

"ഉസ്കേ നീച്ചേ വാലാ.... "

"നൌസൌ... "

"അച്ഛാ.. ഫിര്‍ ഉസ്കാ ഊപ്പര്‍ കാ ദിഖാവോ..... "

"ഠീക്‌ ഹെ... യേ ദേഖോ സാര്‍.. ഹജാര്‍ കാ.... "

"ആറ്റുകാലമ്മേ!!.. ഇധര്‍ സൌ ദോ സൌ കാ റേഞ്ച്‌ മെം നഹി ഹെ ക്യാ... "

"എടാ നൂറുരൂപയ്ക്ക്‌ ഇക്കാലത്ത്‌ അണ്ടര്‍വെയര്‍ പോലും കിട്ടത്തില്ല..നീ ചുമ്മാ സമയം കളയാതെ ഒന്നെടുക്ക്‌... നിനക്കാ ചതുപ്പുനിലമേ പറഞ്ഞിട്ടുള്ളൂന്നാ എനിക്ക്‌ തോന്നുന്നെ" എന്‍റെ കണ്ട്രോള്‍ പോയി.

എഴുന്നൂറു രൂപയ്ക്ക്‌ പിങ്ക്‌ ഡിസൈനുള്ള സാരിവാങ്ങി ആര്‍ക്കീസ്‌ ഗ്യാലറിയിലേക്ക്‌ ഞങ്ങള്‍ നടന്നു. അതും എന്‍റെ സ്പെഷ്യല്‍ അഡ്‌വൈസ്‌ പ്രകാരം.

വെഡ്ഡിംഗ്‌ ആനിവേഴ്സറി കാര്‍ഡ്‌ സെക്ഷനിലേക്ക്‌ ഊളിയിട്ടു തിരച്ചില്‍ തുടങ്ങി. പിങ്കു ഹൃദയത്തില്‍ ഉമ്മവക്കുന്ന ഒരു സായിപ്പിന്‍റെ പടമുള്ള കാര്‍ഡ്‌ മുരളി നീട്ടി

"ഇതെങ്ങെനെയുണ്ടളിയാ..... "

"അതുനിന്‍റെ അമ്മായിയപ്പന്‍ കുട്ടന്‍നായരുടെ ആനിവേഴ്സറിക്ക്‌ കൊടുക്കാം.. എടാ കൊശവാ നല്ല റൊമാന്‍റിക്‌ ഐറ്റംസ്‌ നോക്കെടാ..... "

"ഈ കല്യാണം എന്ന ഏര്‍പ്പാട്‌ ശരിക്കും ഒരു ട്രാജഡിയാ അല്ലേ അളിയാ.. " വേറെ ഏതോ കാര്‍ഡ്‌ തപ്പി മുരളി

"സംശയമെന്ത്‌...അതിലും വലിയ ട്രാജഡിയാ കല്യാണം കഴിക്കാത്തോന്‍മാര്‍ ഇത്‌ മനസിലാക്കുന്നില്ല എന്നുള്ളത്‌... "

അമ്പതുരൂപയ്ക്ക്‌ ഒരു കാര്‍ഡും വാങ്ങി ഞങ്ങള്‍ വെളിയിലിറങ്ങി..

"ഇതില്‍ എന്താ അളിയാ എഴുതേണ്ടെ...നല്ലൊരു വാചകം പറ... " മുരളി

"ഛേ..ഇതൊക്കെ പറഞ്ഞുതരണോ അളിയാ.. നിന്‍റെ ദില്‍സേ വരേണ്ട വാചകങ്ങള്‍ അല്ലേ എഴുതേണ്ടെ.. ഉദാഹരണത്തിനു നീ ഇപ്പോള്‍ ഭാര്യയെ പിരിഞ്ഞിരിക്കുന്നു..അപ്പോ നിന്‍റെ ഇപ്പൊഴത്തെ ആ ഒരു ഫീലിംഗ്‌..... അത്‌ വച്ച്‌ ഒരു കാച്ച്‌ കാച്ച്‌...അല്‍പം മസാലയും ചേര്‍ത്തോ.. "

"എന്‍റെ ഇപ്പൊഴത്തെ ഫീലിംഗ്‌ വച്ചെഴുതണമെങ്കില്‍ പങ്കജകസ്തൂരിയുടെ പരസ്യം എഴുതേണ്ടിവരും. 'ഇനി ശ്വസിക്കാം ഈസിയായി'. "

"എടാ അല്‍പം റൊമാന്‍റിക്കായി എഴുത്‌ എന്തെങ്കിലും.... "

"നീ ഒരുവാചകം പറ അളിയാ.... "

