Wednesday, 13 February 2008

വാണാ ബീ മൈ വാലന്‍‌റൈന്‍ ??

'ഡല്‍ഹിയില്‍ വാലൈണ്റ്റൈന്‍ ഡേ സെലിബ്രേഷന്‍ ഒന്നും ഇല്ലേ അളിയാ"

"അധികം ഇല്ലളിയാ.. ഇവിടെ 'വാളണ്റ്റൈന്‍ ഡേ സെലിബ്രേഷന്‍' ആണു കൂടുതല്‍. വീ പ്രിഫര്‍ മദ്യം ടു മദിരാക്ഷി.. ഹ ഹ"

'അലക്സ്‌ സൈമണ്‍ ഈസ്‌ ടൈപ്പിംഗ്‌ എ മെസേജ്‌ നൌ' എന്ന യാഹൂ മെസഞ്ചര്‍ സ്റ്റാറ്റസ്‌ നോക്കി, അടുത്ത മറുപടിക്കായി ഞാന്‍ കാത്തു.

'ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവി.. ' മൊബൈല്‍ ഫോണ്‍ കിണുങ്ങി

"ഹലോ മൈഡിയര്‍ വാലണ്റ്റൈന്‍... ഹൌ ഡൂയൂ ഡൂ മൈ ചീരപ്പൂവേ.... "

"ഇന്നെന്താ ഏട്ടാ സ്റ്റൈലന്‍ സംസാരം. വാലന്‍റൈന്‍ ഡേ ആയിട്ടാ? "
അനുപമയുടെ സ്വരത്തിനു പതിവിലും ഏറെ റൊമാന്‍റിക്‌ ഫ്ലേവര്‍..

"ഒരു നല്ല ദിവസം അല്ലേ കൊച്ചേ.. കിടക്കട്ടെ അല്‍പ്പം ആഡംബരമൊക്കെ.. പിന്നെ പറ. പൂവാലന്‍മാരുടെ ഈ ദിനത്തില്‍ ഞാന്‍ നിനക്ക്‌ എന്താണു തരേണ്ടത്‌. ലോ ബഡ്ജറ്റ്‌ ഐറ്റംസേ പറയാവൂ... "

"എന്നും തരാറുള്ള സീറോ കോസ്റ്റ്‌ ഐറ്റം തന്നെ ആദ്യമേ പോരട്ടെ.. "

"ഹഹ കവിത.. അതല്ലേ നീയുദ്ദേശിച്ചത്‌.. "

"പിന്നല്ലാതെ എന്‍റെ പൊന്നു കാമുകന്‍ മറ്റൊന്നും ഗിഫ്റ്റ്‌ തരാറില്ലല്ലോ. "

"നീ താന്‍ എന്‍ പ്രാണസഖീ.. ഇന്ന് എ.അയ്യപ്പന്‍ മാഷിനെ ക്വോട്ട്‌ ചെയ്തേക്കാം.. പിടിച്ചോ

നിന്‍റെ മരണത്തിന്‍റെ നൃത്തത്തിനായ്‌
എന്‍റെ ജീവിതത്തിന്‍റെ താളം തരാം
നൃത്തത്തില്‍ മുറിവേറ്റ നിന്‍റെ പാദത്തിനായ്‌
സര്‍പ്പാഭരണച്ചിലമ്പു തരാം"

"കളഞ്ഞു.. സകലമൂഡും കളഞ്ഞു. ഛേ.. നല്ലോരു ദിവസമായിട്ട്‌ മരണവും സര്‍പ്പവും... ഞാന്‍ മിണ്ടില്ല..ഉഹും..ഉഹും"
അനുപമ വളരെ അപൂര്‍വമായേ കൊഞ്ചാറുള്ളൂ.. കൊഞ്ചുമ്പോള്‍ കൊഞ്ചുകറി കൂട്ടിയ ഫീലിംഗ്‌ ആണുതാനും.

"അയ്യോ..പിണങ്ങല്ലേ തങ്കം. എന്നാല്‍ നമുക്ക്‌ ഐശ്വര്യമായി എഴുത്തച്ഛനെ സമീപിക്കാം ഒ.കെ.

