Monday, 2 February 2009

ഗൃഹലക്ഷ്മിയില്‍ ‘വാണാ ബീ മൈ വാലന്റൈന്‍’

എല്ലാവരുടെ മനസിലും ഒരു അനുപമ ഉണ്ടാവാം..അല്ലെങ്കില്‍ എല്ലാവരും ഒരു അനുപമയെ തേടുന്നുണ്ടാവാം. അതുകൊണ്ടാവാം അനുപമ ആരെന്നും എവിടെന്നും ചോദിച്ച് എനിക്ക് വന്ന അന്വേഷണങ്ങളുടെ എണ്ണം മറ്റുള്ളവയെക്കാള്‍ ഒരുപാട് കൂടുതലായത്..

പല വ്യാഖ്യാനങ്ങളില്‍ പ്രണയം മനുഷ്യമനസില്‍ മങ്ങാതെ മായാതെ എപ്പൊഴും നിലനില്‍ക്കുന്നു..ജിബ്രാന് അത് അനുഭൂതി തലങ്ങളില്‍ ഒഴുകി നടക്കുന്ന ദൈവികസ്പര്‍ശമാകാം.. ചങ്ങമ്പുഴയ്ക്ക് അത് മാംസനിബധമല്ലാത്ത വികാരമാകാം.. മുട്ടത്തുവര്‍ക്കിക്കും ജോയ്സിക്കും പൈങ്കിളി എന്ന് നമ്മള്‍ വിളിക്കുന്ന പ്രണയസല്ലാപങ്ങള്‍ ആവാം.. ബഷീറിനും മുകുന്ദനും വിജയനും പ്രണയവ്യാഖ്യാനങ്ങളില്‍ അവരവുരുടേതായ തലങ്ങള്‍ ഉണ്ടാവാം.. മനശ്ശാസ്ത്രജ്ഞന്മാര്‍ക്ക് ഇണ ചേരാനുള്ള വ്യഗ്രതയ്ക്കായി ഹോര്‍മോണുകള്‍ നടത്തുന്ന വെറും രാസപ്രക്രിയ ആവാം.. എന്തായാലും എന്നും വിജയിച്ച് കള്ളച്ചിരിയോടെ പലവേഷങ്ങളില്‍ പ്രണയം എല്ലായിടത്തും കറങ്ങിനടക്കുന്നു..


ഈ ലക്കം ഗൃഹലക്ഷ്മിയില്‍ ഈ ബ്ലോഗിലെ ‘വാണാ ബീ മൈ വാലന്റൈന്‍’ എന്ന പോസ്റ്റ് വന്ന വാര്‍ത്ത നന്ദിയോടെ, സ്നേഹത്തോടെ, സന്തോഷത്തോടെ ബൂലോക സുഹൃത്തുക്കളെ അറിയിക്കുന്നു.
അനുപമേ..ഞാനിപ്പോ പോങ്ങുമ്മൂടന്‍‌റെ കാറ് തല്‍ക്കാലത്തേക്ക് എടുത്ത് ശംഖുമുഖം റൂട്ടിലേക്ക് പറക്കുകയാണ്‍..

അസ്തമയം കുങ്കുമത്താലമേന്തി ദാ വന്നു നില്‍ക്കുന്നു.. ചുറ്റും കടല്‍ക്കാറ്റില്‍ കുളിരുന്നു...

നിന്‍‌റെ പൊട്ടിച്ചിരിയുടെ ചിലങ്കമണികള്‍ പൊഴിഞ്ഞുകൊണ്ടേ ഇരിക്കുന്നു..

വാഴ്ത്തപ്പെട്ട പ്രണയകഥകളുടെ ശീലുകള്‍ നാരങ്ങാവെള്ളം നീട്ടി വഴിയരികില്‍ നില്‍ക്കുന്നു..

ആഹ്ലാദത്തിന്‍‌റെ ആക്സിലേറ്ററില്‍ വീണ്ടും കാലമരുന്നു.

സ്റ്റീരിയോയില്‍ മദാമ്മക്കൊച്ചിന്‍‌റെ മാസ്മരികശബ്ദം കയറിയിരുന്നു പാടുന്നു....