"എന്നാ നാലുവരി കവിത തട്ടാം... " ഒന്നാലോച്ചിച്ച്‌ ഞാന്‍ പറഞ്ഞു. മുരളിയെഴുതി

'പറയുവാനുണ്ടേറേ ഭദ്രേ നിന്‍റെ
പനിമതിക്കാതില്‍ സുഭദ്രേ...
നിണസന്ധ്യതീരവും നിറതാരകങ്ങളും
നിന്നെ തിരക്കുന്നു ഭദ്രേ
കരള്‍വാടിയൊന്നിലെ കനകാംബരങ്ങളും
നിന്നെയിന്നോര്‍ക്കുന്നു ഭദ്രേ"

രജിസ്റ്റര്‍ ചെയ്ത്‌ അയക്കാന്‍ അമ്പതുരൂപ കൂടുതാല്‍ മുടക്കാന്‍ വയ്യാത്തതുകൊണ്ട്‌ ഓര്‍ഡിനറി പാഴ്സലില്‍ മതിപ്പിനുള്ള റെസിപ്പി അയച്ച്‌ ഞങ്ങള്‍ അഗര്‍വാള്‍ റെസ്റ്റോറന്‍റിലേക്ക്‌ നടന്നു....

ഈ യജ്ഞം കഴിഞ്ഞ്‌ അഞ്ചാം നാള്‍, എന്‍റെ ക്യാബിനില്‍ സൊറപറഞ്ഞിരിക്കുന്ന മുരളിയുടെ മൊബൈല്‍ പാട്ടുപാടി..

"ഹായ്‌..ഭാര്യയുടെ ഫോണ്‍.. സംഗതി ക്ളിക്കായെന്നു തോന്നുന്നളിയാ.."

അതീവ സന്തോഷത്തോടെ മുരളി ലൌഡ്‌ സ്പീക്കര്‍ മോഡില്‍ ഇട്ട്‌ ഫോണ്‍ മേശപ്പുറത്തു വച്ചു..

"നീ കൂടി കേള്‍ക്ക്‌ റെസ്പോണ്‍സ്‌.... "

"ഹലോ... മുരളിയേട്ടനോടെങ്ങനെയാ ഞാന്‍ നന്ദി പറയുക.. എന്തുപറഞ്ഞാ ആ മനസ്‌ ഞനൊന്നു തണുപ്പിക്കുക"

അല്‍പം ആക്കല്‍ ഭാര്യയുടെ ശബ്ദത്തിലില്ലേ എന്ന സംശയം എനിക്കുണ്ടായെങ്കിലും മുരളിക്കതൊട്ടും ഇല്ലെന്ന് എനിക്ക്‌ മനസിലായി

"ഹ ഹ... ഞെട്ടിപ്പോയോടീ നീ... ഇപ്പൊ മനസിലായോ നിന്‍റെ ഭര്‍ത്താവ്‌ ഹൃദയം ഉള്ളവനാണെന്ന്.." അതീവസന്തോഷത്തോടെ മുരളി വിളിച്ചു പറഞ്ഞു.

"ഇല്ല..ഒട്ടും ഞെട്ടിയില്ല.. ഇങ്ങനെ നിങ്ങള്‍ കാണിച്ചില്ലെങ്കിലേ ഞാന്‍ ഞെട്ടത്തൊള്ളാരുന്നു. അല്ല ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ടുചോദിക്കുവാ.. നിങ്ങള്‍ മനുഷ്യനോ അതോ കാട്ടുപോത്തോ.. "

ഗുണ്ടിനു തീ കൊടുത്തപ്പോള്‍ ശബ്ദത്തിനു പകരം ചീറ്റല്‍ കേട്ട വെടിക്കാരന്‍റെ മുഖഭാവത്തോടെ മുരളി ഒന്നു ചമ്മുന്നത്‌ ഞാന്‍ കണ്ടു..

"അബ്‌..ബബ്‌..എന്നാ എന്നാ പറ്റി..." ആംഗ്യത്തില്‍ എന്നോടും ശബ്ദത്തില്‍ ഭാര്യയോടുമായി മുരളി ചോദിച്ചു..

" 'പോളിയോ വാക്സില്‍ ലേലോ... ബച്ചേ കോ ബചാവോ...' ഈ ബാനര്‍ പാഴ്സലായി അയച്ച്‌ എന്നെയും കുടുംബത്തേയും ഇന്‍സല്‍ട്ട്‌ ചെയ്താ നിങ്ങള്‍ക്കെന്താ കിട്ടുകാ..പറ... ആവശ്യത്തിനു പൊന്നും പണവും തന്നു മാന്യമായിത്തന്നാ എന്നെ കെട്ടിച്ചുവിട്ടതു.. ഈ തോന്ന്യാസം സഹിക്കേണ്ട കാര്യം ഒന്നും എനിക്കില്ല പറഞ്ഞേക്കാം"

"പോളിയോയോ... എന്തവാടീ നീ ഈ പറയുന്നെ.. സത്യത്തില്‍ സാരിയാ ഞാന്‍"

"സാരി.. മിണ്ടിപ്പോകരുത്‌.. ഞാനവിടെയുള്ളപ്പോ ഒരു സാരി വാങ്ങിത്തരാത്ത നിങ്ങളാ എനിക്ക്‌ സാരി അയക്കുന്നെ... അച്ഛന്‍ ഉറഞ്ഞു തുള്ളുവാരുന്നു.. "

സത്യത്തില്‍ ഞാനും ഒരു നിമിഷം ഐസായി..

