Sunday 28 February 2010

ബ്രേക്കപ്പ് പാര്‍ട്ടി

ടോയ്‌ലറ്റ് ഡോറില്‍ ആര്‍ക്കീസിന്റെ സ്റ്റിക്കര്‍ 'Remember to stand closer man.. It is not so big as you think'
ഓപ്പണ്‍ സോഴ്സിന്റേയും ഓപ്പണ്‍ എക്കണോമിയുടെയും ഈ കാലത്ത് ഭാഷയും ഓപ്പണ്‍ ആവുന്നു.. കപടതകളുടെ മൂടി ഇളക്കാന്‍ ഇപ്പൊഴത്തെ പിള്ളേര്‍ക്ക് എന്തൊരു ചങ്കൂറ്റം. പണ്ട് കോളജിലെ യൂറിന്‍‌ഷെഡില്‍ ചോക്കുകൊണ്ട് ഏതോ വികൃതി കോറിയിട്ട വാചകം ഓര്‍മ്മ വന്നു ‘shake it well after the use'. മൂത്രപ്പുരയില്‍ ഒളിച്ചിരുന്ന കപടസദാചാരം ചങ്ങല പൊട്ടിച്ച് എന്നാണ് പുറത്തുവന്നത്. ‘അനാട്ടമിയെ അസഭ്യമായി കണ്ട പൂര്‍വ്വികരേ.. നിങ്ങള്‍ ഈ പിള്ളാരെപ്പോലെ ആയിരുന്നെങ്കില്‍ ഇവിടെ ഇത്ര പെണ്‍‌വാണിഭങ്ങള്‍ ഉണ്ടാകുമായിരുന്നില്ല...‘

മുഖം കഴുകി വെളിയില്‍ വന്നപ്പോള്‍ അമ്മായിയമ്മയ്ക് ഒരസുഖവുമില്ലെന്നറിഞ്ഞ മരുമകളെപ്പോലെ ആകാശത്തേക്ക് ദൃഷ്ടിയുറപ്പിച്ചു നില്‍ക്കുന്നു കാഞ്ചന

“എന്തു പറ്റി പ്രിറ്റി ഗേളേ, മൊത്തത്തിലൊരു മണ്ഡരി ലുക്ക്...”

“മനുവേട്ടാ.. പെട്ടെന്നൊരു ടംഗ് ട്വിസ്റ്റര്‍ പറഞ്ഞേ..ഷോയില്‍ ചോദിക്കാനാ.. “

“ഓ അതാണോ കാര്യം... മലയാളമോ ഇംഗ്ലീഷോ...”

“എന്തായാലും മതി..ഷുഡ് ബീ ഇന്ററസ്റ്റിംഗ്. ക്വിക്ക് പ്ലീസ്.....”

“ഒ.കെ.... തച്ചന്‍ തയ്ച്ച സഞ്ചി... ചന്തേല്‍ തയ്ച്ച സഞ്ചി...”

“എന്താ..ഒന്നൂടെ പറഞ്ഞെ..”

“തച്ചന്‍ തയ്ച്ച സഞ്ചി... ചന്തേല്‍ തയ്ച്ച സഞ്ചി...”

കാഞ്ചന ചുണ്ടുവിടര്‍ത്തി മൂന്നുതവണ അത് പ്രാക്ടീസ് ചെയ്യുന്നത് ചിരിയമര്‍ത്തി ഞാന്‍ നോക്കിനിന്നു...

“യൂ....ഇഡിയറ്റ്.!!!!. കൊല്ലും ഞാന്‍ “ കൈയ്യിലിരുന്ന സ്‌ട്രെസ് ബാള്‍ അവള്‍ എന്റെ നേര്‍ക്ക് വലിച്ചെറിഞ്ഞു. അതിനെ തടുക്കാന്‍ മിന്നല്‍ വേഗത്തില്‍ കുനിഞ്ഞപ്പോള്‍, പന്ത് ചെന്ന് കൊണ്ടത്, അങ്ങേ സീറ്റിലിരുന്ന് കാര്‍ട്ടൂണിനു ഫൈനല്‍ ടച്ചിംഗ് കൊടുക്കുന്ന ദേവസാസിന്റെ ഉച്ചിയില്‍...

“ഓ...ഷിറ്റ്.. വാട്ട് ദ ഫ&&!!!’. കൈതെറ്റിയതു കാരണം കാര്‍ട്ടൂണിലെ കന്യാസ്ത്രീയ്ക്ക് മഷിപടര്‍ന്ന് ഒരു കട്ടിമീശ വന്നതു കണ്ട്, ദേഷ്യത്തില്‍ ദേവദാസ് അലറി.. “നശിപ്പിച്ചു!! ഈ കന്യാസ്ത്രീയുടെ..”

“കന്യകാത്വം ഒന്നും പോയില്ലല്ലോ.. പിന്നെ നീ ഇത്ര ചൂടാവുന്നതെന്തിനെടാ.. ആ മീശയിലിത്തിരി കറക്ഷന്‍ ഫ്ലൂയിഡ് ഒഴിക്ക്..പ്രശ്നം തീര്‍ന്നില്ലേ...“

“ഒഴിക്കാം..അതിനുമുമ്പ് ദാ അവളെ ഒന്നു കറക്ട് ചെയ്യട്ട്....” ബോളെടുക്കാന്‍ ദേവദാസ് കുനിഞ്ഞതും കാഞ്ചന റിവോള്‍വിംഗ് ചെയര്‍ പിറകിലേക്കും ഇരട്ടിവേഗത്തില്‍ മുന്നിലേക്കും ഉരുട്ടി.

“വാട്ട് ദ ഫ&& !!!“ കുട്ടത്തവള കുളത്തില്‍ ചാടുന്നതുപോലെ മേശക്കടിയില്‍ വീണ ദേവദാസിന്റെ ഞരക്കം പൊട്ടിച്ചിരിയും ജിമുക്കാ കിലുക്കവും മിക്സ് ചെയ്ത് കാഞ്ചന ആസ്വദിക്കുന്നതുകണ്ട്, അതിലെ പകുതി ആസ്വാദനം ഷെയര്‍ ചെയ്തുകൊണ്ട് നില്‍ക്കുമ്പോഴാണ് മുകളിലെ നിലയില്‍നിന്ന് പടിയിറങ്ങി വന്ന ‘ആക്ടീവ് അരവിന്ദ്’ കൈയുയര്‍ത്തി എന്നെ വിഷ് ചെയ്തത്.. തോളുവരെ മുടി വളര്‍ത്തിയ അവനെ കണ്ടപ്പോള്‍ തൊണ്ടോടെ രണ്ടായി പിളര്‍ന്ന തേങ്ങ ഓര്‍മ്മവന്നു.

“ഹായ് ലോലൂസ്...നിന്റെ ഒരു കുറവുകൂടിയുണ്ടിവിടെ.. വേഗം വാ...“ ഞാന്‍ കൈയാട്ടിവിളിച്ചു

“ഇമ്മാതിരിയുള്ള സബ്‌സ്റ്റാന്‍ഡേര്‍ഡ് തരികിടയൊന്നും കാണാന്‍ എന്നെക്കിട്ടില്ല.. എനിക്ക് പണിയുണ്ട്... മാഷൊന്നു വന്നേ വേഗം”

ട്രിപ്പിള്‍ ജമ്പില്‍ ഒരൊറ്റക്കുതിപ്പ്!!..
ചെവിരണ്ടിലും ഹെഡ്‌ഫോണും തിരുകി പരിസരം മറന്നു മേരിമാത്യു കുറുകെ വരുമെന്ന് ആരറിഞ്ഞു. അപ്പൂപ്പന്മാര്‍ക്ക് വാക്കിംഗ് സ്റ്റിക്കായി ഉപയോഗിക്കാന്‍ പാകത്തില്‍ നീളമുള്ള അവളുടെ ഹൈഹീല്‍ഡ് ചെരിപ്പില്‍ എന്റെ ലോഹീല് കുരുങ്ങിപ്പോയി....

“ഔച്ച്!!! എവിടെനോക്കിയാ താന്‍ നടക്കുന്നേ..ഇഡിയറ്റ്!!!!”

“എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം നീണ്ട ചെരിപ്പുമാത്രം.. ഞാന്‍ പിന്നെ എന്നാ ചെയ്യും മറിയേ..ഒന്നു മാറിയേ!!”

ശവം കാണുമ്പോള്‍ പോലീസുകാരന്‍ തൊപ്പിയൂരുന്ന പോലെ, അരവിന്ദ് സണ്‍ഗ്ലാസ് ഊരി..

“എന്താ അരവി മുഖം കൊഴവിപോലെ!.. സംതിംഗ് റോംഗ്..? “

“തുറന്നു ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്.... മാഷിനോട് അതെങ്ങനെ പറയും എന്ന്....”

“കാശ് കടംവേണം അല്ലേ.. അതെത്ര ചോദിക്കണം എന്നൊരു കണ്‍ഫ്യൂഷന്‍..അല്ലേ...”

“ഈശ്വരാ.... എങ്ങനെ മനസിലായി..“ അരവിക്ക് അത്ഭുതം..

“അല്ല..ഈ കാര്യമല്ലാതെ വേറൊന്നും താന്‍ തുറന്നു പറയില്ലല്ലോ... പറ..ഹൌമച്ച് മച്ചാ...? “

“ഒരു ഇരുന്നൂറ്....“

“കൂള്‍!... ഉം? കാമുകിക്ക് വാലന്റൈന്‍ ഗിഫ്ട് കൊടുക്കാനാ? “ ഞാന്‍ പഴ്സ് തുറന്നു..

“ഏയ്..അതൊക്കെ ഇന്നലേ കൊടുത്തു. ഇത് വേറൊരു ഗിഫ്റ്റിനാ..”

“ദാനം കൊടുക്കുന്ന പശുവിനെ അറക്കുമോ വളര്‍ത്തുമോ എന്നൊന്നും ചോദിക്കേണ്ട കാര്യമില്ല..എന്നാലും ഒന്നു പറ..ഇതേതാ കേസ്....”

“ഇന്നൊരു പാര്‍ട്ടിയുണ്ട്.. വൈകിട്ട്.. “

“യൂ മീന്‍ കള്‍സ്..? “

“ഞാന്‍ കള്ളുകുടിക്കില്ലെന്ന് മാഷിനറിയില്ലേ.. ഇതതല്ല.. ഒരു ബ്രേക്കപ്പ് പാര്‍ട്ടി....”

ബ്രേക്കപ്പ് പാര്‍ട്ടി!!? എന്റെ നെറ്റിയുടെ മധ്യഭാഗത്ത് മൂന്നു ചുളുക്ക് വീണു..

“യാ.. മൂന്നുവര്‍ഷമായി പ്രേമിച്ച് നടന്ന കക്ഷികള്‍ ഇന്ന് വേര്‍പിരിയുന്നു.. വിത്ത് എ പാര്‍ട്ടി.. എന്റെ ക്ലോസ് ഫ്രണ്ടാ വരന്‍.... “

ആണ്ടവാ... കാതല്‍ പൊട്ടിക്കാനും പാര്‍ട്ടിയോ.!!
ഒന്നുകില്‍ താലികെട്ടിയ ചരട് അല്ലെങ്കില്‍ കയറ് എന്ന പഴയകാല പോളിസിയുടെ ആത്മഹത്യാമുനമ്പില്‍ നിന്ന് മലയാളിയുതത്വം മോചിതമായ സന്തോഷം മനസില്‍ തിരയടിച്ചു..എന്നാലും വേര്‍പിരിയാന്‍ പാര്‍ട്ടി എന്നൊക്കെ പറഞ്ഞാല്‍.. അല്ല..ഈ ഒരു സംഗതി എന്നുമുതലാണിവിടെ തരംഗമായത്.. അറിവിന്നുമപ്പുറത്താണ് കാര്യങ്ങളുടെ ബെഡ്..

“ഞാനുംകൂടി പോരട്ടെ അരവി..എല്ലാം ഒന്നു കണ്ടുപഠിക്കാനാ.. ഇങ്ങനെയൊരു സംഭവം പുതിയ അറിവാണേ.. പ്ലീസ്.. ടേക്ക് മീ എലോംഗ്..”

“അതിനെന്താ.. മാഷും വാ.. ഷാര്‍പ്പ് ഫോര്‍.. റെഡിയായിക്കോ..”

‘കണ്ണീരുമൊലിപ്പിച്ചു കൈവഴികള്‍ പിരിയുമ്പോള്‍..കരയുന്നോ പുഴചിരിക്കുന്നോ..’ മൂളിപ്പാട്ടുമായി സീറ്റിലേക്ക് നടന്നപ്പോള്‍ കാഞ്ചന കവിളിലെ നുണക്കുഴിയില്‍ മാന്തിച്ചിരിക്കുന്നു..