‘അസ് ലോംഗ് അസ് യു ലവ് മീ.... ഐ ഡോണ്ട് കെയര്‍
ഹൂ യൂ .......ആര്‍....
വെയര്‍ യൂ ആര്‍ ഫ്രം
ആന്‍ഡ് വാട്ട് യൂ ഡൂ..........
അസ് ലോംഗ് അസ് യു ലവ് മീ.... ഐ ഡോണ്ട് കെയര്‍‘


.....തീവ്രവാദവും അക്രമങ്ങളും , ആരും കണ്ടില്ലാത്ത ദൈവങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളും കനിവുകാട്ടി അടുത്ത വര്‍ഷവും ഇതുപോലെയൊരു പ്രണയവസന്തം ആഘോഷിക്കാന്‍ ഈ പാവം ഭൂമി ബാക്കിയുണ്ടാവട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട്........ മുറുക്കി ചുവപ്പിച്ച്, ദ്രാവിഡതാളത്തിന്‍‌റെ ലഹരിയിലൂടെ , നെല്ലിന്‍‌തണ്ടു മണക്കും വഴിയിലൂടെ കാലത്തിന്‌റെ അപാരതകളിലേക്ക് എങ്ങോട്ടോ നടന്നുപോയ പ്രിയകവി കടമ്മനിട്ട മാഷിന്റെ അതേ വരികള്‍ തന്നെ ഒന്നുകൂടി ഓര്‍ത്തുകൊണ്ട്......തല്‍ക്കാലം നിര്‍ത്തുന്നു.. :)

“‘നാം തമ്മില്‍ പരസ്പരം പ്രേമബന്ധിതരാണല്ലോ
നീയുമങ്ങനെത്തന്നെ സമ്മതിക്കുകയാലേ
ഇരിക്കാം മരച്ചോട്ടില്‍ പാറമേല്‍ പച്ചപ്പുല്ലില്‍
തരിക്കും മണല്‍ത്തിട്ടില്‍ താമരത്തോണിക്കുള്ളില്‍....”

44 comments:

G.MANU said...

“വാണാ ബീ മൈ വാലന്റൈന്‍”‘ ഈ ലക്കം ‘ഗൃഹലക്ഷ്മി‘യില്‍

ബൂലോക കൂട്ടുകാര്‍ക്ക് ഒരിക്കല്‍കൂടി നന്ദി..

സുദേവ് said...

"തീവ്രവാദവും അക്രമങ്ങളും , ആരും കണ്ടില്ലാത്ത ദൈവങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളും കനിവുകാട്ടി അടുത്ത വര്‍ഷവും ഇതുപോലെയൊരു പ്രണയവസന്തം ആഘോഷിക്കാന്‍ ഈ പാവം ഭൂമി ബാക്കിയുണ്ടാവട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട്"

ഞാനും ഈ പ്രാര്‍ഥനയില്‍ പങ്കു ചേരുന്നു .

Anonymous said...

congrats manu
n thanks for refreshing sweet memories in all of us through your words.

Jishad said...

അപ്പൊ കഴിഞ്ഞ പോസ്റ്റിന്റെ ബാക്കി എവിടെ

രാജീവ്‌ .എ . കുറുപ്പ് said...

മനുവേട്ടാ ഭാവുകങ്ങള്‍, ഇനിയും ഇനിയും താങ്ങളെ തേടി ഒരു പാടു വിലപെട്ട സമ്മാനങ്ങള്‍ എത്തട്ടെ. പിന്നെ ബാക്കി ഭാഗം പോസ്റ്റ് പ്ലീസ്

അനാഗതശ്മശ്രു said...

ഈ വര്‍ ഷം വനിതാമാഗസിന്‍ കാരെല്ലാം മനുവിന്റെ പിറകെ കൂടിയതു കൊള്ളാം
സ്നേഹിത..മഹിളാരത്നം കാരെ സൂക്ഷിക്കുക്‌ മനൂ
..
ആശംസകള്‍ ..

ശ്രീ said...

അഭിനന്ദനങ്ങള്‍!