കാസറ്റ്‌ പാഴ്സല്‍ അയച്ചാല്‍ കവര്‍ മാത്രം ഡെലിവറി ചെയ്യുന്ന പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ സത്യസന്ധതയെക്കുറിച്ച്‌ പത്രത്തില്‍ വായിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമായാണു.

'സാരി അയച്ചപ്പോ ബാനര്‍ കിട്ടി.. ഭാഗ്യമായി വല്ല പോസ്റ്റല്‍ ജീവനക്കാരന്‍റെയും അണ്ടര്‍വെയര്‍ അവന്‍മാര്‍ ഡെലിവറി ചെയ്യാഞ്ഞെ' എന്നു ഞാന്‍ ആശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍ മുരളി ഇതാ ചതുപ്പുനിലത്തില്‍ വീണ പൂച്ചയെപ്പോലെ പരുങ്ങുന്നു.


"അല്ല സത്യത്തില്‍ എന്തോ സംഭ...." വാക്കുകള്‍ കിട്ടാതെ മുരളിക്ക്‌ വെപ്രാളം..

"ഒന്നും പോരാഞ്ഞു നിങ്ങള്‍ എന്നെ ഭദ്രകാളി എന്നും വിളിച്ചേക്കുന്നു... പറയുവാനുണ്ടേറെ ഭദ്രേ പോലും.. എന്തവാ പറയാനുള്ളത്‌..ഇപ്പോ പറ... ഞാനൊന്ന് കേക്കട്ടേ... കൊരങ്ങന്‍..നിങ്ങള്‍ ആണാണോ....ഇനി നിങ്ങളെ കാണുന്ന നിമിഷം അച്ഛന്‍ മുട്ടുകാലു തല്ലിയൊടിക്കുമെന്നും പറഞ്ഞിരിക്കുവാ.. കണ്‍മുന്നില്‍ പെടാതെ നോക്കിക്കോ..." പ്രിയതമയുടെ ഭീഷണി പിന്നെയും മുഴങ്ങുന്നു....

പ്രാണനും കൊണ്ടോടുന്ന മുരളിയുടെ പിന്നാലെ സകല ശക്തിയും സംഭരിച്ച്‌, കൈയില്‍ കുറുവടിയുമായി 'ഒന്നു നില്‍ക്കെടാ മരുമോനെ പ്ളീസ്‌.. എനിക്ക്‌ ബ്ളഡ്‌ പ്രഷര്‍ ആണെന്നറിയില്ലേടാ..ഇങ്ങനെ ഓടിക്കാതെടാ എന്നെ..ആ മുട്ടുകാലൊന്നു കാണിക്കെടാ പ്ളീസ്സ്‌' എന്ന റിക്വസ്റ്റുമായി കുട്ടന്‍ നായര്‍ പായുന്ന സീന്‍ മനസിലോര്‍ത്ത്‌ ഞാന്‍ ശ്രദ്ധ കമ്പ്യൂട്ടറിലേക്കു മാറ്റി..

"അച്ഛന്‍ ഉണ്ടോ അവിടെ..." പരുങ്ങി മുരളി ചോദിച്ചു.

"ഇല്ല.. അച്ഛന്‍ ഒരു ഡിക്ഷ്ണറി വാങ്ങാന്‍ പോയേക്കുവാ.. അറിയാവുന്ന തെറിയെല്ലാം ഉപയോഗിച്ചു കഴിഞ്ഞു.. പുതിയ വാക്കുകള്‍ പഠിക്കെണ്ടേ പൊന്നു മരുമോനുവേണ്ടി...." ഭാര്യ ഫോണ്‍ കട്ടു ചെയ്തു.

മുരളിയെ നോക്കാതെ, തികട്ടിവരുന്ന ചിരിയെ ഒതുക്കാന്‍ പാടുപെട്ട്‌ ഞാന്‍ എക്സല്‍ ഷീറ്റു തുറന്നു.

എന്നെ നോക്കാതെ ക്യാബിനില്‍നിന്ന് ഇറങ്ങുമ്പോള്‍ അവന്‍ പിറുപിറുത്തത്‌ വളരെ വ്യക്തമായി ഞാന്‍ കേട്ടു...