കണ്ടോ നീ ഭയങ്കരനായൊരു നിശാചര-
നുണ്ടു നമ്മുടെ നേരെ വരുന്നു ലഖുതരം

നിശാചരന്‍ ആരാണെന്നു പ്രത്യേകം പറയേണ്ടല്ലോ അല്ലെ.. യുവര്‍ ഹോപ്‌ലസ്‌ ഫാദര്‍.... "

"ഏട്ടാ.. എനിക്ക്‌ ദേഷ്യം വരുന്നുണ്ട്‌ ട്ടോ.. എന്‍റച്ഛനു പറേന്ന ബോയ്ഫ്രണ്ടിനെ എനിക്കു വേണ്ടാ.. ദാ ഇന്നലേം ഞാനൊരു കല്യാണാലോചന മുടക്കി.. ജസ്റ്റ്‌ ഫോര്‍ മൈ മനുവേട്ടന്‍... അറിയാമോ... "

"റിയലി!!!!.. ഏതസ്ത്രമാ കുട്ടാ നീ ഇന്നലെ എടുത്തത്‌... ?"

"അന്നു പറഞ്ഞു തന്ന വിദ്യ. അയാള്‍ക്ക്‌ ചായ കൊടുത്തപ്പോള്‍ ഞാന്‍ മൂന്നുവട്ടം കണ്ണുരുട്ടി കാണിച്ചു. പാവം.. പേടിച്ചുപോയി.. ബ്രോക്കറോടു പറഞ്ഞത്രേ ആ പെണ്ണിന്‍റെ കണ്ണിനു സാരമായ കുഴപ്പമുണ്ട്‌. കൊണ്ടുപോയി ചികിത്സിക്കാന്‍... "

"കലക്കി.. ഇതു കേട്ടിട്ട്‌ നിന്‍റച്ഛന്‍ എന്തു പറഞ്ഞു... "

"നിന്‍റെ തന്തയ്ക്കാടാ കണ്ണിനു സോക്കേട്‌ എന്നു ബ്രോക്കറോട്‌ പറഞ്ഞു. ഇനി അയാളു പടികേറില്ല... "

"എനിക്ക്‌ വയ്യ.. നീ എനിക്കുവേണ്ടി തന്നെ ഡിസൈന്‍ ചെയ്യപ്പെട്ട പെണ്ണാ.. "

"ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ അതുമതി.. ഞാന്‍ എടുത്തു.... "

"എന്ത്‌????"

"ഹാഫ്‌ ഡേ..... ഏട്ടന്‍ എടുത്തില്ലേ.... ? "

"അവധിയെടുക്കാനോ... എന്തിന്‌????"

"കഴിഞ്ഞ ബെര്‍ത്ത്‌ഡേയ്ക്ക്‌ ചെയ്ത പ്രോമിസ്‌ മറന്നോ.. ഈ വാലൈന്‍റൈന്‍ ഡേയ്ക്ക്‌ കറങ്ങാന്‍ പോകാം എന്ന പ്രോമിസ്‌.. ദേ വാക്കു മാറ്റിയാല്‍ മൂക്കു ഞാന്‍ ചെത്തും.. "

"അതല്ലേലും നിന്‍റെ തന്ത ചെത്താനിരിക്കുകയല്ലെ. അതുപോട്ടെ.. ഞാന്‍ അങ്ങനെ പറഞ്ഞോടാ.... "

"പറഞ്ഞെടാ മോനേ... മര്യാദയ്ക്ക്‌ വന്നോ. ഞാന്‍ നെഹ്രുപ്ളേസില്‍ കാത്തുനില്‍ക്കും. ഇല്ലെങ്കില്‍ പീഡിപ്പിച്ചെന്നും പറഞ്ഞു കേസു കൊടുക്കും. അങ്ങനെയെങ്കിലും എന്‍റെ ഏട്ടനെ ഒന്നു റൊമാന്‍റിക്‌ ആക്കാമോന്നൊന്നു നോക്കട്ടെ.. "

"ഈശ്വരാ.. കുഞ്ഞാലിക്കുട്ടിയൊക്കെ അങ്ങനെയാണോ റൊമാന്‍റിക്‌ ആയത്‌.. പെണ്ണേ വലയ്ക്കല്ലേ. ഞാന്‍ വരാം.. "

'ഈ ബാച്ചിലേഴ്സിന്‍റെ ഓരോരോ പ്രോബ്ളംസേ' എന്ന് ആത്മഗതം ചെയ്തുകൊണ്ട്‌ ഹാഫ്‌ഡേ ലീവ്‌ ആപ്ളിക്കേഷനുമായി ബോസിന്‍റെ അടുത്തു ചെന്നു.

