മറ്റൊരിടത്തും കാണാത്തത്ര, എഴുപത്/എണ്‍പതുകളിലെ മലയാളി ജീവിതത്തിന്റെ പള്‍സ് രണ്ടായിരത്തിലും നേരിട്ട് അനുഭവിക്കാന്‍ ഭാഗ്യം ഉണ്ടായപ്പോള്‍, അവിടുത്തെ കഥകളും കഥാപാത്രങ്ങളും പ്ലോട്ടുകളായി സ്പാര്‍ക്കുകളായി മനസില്‍ വരികയായിരുന്നു..അതുകൊണ്ട് തന്നെയാവാം, ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും അവിടെയൊന്നു പോകണം അയ്യപ്പനേയും ആളുകളേയും കാണണം എന്നൊക്കെ ആഗ്രഹം പ്രകടിപ്പിച്ച് ഒരുപാട് വായനക്കാര്‍ സമീപിച്ചതും. പശ്ചാത്തലം നര്‍മ്മം ആയിരുന്നെങ്കിലും ആ നാടിന്റെ സ്നേഹവും സന്തോഷവും ഒക്കെ പരോക്ഷമായി വായനക്കാരില്‍ എത്തിയെന്നു തന്നെയാണ് അഭിപ്രായങ്ങളില്‍നിന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞതും.
പക്ഷേ,
പതിനഞ്ചു വര്‍ഷത്തോളം എന്നെ പോറ്റിയ ഒരു നാടിനെപറ്റി വെറും നേരമ്പോക്കിനായി ഞാന്‍ എഴുതിയ കഥകള്‍ എന്റെ പ്രിയപ്പെട്ട ബ്രിജ്‌വിഹാര്‍ സുഹൃത്തുക്കളില്‍ ചിലരെ വേദനിപ്പിച്ചു എന്ന് അറിയാന്‍ കഴിഞ്ഞു..
നിരുപാധികം മാപ്പു ചോദിച്ചുകൊണ്ട്, പതിനഞ്ചോളം ബ്രിജ്‌വിഹാര്‍ കഥകള്‍(ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നവ) ഈ ബ്ലോഗില്‍ നിന്നു നീക്കം ചെയ്യുന്നു..
പേരും അയ്യപ്പനും ഇനിയും തുടര്‍ന്നും ഉണ്ടാവും..(ബിക്കോസ് അയ്യപ്പന്‍ കള്ളച്ചിരിയോടെ എന്നോട് പറഞ്ഞു ‘എന്നെ ഡിലീറ്റ് ചെയ്താല്‍ കൊല്ലും നിന്നെ’ :) )
ബ്രിജ്‌വിഹാര്‍ സുഹൃത്തുക്കളോട് ഒരിക്കല്‍ കൂടി മാപ്പു ചോദിച്ചുകൊണ്ട്...ഒപ്പം 2008 ലെ ഏറ്റവും മികച്ച മലയാളി സംഘടനയ്ക്കുള്ള “ഗാര്‍ഷോം” അവാര്‍ഡ് നേടിയ ‘ഫ്രണ്ട്സ് ഓഫ് കേരള(ബ്രിജ്‌വിഹാര്‍)‘ യ്ക്ക് അഭിനന്ദനങ്ങളോടെ

ജി.മനു