"ഒള്ള മതിപ്പും പോയി.. കൂടെ ചതിപ്പും പോയി... "===സ്ക്രീന്‍ സേവര്‍ മാറിയപ്പോള്‍==========================

കഠിനാധ്വാനവും വാശിയും മിക്സ്‌ ചെയ്ത്‌ മുന്നേറിയ മുരളി അബുദാബിയിലെ ഏതോ വമ്പന്‍ സ്ഥാപനത്തിലെ ഹൈ ഫ്ലയിംഗ്‌ എക്സിക്യൂട്ടീവായി ഒരു അവധിയാത്രയില്‍ എന്നെ കാണാനെത്തി. ചമ്മാനും ചുളുങ്ങാനും മനസില്ലാത്ത മുഖവുമായി. ബ്ളാക്ക്‌ ലേബല്‍ ബോട്ടില്‍ പിരിച്ചുതുറക്കുന്ന അവനെ, പെരുവിരലിനും ചൂണ്ടുവിരലിനും ഇടയില്‍ പുഞ്ചിരി വിടര്‍ത്തി വച്ച്‌ ഞാനൊന്നു നോക്കിയിരുന്നു. അമ്മായിയപ്പന്‍റെ ആസ്തിയുടെ പതിന്‍മടങ്ങു സ്വന്തം ആക്കാന്‍ കപ്പാസിറ്റിയുള്ള പുതിയ മുരളിയെ.....

54 comments:

G.MANU said...

"അതെ. ചില ലക്ഷണങ്ങള്‍ ഒക്കെ കണ്ടുതുടങ്ങിയളിയാ. റിലേഷന്‍റെ ബാന്‍ഡ്‌വിഡ്ത്ത്‌ കൂട്ടിയേ പറ്റൂ..അല്ലേല്‍ ആ റോഡുസൈഡിലെ പത്തുസെണ്റ്റ്‌ ഗോപി... അവിടെ മൂന്നാലുമുറി കട സ്വപ്നം കണ്ടോണ്ടാ ഞാന്‍ ബ്രോക്കറോട്‌ ഒ.കെ എന്നുപറഞ്ഞതു തന്നെ.. ആ കെളവനെ ഒന്നു കൈയിലെടുത്തേ പറ്റൂ..." മുരളിയുടെ മുഖം നെറ്റ്‌ കണക്ഷന്‍ ഇല്ലാതെ എക്സ്‌പ്ളോററ്‍ തുറന്നവനെപ്പോലെ നിരാശയില്‍.

Unknown said...

ഞാന്‍ ഉടക്കാന്‍ കൊണ്ടുവന്ന തേങ്ങ ഉരുണ്ടുപോയി...കിട്ടിയവര്‍ എടുത്തുടച്ചേക്കൂ....ഇതു മുരളിയുടെ അനുഭവം ആണെന്നു ഞാന്‍ വിശ്വസിച്ചു....വായിക്കുന്ന എല്ലാവരും അങ്ങിനെത്തന്നെ വിശ്വസിച്ചോളൂ..

ക്രിസ്‌വിന്‍ said...

അമ്മായിയപ്പനു കവിത ഇഷ്ടമാണോ.. കാശുമുടക്കില്ലാതെ കൊടുക്കാന്‍ പറ്റിയ ഒരു സാധനം അതു മാത്രമാണു. ഒരു പേജില്‍ ഒരു സ്നേഹ കവിത എഴുതി അയക്ക്‌ മുരളീ..... വേണേല്‍ ഞാന്‍ സഹായിക്കാം
:)
മനുവിന്‌ പറ്റുന്ന സഹായം
ആശംസകള്‍

simy nazareth said...

ചിരിച്ചു ചിരിച്ച് ഒരു പരുവമായി :-) മനുവേയ്, കവി തന്നെ :-)

ശ്രീ said...

മനുവേട്ടാ...

കലക്കി. കുറേ ചിരിപ്പിച്ചു.
"എന്‍റെ ഇപ്പൊഴത്തെ ഫീലിംഗ്‌ വച്ചെഴുതണമെങ്കില്‍ പങ്കജകസ്തൂരിയുടെ പരസ്യം എഴുതേണ്ടിവരും. 'ഇനി ശ്വസിക്കാം ഈസിയായി'. "

വേറെ എന്താ പറയുക?
:)

ചന്ദ്രകാന്തം said...

കവിത എന്ന് കേട്ടാല്‍ 'അത്‌ പുതിയ ഇനം വാഴവിത്താണോ കൊച്ചുവര്‍ക്കീ' എന്ന് ചോദിയ്ക്കുന്ന അമ്മായിയപ്പന്റെ മോള്‍ക്കയച്ച സ്നേഹകവിതയിലെ വരികള്‍ വായിച്ചപ്പോഴേ.....
ഈ 'ഭദ്രേ' വിളി അത്ര ഭദ്രമല്ലല്ലോ..എന്ന്‌ തോന്നിയതാ...
വിളികേട്ടഭാവം 'രുദ്ര' ആയിപ്പോയത്‌ സ്വാഭാവികം...!!!

പോസ്റ്റലുകാരുടെ 'ഉന്തിന്റെ കൂടെ ഒരു തള്ളും കൂടി' കൊടുത്ത ഫലം.
:)

സുല്‍ |Sul said...