കുഞ്ഞന്‍ said...

ദേ ആദ്യമേ പറയുന്നു അസൂയകൊണ്ടൊന്നുമല്ല ഇതെഴുതുന്നത്..

ഇങ്ങേരുടെ സൃഷ്ടികള്‍ വനിതയിലും ഗൃഹലക്ഷ്മിയിലും മാത്രമെ പ്രത്യക്ഷപ്പെടുകയൊള്ളൂ..!!!!

മനുജീ, ബൂലോഗം വിട്ട് ഭൂലോകത്തിലേക്ക് പോകുന്നതുകാണുമ്പോള്‍ അല്ലെങ്കില്‍ അവരും നിങ്ങളെ നെഞ്ചിലേറ്റുന്നതുകാണുമ്പോള്‍ കൈവിട്ടു പോകുകയാണൊ എന്റെ ബൂലോഗ കൂട്ടുകാരന്‍ എന്നു തോന്നിപ്പോകുന്നു മാഷെ

അഭിനന്ദനങ്ങള്‍ മാഷെ

ചന്ദ്രകാന്തം said...

ഏതൊക്കെ ഭാവതലങ്ങളിലായാലും, പ്രണയം പൂത്തുലഞ്ഞു നില്‍ക്കട്ടെ ഓരോ മനസ്സിലും.

..മനുജീ, ഇക്കുറി ഗൃഹലക്ഷ്മി ഏറ്റുവാങ്ങിയ ആ പ്രണയപരീക്ഷണക്കുറിപ്പ്‌, കൂടുതല്‍ പ്രശസ്തിയിലേയ്ക്കുള്ള എഴുത്തോലയാവട്ടെ എന്ന്‌ ആശംസിയ്ക്കുന്നു.

(ദൈവമേ... കുഞ്ഞന്റെ കമന്റ്‌..!!!!!!)
:)

..:: അച്ചായന്‍ ::.. said...
This comment has been removed by the author.
..:: അച്ചായന്‍ ::.. said...

അതെ ഇന്നു ഇതു അങ്ങ് ആഘോഷിച്ചാലോ മനു മാഷേ അപ്പൊ ആശംസകള്‍ .. കൂടുതല്‍ പിന്നെ നേരില്‍ :D

ശ്രീരാജ്.പി.ടി said...

മനുജീ… അഭിനന്ദനങ്ങൾ…

Eccentric said...

അഭിനന്ദനങ്ങള്‍
ningakkith thanne varanam !!!

ചെലക്കാണ്ട് പോടാ said...

മനുജി അഭിനന്ദനങ്ങള്

“‘നാം തമ്മില്‍ പരസ്പരം പ്രേമബന്ധിതരാണല്ലോ
നീയുമങ്ങനെത്തന്നെ സമ്മതിക്കുകയാലേ
ഇരിക്കാം മരച്ചോട്ടില്‍ പാറമേല്‍ പച്ചപ്പുല്ലില്‍
തരിക്കും മണല്‍ത്തിട്ടില്‍ താമരത്തോണിക്കുള്ളില്‍....”

shams said...

അഭിനന്ദനങ്ങള്‍

[ boby ] said...

ദാ പിടിച്ചോളൂ കുറച്ച് അഭിനന്ദനങ്ങള്‍...

Unknown said...

അഭിനന്ദനങ്ങള്‍!!!
ഇനിയും ഒരുപാടു തവണ ഇതേ പോലെ മനൂജിയെ അഭിനന്ദിക്കാന്‍ എനിക്കവസരമുണ്ടാവട്ടെ എന്നാശസിക്കുന്നു :)

nandakumar said...

ഓ ഇതിലിപ്പോ എന്താത്ര പറയാന്‍?? ഇതു ആര്‍ക്കും പറ്റാത്ത കാര്യാണോ? ഗൃഹലക്ഷ്മിയില്‍ കൊടുക്കാന്‍ മാത്രം നിലവാരമൊന്നും ആ പോസ്റ്റിനില്ല. വെറും ഒരു പൈങ്കിളി പോസ്റ്റ്.കൂതറ. വനിതയിലും ഗൃഹലക്ഷ്മിയിലുമൊക്കെ ആര്‍ക്കും പറ്റും, വല്യ കാര്യമൊന്നുമല്ല ഹേ....നിങ്ങളാര്? മഹാ സാഹിത്യകാരനോ? ഹല്ല പിന്നേ..