"ക്യാ ഹുവാ...." ഒട്ടും റൊമാന്‍റിക്‌ അല്ലാത്ത ഒരു കിഴങ്ങന്‍ നോട്ടവും മൂളലും.

"സാബ്‌ എന്‍റെ അമ്മാവന്‍ പടിയില്‍ നിന്നും നടുവിടിച്ചു വീണു.. ഹോസ്പിറ്റലില്‍ ആണ്‌"

"അഛാ.......... കൈസേ ?"

ദുഷ്ടന്‍. മാതുലന്‍ മൂടിടിച്ചു വീണെന്നു പറഞ്ഞപ്പോ 'അഛാ'ന്നോ

"അത്‌ സാബ്‌.. പടിയെല്ലാം കയറിക്കഴിഞ്ഞിട്ടും ഒരു പടികൂടി ഉണ്ട്‌ എന്ന് ആവശ്യമില്ലാതെ ചിന്തിച്ച്‌ വായുവില്‍ ആഞ്ഞു ചവിട്ടി.. മറ്റേക്കാല്‍ റെസൊണന്‍സ്‌ തെറ്റിച്ചു.. ഗിര്‍ഗയാ.. ശേഷം ബെഡ്ഡില്‍.. "

ഹെല്‍മെറ്റുമായി ഹൈ റോമാന്‍റിക്‌ വേഗതയില്‍ താഴേക്ക്‌ പാഞ്ഞു.

എതിരെ വന്ന സജിസെബാസ്റ്റ്യനുമായി ഹെഡോണ്‍ കൊളീഷന്‍

"നേരേ നോക്കി നടക്കെടാ പുല്ലെ. നീ എന്നാ വായുഗുളികയ്ക്ക്‌ പോകുവാണോ " നെറ്റി തടവി സജി.

"സോറിയളിയാ.. റൊമാന്‍റിക്‌ ആയപ്പോള്‍ റോമിംഗ്‌ മറന്നു... വിട്ടുകള.. "
നെറ്റിയിലെ മുഴയുടെ വ്യാസം തപ്പിയളന്നുകൊണ്ട്‌ സജി നില്‍ക്കവെ വീണ്ടും താഴേക്കോടി.

'മന്‍മദറാസാ....' വണ്ടി കിക്ക്‌ ചെയ്തു 'ഉം. മന്‍മദറാസാ... "

ഫെബ്രുവരി തണുപ്പിലൂടെ ഓഖല ഫ്ലൈവോറിലൂടെ തെന്നി തെന്നി നീങ്ങി..

പ്രകൃതീ നീയും ഇന്ന് എന്നെപ്പോലെ..കമ്പ്ലീറ്റ് കുളിരില്‍.. കൊടുകൈ.

'പൂ............വാലന്‍റൈനെ... പൂക്കള്‍ ചൂടും വാലന്‍റൈനേ...' പാരഡി പിറന്നു.

നോക്കിയപ്പോള്‍ റോഡിലാകെ വാലന്‍റൈനുകളുടെ ബഹളം.

തേന്‍മാവില്‍ മുല്ലവള്ളി പടരുമ്പോലെയല്ലേ പെങ്കൊച്ചുങ്ങള്‍ ബൈക്കോടിക്കുന്ന വാലന്‍റൈന്‍മാരുടെ കഴുത്തില്‍ പടര്‍ന്നുകയറി ബാലന്‍സ്‌ തെറ്റിക്കുന്നത്‌..

"വ്രൂം.................................. "

കര്‍ത്താവേ... ബ്രേക്ക്‌ ഷൂ പുതിയതായതുകൊണ്ട്‌ രക്ഷപെട്ടു. അല്ലെങ്കില്‍ ദാ ആ വാലന്‍റൈന്‍റെ വാലിന്നു പൊഴിഞ്ഞേനെ..