"ശ്രീമതി സോണിയാ ഗാന്ധിയ്ക്ക്‌ നമ്മുടെ ലീഡറോടുള്ള മതിപ്പും എന്‍റെ അമ്മായിയപ്പന്‍ ശ്രീ കുട്ടന്‍ നായര്‍ക്ക്‌ എന്നോടുള്ള മതിപ്പും ഒരു ത്രാസില്‍ വച്ചു തൂക്കിയാല്‍ അമ്മായിയപ്പന്‍റെ തട്ട്‌ 'ശൂ..............' ന്ന് താഴോട്ടു പോവും." --- അപ്പോള്‍ മതിപ്പ് കൂടുതലാണെന്നോ കുറവാണെന്നൊ? കുറവാണെന്നാണ് വേണ്ടത്. കൂടുതലാണെന്നാണ് കാണുന്നത്. ബാക്കിയെല്ലാ സംഗതികളും നന്നായിട്ടുണ്ട്. നല്ല ഇമ്പ്രൂവ് മെന്റ് ഉണ്ട്. :)

-സുല്‍

കുഞ്ഞന്‍ said...

മനൂജി..

എല്ലാ രചനയിലും ചിരിയിലൂടെ പോയി നൊമ്പരത്തില്‍ അവസാനിക്കാറ് പക്ഷെ ഇത് ചിരിയില്‍ത്തന്നെ തുടര്‍ന്ന് ചിരിയില്‍ത്തന്നെ അവസാനിക്കുന്നു. ഇന്നത്തെ ദിവസം ഉഷാറായി..!

ആഷ | Asha said...

കലക്കി. കുറേ ചിരിപ്പിച്ചു.
"എന്‍റെ ഇപ്പൊഴത്തെ ഫീലിംഗ്‌ വച്ചെഴുതണമെങ്കില്‍ പങ്കജകസ്തൂരിയുടെ പരസ്യം എഴുതേണ്ടിവരും. 'ഇനി ശ്വസിക്കാം ഈസിയായി'.

ഇതാണെനിക്കിതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ്.
മനൂവേ സത്യം പറ ആരുടെ അനുഭവമാ ഇത്?

രസിച്ചു വായിച്ചു :)

ആഷ | Asha said...

അയ്യോ “കലക്കി കുറേ ചിരിപ്പിച്ചു” ശ്രീയുടെ ഡയലോഗാ.
കോപ്പി പേസ്റ്റിയപ്പോ അതും കൂടെ പോന്നൂ.

krish | കൃഷ് said...

"ഇല്ല.. അച്ഛന്‍ ഒരു ഡിക്ഷ്ണറി വാങ്ങാന്‍ പോയേക്കുവാ.. അറിയാവുന്ന തെറിയെല്ലാം ഉപയോഗിച്ചു കഴിഞ്ഞു.. പുതിയ വാക്കുകള്‍ പഠിക്കെണ്ടേ പൊന്നു മരുമോനുവേണ്ടി...." ഭാര്യ ഫോണ്‍ കട്ടു ചെയ്തു.


ആ ഡിക്ഷണറിയിലെ വാക്കുകള്‍ പഠിച്ച് മരുമകനെ ഉപദേശിച്ചതുകൊണ്ട്ടാ‍കും, മരുമോന്‍ നല്ല വഴിക്കായത്.

കൊള്ളാം നന്നായിരുന്നു..ഗിഫ്റ്റ്.

[ nardnahc hsemus ] said...

വായിച്ചുതുടങിയപ്പോഴേ മനസ്സിലൊരു ചോദ്യം ഉണ്ടായിരുന്നു, “ഇതിലിപ്പോ, ആരെയാണാവോ കൊല്ലാന്‍ പോകുന്നതെന്ന്”... ! അതാണല്ലോ ശീലം! (എന്റെ ജി ടോക് ഐ. ഡി. ഞാന്‍ മാറ്റി)

ഗിഫ്റ്റ്‌ ഗിഫ്റ്റ്‌ ജാനകീ......
ബെസ്റ്റ് ബെസ്റ്റ് മനുജീ......

(ഓ. ടോ: ആ ഗദയുമായി പോയ ഭീമന്‍ ചേട്ടന്‍ ഗദയുമായി തന്നെ തിരിച്ചുവന്നല്ലോ... ഹാവൂ, ആശ്വാസമായി!)

Unknown said...

പ്രിയ മനൂ , ഓരോ വാക്കും ഓരോ വരിയും വായിച്ചു ആസ്വദിച്ചു . വായനയിലൂടെ ചിരിക്കാനും ആസ്വദിക്കാനും ഉള്ള കഴിവ് ഇപ്പോഴും എനിക്കുണ്ടെന്ന് മനസ്സിലായി !!
ഒരുപാടൊരുപാട് ആശംസകളോടെ,

മൂര്‍ത്തി said...