(ഹോ കാലത്തു തന്നെ രണ്ടു തൊള്ള പറഞ്ഞപ്പോ അസൂയക്കു കുറച്ചു ശമനം കിട്ടി. മനസമാധാനമായി!) ;)

ജിജ സുബ്രഹ്മണ്യൻ said...

ഗൃഹലക്ഷ്മിയിൽ കണ്ടിരുന്നു.ഇനിയും മനുവിന്റെ രചനകൾ വനിത,ഹൃഹലക്ഷ്മി,മഹിളാരത്നം,സ്നേഹിത,ഗൃഹശോഭ തുടങ്ങി എല്ലാ വനിതാമാസികകളിലും വെളിച്ചം കാണട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു .(പുരുഷന്മാർക്ക് മാഗസിൻ ഇല്ലല്ലോ..)


അഭിനന്ദൻസിന്റെ പൂച്ചെണ്ട് ദാ പിടിച്ചോ !

പയ്യന്‍സ് said...

തകര്‍ത്തു.... അഭിനന്ദനങ്ങള്‍ മനുജി.... ഇനി ബാലരമയിലും ബാലഭൂമിയിലും ഒക്കെ ഒരു കൈ വച്ചു കൂടേ?

തോന്യാസിയുടെ ബാക്കി കഥ എപ്പം വരും?

Anonymous said...

പ്രണയത്തിന്റെ മയില്‍പീലിതുണ്ടുകള്‍ ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന കള്ളകാമുക, അഭിനന്ദനങ്ങള്‍ .........

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍... സുഹൃത്തേ...

anEEEsh said...

മാഷിന്‌ ഇനിയുമേറെ അംഗീകാരങ്ങള്‍ ലഭിക്കട്ടെ ...

കുഞ്ഞാപ്പി said...

മനൂ… അഭിനന്ദനങ്ങൾ…

annamma said...

തീവ്രവാദവും അക്രമങ്ങളും , ആരും കണ്ടില്ലാത്ത ദൈവങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളും കനിവുകാട്ടി അടുത്ത വര്‍ഷവും ഇതുപോലെയൊരു പ്രണയവസന്തം ആഘോഷിക്കാന്‍ ഈ പാവം ഭൂമി ബാക്കിയുണ്ടാവട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട്.....

Mahesh Cheruthana/മഹി said...

മനുവേട്ടാ,
അഭിനന്ദനങ്ങള്‍ !

എതിരന്‍ കതിരവന്‍ said...

മനുവിന്റെ കഥനപാടവം ഗൃഹലക്ഷ്മി സ്റ്റാൻഡാർഡിനൊക്കെ എത്രയോ മുകളിൽ. ഇതിൽ വലിയ അദ്ഭുതമൊന്നുമില്ല.
പിന്നെ ‘സെന്റി’എന്നു നമ്മൾ പറയുന്ന ആ ഹൃദയദ്രവീകരണശക്തിയുണ്ടല്ലൊ അത് മനുവിന്റെ എഴുത്തിന്റെ മുഖമുദ്രയാണ്.

സന്തോഷിക്കുക. സന്തോഷിക്കുക.

മേരിക്കുട്ടി(Marykutty) said...

ആശംസകള്‍ മനുവേട്ടാ :)))

പാര്‍ത്ഥന്‍ said...

മനൂ,
സന്തോഷത്തിൽ പങ്കുചേരുന്നു. എപ്പഴാ ആഘോഷം. വലന്റൈൻഡേ വരെ കാക്കണോ?
ഗൃഹലക്ഷ്മിയുടെ pdf ഒരു പേജേ കാണാനുള്ളൂ. ബാക്കി എവിടെ.

BS Madai said...