"വ്രൂം...................." ദാ വരുന്നു അടുത്തത്‌.

"അയ്യപ്പാ...ഈ പെങ്കൊച്ചിനു ജീന്‍സ്‌ അല്‍പ്പം മുകളിലോട്ടിട്ടാ എന്താ കുഴപ്പം. വാലന്‍റൈന്‍ ഡേയില്‍, ബെല്‍റ്റിനു മുകളില്‍ പ്ളെയിനായി ലവ്‌ സിംബല്‍ വേണം എന്നു പുതിയ നിയമം വല്ലതുമുണ്ടോ ഇനി.

നെഹ്രുപ്ളേസ്‌ എ.ടി.എം.

എവിടെ എന്‍റെ നാടന്‍ വാലന്‍റൈന്‍..

കണ്ണുകള്‍ തണുപ്പിലൂടെ ഊളിയിട്ടു.

ഛെടാ.. ഇവള്‍ എവിടെപ്പോയി കിടക്കുന്നു..

എ.ടി.എമ്മിലെ വലത്തെ മൂലയില്‍, ഒരു പെണ്ണിനെ വാലന്‍റൈന്‍ പൊക്കിയെടുക്കുന്നു.

'പാവം. ഇപ്പൊഴേ ഇതാണവസ്ഥയെങ്കില്‍, കെട്ടുകഴിഞ്ഞാല്‍ എന്താവും അനിയാ. നടുവിന്‍റെ ഊപ്പാട്‌ തെറ്റുമല്ലോ.... '

വന്ന ചിരിയെ അടക്കുമ്പോള്‍ ഒരുവിളി

"ഹായ്‌ ഏട്ടാ.... "

"എടീ അനുപമേ.. നീ... നീ ആളങ്ങ്‌ മാറിയല്ലോ.. സെറ്റുമുണ്ട്‌ സ്റ്റൈല്‍ ചുരിദാറും, ചന്ദനക്കുറിയും, പോരാത്തതിനു നിന്‍റെ മെയ്‌ഡ്‌ ഇന്‍ ഹെവന്‍ ചിരിയും.. ആരോഗ്യം പോരാ. അല്ലെങ്കില്‍ ദാ ഇപ്പോള്‍ നിന്നെ പൊക്കിയെടുത്ത്‌ മൂന്നുതവണ കറക്കി ഞാന്‍ നിലത്തിറക്കിയേനേ.. "

"കൊള്ളാമോ... "

"കൊള്ളാമോന്നോ.. ദാ ഈ നശിച്ച നഗരത്തില്‍ കേരളത്തിന്‍റെ ഒരു പീസ്‌ വിമാനം വന്നിറങ്ങിയപോലെ.. എന്തൊരു വള്ളുവനാടന്‍ ലുക്ക്‌ മിലോഡ്‌.. ഹാഫ്‌ഡേ പോയതില്‍ നോ പ്രോബ്ളം. നിന്നെ രണ്ടു മിനിട്ട്‌ ഞാന്‍ കണ്ടൊന്നു നില്‍ക്കട്ടെ.... "

"ഇനി പറ.. എനിക്ക്‌ സ്നേഹമില്ലെന്ന് എപ്പൊഴും കളിയാക്കി പറയാറുള്ളതല്ലേ.. പറ.. ഞാന്‍ ആര്‍ക്കുവേണ്ടിയാ ഇങ്ങനെ അണിഞ്ഞൊരുങ്ങിയത്‌.. ജസ്റ്റ്‌ ഫോര്‍ മൈ ബിലവഡ്‌ പോയറ്റ്‌..... ഇനി ഒരു കവിത പോരട്ടെ...ഇന്‍സ്റ്റന്‍റായി.... നോ വെയിറ്റ്‌.. "

"കരിമഷിയെന്തിന്‌ കാല്‍ത്തളയെന്തിന്‌
നമ്രമുഖീ നിനക്കഞ്ജനമെന്തിന്‌
കാഞ്ചനമെന്തിന്‌ നൂപുരമെന്തിന്‌
കളമൊഴിയിളകുമീയളകവുമെന്തിന്‌