നന്നായിട്ടുണ്ട് മനു..

അഭിലാഷങ്ങള്‍ said...

മനൂജി,

കുറേ ചിരിപ്പിച്ചു.

"മുരളിയുടെ മുഖം നെറ്റ്‌ കണക്ഷന്‍ ഇല്ലാതെ എക്സ്‌പ്ളോററ്‍ തുറന്നവനെപ്പോലെ നിരാശയില്‍!"

"ഗുണ്ടിനു തീ കൊടുത്തപ്പോള്‍ ശബ്ദത്തിനു പകരം ചീറ്റല്‍ കേട്ട വെടിക്കാരന്‍റെ മുഖഭാവത്തോടെ മുരളി ഒന്നു ചമ്മുന്നത്‌ ഞാന്‍ കണ്ടു.."


മുരളിയുടെ മുഖഭാവങ്ങള്‍ ഓര്‍ത്തപ്പോള്‍ ശരിക്കും ചിരിച്ചുപോയി.

ത്രിശങ്കു / Thrisanku said...

അങ്ങനെ പഴയ പൊതപ്പിനും മതിപ്പിനും ചതുപ്പിനും മധുരമായി (വക്കാരി സ്റ്റൈലില്‍) പ്രതികാരം ചെയ്തോ? :)

Unknown said...

"...ഭൂകമ്പോം വെള്ളപ്പൊക്കോം ഒന്നിച്ചു കൊണ്ടുവന്നാലും മറ്റവന്‍ തന്നെയായിരുന്നു ഭേദം.. "..maashe..simply superb..frm today me takin a new secure decision...enthanennu vechaal oru kaaranavashaalum officil irunnukond "brigviharam" limited stop-il kayarukayilla enn...jwali povanulla ella lakshanagalum theliyunnund...:)
'mondays r for manoranjan'..how'z the logo..:):)
sincere wishes to maintain tht simple attitude of writing...niza

ഏറനാടന്‍ said...

മനു ബേഷായി.. !

അപ്പു ആദ്യാക്ഷരി said...

മനൂ,
മനുവിന്റെ സ്വതസിദ്ധമാ‍യ ചിരിസ്റ്റാന്‍ഡാര്‍ഡിലെത്തുന്ന ഒരു കഥ വിത്ത് വിവരണം. അഭിനന്ദനങ്ങള്‍!

ആദ്യ പാരഗ്രാഫില്‍ ഒരു മിസ്റ്റേക്ക് ഇല്ലേ? മതിപ്പ് കുറവല്ലല്ലോ തൂക്കിനോക്കിയത് മതിപ്പല്ലേ? അപ്പോ, സോണിയാജിയുടെ തട്ടല്ലേ താഴ്ന്നു നില്‍ക്കേണ്ടത് അല്ലാതെ അമ്മായിയപ്പന്റെ തട്ടല്ലല്ലോ? തിരുത്തൂ പ്ലീസ്..

ഓ.ടോ: സ്ക്രീന്‍ സേവറിന്റെ താഴെയെഴുതിയിരിക്കുന്നതു ചുമ്മാതാ. മുരളി ഇപ്പോള്‍ ദില്ലിയില്‍ ഒരു കോഴ്സ് ചെയ്തോണ്ടിരിക്കുവാ, താമസിയാതെ ഗള്‍ഫിലേക്ക് ചാടാന്‍ :)

വേണു venu said...

വീണ്ടും ചിരിപ്പിച്ചെന്‍റെ മനുവേ.:)

തമനു said...

"ഭൂകമ്പോം വെള്ളപ്പൊക്കോം ഒന്നിച്ചു കൊണ്ടുവന്നാലും മറ്റവന്‍ തന്നെയായിരുന്നു ഭേദം.. "

"അതിലും വലിയ ട്രാജഡിയാ കല്യാണം കഴിക്കാത്തോന്‍മാര്‍ ഇത്‌ മനസിലാക്കുന്നില്ല എന്നുള്ളത്‌... "


വീണ്ടും കലക്കി മനു സാറേ

അനാഗതശ്മശ്രു said...

"നമുക്കൊരു പഴമായാലോ മുരളീ... "
പതിവു പോലെ മനു കലക്കി

സന്തോഷ്‌ കോറോത്ത് said...

ഇഷ്ടപെട്ടു ... എന്നാലും എന്തോ ഒരു ജബ ആയില്ല..

Paathu said...

Kalakki manuetta kalakki :D

Anonymous said...

മനൂ
കവിത അടിപൊളി, എന്നെ അല്ലല്ലൊ ഉദ്ദേശിച്ചതു..:-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇപ്രാവശ്യം കരയിപ്പിച്ചില്ല. ഇത് വിവാഹിതര്‍ക്കുള്ള ഉപദേശ സീരീസായിക്കൂട്ടാം അല്ലേ?