“ ‘ട്വിറ്റര്‍‘ കിട്ടിയോ പെണ്ണേ...?”

“യെസ്.. she sells the sea-shells on the sea shore " നുണക്കുഴി ഒന്നുകൂടി കുഴിഞ്ഞു.

“വൌ.. കരിമിഴിയിണവളൊരുകരയരികില് പലതരിവളവിറ്റു..എന്ന് മലയാളത്തില്‍ ചോദിച്ചാലോ? “

“കൂടുതല്‍ ഉപദേശിക്കല്ലേ..പൊക്കോണം അവിടുന്ന്!!!!! “




“ഫെബ്രുവരി പതിന്നാലാ‍യിട്ടായിരിക്കും ഈ കാറ്റിനു ആകെ മൊത്തമൊരു കുളിര്..അല്ലേ അരവി “ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന വാലന്റൈന്റെ മുടി വള്ളിക്കൊട്ടപോലെ പൊങ്ങിപ്പറക്കുന്നു.
“എന്തോ എനിക്കത്ര കുളിരു തോന്നുന്നില്ല..”
“അതു നിന്റെ കൈയില്‍ കാശില്ലാഞ്ഞിട്ടാ..”
“എന്താ..കാശുണ്ടെങ്കിലേ കുളിരു ....... “ മൊബൈല്‍ ഫോണില്‍ മെസേജ് വന്നപ്പോള്‍ അരവി ശ്രദ്ധ അങ്ങോട്ട് മാറ്റി..

‘KAUB...miss u madly ;) ' എന്റെ ഏറുകണ്ണ് അവന്റെ റിപ്ലെ ക്യാച്ച് ചെയ്തു..

'notty.. howz my vgift ;) ' അടുത്ത വളവു തിരിയുമുമ്പേ വീണ്ടും മെസേജ്.

'pretty tight pretty. u wanna me to slim ;) . KAUB ' ഇവന്‍ റിപ്ലെ അയച്ച് കാറ് പാണ്ടിലോറിക്കടിയില്‍ കേറ്റുമോ കര്‍ത്താവേ!!

“നീ ആ ഫോണിങ്ങു താ.. ഞാന്‍ റിപ്ലെ കൊടുത്തോണ്ടിരിക്കാം..അല്ലെങ്കില്‍ നമ്മള്‍ രണ്ടാളും പടമാകും.. ചുമ്മാ KAUB എന്ന് ടൈപ്പ് ചെയ്താല്‍ പോരെ.. ആകാര്യം ഞാനേറ്റു...എന്നാലും എന്തോന്നാടേ ഈ KAUB?”

“Kisses Allover Ur Body " അരവി ശ്ലോകം പഠിപ്പിക്കുന്ന ഗൌരവത്തോടെ പറഞ്ഞു പുഞ്ചിരിച്ചു..

“ഓ..അങ്ങനെ.. പാവം എയര്‍ടെല്‍... സകല പെങ്കൊച്ചുങ്ങളുടേയും ഓളോവര്‍ ബോഡിയില്‍ ഉമ്മ വച്ച് ഇന്നൊരു പരുവം ആയിക്കാണും.. എന്റെ അഭിപ്രായത്തില്‍ എയര്‍ടെല്ലിന്റെ ടാഗ്‌ലൈന്‍ മാറ്റാന്‍ സമയം ആയി.. The Maximum Kissed Network in India"

"യൂ ആര്‍ റൈറ്റ്...” അരവി ചുമ്മാ ഹോണ്‍ അടിച്ചു..

“ആ കൊച്ച് നിനക്കെന്താടാ ഗിഫ്റ്റ് തന്നത്...?”

“ഇത്!!!!” അരവി പിന്നിലേക്ക് കൈപായിച്ച് ബെല്‍റ്റില്‍ പിടിച്ച് പാന്റ് താഴേക്ക് വലിച്ചു....

“അയ്യേ....!!”

“ഛേ.. മാഷേ ഇത്....ജോക്കി!!! എങ്ങനെയുണ്ട്...”

“ഓ.. അണ്ടര്‍വെയര്‍... അവള്‍ക്ക് വിവരമുണ്ട്.. നിനക്കില്ലാത്ത സാധനം തന്നെ സമ്മാനിച്ചു... ഈ ടെന്‍ഡര്‍ ഏജിന്റെ കുസൃതികള്‍ അപാരം.. .. യു വാണ്ട് ടെന്‍ഡര്‍ കോക്കനട്ട്..?”

“യപ്പ്..”

“ദെന്‍ ഗാഡി രുക്കോ!!!!” കരിക്ക് കടയിലേക്ക് ഞങ്ങള്‍ രണ്ടാളും നടന്നുകയറി..

“കരിക്കിന്റെ കുരുക്കിലും... കരിമിഴിക്കുടുക്കിലും
കുരുങ്ങാത്ത ഹൃദയമുണ്ടോ...മനുജാ.... കുടുങ്ങാത്ത ഹൃദയമുണ്ടോ...
ഇങ്ങനെ പാടാന്‍ തോന്നുന്നു” ചെത്തിയ കരിക്കിലേക്ക് ഞാന്‍ സ്ട്രോ കുത്തിയിറക്കി..

“ ഇടികിട്ടാനുള്ള വകുപ്പൊക്കെ അണ്ണന്റെ കൈയില്‍ പണ്ടേ സ്റ്റോക്കാണ് അല്ലേ....” അരവിയുടെ സ്ട്രോയിലൂടെ ഇളനീരു കുതിച്ചുപൊങ്ങി...

ഇളനീരിനേക്കാള്‍ മധുരമുള്ള ഒരു പ്രണയകഥയുടെ തോട് അവിടെ ഇരുന്ന് അരവി ചെത്തിത്തന്നു...
എന്റെ തൊണ്ടയിലൂടെ ഹൃദയത്തിലേക്ക് ആ കഥ തണുപ്പും മധുരവും നിറച്ച് ഇറങ്ങി ഇറങ്ങിപ്പോകുന്നു......




ഫോക്കസ് മാളിലെ ബുള്ളറ്റ് ലിഫ്റ്റിലൂടെ സ്ലോമോഷനില്‍ ഉയര്‍ന്നുപൊങ്ങുന്ന ചാരുലത എന്ന മാനേജ്‌മെന്റ് ട്രെയിനി
കഴുത്തോളം വെട്ടിയിട്ട മുടിയില്‍ ഒളിച്ചിരിക്കാന്‍ മത്സരിക്കുന്ന ഇളം തെന്നല്‍....
കുസൃതിയും കളിവാക്കുകളും നിറച്ചു വച്ച് ചുവപ്പിച്ച ചുണ്ടില്‍ പുഞ്ചിരിയുടെ കുടമുല്ലമൊട്ടുകള്‍

ചാരുലതയോട് ചേര്‍ന്നു നിന്ന്, അവളുടെ കണ്ണില്‍ത്തന്നെ നോക്കി നില്‍ക്കുന്നു കണ്ണന്‍ എന്ന് അവള്‍ വിളിക്കുന്ന ഫ്രീലാന്‍സ് വെബ് പ്രൊഫെഷണന്‍.....

ശീതീകരിച്ച അന്തരീക്ഷത്തില്‍ അവരില്‍ പടര്‍ന്നു കയറുന്ന മൃദുലസംഗീതം..

ശാന്തമായി പതുക്കെ ഉയര്‍ന്ന് ഉയര്‍ന്ന് പോകുന്നു കണ്ണാടിക്കൂടുപോലെ ലിഫ്റ്റ്...
തൊട്ടുമുകളില്‍ കത്തുന്ന നാലഞ്ചു ബള്‍ബുകളില്‍ നിന്ന് വീഴുന്ന മഞ്ഞവെട്ടം അവളെ ഒരു കാഞ്ചനപ്രതിമയാക്കി മാറ്റുന്നു....
ലിഫ്റ്റില്‍ അവനും അവളും മാത്രം...

ചാരുലത അവനെത്തന്നെ നോക്കി...

‘up above the world so high .... like a diamond in your eyes....." അവള്‍ ചിരിച്ചു..

“let me hug you.."

"shut up!.. ലോകം മുഴുവന്‍ നോക്കി നില്‍ക്കെ? പാഗല്‍......വേറെ ഒന്നും ചോദിക്കാന്‍ കിട്ടിയില്ല നിനക്ക്..”

“എന്നാ ഞാന്‍ നിനക്കൊരു മീശവരയ്ക്കട്ടെ... “

“നിന്റെ അപ്പൂപ്പനു പോയി വരയ്ക്ക്”

“പുള്ളിക്ക് ആള്‍‌റെഡി ഒരു കപ്പടാമീശയുണ്ടെടീ.. പഴയ മിലിട്ടറിയാ കക്ഷി.. കിഡ്നി വേണേല്‍ പുള്ളി ഉപേക്ഷിക്കും.. പക്ഷേ മീശ... നഹി നഹി...വാട്ട് എബൌട്ട് യുവര്‍ ഗ്രാന്‍ഡ്‌പാ..”

“ആഗ്രഹമുണ്ട് കക്ഷിക്ക്.. പക്ഷേ മീശയ്ക്ക് ആ ആഗ്രഹം ഒട്ടുമില്ല.. ‘കരുണാകരപിള്ളേ.. വേണേലൊരു പത്തുപിള്ളാരെ ഞാന്‍ അങ്ങോട്ട് അയക്കാം.. നോട്ട് മോര്‍ ദാന്‍ ദാറ്റ് ‘ എന്നാണ് മീശയുടെ ദൈവം പുള്ളിയോട് പറഞ്ഞേക്കുന്നേ...”

“എന്റെ പെണ്ണേ.. കൌണ്ടര്‍ അടിക്കുന്ന കാര്യത്തില്‍ പണ്ടേ നീ എന്നേക്കാളും മുന്നിലാണല്ലോ..”

“നിന്റെ കാമുകിയല്ലേ ഞാന്‍... ഇത്രയെങ്കിലും ആയില്ലെങ്കില്‍ മോശമല്ലേടാ.. ചലോ ഹം കോഫീ പീയേംഗേ..... ചിലവ് നിന്റെ വക.. ഐ ആം ചട്ടി ടുഡേ..”

“നീ എന്നും ചട്ടിയാണല്ലോ.. ചിട്ടിയടിക്കും ചിട്ടിയടിക്കും എന്ന് കുറെ നാളായി കേള്‍ക്കുന്നു....” കണ്ണന്‍ അവളുടെ വിരലുകള്‍ കൂട്ടിയമര്‍ത്തി..

“അടുത്ത ചിട്ടി എനിക്ക് തന്നെയാടാ.. നോക്കിക്കോ.. അന്ന് ഞാന്‍ ചിലവുകൊണ്ട് നിന്നെ മൂ‍ടും....” കോഫി ഹൌസിന്റെ ഗ്ലാസ് ഡോര്‍ തുറന്നടഞ്ഞു..



“യൂ ആര്‍ മൈ ജാവ.....” കോഫി ടെബിളിലെ ആവിപറക്കുന്ന കാപ്പിമൊത്തുന്നതിനു മുമ്പ് അവന്‍ ചാരുലതയുടെ കണ്ണിലേക്ക് നോക്ക് പറഞ്ഞു

“ഉം... യു ആര്‍ മൈ അള്‍ടിമേറ്റ് ടാര്‍ജറ്റ്.. . “ ചാരുലത നെയില്‍‌പോളീഷിട്ട വിരല്‍ ചുണ്ടോട് ചേര്‍ത്ത് മറുചിരി നല്‍കി..

മൌനുവാദത്തോടെ അവളുടെ പുരികത്തില്‍ അവന്റെ വിരലുകള്‍ ഇഴഞ്ഞുനീങ്ങി... ക്യാമ്പസ് ഇടനാഴിയില്‍, നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുതുള്ളിയുമായി തന്നോട് ആദ്യമായി പ്രണയം തുറന്നു പറഞ്ഞ ഇരുപതുകാരിയില്‍ നിന്ന് മൂന്നുവര്‍ഷം ഇപ്പുറത്ത് നില്‍ക്കുമ്പോഴും ഇവളുടെ കണ്ണുകളില്‍ അതേ തിളക്കം.. പുരികത്തുമ്പില്‍ അതേ ചാരുത.. വാക്കുകളില്‍ അതേ കുളിര്.. ഹൃദയത്തില്‍ അതേ തിരയിളക്കം...

“ഉം? “അവള്‍ മുടി ഒരുവശത്തേക്ക് മാടിയിട്ടു..