എപ്പടി. "

"താങ്ക്‌സ്‌ ഏട്ടാ...... " അനുപമ ചാടി വണ്ടിയില്‍ കയറി

"ചലോ................................. "

"എങ്ങോട്ട്‌... ? "

"കാച്ചാനത്ത്‌ പാറയിലേക്ക്‌. ദേ ഒരുമാതിരി ആക്കല്ലേ... എന്‍റെ പൊന്നേട്ടാ വല്ല ഷോപ്പിംഗ്‌ മാളിലേക്കും വണ്ടിവിട്‌.. ചുമ്മാ കിണിക്കാതെ.. "

"ആര്‍ യൂ ഫാറ്റ്‌???? " അനുപമയുടെ പഴ്സില്‍ നോക്കി ഞാന്‍ ചോദിച്ചു..

"നോ..ബില്‍കുല്‍ സ്ളിം.. സാലറി കിട്ടിയത്‌ ഹാന്‍ഡ്‌സെറ്റ്‌ വാങ്ങിത്തീര്‍ത്തു.. വാട്ടെബൌട്ട്‌ യൂ.... "

"ഐ ആം ആള്‍വെയ്സ്‌ ഫ്ലാറ്റ്‌.... അസ്‌ യു നോ..." മെലിഞ്ഞ പോക്കറ്റില്‍ തപ്പി ഞാനും പറഞ്ഞു.

"എന്‍റെ ആര്‍.കെ പുരം അയ്യപ്പാ.. ഒരു ദരിദ്രനെയാണല്ലോ നീ എനിക്ക്‌ പ്രേമിക്കാന്‍ തന്നത്‌. ആങ്ങ്‌ പോട്ടെ.. എന്തായാലു വിട്‌.. ഉള്ളതുകൊണ്ട്‌ അഡ്‌ജസ്റ്റ്‌ ചെയ്യാം.. "

കിക്ക്‌ ചെയ്തുകൊണ്ട്‌ പുറകിലോട്ട്‌ നോക്കി..

"ഇതെന്താ ഇങ്ങനെ നോക്കുന്നെ.... നേരെ നോക്കെന്നേ"

"ഒരു വഴിക്ക്‌ വണ്ടിയില്‍ പോകുവല്ലേ.. അവസാനമായി കാണുവാണോ എന്നറിയില്ലല്ലോ... "

"ക്രൂരാ. കരിനാക്കാ... എടുക്ക്‌ വണ്ടി...." വളയണിക്കൈകള്‍ തോളിലേക്ക്‌ പതിഞ്ഞു.

റൈഡ്‌ വിത്‌ ബിലവഡ്‌..

'സ്വര്‍ഗം താണിറങ്ങി വന്നതോ... സ്വപ്നം.......ഗുഡുഗുഡുഗുഡു!!!!!!.. '

ഇടത്തെ ടയര്‍ ആണിയുടെ വാലന്‍റൈന്‍ ചുംബനം കാരണം ഫ്ലാറ്റായതും, വണ്ടി ഇടംവലം ഔട്ടോഫ്‌ കണ്ട്രോളില്‍ സിഗ്‌സാഗ്‌ ചെയ്തതും, അനുപമ ആദ്യവും തൊട്ടുപിന്നാലെ ഞാനും വഴിയരികിലേക്ക്‌ സ്ളോ മോഷനില്‍ വീണതും, മുട്ടിലെ തൊലി പാന്‍റുകീറി ചുവന്നു ചിരിച്ചതും വെറും പത്തുസെക്കന്‍റിനുള്ളില്‍ നടന്നു.

'അനുപമേ അഴകേ.......' മുഖത്തെ പൊടി തൂത്തുകൊടുക്കുമ്പോള്‍ മൂളിപ്പാടി..

"ഉഹും ഉഹും... ഞാനിതെങ്ങനെ സഹിക്കും... ചുരിദാറെല്ലാം അഴുക്കായി.. "

"നിന്‍റച്ഛനെ നീ സഹിക്കുന്നില്ലേ.. പിന്നാണോ ഇത്‌... "

ബൈക്ക്‌ പഞ്ചര്‍വാലയെ ഏല്‍പ്പിച്ച്‌ ബസ്റ്റോപ്പില്‍ കാത്തുനിന്നു.