ഓടോ: ആഷേച്ചീ കമന്റ് കോപ്പിയടിയാണല്ലേ?

asdfasdf asfdasdf said...

'ഇനി ശ്വസിക്കാം ഈസിയായി'. "
മനു വായിച്ചു. രസികനായിട്ടുണ്ട്.

ലേഖാവിജയ് said...

ഇതിനെയാണോ split personality, dual
personality എന്നൊക്കെ പറയുന്നതു...
ഈ മുരളിയെ നല്ല പരിചയം. :)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ഫുള്‍ ലെന്‍‌ഫ്ത് എന്റര്‍ടെയിന്മെന്റ്,

നന്നായി രസിച്ചു മനു

Rasheed Chalil said...

'ഇനി ശ്വസിക്കാം ഈസിയായി... മനൂ ഇതും കലക്കി.

Kaithamullu said...

തൊട്ടതെല്ലാം പൊന്നാകാനുള്ള വരം കിട്ടിയിട്ടുള്ള മനൂ, ഈ ഗിഫ്റ്റും നന്നായി.
....
“പയ്യനു മുടന്തും ഞൊണ്ടും ഒന്നും ഇല്ലല്ലോ എന്ന് കണ്ണടയുറപ്പിച്ച്‌ കണ്‍ഫേം ചെയ്തുകൊണ്ട്‌ പടിക്കല്‍ നില്‍ക്കുകയായിരുന്ന ശ്രീമതിയുടെ അപ്പൂപ്പനും കുട്ടന്‍ നായരുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമായ ശശാങ്കന്‍ നായര്‍ എന്ന സെവന്‍റി പ്ളസ്‌ടുക്കാരന്‍ കുലുക്കത്തില്‍ കുഴഞ്ഞുവീഴാതിരിക്കാനായി കാലല്‍പ്പം കവച്ച്‌ നില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണു, തലയ്ക്ക്‌ മുകളിലെ മാവിന്‍ ചില്ലയില്‍ പടര്‍ന്നിരുന്ന കുമ്പളത്തില്‍ നിന്നൊരു കുമ്പളങ്ങ ഗുരുത്വാകര്‍ഷണം കം ഭൂകമ്പത്തിന്‍റെ ഡബിള്‍ ഇംപാക്ടില്‍ താഴേക്ക്‌ പതിക്കുന്നത്‌ കണ്ടത്‌....”

ഹാവൂ, ഈ വാചകം വായിച്ചെടുക്കാന്‍ പെട്ട പാട്......

d said...

ഹ.. ഹ.. ഇത്തവണ ആദ്യാവസാനം ചിരിപ്പിച്ചു കൊന്നല്ലോ മാഷെ..

അലി said...

"ഒള്ള മതിപ്പും പോയി.. കൂടെ ചതിപ്പും പോയി... "
അവസാനം വരെ ചിരിപ്പിച്ചു!

അലി said...
This comment has been removed by the author.
മന്‍സുര്‍ said...

മനുജീ....

ഒന്നുറപ്പ്‌...മനുജീ തന്നെ....

ഗഭീരമെന്ന്‌ പറയട്ടെ........ബാക്കി കൂടി വായിക്കട്ടെ...

എന്നിട്ട്‌ പറയാം അതിഗംഭീരമെന്ന്‌.....

സൂപ്പര്‍ ........." മുരളിയുടെ മുഖം നെറ്റ്‌ കണക്ഷന്‍ ഇല്ലാതെ എക്സ്‌പ്ളോററ്‍ തുറന്നവനെപ്പോലെ നിരാശയില്‍.
..............ഡാറ്റാ ബൂട്ടാന്‍ :)


നന്‍മകള്‍ നേരുന്നു

ഏകാന്തപഥികന്‍ said...

ഇതില്‍ ഒരു ദിശാമാറ്റം കാണുന്നു.
കോമഡിയില്‍ തുടങ്ങി ട്രാജടിയില്‍ അവസാനിക്കുന്ന പതിവിന് പകരം, കോമഡിയില്‍ തുടങ്ങി കോമഡിയില്‍ തന്നെ
അവസാനിപ്പിച്ചു, ല്ലെ....!
മുകളില്‍ പറഞ്ഞതിന്റെ ഗാംബീര്യമില്ലെങ്കിലും
മുഷിപ്പില്ല.
ബലെ ബേഷ്, 'ബലാലെ‘ ബേഷ്....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ മനുച്ചേട്ടോ മൊത്തത്തില്‍ കലക്കി ട്ടൊ.

ഏതു വരികളാ ഏറെയിഷ്ടമെന്നു പറയാന്‍ വയ്യ, അത്രക്കു കേമം എല്ലാം

കാര്‍വര്‍ണം said...