ഒരുപാടു ആശംസകള്‍ മാഷേ. മാഷിന്റെ സന്തോഷത്തില്‍ ആത്മാര്‍ഥമായും പങ്കു ചേരുന്നു. പക്ഷെ ഞങ്ങളുടെ അസൂയ കൂടികൂടി വരുന്നു - അത് ആരുമായി പങ്കു വെക്കും?! ഒരു പോംവഴി മെയിലായോ കമന്റായോ തരിക (തരികിട അല്ല - തരിക എന്നാണു പറഞ്ഞതു - അത് പ്രത്യേകം ശ്രദ്ധിക്കുക!)

സൂര്യോദയം said...

മനൂ ജീ... ഈ പത്രക്കാരെയും മാധ്യമങ്ങളെയും കൊണ്ട്‌ തോറ്റു... അല്ലേ? :-) അഭിനന്ദനങ്ങള്‍....

Anonymous said...

hei manuji it's good

ഇസാദ്‌ said...

കലക്കി മാഷെ. ഹൃദയം നിറഞ്ഞ ആശംസകള്‍ ..

anupama said...

manu,
it's me.i don't know how to write in malayalam.
your anupama pierced my heart like a minnal.it was a great feeling......awakening of the soft sleepy 'touch me not'.... feelings.. am i getting crazy?
waiting for 14th looking forward the next romantic piece from the great blogger...
ur die hard fan.......

കുറുമാന്‍ said...

മനുവേ,

ആശംസകള്‍. ഇനിയും ഒരുപാടൊരുപാട് കഥകള്‍ ഇതുപോലെ അച്ചടിമഷിപുരണ്ട് സാധാരണക്കാര്‍ക്കും വായിക്കാന്‍ കഴിയട്ടെ.

അല്ഫോന്‍സക്കുട്ടി said...

“വാണാ ബീ മൈ വാലന്റൈന്‍”‘ ഈ ലക്കം ‘ഗൃഹലക്ഷ്മി‘യില്‍ - ഇതെങ്ങനെ ഒപ്പിച്ചു :)

അഭിനന്ദനങ്ങള്‍ വിത്ത് ആശംസകള്‍

poor-me/പാവം-ഞാന്‍ said...

Congratulation

Unknown said...

..........ചങ്ങമ്പുഴയ്ക്ക് അത് മാംസനിബധമല്ലാത്ത വികാരമാകാം....

സമ്മതിക്കാന്‍ പ്രയാസം. ......... (ആശാന്‍ ആണേല്‍ വേണ്ടില്ലര്‍ന്നു)
സംഭവം ചീറി മനുവേട്ടാ. തകര്ത്തു, നജ്ന്‍ കണ്ടിരുന്നു ഗൃഹലക്ഷ്മി.
അഭിനന്ദനങ്ങള്‍.

Anonymous said...

വനിതയും ,ഗൃഹലക്ഷ്മി ഒക്കെ വായിച്ചു ഓഫിസിലുള്ള്വരെല്ലാം മാഷിന്റെ ഫാനായി മാറി.
ഈ ദിവസം തന്നെ ആശംസിക്കുന്നു . എന്റെ വക ഒരു വാലന്റൈന്‍ ഡെ.

Anonymous said...

വനിതയും ,ഗൃഹലക്ഷ്മി ഒക്കെ വായിച്ചു ഓഫിസിലുള്ള്വരെല്ലാം മാഷിന്റെ ഫാനായി മാറി.
ഈ ദിവസം തന്നെ ആശംസിക്കുന്നു . എന്റെ വക ഒരു വാലന്റൈന്‍ ഡെ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനം
പ്രണയം സുലഭം -ശാശ്വതമായേനിക്കു മാത്രം ???

Mukundan said...

It was good.. I read in Grihalakshmi...

passionforlife said...

Hi Manu, read it in Grihalakshmi.. Loved it.. keep the gr8 work going.. all the best :)

Basheer Vallikkunnu said...

വളരെ വൈകിയാണ് കണ്ടത്.. ആസ്വദിച്ചു. വേണേല്‍ ഇത് കൂടെ വായിക്കാം. . വാലന്റൈന്‍ വരുന്നു, ഓടിക്കോ..