“പറക്കാം മിസ് ചട്ടി? “

“എങ്ങോട്ട്? “

“ചുമ്മാ..”

“കമോണ്‍!!!!” ചാരുലത ചാടിയെണീറ്റു.. പുറകെ കണ്ണനും


“ഓ.... കര്‍ച്ചീഫ് എടുക്കാന്‍ മറന്നു.... “ ഗ്ലാസ്‌ഡോര്‍ പകുതി തുറന്നപ്പോള്‍ ചാരുലത

“അതെന്റെ കൈയിലുണ്ട്. നീ മറക്കുന്നതൊക്കെ എടുക്കുന്ന അസിസ്റ്റന്റ് അല്ലേ ഞാനിപ്പോ”

“ഇങ്ങ് താ..”

“കുറെ കഴിയട്ടെ.. നിന്റെ ശ്വാസം പൊതിഞ്ഞ തിരുവസ്ത്രമല്ലേ.. ഐ നീഡിറ്റ്..”

“ഇഡിയറ്റ്!”

“യെസ്..ഫോര്‍ യൂ..... “ കാലുകവച്ച് ബൈക്കിലേക്ക് അവന്‍ ചാടിക്കയറി..

കടല്‍ക്കാറ്റിന്റെ ഇക്കിളിപ്പെടുത്തലുകള്‍ സഹിച്ചുകൊണ്ട് വണ്ടീ പറന്നു....ചാരുലത കണ്ണുകള്‍ അടച്ചു..

വാടാ മാപ്പിളൈ വാഴപ്പഴത്തോപ്പില്... വോളിബോള്‍ ആടലാമാ “ ചാരുലതയുടെ ചുണ്ടുകള്‍ കണ്ണന്റെ ചെവിയോട് ചേര്‍ന്നു നിന്നു.

“വേണ്ടാ പെമ്പിളേ... വാഴക്കുഴി പിമ്പില്.. ബോള്‍ട്ട് നട്ട് പോകലാമാ....” പാരഡിപാടി കണ്ണന്‍ പൊട്ടിച്ചിരിച്ചു

"bloody beggar " ഇടിയും വളകിലുക്കവും ഒന്നിച്ച് അവന്റെ തോളിലേക്ക് പതിച്ചു.

“dont angry me!! " ആക്സിലറേറ്റര്‍ ആഞ്ഞുമുറുകി

“എടാ പതുക്കെ.....”

ബീച്ചില്‍ ബലൂണുകള്‍ പലനിറത്തില്‍ ഉയര്‍ന്നുലയുന്നു..... സായന്തനത്തിന്റെ കൈകളില്‍ പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ ആരോ കുറിച്ചുവക്കുന്നപോലെ..

“എടാ പോപ്പ്കോണ്‍ വേണോ...” കച്ചവടക്കാരനെ നോക്കി ചാരുലത

“പോപ്പ്കോണ്‍ റൊമാന്‍സ് ഒക്കെ പഴയ ട്രെന്‍ഡല്ലേ പെണ്ണേ.. ഇപ്പോ കോപ്പ് പോണ്‍ യുഗമല്ലേ.. “

“യൂ.............ഡര്‍ട്ടി............”



‘മൂന്നാറിലെ കൈയേറ്റം... വയനാട്ടിലെ കൈയേറ്റം.. കൊച്ചിയിലെ വളന്തക്കാടിന്റെ കൈയേറ്റം.. നിങ്ങള്‍ അറിയണം!” ഏതോ നേതാവിന്റെ പ്രസംഗം തകര്‍ക്കുന്ന സ്റ്റേജിനടുത്തെത്തിയപ്പോള്‍ അവന്‍ ആക്സിലറേറ്റര്‍ അയച്ചു..

“ചാരുലതേ.. പഞ്ചഭൂതങ്ങളും റേപ്പ് ചെയ്യപ്പെടുന്ന ഈ നശിച്ച ലോകത്തെക്കുറിച്ച് നിനക്ക് കേള്‍ക്കണോ..എങ്കില്‍ വണ്ടി നിര്‍ത്താം...വാട്ട് യു സേ....”

“കൊല്ലും ഞാന്‍ നിര്‍ത്തിയാല്‍.. ഞാനും നീയും മാത്രമുള്ള ലോകത്തിനു ഒരു കുഴപ്പവും വരില്ലെടാ.. ഒരിക്കലും.. “

“ആര്‍ യു ഷുവര്‍ “

“പക്കാ ഷുവര്‍. നമ്മുടെ ലോകത്ത് നമ്മള്‍ മാത്രം മതീടാ. ജീവിച്ച് കൊതിതീരാതെ അങ്ങനെ..അങ്ങനെ..വേറെ ആരും വേണ്ടാ നമുക്ക്..വീ വില്‍ ബീ ഡിങ്ക് കപ്പിള്‍സ് ....”

“ഡിങ്ക്? “

“Double Income No Kids... എന്താ സമ്മതമല്ലേ...”

“അതിനു നിന്റെ അപ്പൂപ്പന്‍ സമ്മതിക്കുമോ.. പുള്ളി നിക്‍‌ട് പോളിസിക്കാരനല്ലേ..” അവന്‍ തലതിരിച്ചു..

“നിക്‍ട്? “

"No Income Ten Kids"

“കമീനേ....”

വളവില്‍ പമ്മിയിരുന്ന ഒരു പോലീസുകാരന്‍ ശിക്കാരിശംഭുവിനെപ്പോലെ മുന്നിലേക്ക് ചാടി വീഴുന്നത് അവന്‍ ഞെട്ടലോടെ കണ്ടു...
ഹെല്‍മറ്റ് ഇല്ല.. ബുക്കും പേപ്പറും പണ്ടേ ഇല്ല.. ലൈസസന്‍സ് മാത്രം കാണിച്ചാല്‍ അമ്മാവന്‍ അതും കൊണ്ടുപോകും..

“ചാരൂ............... നിലവിളി”

“ങേ.. “

“എടീ വയറില്‍ അമര്‍ത്തിപ്പിടിച്ച് ചുമ്മാ കരഞ്ഞോ. വേറെ രക്ഷയില്ല..”

“നീ കാര്യം പറേടാ..” അവള്‍ ചാടിയിറങ്ങി..

“കാക്കി കാക്കി.... “ പിറുപിറുത്തു “തുടങ്ങിക്കോ.. ഞെരങ്ങി ഞെരങ്ങിക്കര.... പെട്ടെന്ന് “ പോലീസുകാരന്‍ തൊട്ടടുത്തെത്തി..

“അയ്യോ...അമ്മേ..... അയ്യോ...” ചാരുലത വയറില്‍ കൈ അമര്‍ത്തി

“അപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ.. ആ ചക്ക എരിശ്ശേരി വാ‍രിക്കുടിക്കരുതെന്ന്.. അനുഭവിച്ചോ.. കഷ്ടകാലത്തിനു ആ കിളവി എഴുന്നെള്ളിക്കോളും.. ബാക്കിയുള്ളോനു പണിയുണ്ടാക്കാന്‍”

ഒന്നും മനസിലാവാതെ ചാരുലത ഞെരങ്ങിക്കൊണ്ട് അവനെ ദയനീയമായി നോക്കി...’ഏതു കിളവി..ഏത് എരിശ്ശേരി’

“കഴിഞ്ഞ തവണ എന്താ ആ തള്ള ഉണ്ടാക്കിയെ.. കുമ്പളങ്ങാ ഹല്‍‌വ.. നാലു ദിവസം അല്ലേ നീ അഡ്മിറ്റ് ആയത്.. അതെങ്കിലും ഓര്‍ക്കണമാരുന്നെടീ..“

ബുക്കും പേപ്പറും ചോദിക്കാന്‍ വന്ന തന്നോട് ‘ ചക്കയെപറ്റിയും കുമ്പളങ്ങയെപ്പറ്റിയും ഇവനെന്താണീ പറയുന്നത്’ എന്ന് കണ്‍ഫ്യൂഷനിലായി പോലീസമ്മാവന്‍

“എന്റെ പൊന്നുസാറേ...” കണ്ണന്‍ ദയനീയമായി അയാളെ നോക്കി “തൊണ്ടയാട്ടു നിന്ന് ഞങ്ങളുടെ ഒരു അമ്മൂമ്മ എല്ലാ മാസോം കെട്ടിയെടുക്കും.. വളവളാ കറിവച്ചുതന്ന് സകലയെണ്ണത്തിന്റേം വയറും കേടാക്കും.. സാറൊന്നു പറഞ്ഞു മനസിലാക്കിക്കേ.. എനിക്ക് പ്രായം കുറവാ‍യതുകൊണ്ട് ഇവക്ക് അനുസരിക്കാന്‍ മടി.. “

“മീ...........മീ............... “ ദേഷ്യവും ഞരക്കവും ഒന്നിച്ച് കലര്‍ത്തിപ്പോയി ചാരുലത

“മോളേ... ജ്ജിനി ചക്കയെരിശ്ശേരി കുടിക്കെണ്ടാ... അനക്ക് അത്രക്ക് പെരുത്ത ഇസ്ടമാണേല്‍ ചക്കപ്പുഴുക്ക് കയിച്ചോളീന്‍.. എന്തേ.... “

അവന്‍ ലെതര്‍ബാഗിന്റെ സിപ്പില്‍ പിടിച്ചു “ധൃതിക്കിടയില്‍ ഹെല്‍മെറ്റ് മറന്നുസാര്‍.. പേപ്പറെല്ലാം റെഡിയാണ്..ദാ......” സിപ്പ് ശബ്ദത്തോടെ തുറന്നു

“ങ്ങള് ബേഗം ആശുപത്രീ പോയിന്‍.... എടങ്കേട് ആവണ്ട....”

“താ....ങ്ക്യൂ സാര്‍..............” ഒറ്റക്കുതിപ്പിന് വണ്ടി പത്തടി മുന്നോട്ട് നീങ്ങി.............

“ഒന്നു നിര്‍ത്തിക്കേ നീ.... “ അവള്‍ ചുണ്ടുകോട്ടി

“എന്തേ.. കാമുകനെക്കുറിച്ച് ബല്ലാത്ത അബിഭാനം തോന്നുന്നു അനക്ക് അല്ലേ... “

“നിര്‍ത്തെടാ ഹമുക്കേ...”

“ടെല്‍ മീ....” അവന്‍ കാലു തറയില്‍ കുത്തി

ചാടിയിറങ്ങിയ ചാരുലത തലകുനിച്ച് ചുറ്റും ഒന്നു നോക്കി.. ഒരുപിടി ചെളിമണ്ണ് വാരി...

“ചക്ക എരിശ്ശേരി കുടിച്ചത്, നിന്റെ വല്യപ്പൂപ്പന്‍... അഹങ്കാരി..ഇനിമേലാല്‍ ഇത് ...” ചെളിമണ്ണ് നിറച്ച കൈ അവന്റെ മുഖാമാകെ ഓടിനടന്നു “..ആവര്‍ത്തിക്കരുത്... ഉല്ലൂ കാ പഠാ.....”

“ബെണ്ണേ..ബെണ്ണേ.. വേഴേ ഒരു മാഴ്‌ഗോം ഗണ്ടിള്ളാ.... ബ്ലീസ്.. “ മണ്ണുനിറഞ്ഞ വായില്‍ നിന്ന് എന്തൊക്കെയോ വാക്കുകള്‍ അവന്‍ കുടഞ്ഞിട്ടു.....



കടല്‍ത്തീരത്തെ കോരിത്തരിക്കുന്ന മണല്‍പ്പുറത്ത് ചാരുലത ഇരുന്നു...
കണ്ണന്റെ മുഖത്തെ ചെളിമണ്ണ് തുടച്ചുകൊണ്ട്..

കണ്ണുകളില്‍ അനുരാഗത്തിന്റെ പൂവിതളുകള്‍ വിടര്‍ത്തിക്കൊണ്ട്...
ചുവന്നുതുടുത്ത സൂര്യന്‍ തിരത്തുമ്പില്‍ സിന്ദൂരം കോരിനിറച്ച് അവരുടെ കാല്പാദങ്ങളിലേക്കൊഴിച്ചു..
ചാരുലതയുടെ മുഖം കണ്ണന്റെ തോളിലേക്ക് ചാഞ്ഞു....

“സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ.....” അവന്‍ പുഞ്ചിരിച്ചുപാടി

“ഞാന്‍ മത്സ്യകന്യകയല്ല... വേറൊരു പാട്ട് പാട്.....”


“ഒ.കെ....
കാപ്പിരിനാട്ടില്‍ ഓറഞ്ചെത്തി ,
ഒപ്പം സൂര്യനുമെത്തി...”