മനുവേട്ടാ,
കലക്കീട്ടോ,

"ഈ കല്യാണം എന്ന ഏര്‍പ്പാട്‌ ശരിക്കും ഒരു ട്രാജഡിയാ അല്ലേ അളിയാ.. " വേറെ ഏതോ കാര്‍ഡ്‌ തപ്പി മുരളി

"സംശയമെന്ത്‌...അതിലും വലിയ ട്രാജഡിയാ കല്യാണം കഴിക്കാത്തോന്‍മാര്‍ ഇത്‌ മനസിലാക്കുന്നില്ല എന്നുള്ളത്‌... "

ബാച്ചികളെ നിങ്ങള്‍ക്കിതാ അര്‍ത്ഥവത്തായ ഒരുപദേശം.

Mr. K# said...

:-)

ദിലീപ് വിശ്വനാഥ് said...

നന്നായിട്ടുണ്ട് മനു. ശരിക്കും ചിരിപ്പിച്ചു എന്നു പറഞ്ഞാല്‍ പോരാ അന്തംവിട്ടു ചിരിച്ചു.

ധ്വനി | Dhwani said...

'ഭൂകമ്പോം വെള്ളപ്പൊക്കോം ഒന്നിച്ചു കൊണ്ടുവന്നാലും മറ്റവന്‍ തന്നെയായിരുന്നു ഭേദം.. '

ഹഹ! ഇനി ചിരിച്ചാല്‍ ഞാന്‍ ഇല്ലാതാവും!

മുരളിയ്ക്കു പത്തു സെന്റോ ചതുപ്പോ കിട്ടാത്തതു നന്നായി! സ്ക്രീന്‍ സേവര്‍ മാറുമ്പോള്‍ കൊതുകു പിടിച്ചിരിയ്ക്കുന്ന മുരളിയെ കാണേണ്ടി വന്നില്ലല്ലോ! :)

Sathyardhi said...

ആ പങ്കജകസ്തൂരി കലക്കി!

ഹരിത് said...

നന്നായിട്ടുണ്ട് മനു. വളരെ നന്നായി.

സജീവ് കടവനാട് said...

വാഹ്...

Areekkodan | അരീക്കോടന്‍ said...

മനുവേട്ടാ...

കലക്കി.

ഉപാസന || Upasana said...

മനുഭായ്,

പതിവ് പോലെ നന്നായി ചിരിച്ചൂട്ടാ...
ഒടുക്കം ഒര്രു നഷ്ടബോധം പോലെ തോന്നിയോ. ഭായ്ക്ക്..?
:)
ഉപാസന

ജയരാജന്‍ said...

{'ഇതെന്‍റെ തലയിലേക്കാണല്ലോ ഒരിപ്പുറത്തമേ " എന്ന് അനാവശ്യമായി ആത്മഗതം ചെയ്ത്‌ രണ്ടടി തവളച്ചാട്ടം നടത്തി കുമ്പളങ്ങയെ തന്‍റെ 'ഓള്‍ഡ്‌ ഈസ്‌ ബാള്‍ഡ്‌' ഉച്ചിയിലേക്ക്‌ തന്നെ പതിപ്പിച്ചു.}
ഇവിടെ എത്തിയപ്പോഴേക്കും എന്റെ സകല കണ്ട്റോളും പോയി...ഓഫീസില്‍ നിന്നും വായിക്കാഞ്ഞതു എന്റെ ഭാഗ്യം -:)

ശ്രീവല്ലഭന്‍. said...

ശരിക്കും ചിരിച്ചുപോയി.

ippozha kantathu....

Sathees Makkoth | Asha Revamma said...

ഹഹഹ കൊള്ളാം.
ഈ പോസ്റ്റല്‍ കാരുടെ ഒരു കാര്യമേ..
പാ‍വം മുരളി.

The Admirer said...

മനൂജി

ഇതാ ഇരിക്കട്ടെ എന്റെ വക ഒരു അമ്പത്‌........കൊള്ളാം ഒത്തിരി ചിരിച്ചു.

മറ്റൊരാള്‍ | GG said...

എന്റിഷ്ട്ടാ... രണ്ടുതവണ പോസ്റ്റ് ആകെമൊത്തം ഒന്ന് ഓടിച്ച് വായിച്ചെങ്കിലും ഇവിടം വരെ ശരിക്കൊന്ന് വരാന്‍ ഇപ്പഴാ സാധിച്ചത്.
ഇത്തവണ പതിവ് ശൈലിയില്‍ നിന്ന് സംഗതി ശുഭപര്യവസായി ആണല്ലോ.

അടുത്തതിനായ് കാത്തിരിക്കുന്നു!!

ഒറ്റയാന്‍ | Loner said...

ഇതു തികച്ചും വ്യത്യസ്തമാണല്ലോ മാഷേ.
തുടക്കം തന്നെ ഭേഷായി.
പാവം മുരളി. ആട്ടെ, ഇതു പുള്ളിയുടെ അനുഭവം തന്നെയാണോ?

Kishore said...

സംഭവം ഓക്കേ പക്ഷെ ...

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.കൊള്ളാം.