"എനിക്കൊരു റോസ്‌ ഫ്ലവര്‍ വേണം.. " അനുപമ

"ചെമ്പരത്തിപ്പൂവായാലോ.. അതാ നിനക്കു ചേരുന്നേ. പക്ഷേ അതിവിടെ കിട്ടില്ലല്ലോ.. "

"മിണ്ടില്ല... എനിക്കെന്താ വാങ്ങിത്തരുന്നേന്നിപ്പ അറിയണം.. എന്നിട്ടു മതി യാത്ര... "

"നിനക്കെന്താ വേണ്ടത്‌. അമ്പതു രൂപ ലിമിറ്റില്‍ ആസ്ക്‌ "

"അയ്യാ... എനിക്കൊരു ടെഡി ബിയര്‍ വേണം.. കാന്‍ യൂ ഗീവ്‌ മീ... "

"എടീ വീട്ടില്‍ ഒറിജിനല്‍ ബിയര്‍ ഉള്ളപ്പോള്‍ എന്തിനാ പഞ്ഞികൊണ്ടുള്ള സാധനം"

"ദേ എന്‍റച്ഛനെ പറയല്ലെന്നു പലതവണ പറഞ്ഞു ഞാന്‍.... "

"നിന്‍റച്ഛന്‍ കരടിയാണെന്ന് ഞാനെപ്പോ പറഞ്ഞു... അപ്പോ നിനക്കും സംശയം ഉണ്ടല്ലേ.... "

"ഏട്ടാ!!!!!........ "

"വിഷമിക്കാതെ കുട്ടാ..നിനക്ക്‌ ഞാനൊരു കപ്പ്‌ ആന്‍ഡ്‌ സോസര്‍ വാങ്ങിത്തരാം.. നീ എന്നും അതില്‍ ചായ കുടിക്കുമ്പോ എന്നെ ഓര്‍ക്കും.. ഏര്‍ളി ഇന്‍ ദ മോണിംഗ്‌..
എന്നുമെന്നധരത്തോടടുക്കുമല്ലോ....
നിന്‍മണിയറയിലെ..നിര്‍മ്മല ശയ്യയ്യിലെ... "

"ഇക്കണക്കിനു ഇനി ഞാന്‍ കണ്ണുരുട്ടണോ എന്ന് ഒന്നുകൂടി ആലോചിക്കേണ്ടി വരും. ഇന്നലെ വന്നത്‌ ഒരു ചാര്‍ട്ടേഡ്‌ അക്കൌണ്ടന്‍റിന്‍റെ പ്രൊപ്പോസലാരുന്നു.. ഫോര്‍ട്ട്‌ കെ ടേക്‌ ഹോം കേസ്‌.. "

"എടീ ഫോര്‍ട്ടി കെ അല്ല..ഫോര്‍ തൌസന്‍ഡ്‌ കെക്കാരന്‍ വന്നാലും ഞാന്‍ തരുന്നതുപോലെയുള്ള ഗോള്‍ഡന്‍ മൊമണ്റ്റ്‌സ്‌ തരാന്‍ കപ്പാസിറ്റിയുള്ള ഒരു കോന്തനും ഈ ഭൂഗോളത്തിലില്ല.. മൈന്‍ഡ്‌ ഇറ്റ്‌. നിമിഷങ്ങളില്‍ അവയുടെ വികാസത്തിന്‍റെ മൂര്‍ദ്ധന്യതയില്‍ നമുക്കു ജീവിക്കാം. എം.ടി മാഷു പറഞ്ഞപോലെ... "

അനുപമയുടെ കണ്ണുകള്‍ തിളങ്ങി.. "അതുകൊണ്ടല്ലേ ഈ ഏട്ടനെ എന്നുമെനിക്കിഷ്ടം... ഉം..ഇനി ബസു വരുന്നതു വരെ ഒരുപാട്ടുപാട്‌ പ്ളീസ്‌....എനിക്കു വേണ്ടി മാത്രം.. "