“ഇഡിയറ്റ്.... “

“ചാരു..നമുക്ക് ഈ നിമിഷം അങ്ങ് അസ്തമിച്ചാലോ.. ഒരു പെര്‍മനെന്റ് ലൊഗോഫ്. സ്നേഹത്തിന്റെ പീക് പോയിന്റില്‍ അല്ലേ ഇപ്പോ നമ്മള്‍.. ഒന്നിച്ച് കടലിലേക്കിറങ്ങി ഒരു പോക്ക്.. ഡീപ് ഇന്‍ ദ സീ.. തിരിച്ചുവരാത്ത ഒരു പോക്ക്.. റെഡി? “

“ഷട്ടപ്പ്.. എങ്ങോട്ടും പോകുന്നില്ല നമ്മള്‍, ഇവിടം വിട്ട്.. ലെറ്റ് ഹെവന്‍ കം ടു അസ്........നോട്ട് വീ ടു ദെയര്‍....”

കറുത്തു തുടങ്ങിയ സന്ധ്യ നോക്കി നില്‍ക്കെ അവന്റെ പല്ലുകള്‍ ചാരുലതയുടെ കവിളില്‍ അമര്‍ന്നു..

“ഹൌ... it pains....."

"pain adds pleasure to love..."

“up above the world so high....." നക്ഷത്രങ്ങള്‍ ഉദിച്ചു തുടങ്ങിയ ആകാശത്തേക്ക് ചാരുലത നോക്കിയിരുന്നു....

"like a diamond in your heart...."

തിരകള്‍ കരയുടെ മാറിലേക്ക് മദിച്ചു വീഴുന്ന്നു

“your eyes are shining now " അവന്റെ ചുണ്ടുകള്‍ അവളുടെ നെറ്റിയിലെ ഉപ്പുരസം ഒപ്പിയെടുത്തു

“because i am looking at you..."

"your voice is melodious now"

"because i am talking to you....." ചാരുലതയുടെ വളകള്‍ കിലുങ്ങി....

"your heart is beating fast....."

"because u are kissing me......"


ഇരുളില്‍ അവരെ ആര്‍ക്കും കാണാന്‍ പറ്റാതെ ആയി.... അവര്‍ക്കും ആരെയും കാണാന്‍ പറ്റാതെ ആയി..





“അണ്ണാ... വണ്ടിയുടെ ചാവി കാണുന്നില്ല..ശ്ശെടാ എന്നാലും അത് എവിടാ വച്ചെ....” അരവി പോക്കറ്റില്‍ തപ്പുതുടങ്ങി

“ഉം. ഉം. കാശുകൊടുക്കേണ്ട സമയം ആവുമ്പോ നിനക്ക് എന്തെങ്കിലുമൊക്കെ കാണാതാവും... നമ്പര്‍..നമ്പറിറക്കാതെ ലോലൂസ്.. ” ഇരുപത് രൂപ ഞാന്‍ കടക്കാരനു നീട്ടി..

ചാരുലതയും അവളുടെ കണ്ണനും അപ്പോഴേക്കും എനിക്കും പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞിരുന്നു..അതുകൊണ്ടാവാം അവര്‍ എന്തിനു പിരിയുന്നു എന്നുപോലും അരവിയോട് ചോദിക്കാന്‍ എനിക്കാവാഞ്ഞത്...

ഇളംവെയില്‍ മണ്ണിലേക്ക് തല ചായ്ക്കുന്ന അഞ്ചുമണിയിലൂടെ അരവിയുടെ കാര്‍ തെന്നി നീങ്ങി.....


പതിനഞ്ചോളം പ്രിയ സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന ഹോട്ടല്‍ മുറിയിലേക്ക് ഞങ്ങള്‍ കടന്നു ചെന്നു...

ആക്സിന്റേയും റെക്സോണയും കോബ്രയുടേയും ഗന്ധങ്ങള്‍ ഒന്നായി പടര്‍ന്നു കയറിയ അന്തരീക്ഷം..
സോഫ്ട് ഡ്രിങ്ക് ഗ്ലാസുകളും സ്വീറ്റ്സ് നിറഞ്ഞ കടലാസു പ്ലേറ്റുകളും കൈമാറി കൈമാറി നീങ്ങിക്കൊണ്ടേയിരുന്നു
തമിഴ് പാട്ടിന്റെ താളത്തിനൊത്ത് ചിലര്‍ പതുക്കെ ചുവടുകള്‍ വക്കുന്നു..

അപരിചതനായ എന്നെ പലര്‍ക്കും അരവി പരിചയപ്പെടുത്തുമ്പോഴും എന്റെ കണ്ണുകള്‍ ചാരുലതയേയും അവളുടെ കാമുകനേയും തേടിക്കൊണ്ടേയിരുന്നു..

ഒടുവില്‍ അരവിന്ദ് എന്നെ പിറകിലുള്ള ബാല്‍ക്കണിയിലേക്ക് കൊണ്ടുപോയി.....
അവിടെ ആകാശം നോക്കി ഏകയായി നില്‍ക്കുന്നു ചാരുലത..
നനവുപടര്‍ന്ന ചിരിയോടെ അവള്‍ ഞങ്ങളെ നോക്കി...

“ഇത് ഞാന്‍ പറഞ്ഞ ആള്.. നിങ്ങളെ ഒന്നു കാണാന്‍ ചുമ്മാ വന്നതാ....” അരവി പാന്റ് ‘ജോക്കി’യുടെ മുകളിലേക്ക് വലിച്ചു കയറ്റി

“ഹലോ....”

“എവിടെ ആ ചെക്കന്‍...വന്നില്ലേ..”

“ഹീ ഈസ് ഓണ്‍ ദ വേ.... ഇപ്പൊ എത്തും...”

“ഇങ്ങനെ ഒരു പാര്‍ട്ടിയില്‍ ഞാന്‍ ആദ്യമായിട്ടാ.. സഡന്‍ബ്രേക്കിട്ട് ഗുഡ്‌ബൈ പറയാന്‍ അടുത്ത കൂട്ടുകാര്‍ ഒന്നിച്ചു ചേര്‍ന്നൊരു....... ഒന്നുചോദിച്ചോട്ടെ, ഈ വേര്‍പിരിയലിന്റെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ് എന്തായിരുന്നു.. ഒരു ബ്രദറാണ് ചോദിക്കുന്നത് എന്നു കരുതിയാ മതി...”

“ഹും “ പുച്ഛത്തോടെ അവളൊന്നു ചിരിച്ചു “ദ ജനറേഷന്‍സ് ബിഹൈന്‍ഡ് അസ്... “

“തലമുറ???? “

“അതേന്നേ... എല്ലാം മാഗസിനിലും ഡിസ്കഷനിലും പഴയ തലമുറയിലെ ഇന്റലക്ച്വല്‍‌സ് പറഞ്ഞോണ്ടിരിക്കുന്നില്ലേ.. ഞങ്ങളുടെ മുറതെറ്റി, തലപോയി എന്നോക്കെ.. ആത്മാര്‍ത്ഥതയില്ലാത്ത ന്യൂ ജനറേഷന്‍! പ്രണയം കുട്ടിക്കളിയായി മാത്രം കൊണ്ടുനടക്കുന്ന വിവരംകെട്ട പിള്ളേര്‍! എന്നൊക്കെ.. എന്താ ശരിയല്ലേ..”

ഞാന്‍ തലയാട്ടി.. ഇവള്‍ സാധാരണ ഒരു പെണ്ണല്ല..

“ദാറ്റ് ബ്ലഡി ഓള്‍ഡ് ജനറേഷന്‍ സ്പോയില്‍ഡ് അസ്... കില്‍ഡ് അവര്‍ ലവ്..... “

“മനസിലായില്ല....”

“ഞങ്ങള്‍ക്കും മനസിലായിട്ടില്ല..ഇതുവരെ..” കൈയിലെ സോഫ്റ്റ്ഡ്രിങ്ക് അവള്‍ മൊത്തി..”we are parting because his name is Niyas....."

"അപ്പോ കണ്ണന്‍...!!!”

“അത് എനിക്ക് വിളിക്കാനുള്ള സൌകര്യത്തിനു ഞാന്‍ അവനിട്ട പേര്..നിയാസ് റഹ്മാന്‍.. അരവിന്ദ് പറഞ്ഞില്ലേ അപ്പോ ആ പേര്?...... ഒരു മുറിയില്‍ രണ്ട് ദൈവങ്ങള്‍ വേണ്ടാന്ന്, ദാ അവിടെ നില്‍ക്കുന്ന ഞങ്ങളുടെ ജനറേഷനിലെ ഒരാളുപോലും പറയില്ല... പക്ഷേ.. വീ കാണ്ട് ലിവ് ടുഗദര്‍.. പേടിച്ചിട്ട്.. ഞങ്ങള്‍ക്ക് മുമ്പുള്ള ജനറേഷനെ പേടിച്ചിട്ട്. ഡിക്ഷ്ണറിയില്‍ നിങ്ങള്‍ ചേര്‍ക്കുന്ന പുതിയ വാക്കുകളെ പേടിച്ചിട്ട്.. ലവ് ജിഹാദ്, ലവ് ടെററിസം.. ആള്‍ ദ ബ്ലഡി..... “ അപരിചതനായ ഒരാളുടെ മുന്നില്‍ ഇത്രത്തോളം കത്തിയെരിയണമെങ്കില്‍ എത്രത്തോളം സ്നേഹിച്ചു കാണും ഇവള്‍ അവനെ.... എന്റെ ദീര്‍ഘനിശ്വാസം പൊള്ളിവീണു...

ഞാന്‍ അകത്തേക്ക് കയറി.. പൊട്ടിച്ചിരിയും കൊച്ചുവര്‍ത്തമാനങ്ങളും പൊഴിച്ചിടുന്ന പുതിയ കുട്ടികളെ നോക്കി.. അവര്‍ സന്തോഷമാക്കുകയാണ് എല്ലാം.. കരഞ്ഞു തളരാന്‍ മനസില്ലാത്ത പുതിയ യുവത്വം...സൌഹൃദത്തിനു പുതിയ മാനങ്ങള്‍ കൊടുത്തുകൊണ്ട്..

“ഹല്ലോ ഹീറോ....!!!! “ ഒരു കൂട്ടവിളിയുടെ ഇടയിലൂടെ നിയാസ് കടന്നു വരുന്നു..
വിഷാദം കണ്ണിലുണ്ടെങ്കിലും ഒരുപരിധിക്കപ്പുറം അതിനെ കടത്താതെ ആത്മവിശ്വാസം തുളുമ്പുന്ന ചിരിയോടെ..

ക്ലോസ് ഹഗ്‌സ്.....

സോഫ്ട് ഡ്രിംഗ് ചിയേഴ്‌സ്

പുസ്തകം വായിക്കുന്ന, ലോകത്തെ അറിയുന്ന, ചിന്താശേഷിയുള്ള ഇരുപത്തഞ്ചുകാരനായ ആ ടെക്നോക്രാറ്റിനോട് എനിക്ക് ബഹുമാനം തോന്നി.
ഇവന്റെ ബോഡി ലാംഗ്വേജില്‍ ചാരുലത വീണില്ലെങ്കിലേ അത്ഭുതമുള്ളൂ.....

“എവിടെ എന്റെ ക്വീന്‍....”

“ഗോ ദെയര്‍...... ഇന്‍ ദ ബാല്‍ക്കണി...”

ബാല്‍ക്കണിയിലെ കൈവരിയില്‍ വച്ച തന്റെ കൈപ്പത്തിയില്‍ പരിചയമുള്ള ചൂടു മുറുകിയപ്പോള്‍ ചാരുലത പെട്ടെന്ന് മുഖം തിരിച്ചു നോക്കി...

“സോറി.... ലേറ്റ്... ഫ്ലൈറ്റ് ടിക്കറ്റ് ടു മുംബൈ... കിട്ടാന്‍ അല്പം ലേറ്റായി... നീ വന്നിട്ട് കുറെനേരം ആയോ..” മൊബൈലില്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്യുന്ന ചാരുലതയോട് നിയാസ് ചോദിച്ചു..

“എന്നത്തേക്കാ? “

“മാര്‍ച്ച് ടെന്‍.. പ്ലാ‍ന്‍ ശരിയാവുമെങ്കില്‍ അവിടെനിന്ന് യു.എസ്.. വിതിന്‍ ത്രീ മന്ത്സ്....”

“ഒരിക്കലും ഇഷ്ടമാരുന്നില്ലല്ലൊ നിനക്ക്... ഇവിടം വിടാന്‍...”

“ഇഷ്ടങ്ങള്‍ക്കും ഇല്ലേ പെണ്ണേ ചില ഇഷ്ടക്കേടുകള്‍..... ലക്ഷ്വറി ലൈഫ്, അണ്‍ലിമിറ്റഡ് ഡ്രീംസ് വിത് റെസ്പക്ട് ടു മണി, റിയല്‍ എസ്റ്റേറ്റ് ഇന്‍ ബ്രെയിന്‍... ഇതൊന്നും ഇപ്പൊഴും ഇല്ല എന്റെ ആഗ്രഹങ്ങളില്‍.. പക്ഷേ ഇവിടിനി പറ്റില്ല....”

ചാരുലതയുടെ കണ്ണുകളില്‍ അടരാനാവാതെ ഓരോ തുള്ളി കണ്ണീര്‍. ഇന്‍ബോക്സിലെ അടുത്ത മെസേജില്‍ ഡിലീറ്റ് ബട്ടണ്‍ അമര്‍ന്നു

“പിരിയാന്‍ നേരം പണ്ടോരു സര്‍ദാര്‍ജി കാമുകിയോട് പറഞ്ഞ ഡയലോഗാ എനിക്കിപ്പോ ഓര്‍മ്മ വരുന്നെ.. വാപസ് ഭേജ്‌ദോ മേരാ സാരാ എസ്.എം.എസ്..... എല്ലാം ഡിലീറ്റ് ചെയ്തോ നീ.? “

“എക്‍സെപ്റ്റ് വണ്‍... നീ ആദ്യം അയച്ചത്.. പ്രണയം പുറത്തുകാണാതെ പമ്മിയിരുന്ന ആദ്യ മെസേജ്...” നൊമ്പരം പുരണ്ട പുഞ്ചിരിയോടെ ചാരുലത പറഞ്ഞു.


“ഹൌ ഈസ് യുവര്‍ വുഡ്‌ബീ......”

“ഇതുവരെ സംസാരിച്ചില്ല.. അച്ഛന്‍ മുന്നോട്ട് പോകുന്നു അതുമായി.. ഞാനൊന്നും തീരുമാനിച്ചിട്ടുമില്ല...ഐ നീഡ് എ ബ്രേക്ക്..... എ ഗ്യാപ്പ്....”

കണ്ണടച്ച് അവള്‍ മുഖം കൈവരിയോട് ചേര്‍ത്തുനിന്നു....
ഓര്‍മ്മകളില്‍ അവള്‍ ഓടി നടന്നു..
‘കോഫീ ബീന്‍സി‘ലൂടെ, പഴയപുസ്തകം വില്‍ക്കുന്ന തെരുവോരങ്ങളിലൂടെ, തിയേറ്ററിലെ ഇരുട്ടിലൂടെ.....
കണ്ണന്റെ കൂടെ...
ഉപ്പിലിട്ട നെല്ലിക്കയും, മാങ്ങയും, കൈതച്ചക്കയും നിറച്ച ഭരണികള്‍ മാടി വിളിക്കുന്നത് അവള്‍ കണ്ടു..

“ഇനി നമ്മള്‍ കാണില്ലേ കണ്ണാ...” അവള്‍ കണ്ണു തുറന്നില്ല

“ഉണ്ടാവില്ല.. ആ ദിവസം നമ്മളിനി പ്രതീക്ഷിക്കണ്ടാ ചാരൂ, when Gods resign and religions get fu***d up.... ദൈവങ്ങള്‍ റിട്ടയര്‍ ചെയ്ത്, മതങ്ങള്‍ പണിയില്ലാതെ ചൊറികുത്തിനടക്കുന്ന ആ ഒരു ഡ്രീം ഡെ ഉണ്ടാവില്ല ഒരിക്കലും.. നമുക്കിനി കാണേണ്ടാ.. തോറ്റുകൊടുത്തില്ലേ നമ്മള്‍ before this *&&&** world...."

അവള്‍ രണ്ടു കൈയും കണ്ണോടു പൊത്തി ദീര്‍ഘനിശ്വാസം പൊഴിച്ചു..

“ഞാനൊന്നും കൊണ്ടുവന്നിട്ടില്ല നിനക്ക് തരാന്‍.. കുറെ നോക്കി.. പക്ഷേ...നിനക്ക് ചേരുന്നതൊന്നും കണ്ടില്ല... “ നിയാസ് വാച്ചില്‍ നോക്കി

“ഞാനും... I haven't brought even myself....."


എസ്‌ക്യൂസ് മീ മിസ്റ്റര്‍ കന്തസാമി..
ഒരു കോഫീ കുടിക്കാം കം വിത് മീ
ഹോട്ടാ കൂളാ നീയേ തൊട്ടു പാറ്.....‘

ആരോ പാട്ട് ഉച്ചത്തിലാക്കി.... ചാരുലതയും നിയാസും കൂട്ടുകാരുടെ കൈകളിലായി.....

‘എസ്‌ക്യൂസ് മീ മിസ്റ്റര്‍ കന്തസാമി...
ഒരു ലോംഗ് ഡ്രൈവ് പോലാം കം വിത് മീ
ഫാസ്റ്റാ സ്ലോയാ നീയേ ഒട്ടിപ്പാറ്....”

അരവിയും നൃത്തം തുടങ്ങി....

വിട പറഞ്ഞ് ഞാന്‍ പുറത്തേക്കിറങ്ങി....
പ്രണയദിനാഘോഷത്തിന്റെ തിളക്കം എങ്ങും...എവിടെയും

പുതിയ ഇരകളെ തേറ്റി ക്യൂപിഡ് സ്വര്‍ണ്ണ അമ്പുകളുമായി ആകാശത്ത് പറന്നുകൊണ്ടേ ഇരിക്കുന്നു.....


“പോകാം മാഷേ... “ അരവിന്ദ് വണ്ടി സ്റ്റാര്‍ട്ടാക്കി

“ഇന്നെന്താ ഇനി നിന്റെ പ്രോഗ്രാം...”

“അവളവിടെ വെയിറ്റ് ചെയ്യുന്നു... കോഫീ ബീന്‍സില്‍..ഞാന്‍ മാഷിനെ റൂമില്‍ ഡ്രോപ്പ് ചെയ്യാം... “

“ഓക്കേ................ “ ഞാന്‍ സീറ്റ്ബെല്‍റ്റ് വലിച്ചിട്ടു..

നിയോണ്‍ വെട്ടം കുടിച്ച് വണ്ടി നീങ്ങിക്കൊണ്ടേയിരുന്നു....
അരവിയുടെ ഫോണില്‍ പ്രണയവണ്ടിപോലെ എസ്.എം.എസ് വന്നുകൊണ്ടേയിരുന്നു...

“മാഷിന്റെ വാലന്റൈന്‍ എവിടെ...”

“പാവം ഇപ്പോള്‍ അവിടെ ചപ്പാത്തിമാവ് കുഴക്കുകയായിരിക്കും....” ഞാന്‍ പുഞ്ചിരിച്ചു

“വിടു മാഷേ ഒരു എസ്.എം.എസ്.. ബാലന്‍സില്ലേ.. എങ്കില്‍ എന്റെ മൊബൈലീന്ന് വിട്.. രണ്ടായിരം എണ്ണം ഫ്രീയാ....”

ഫോണ്‍ ചിലച്ചു
പ്രിയതമ ഓണ്‍ലൈന്‍

“ഏതു പാര്‍ക്കിലാ തമ്പുരാനേ.. വാലന്റൈന്‍ ഡേ ആയിട്ട് ഒരു ഫോണ്‍ കോള്‍...ങേ ഹേ..വിളിക്കരുത് വിളിക്കരുത്..”

“നമുക്കെന്നും വാലന്റൈന്‍ ഡേ അല്ലേ പെണ്ണേ.... “

“കൂടുതല്‍ കെളത്തല്ലേ......”


“എസ്‌ക്യൂസ് മീ മിസ് സുബ്ബലക്ഷ്മി....
ഒരു ലോംഗ് ഡ്രൈവ് പോലാം കം വിത്ത് മീ
ഫാസ്റ്റാ സ്ലോയാ നീയേ ഒട്ടിപ്പാറ്...”

“ഛീ.... ഡബിള്‍മീനിംഗ്...ഫോണ്‍ വച്ചിട്ട് പോഡേയ്..... കട്ട്!!!!”

അരവിയുടെ ചൂണ്ടുവിരല്‍ വീണ്ടും KAUB തിരഞ്ഞുകൊണ്ടേയിരുന്നു.....

122 comments:

G.MANU said...

ആണ്ടവാ... കാതല്‍ പൊട്ടിക്കാനും പാര്‍ട്ടിയോ.!!
ഒന്നുകില്‍ താലികെട്ടിയ ചരട് അല്ലെങ്കില്‍ കയറ് എന്ന പഴയകാല പോളിസിയുടെ ആത്മഹത്യാമുനമ്പില്‍ നിന്ന് മലയാളിയുതത്വം മോചിതമായ സന്തോഷം മനസില്‍ തിരയടിച്ചു..എന്നാലും വേര്‍പിരിയാന്‍ പാര്‍ട്ടി എന്നൊക്കെ പറഞ്ഞാല്‍.. അല്ല..ഈ ഒരു സംഗതി എന്നുമുതലാണിവിടെ തരംഗമായത്.. അറിവിന്നുമപ്പുറത്താണ് കാര്യങ്ങളുടെ ബെഡ്..

ബ്രിജ്‌വിഹാരത്തിലെ പുതിയ പോസ്റ്റ്
‘ബ്രേക്കപ്പ് പാര്‍ട്ടി.....”

mujeeb koroth said...

ഇതു കുറെ ഉണ്ടല്ലോ മനുവേട്ടാ.........
എന്തായാലും കമന്റിടീല്‍ കര്‍മം കഴിഞ്ഞിട്ടാവാം വായന...........
അല്ലെങ്കില്‍ ആണുങ്ങള്‍ വന്നിട്ടടിച്ചു പോകും....(ഐ മീന്‍ തേങ്ങ......)

ഏകതാര said...

അവര്‍ ശരിക്കും പിരിഞ്ഞോ?
ക്ലൈമാക്സില്‍ ഒരു ട്വിസ്റ്റ്‌ ആവാമായിരുന്നു,അവസാന നിമിഷം വരെ ഞാനത് പ്രതീക്ഷിച്ചു.
:(

വെള്ളത്തിലാശാന്‍ said...

മനു,
ഇതൊക്കെ പുതിയ അറിവുകള്‍ ആണേ.. എന്തെല്ലാം കണ്ടാല്‍ ജീവിക്കനോക്കും.. :)
വളരെ നന്നായിട്ടുണ്ട് അവതരണം..
“ഒ.കെ....കാപ്പിരിനാട്ടില്‍ ഓറഞ്ചെത്തി , ഒപ്പം സൂര്യനുമെത്തി...”
ചിരിച്ചു ചിര്ച്ചു ഒരു പരുവം ആയി..

Anonymous said...

mashe!!! super ..

Siju | സിജു said...

ശരിക്കുമുള്ളതാണോ
:-(

Unknown said...

Marvelous..

ബിച്ചു said...

:)

...karthika... said...

oh my god its too truthful to digest!

...karthika... said...
This comment has been removed by the author.
...karthika... said...
This comment has been removed by the author.
കുഞ്ഞാവ said...
This comment has been removed by the author.
കുഞ്ഞാവ said...

മാഷേ തകര്‍ക്കുവാണല്ലോ....പാര്‍ട്ടി ഏതായാലും കലക്കി...

Junaiths said...

മാഷേ തകര്‍ക്കുവാണല്ലോ....പാര്‍ട്ടി ഏതായാലും കലക്കി...

പ്രദീപ്‌ said...

അണ്ണാ വല്ലാത്ത ഒരു തീം ... നന്നായി ഈ മാറ്റം .. വെറുതെ ഡിപ്രഷന്‍ അടിച്ചു നടക്കണ്ടല്ലോ ഈ തലമുറയ്ക്ക് .. ഭാഗ്യം ചെയ്തവര്‍ .
അണ്ണാ എഴുത്ത് ഇച്ചിരി കൂടി കുറുക്കി വിട് .

Unknown said...

മനുചേട്ടാ,
വായിച്ചു വായിച്ചു കുഴഞ്ഞു.
എന്നാലും രസിച്ചു കേട്ടോ.

പയ്യന്‍സ് said...

ഒരു വെറൈറ്റി ഉണ്ട് പോസ്റ്റില്‍. തമാശയും സെന്റിയും ഒക്കെ കൂട്ടിക്കുഴച് ഒരു അവിയല്‍. ഇഷ്ടപ്പെട്ടു

മൈലാഞ്ചി said...

“ചാരു..നമുക്ക് ഈ നിമിഷം അങ്ങ് അസ്തമിച്ചാലോ.. ഒരു പെര്‍മനെന്റ് ലൊഗോഫ്. സ്നേഹത്തിന്റെ പീക് പോയിന്റില്‍ അല്ലേ ഇപ്പോ നമ്മള്‍.. ഒന്നിച്ച് കടലിലേക്കിറങ്ങി ഒരു പോക്ക്.. ഡീപ് ഇന്‍ ദ സീ.. തിരിച്ചുവരാത്ത ഒരു പോക്ക്.. റെഡി? “


താങ്കളുടെ പോസ്റ്റിനു കമന്റിടാന്‍ പാകത്തിനു ഞാന്‍ വളര്‍ന്നിട്ടില്ല എന്നാലും..മനസില്‍ കൊളുത്തിയ ചില വരികള്‍ എന്നെ ഈ അത്യാഗ്രഹത്തിനു പ്രേരിപ്പിക്കുന്നു...
ചിലപ്പോള്‍,സ്നേഹം വല്ലാതെ മുറുകി നില്‍ക്കുമ്പോള്‍,എനിക്കും തോന്നാറുണ്ട് ഒരു പെര്‍മനെന്റ് ലോഗ് ഓഫ് ചെയ്യാന്‍.. മറ്റുള്ളവരോടും സ്നേഹം ഉള്ളതുകൊണ്ട് സ്റ്റാന്‍ഡ്ബൈ യില്‍ ഒതുങ്ങുന്നു...

‘‘അപരിചതനായ ഒരാളുടെ മുന്നില്‍ ഇത്രത്തോളം കത്തിയെരിയണമെങ്കില്‍ എത്രത്തോളം സ്നേഹിച്ചു കാണും ഇവള്‍ അവനെ.... എന്റെ ദീര്‍ഘനിശ്വാസം പൊള്ളിവീണു...’’

എനിക്കു വാക്കുകളില്ല സുഹൃത്തേ...

Anil cheleri kumaran said...

രസികന്‍ പോസ്റ്റ്.

മൈലാഞ്ചി said...

പിരിയുമ്പോള്‍ സന്തോഷമായി പിരിയണം എന്ന വാശി.. അല്ലാതെ എന്തിനേയും ആഘോഷമാക്കുന്നതാണെന്ന് കരുതണ്ട എന്നു തോന്നുന്നു...

ഈ പോസ്റ്റ് വായിക്കേണ്ടത് ഇന്നത്തെ ജനറേഷനേക്കാള്‍ പഴയവര്‍ (എന്നേക്കാള്‍) ആണെന്ന് തോന്നുന്നു....

ശ്രീ said...

എന്താ പറയാ മനുവേട്ടാ..

ആസ് യൂഷ്വല്‍... തമാശ, സീരിയസ്, നൊമ്പരം... എല്ലാം മിക്സ് ചെയ്ത നല്ലൊരു പോസ്റ്റ് കൂടി.

anupama said...

Dear Manu,
Good MOrning!
So,a looooooooooooooong gap makes you write wonderful posts as usual.:)Nice one!
Hey,Kanchana could have asked me for tongue twisters!:)It's my hobby to collect the interesting tongue twisters!tell her to change the 'she sells'................soooooo old!Here are a few![chilavunde........karikkin vellamayalum mathi]!:)
Does he know that we know that he knows?
Is there a pleasant peasant present?
Big Billy,who had a big belly was also a big bully.
enough,now.:)
The valentines who had the guts to feel the beauty of the sea together,
to feel the wetness of the lips,
To dream the dreams together,
Didn't have the guts to tie the knot!
Really bad!So,blaming the families now.Impossible!
Call your love by any name;old or new!Love should be felt!One must wait for that sweet names which make you mad!
Charu knew Niyas will not be acceptable in her house!Still they took the steps forward!
It was not a party of cheer and high spirits!It was the atmosphere of suffering in silence!
Who can delete the love lines heard and carved on the walls of the heart?Can you?
East or west,the memories haunt!
Next will be Aravi's break up party!I bet!Tell him to sing,'Neelathamare...........'Hot words anyone can use as sms!But the soft melodies who does?
Woh hume bhool bhi jaayen to
kya firk patta hain,
Hum unke vaaste bhi khud ko
yaad kar lete hain!
Wishing you a bright and beautiful Holi,[kurachu kalar aa charuvinum koduthekku]:)
Happy March and the spring season has begun!More blooms,more love in teh air!
Praying you can attend a party of union of two valentines,
Sasneham,
Anu

suma rajeev said...

Superb...ellathineyum laghavathodeyenkilum karyaprapthiyode kanunna new generation...

അരുണ്‍ കരിമുട്ടം said...

മനുചേട്ടാ, കലക്കി അടിപൊളി എന്നൊന്നും പറയുന്നില്ല.ഇതാണ്‌ കഥ.ഇങ്ങനെ വേണം എഴുതാന്‍.ഞാന്‍ എന്നോട് തന്നെ പറയുവാണേ.നന്നായിരിക്കുന്നു.ചില പ്രയോഗങ്ങള്‍(ഉദാ:ഒരുത്തനെ കണ്ടപ്പോ തേങ്ങാ പിളര്‍ന്ന് പോലെ) ചിരിപ്പിച്ചു, ശരിക്കും.ബ്ലോഗില്‍ വീണ്ടും സജീവം ആയതിനു നന്ദി

മലമൂട്ടില്‍ മത്തായി said...

Exquisite, sir.

ബിനോയ്//HariNav said...

മനുജി, ക്ഷ പിടിച്ചു കഥ. Really touching. ഒരു ജനറേഷന്‍ മുന്നിലേക്ക് പരകായപ്രവേശം നടത്തി. Thanks a lot :)

ബിനോയ്//HariNav said...

"..when Gods resign and religions get fu***d up.... ദൈവങ്ങള്‍ റിട്ടയര്‍ ചെയ്ത്, മതങ്ങള്‍ പണിയില്ലാതെ ചൊറികുത്തിനടക്കുന്ന ആ ഒരു ഡ്രീം ഡെ.."

Let's hope :))))

സുമേഷ് | Sumesh Menon said...

മനുവേട്ട, പ്രത്യേകിച്ചൊന്നും പറയാനില്ല, എല്ലാം മുറപോലെ....
വളരെ ആസ്വാദ്യമായിട്ടെഴുതി..

jamal|ജമാൽ said...

maashe ellaam akhoshikkunna oru thalamura aasayam ishtaayi
pinne ippol malabar areail aayathinaalaano oru malappuarm chuva
sorry for manglish

കണ്ണനുണ്ണി said...

മനു മാഷെ...മറ്റൊരു സ്ഥിരം പോസ്റ്റ്‌...
പൈങ്കിളി കൂടിയത് വലെന്റിനെസ് ഡേ സ്പെഷ്യല്‍ ആയോണ്ടാനല്ലേ..
ഇഷ്ടായി

നിലാവ്‌ said...

really touching one...as usual..

കാട്ടിപ്പരുത്തി said...

:)

rajan vengara said...

അടിപൊളിയൊരു വാലന്റൈന്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത സുഖം...

ജസീം ഉമര്‍ said...

Loved this one, very touching. Makes me proud of being part of malayalam blogosphere.


"..when Gods resign and religions get fu**ed up...."

Let's wait for the day. :-)

Kishore said...

:)... entha paraya...

അഭി said...

മനുവേട്ടാ,
ഇഷ്ടമായി ... കണ്ണനും ചാരുവും ഒക്കെ മനസ്സില്‍ എവിടെയോ തങ്ങി നില്‍കുന്നപോലെ

Ashly said...

ഇഷ്ടപ്പെട്ടു. പഴയ തലമുറ ഇനിയും എത്രയോ ബാകി.

Rare Rose said...

ഒട്ടും മുഷിയാതെ ഒറ്റയിരിപ്പിനു വായിച്ചു..നല്ല പോസ്റ്റ് മാഷേ.സമൂഹത്തിന്റെ വേലിക്കെട്ടുകളാല്‍ വേര്‍പിരിയേണ്ടി വന്നിട്ടും ആ വേദനയിലും ആഘോഷം തേടുന്ന യുവത്വത്തിന്റെ മുഖം തെളിഞ്ഞു കാണാം എഴുത്തില്‍‍..

Anonymous said...

എന്തൊക്കെ പറഞ്ഞാലും മനു ചേട്ടന്റെ നാടന്‍ കഥകളാണ് എനിക്കിഷ്ടം...:)

Readers Dais said...

മനു ബായി ...കലക്കി കേട്ടോ , വേര്‍പിരിയാന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന ഒരു തലമുറയോ ? , ഒരുമിയ്കാന്‍ ധൈര്യമില്ലാത്ത ഒരു തലമുറയോ? ഏതാണ് മുന്‍പില്‍ ? ഏതായാലും പ്രണയ നൈരാശ്യത്താല്‍ ആത്മഹത്യ ചെയ്യുന്ന യുവാമിധുനങ്ങളുടെ വാര്‍ത്ത കേള്കുന്നതിനെക്കാള്‍ നല്ലതാണ് ഈ ബ്രേക്ക്‌ അപ്പ്‌ പാര്‍ട്ടി - അല്ലെ മാഷേ !
പിന്നെ കാലു കഴുകിയ സുര്യന്റെ പരിപാടി മനോഹരമായിട്ടുണ്ട് കേട്ടോ , uve done magic to describe those moments....great yaar......

SunilKumar Elamkulam Muthukurussi said...

Manu, Good one.

ഞാന്‍ ഒരു ഇമെയില്‍ അയച്ചിരുന്നു. ജി മെയിലില്‍ നിന്നും. മറുപടി അയക്കാമോ?
-സു-

വിജിത... said...

കണ്ണൂ നിറഞ്ഞു മനു ചേട്ടാ..

mujeeb koroth said...

“ഉണ്ടാവില്ല.. ആ ദിവസം നമ്മളിനി പ്രതീക്ഷിക്കണ്ടാ ചാരൂ, when Gods resign and religions get fu***d up.... ദൈവങ്ങള്‍ റിട്ടയര്‍ ചെയ്ത്, മതങ്ങള്‍ പണിയില്ലാതെ ചൊറികുത്തിനടക്കുന്ന ആ ഒരു ഡ്രീം ഡെ ഉണ്ടാവില്ല ഒരിക്കലും..
ഉണ്ടാവില്ല മനുവേട്ടാ.........
ഈ ലോകത്ത് ഇതുപോലത്തെ f**ing സിസ്ടത്തില്‍ ജീവിച് ഒടുങ്ങാനാ നമ്മുടെ ഒക്കെ വിധി......
കിടിലന്‍ പോസ്റ്റ്‌........
ചാരുവിന്റെയും കണ്ണന്റെയും കൂടെ ഞമ്മളും കോയിക്കോട്ട് ഒന്ന് കറങ്ങി ബന്ന പോലെ തോന്നി......
ഇങ്ങളെ പോസ്റ്റ്‌ ഞമ്മക്ക് പെരുത്ത് ഇഷ്ടായിക്കണ് ........

Adooran said...

മനു ഉഗ്രന്‍!!!!! നീളം അല്പം കൂടിയെങ്കിലും സംഭവം ജോര്‍.....

Xavvvvv said...

Internet ഒഴിവാക്കി കുറച്ചുനാൾ വിശ്രമിച്ചമിച്ചതുകൊൺണ്ട് നിങ്ങളുടെ കരവിരുത് കണാൻ കുരച്ച് വൈകി.
നന്നായിട്ടുണ്ട്, ഈ ലോകത്ത് വേർപിരിയൽ ആഘോഷമാക്കിയതു നന്നായി ഇവിടെ വേർപിരിയൽ അണല്ലോ ക്കൂടുതൽ

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പതിവില്‍ നിന്നു വ്യത്യസ്തമാണല്ലോ ഇത്‌. ആകെ ഒരു സീരിയസ്‌ നെസ്‌. എങ്കിലും മാഷേ ഒടുവില്‍ ടച്ചിംഗ്‌ തന്നെ.

Mahesh Cheruthana/മഹി said...
This comment has been removed by the author.
Mahesh Cheruthana/മഹി said...

മനുവേട്ടാ,
മറ്റൊരു നല്ല പോസ്റ്റു !പുതിയ കുറെ വാക്കുകള്‍ മനസ്സിലായി !
എല്ലാ ആശംസകളും .......

ഷിബിന്‍ said...

i want to see my girl.. now.... oh.. these distance between us.......

Gabriel said...

Manu Bhayya.. I started reading you're blogs very recently. I really Love each one of them. Please write more about our Brij Viharian Mallus. I have not seen anything about the mallu youths(Born and bought up delhi Teams). There are so many things that you can share with us.. I really love you're thought flow and you're capablity to add humour to any situation.

Bijith :|: ബിജിത്‌ said...

Love Aaj Kal-കണ്ടപ്പോള് കൌതുകത്തോടെ ആസ്വദിച്ചതാണ് break-up party. ഇതിപ്പോ ഇത്തിരി നൊമ്പരപ്പെടുതിയോ... ഇതാണോ ഈ പറയുന്ന അനുഭവങ്ങളുടെ ചൂട്...

വാഴക്കോടന്‍ ‍// vazhakodan said...

മനുജീ, നല്ല ക്രാഫ്റ്റ്! ഇഷ്ടപ്പെട്ടു.

vinus said...

വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിച്ചു ഈ എഴുത്ത്. ബ്ലോഗ്ഗിന്റെ ഹെഡ്ഡർ ലൈനിനു ശെരിക്കും ഇണങ്ങുന്ന ഒരു കഥ .

സുല്‍ |Sul said...

പേരറിയാതെ വന്ന ആ ഈ മെയിലിനു നന്ദി. അല്ലേല്‍ ഈ പോസ്റ്റ് വായിക്കാന്‍ ഇനിയും വൈകിയേനെ.

ഗുരോ.. പുതിയ തലമുറയുടെ ചിന്തയിലേക്കും വാക്കുകളിലേക്കും നടത്തിയ പരകായ പ്രവേശമുണ്ടല്ലോ... കേമം. കെങ്കേമം.
സൂപ്പര്‍ ജീ...

-സുല്‍

ചെലക്കാണ്ട് പോടാ said...

ഒരു സിനിമ പോലെയാണ് മനുവേട്ടന്‍റെ പോസ്റ്റ്. എല്ലാ ഫ്ലേവറുമുള്ള. വണ്‍ലൈനറുകളുടെ, ചിന്തിപ്പിക്കുന്ന, ചിരിപ്പിക്കുന്ന വരികളുടെ വരിവരിയായുള്ള വരവ്.

when Gods resign and religions get fu***d up....

അങ്ങനെയൊരു നാളിനായി അവര്‍ കാത്തിരിക്കാതിരിക്കട്ടെ, ആ ഒരു കാലം വിദൂരമാണ്.

KAUB-പുതിയൊരു വാക്ക് :)

ബഷീർ said...

ഭയങ്കരനീളൻ.. ഞാൻ പോയി വീണ്ടും വരാം.. വായിച്ചിടത്തോളം. കൊള്ളാ‍ാം :)

രാജീവ്‌ .എ . കുറുപ്പ് said...

മനുചേട്ട നല്ല ഒരു രചന താങ്കളുടെ തൂലികയില്‍ നിന്നും ഒരിക്കല്‍ കൂടി. വായിച്ചു തീര്‍ന്നത് അറിഞ്ഞതെ ഇല്ലേ, ഉപമകള്‍ ഇട്ടു അമ്മാനം ആടാന്‍ താങ്കളെ കഴിഞ്ഞേ ആളുള്ളൂ. കണ്ണനും ചാരുവും വായനക്കാരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതും അത് കൊണ്ട് തന്നെ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നീളം അധികമുള്ള പോസ്റ്റുകള്‍ വായിക്കാതെ വിടുകയാണ് പതിവ്. എന്നാലിത് ഒറ്റയിരിപ്പിന് വായിച്ച് തീര്‍ത്തു. വളരെ ഇഷ്ടപ്പെട്ടു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ഉപദേശങ്ങള്‍ ഒരുപാടുണ്ടല്ലോ , എന്നു വച്ചാ കുരുട്ടു ബുദ്ധി.

മാനസ said...

ശരിക്കും കഷ്ടമായിപ്പോയി...:(
ഇത് നടന്ന സഭവം അല്ലല്ലോ...അല്ലേ മാഷേ ?
നല്ല ഒഴുക്കുള്ള അവതരണം.....
ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്ത്തു,ട്ടോ.

Sands | കരിങ്കല്ല് said...

നല്ല (ഭയങ്കര) നീളം... മുഴുവന്‍ വായിച്ചില്ല

Bijith :|: ബിജിത്‌ said...

Readers Dais said...

മനു ബായി ...കലക്കി കേട്ടോ , വേര്‍പിരിയാന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന ഒരു തലമുറയോ ? , ഒരുമിയ്കാന്‍ ധൈര്യമില്ലാത്ത ഒരു തലമുറയോ? ഏതാണ് മുന്‍പില്‍ ?

രണ്ടുമല്ല മാഷേ...

ഈ തലമുറയോളം അച്ഛനെയും അമ്മയെയും സ്നേഹിക്കുന്ന, അവര് കഴിഞ്ഞേ വേറെ ആരും ഉള്ളു എന്ന് ചിന്തിക്കുന്ന തലമുറ വേറെയുണ്ടോ... അതാണ് ഇവരുടെ പാര്ട്ടിയും ബ്രേക്ക് അപ്പ് ആയതു...

ദൃശ്യ- INTIMATE STRANGER said...

break up party..njan aadhyam kelkkuva...
"DINK" ithu mumb kandittund..calicut university 1sem M.B.A question paperil[2008] annu athu endannu ariyathe njanum sahapadikalum[chila adhyapakarum]pareekshakku sesham internetine aashrayichittumund..out of syllabus question...!!lol
nannayirikkunu..
aaghoshthode piriyumbozhum..charu vintem avalude kannandem vaakukalil maranjirikkunna novine manasilakkan kazhiyundu..
aashamsakal

mazhamekhangal said...

generation behind us????

ഹരിത് said...

ഇഷ്ടമായി. ഭാവുകങ്ങള്‍

മജീദ് said...

Dear Manu,

Really touching.

nandakumar said...

"അരവിയുടെ സ്ട്രോയിലൂടെ ഇളനീരു കുതിച്ചുപൊങ്ങി... ഇളനീരിനേക്കാള്‍ മധുരമുള്ള ഒരു പ്രണയകഥയുടെ തോട് അവിടെ ഇരുന്ന് അരവി ചെത്തിത്തന്നു...എന്റെ തൊണ്ടയിലൂടെ ഹൃദയത്തിലേക്ക് ആ കഥ തണുപ്പും മധുരവും നിറച്ച് ഇറങ്ങി ഇറങ്ങിപ്പോകുന്നു...... "

ഇങ്ങിനെ എടുത്തെഴുതാന്‍ ഒരുപാട് പ്രയോഗങ്ങള്‍...വറ്റിവരണ്ട ബ്ലോഗിലെ കഥാലോകത്തിലേക്ക് കഥയുടെ-ക്രാഫ്റ്റിന്റെ തെളിനീരുറവ.
ഗ്രേറ്റ്!!

(നീളംകൂടി, നാടന്‍കഥ, തമാശ-നൊമ്പരംമിക്സ് ഇത്യാദി ക്ലീഷേകളെ നാടുകടത്തുക)

Deepa said...

ennalum kannanum charuvum piriyendayirunnu....

Rahul C Raju said...
This comment has been removed by the author.
Rahul C Raju said...

Hey Manu,

... i am floored by ur post... wn i accidentally ended up in ur blog in dis wee hour of d day,i neva thot i wud finish readin dat.... Bt, I HAVE...

Its truly amazin, d presentation style-wise and the undelyin idea-wise...

N,i agree wit ya 100%..., myt be in a different line.... F@#$ wit religion, god's, nationality or any other crap which divides human...

keep postin such interestin pieces....

പ്രവീണ്‍ said...

manuvetta..aadyamayitta oru comment idunne..
u r a genious..sathyam..
ee boolokathaaanu naalyedu ezhuthukaar..ennadivarayidunna post..
vishalamanaskante pusthakam innale vaangi..athil paranjirikkunnapole ee commentukalum koodi vayichu pokumbola oru post poornamakunne..
pusthakangalkku nalkanaavathathum athaanu..

Bijith :|: ബിജിത്‌ said...

This is another different Valentine story....


http://rithuonline.blogspot.com/2010/02/blog-post_431.html

മ്യാനൂക്‌ മാനിപുരം said...

Kannu niranju poyi maashe..

കാര്‍ത്ത്യായനി said...

korachu nonthu manuvetta..:)

Manoraj said...

മനുജി , ഇത്‌ നേരത്തെ വായിച്ചതാ.. എന്തുകൊണ്ടോ കമന്റിടാൻ കഴിഞ്ഞില്ല.. ഇത്‌ അനുഭവമല്ല എന്ന് വിശ്വസിച്ചോട്ടെ.. കേരളവും ഇപ്പോൾ പുരോഗമിച്ചു എന്നറിയാമെങ്കിലും.. പിന്നെ പഴയ ഫോട്ടൊയുടെ സ്ഥാനത്ത്‌ ഒരു റെഡ്‌ ടീ ഷർട്ടൊക്കെയിട്ട്‌ ചുള്ളനായല്ലോ? ഹും.. നടക്കട്ടെ...

ബഷീർ said...

പുരോ-ഗമനം തന്നെ..

ഇനി എന്തിനൊക്കെ പാർട്ടി ഉണ്ടാവുമെന്നാരു കണ്ടു !!

idikkula said...

വീട്ടുകാര്‍ സമ്മതിക്കുന്ന ഒരു പ്രണയത്തിനു സ്കോപ് ഉണ്ടയ്യിരുന്നെങ്കില്‍..കാമുകനും , കാമുകിയും, വീടുകാരും, കൂടുകാരും എല്ലാരും ഹാപ്പി ആയേനെ ..

Unknown said...

shutttttttttttttt uppp......

Unknown said...

എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും
സങ്കല്‍പ്പ ലോകമല്ലീയുലകം..

Unknown said...

എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും
സങ്കല്‍പ്പ ലോകമല്ലീയുലകം..

വര്‍ക്കിച്ചന്‍ : DudeVarkey said...

"ചാരുലതയുടെ കണ്ണുകളില്‍ അടരാനാവാതെ ഓരോ തുള്ളി കണ്ണീര്‍. ഇന്‍ബോക്സിലെ അടുത്ത മെസേജില്‍ ഡിലീറ്റ് ബട്ടണ്‍ അമര്‍ന്നു"
Ente manassil keriya ithu njaan engane delete cheyyum... Njaan veendum veendum veendum chodikkunnu... entinaa mashe enne ingane karayikkunne???

kichu / കിച്ചു said...

മനൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

:) :)

കുഞ്ഞൻ said...

മനുമാഷെ..

ഇപ്പോഴത്തെ പ്രണയത്തിലേക്കൊരു ജാലകം..!

ഞാനൊക്കെ തീരെ പഴഞ്ചനായിപ്പോയെന്ന് ഇപ്പോൾ മനസ്സിലായി മാഷെ സൊ കൂടുതലൊന്നും പറയാനില്ല

Irshad said...

മനുച്ചേട്ടന്റെ വ്യത്യസ്തതയുള്ള ഒരു പോസ്റ്റ്. ചിരിയും ഒടുവിലെ കരയിക്കലും ഇത്തിരി കുറവായിത്തോന്നി. എന്നാല്‍ പഴയതലമുറയെ അറിയിക്കേണ്ട ചില കാര്യങ്ങളും പുതിയതലമുറയെ അഭിനന്ദിക്കേണ്ട ചിലതും ചേര്‍ന്ന ഒന്നു.

ലൌ, ജിഹാദാണെന്നു പറയുന്നവര്‍ക്കെതിരെ ഒരു ലൌജിഹാദിനു സമയമായല്ലെ? ഇഷ്ടായി.......

Gabriel said...

Manu Bhayya.. I'm enthusiastically waiting for your 2nd blog of the year. All the best!!

Nandini said...

Excellent post ...!!! Realy touched mi heart ..
hop to c mor frm U ...

Raneesh said...

മനുവേട്ടാ തമാശ ആണെന്കിലും മനസ്സില്‍ എവിടെയോ ഒന്നു കൊണ്ടൂ

mazhamekhangal said...

superb ....kalakki..

Anonymous said...

this is very boring one... really boring... ultimate boring one....

Unknown said...

VAYICHU MADUTHU ALPAM KOODI THELICHAM AKAMAYRUNNU GOOD POST

Mr. X said...

ആ സ്ഥിരം ശൈലിയില്‍ ഹൃദയസ്പര്‍ശിയായ ഒരു അനുഭവസാക്ഷ്യം.

രസിച്ചു, ബോസ്.

:: VM :: said...

Nice:)

ഗൗരിനാഥന്‍ said...

നല്ല പോസ്റ്റ്, യുവത്വത്തിന്റെ പുതിയ മുഖം..ഏതോ വെസ്റ്റേണ്‍ നാടിലെ പാര്‍ട്ടിയെ ഓര്‍മ്മിപ്പിച്ചു

Jyotsna P kadayaprath said...

dear Manu
you beautifuly portrayed quite a good number of youths we see around us today..(especially in calicut)
wishes
joe

Tomkid! said...

വളരെയധികം ഇഷ്ടപ്പെട്ടു!

:-)

NITHYAN said...

വായിച്ചപ്പോ ഒന്നു വിളിക്കാമെന്നുതോന്നി. അപ്പോള്‍ വിളിപ്പുറത്തല്ലതാനും. കൊള്ളാം സംഗതി. എടുത്തുപറയാനുള്ള പ്രയോഗങ്ങള്‍ ഒത്തിരി. നീളം കൂടിയതുകൊണ്ട് കുഴപ്പമില്ല. നീളത്തിനൊത്ത ശരീരം കൂടിയുള്ളതുകൊണ്ട് നടുവളഞ്ഞുപോവാതെ നില്ക്കുന്നുണ്ട്. ഒരു ഒന്നാംതരം തിരക്കഥയ്ക്കുള്ള സ്‌കോപ്പുണ്ട് മനൂ ഇതില്‍. പോയി ശ്രീനിവാസനെയോ അന്തിക്കാടനെയോ കാണൂ.

മാണിക്യം said...

മനുവിന്റെ കഥയുടെ മനോഹാരിത എന്നു പറയുന്നത് വായിച്ചു വായിച്ച് അതിലെ സംഭവങ്ങളില്‍ അറിയാതെ പെട്ടു പോകും, ഇതില്‍ എല്ലാ മൂഡും ഉണ്ട് ചിരിക്കുന്നതിനിടയില്‍ നടുക്കുന്ന സത്യങ്ങള്‍. മനുവിന്റെ കഥ "ബ്രേക്കപ്പ് പാര്‍ട്ടി” ഇളകി ഒഴുകുന്ന തിരകള്‍ പോലെ,മൃദുവായിട്ടും ആഞ്ഞടിച്ചും,ചിലപ്പോള്‍ തിരകള്‍ ഇല്ലാതെ പക്ഷെ ആ തിര എവിടെയോ ഒളിഞ്ഞിരിപ്പുണ്ട്‌ ...മനസ്സു അറിഞ്ഞു- പ്രണയിക്കുന്ന മനസ്സിനോട് പ്രതികരിച്ചു ആ മനസ്സില്‍ കുടിയേറിയ പ്രണയം- മറ്റുള്ളവരെ തൃപ്തിപ്പെടുത്താന്‍ ആ പ്രണയം ഉപേക്ഷിക്കുമ്പോള്‍ പണ്ടത്തെയോ ഇന്നത്തെതോ ഏതു തലമുറ ആയാലും ഉണ്ടാവുന്നത് അളവില്ലാത്ത ദുഖം വരുത്തുന്ന മുറിവ് തന്നെ. .. .. .. .. Excuse me Mr Kanthaswamy..... .

Unknown said...

Manuchettooo ...
Innanu katha kandathu ... gambheeram ... poora athigambheeram ... puthiya pillerumayi ingane koodan kazhiyunna aa manasil ninnu itharam kathayundayillangile adbhuthamullu ... Njan ivide thanne undu ... namukku kaanam

Gabriel said...

KNOCK.. KNOCK.. JAAGO MANU BHAYYA.. JAAGO. Really need a good post. Please.. Please.. Please.. Please.. I CANT WAIT ANYMORE..

Prasanth Iranikulam said...

ഒരുപാട് കേട്ടിട്ടുള്ള ബ്രിജ്‌വിഹാരത്തില്‍‌ ഇന്നെത്തി,ഇതൊരുപാടിഷ്ടപ്പെട്ടു..
ഇനി 44 പഴയ പോസ്റ്റുകള്‍ പതിയെ വായിക്കാനായി ബുക്ക്മാര്‍ക്ക് ചെയ്തിട്ടുണ്ട്.

ഹരിയണ്ണന്‍@Hariyannan said...

മനൂ..

നിന്നെ ഒട്ടും നഷ്ടപ്പെട്ടിട്ടില്ല!

ഒട്ടും!!

Anonymous said...

Manuji,

Wonderful writing..I liked the situations and naration of each scene by scene. You are the best fit for dying Malayalam cinema. Complete your script.
:)
Kuttans|Sijith

Anonymous said...

സൂപ്പര്‍ എന്നല്ലാതെ എന്തു പറയാന്‍ . കുറെ നാളുകൂടീട്ട് നന്നായൊന്നു ചിരിക്കാന്‍ സാധിച്ചതിനു പ്രത്യേകം ......നന്ദി

krish | കൃഷ് said...

പോസ്റ്റിന്റെ നീളക്കൂടുതല്‍ കാരണം പിന്നെ വായിക്കാം എന്ന് കരുതി ബുക്ക്മാര്‍ക്ക് ചെയ്തിട്ടിരിക്കയായിരുന്നു. നല്ല എഴുത്ത്. ഇടക്ക് ‘പൈങ്കിളി‘ അല്പം കൂടിയോന്ന് തോന്നി. അല്ലാ, പൈങ്കിളി ഇല്ലെങ്കില്‍ പിന്നെന്ത് ‘മനു’!
ഇന്നത്തെക്കാലത്ത് ഇങ്ങനെയും പാര്‍ട്ടികള്‍ തുടങ്ങിയോ. പാര്‍ട്ടി എന്തായാലും വൈകീട്ടത്തെ ‘ചായകുടി’ തരമായല്ലോ

Gabriel said...

Manu Bhayya. The Temprature is 21 Degree Farnheit here. The weather is sunny. The Rays are coming through by cabin window and guess what??.. I'M MISSING YOUR POST!! Please post a new blog.. This is the only thing that makes me feel connected to my country..

ഭായി said...

അപാരമായ ഉപമാ വെളയാട്ടം!
ചിരിക്കിടയിൽ സങ്കടം സങ്കടത്തിനിടയിൽ ചിരി..
ഒരു വ്യത്യസ്ഥമാം വായന :-)

Gabriel said...

Manu Anna.. Ni Yenge poyiache?? :(

aNu said...

അടിപൊളി മാഷേ ... :)

Anees Hassan said...

സംഗതി കലക്കന്‍ ..വീണ്ടും വരാം

jyo.mds said...

വളരെ നന്നായിരിക്കുന്നു.ഇന്നത്തെ യുവതലമുറയെ അപ്പാടെ ഒപ്പിയെടുത്തു.
കുറച്ച് നീണ്ടുപോയി.

stajan said...

evideyo kothi novikunnu,

മയിൽ പീലി said...

“ഒരിക്കലും ഇഷ്ടമാരുന്നില്ലല്ലൊ നിനക്ക്... ഇവിടം വിടാന്‍...”

“ഇഷ്ടങ്ങള്‍ക്കും ഇല്ലേ പെണ്ണേ ചില ഇഷ്ടക്കേടുകള്‍..... ലക്ഷ്വറി ലൈഫ്, അണ്‍ലിമിറ്റഡ് ഡ്രീംസ് വിത് റെസ്പക്ട് ടു മണി, റിയല്‍ എസ്റ്റേറ്റ് ഇന്‍ ബ്രെയിന്‍... ഇതൊന്നും ഇപ്പൊഴും ഇല്ല എന്റെ ആഗ്രഹങ്ങളില്‍.. പക്ഷേ ഇവിടിനി പറ്റില്ല....”
മനുവെട്ടാ‍ാ‍ാ‍ാ‍ാ‍ാ നർമ്മം അയിരുന്നു വിഷയമെങ്കിലും മനസിൽ കൊന്റു

Bijith :|: ബിജിത്‌ said...

ഇപ്പൊ ഇടാം എന്ന് പറഞ്ഞ പുതിയ പോസ്റ്റ്‌ കണ്ടില്ല. അപ്പൊ ഇതില്‍ കേറി പിടിക്കാം എന്ന് തോന്നി. ഇപ്പോഴും ആദ്യം വായിച്ച സുഖം തന്നെ കിട്ടുന്നു... ചറപറ പോസ്റ്റ്‌ വേണ്ട നല്ല ഒരെണ്ണം തന്നെ മതി. പക്ഷെ നാല് മാസം ആയി പ്ലൂടോവിനെ പരിചയപ്പെട്ടിട്ട്...

Gokul Vasudev said...

Excellent way of putting it across! Good feelings!!

KUBBARI said...

നര്‍മം എന്ന് പറഞ്ഞു മനുഷ്യനെ വിശമിപ്പികുന്നോ മാഷെ! ഇഷ്ടായി :)

Bibinq7 said...

ഇനി ജീവിതത്തില്‍ ഈ പോസ്റ്റ്‌ വായിക്കില്ല... ഇഷ്ടമാവാത്തത് കൊണ്ടല്ലാട്ടോ ഒരുപാട് ഇഷ്ടമായത് കൊണ്ടാ.... ഇതുപോലത്തെ അവസ്ഥ ഉണ്ടായിരുന്നു. സൊ ഇനിം വായിക്കാനുള്ള ധൈര്യം ഇല്ല മാഷേ.....

Arun Gopal said...

മാഷേ...നിങ്ങളുടെ പോസ്റ്റ്‌ വായിച്ചു എന്നും ഇവിടെ ഇരുന്നു ചിരിക്കാറുണ്ട്. എല്ലാവരും കാണ്‍കെ..ഇന്ന് ആരും കാണാതെ കരഞ്ഞു...ബ്രേക്ക്‌ അപ് പാര്‍ടി ഒന്നും നടത്തിലെങ്കിലും ഞാനും ഇതൊക്കെ അനുഭവിചിട്ടുള്ളതാ...

Anonymous said...

Love aaj kal kandu alle?? Gochu gallan

karakadan said...

നേരത്തെ വായിച്ചു .....എന്നാലും ഇപ്പോള്‍ ഒരു കമ്മെന്റ് ഇട്ടേക്കാം...ഇവിടേം ഒരു ഹാജര്‍ കിടക്കട്ടെ ...

Anonymous said...

ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ വായിച്ച ഒരു പോസ്റ്റ്‌ ആണിത്. പക്ഷെ ഒരിക്കലും എന്‍റെ ജീവിതത്തില്‍ ഇത് അറം പറ്റുമെന്ന് ഞാന്‍ അന്ന് കരുതിയില്ല. സങ്കടം സഹിക്കാനാകാതെ കരയുമെന്നു തോന്നിയപ്പോ ആര്‍ക്കും മുഖം കൊടുക്കാതെ ലാപ്ടോപ്പില്‍ മുഖം പൂഴ്ത്തി ഇരുന്നപ്പോള്‍ ആണ് ഇത് ഒരിക്കല്‍ കൂടി വായിക്കാന്‍ തോന്നിയത്‌......
"..when Gods resign and religions get fu***d up...."
I really don't think that day is too close... ഒരു കൊച്ചു break up party അടുത്ത ദിവസം ഞങ്ങള്‍ വെക്കുന്നുണ്ട്... വളരെ കുറച്ച് അതിഥികളും ഒരു യാത്രാമൊഴിയും.

free ads kerala said...

വായിക്കാന്‍ താമസിച്ചു.എങ്കിലും സംഭവം കിടു ...


find land in kerala

Joanna said...

ആണ്ടവാ... കാതല്‍ പൊട്ടിക്കാനും പാര്‍ട്ടിയോ.!! ഒന്നുകില്‍ താലികെട്ടിയ ചരട് അല്ലെങ്കില്‍ കയറ് എന്ന പഴയകാല പോളിസിയുടെ ആത്മഹത്യാമുനമ്പില്‍ നിന്ന് മലയാളിയുതത്വം മോചിതമായ സന്തോഷം മനസില്‍ തിരയടിച്ചു..എന്നാലും വേര്‍പിരിയാന്‍ പാര്‍ട്ടി എന്നൊക്കെ പറഞ്ഞാല്‍.. അല്ല..ഈ ഒരു സംഗതി എന്നുമുതലാണിവിടെ തരംഗമായത്.. അറിവിന്നുമപ്പുറത്താണ് കാര്യങ്ങളുടെ ബെഡ്.. ബ്രിജ്‌വിഹാരത്തിലെ പുതിയ പോസ്റ്റ് ‘ബ്രേക്കപ്പ് പാര്‍ട്ടി.....”