"സിറ്റുവേഷനു മാച്ച്‌ ചെയ്യുന്ന ഒരു പാട്ടുപാടാം. 'ഇവിടെ കാറ്റിനു സുഗന്ധം' എന്ന പാട്ടിനു വി.ഡി. രാജപ്പന്‍ പാടിയ ഒരു പാരഡിയുണ്ട്‌

ഇതിലെ ആരെങ്കിലും വന്നാലോ.... അല്ലിപ്പം
ഇതിലെ ആരിപ്പം വരാനാ..
അഥവാ ആരെങ്കിലും വന്നാലോ.... പൊന്നേ
ഓടുന്ന കാര്യം ഞാനേറ്റു... "

പൊട്ടിച്ചിരിക്കിടയിലൂടെ ഡി.റ്റി.സി ബസ്‌ വന്നുനിന്നു..

“ഏട്ടാ ഈ തോളില്‍ ഞാനൊന്നു ചാഞ്ഞോട്ടേ..... "

"സൂക്ഷിച്ച്‌.. കമ്പിയില്‍ തുരുമ്പുണ്ട്‌.... "

തണുപ്പിലൂടെ വണ്ടി നിരങ്ങി നീങ്ങി..

കുളിര്‍ കാറ്റ്‌ അനുപമയുടെ മുടികളെ മാടിയൊതുക്കി...

"ഏട്ടാ ഐ ലവ്‌ യൂ... "

"താങ്ക്യൂ.... "

"ഛേ.. തിരിച്ചിങ്ങോട്ടും പറ... "

"അഛാ..... ഐ ഡബിള്‍ ലവ്‌ യൂ.. "

"ഏട്ടാ യൂ ആര്‍ മൈ വാലന്‍റൈന്‍"

"നിന്‍റപ്പന്‍ കേള്‍ക്കെണ്ടാ.... "

"കൊരങ്ങന്‍...... "

"ഐ നോ.. പക്ഷേ എന്തു ചെയ്യാം. അമ്മായിയപ്പന്‍ ആയിപ്പോയില്ലെ. കാഴ്ചബംഗ്ലാവില്‍ കൊണ്ടു തള്ളാന്‍ പറ്റുമോ.. " "

ഏട്ടാ!!!!!!"

ബസ്‌ ആശ്രം ചൌക്ക്‌ ക്രോസ്‌ ചെയ്തു..

തോളില്‍ നെറ്റിചായിച്ചിരിക്കുന്ന അനുപമയുടെ ഹരിചന്ദനം അടര്‍ന്നെന്‍‌റെ നെഞ്ചിലേക്ക് വീണു.

“ഏട്ടാ........”

“ഉം? “

“കീപ് യുവര്‍ ലാപ് ഫോര്‍ മൈ ലാസ്റ്റ് ട്രിപ്...”

“ഷുവര്‍.. പകരം കീപ് യുവര്‍ ലാപ്‌ടോപ് ഫോര്‍ മൈ ഹോള്‍ ട്രിപ്”

“അയ്യെടാ....”


"യേ ബാഗ്‌ കിസ്കാ ഹേ... ഈ ബാഗ്‌ ആരുടേതാ..." ആരോ വിളിച്ചു ചോദിക്കുന്നു.

നോ ആന്‍സര്‍..

‘ലാവാരിസ്‌ വസ്തു ബം ഹോ സക്താ ഹെ..‘ ബോര്‍ഡ്‌ ഞാന്‍ ഒന്നുകൂടി വായിച്ചു "അനാഥമായ വസ്തുക്കള്‍ ബോംബ്‌ ആകാന്‍ സാധ്യതയുണ്ട്‌... സൂക്ഷിക്കുക.. "

"ആരുടെയാ ഈ ബാഗ്‌ !!!!"

എഗൈന്‍ നോ ആന്‍സര്‍..

കര്‍ത്താവേ... ബസില്‍ ബോംബാണോ..

രക്ഷകനായി അതാ വേറൊരു വാലന്‍റൈന്‍ പാഞ്ഞു വരുന്നു. പ്രിയ കാമുകിയുടെ മുന്നില്‍ വീരനാകാനുള്ള ചാന്‍സ്‌ നഷ്ടപ്പെടുത്താതിരിക്കാന്‍ വേണ്ടി മസില്‍ മാക്സിമം കാണിച്ച്‌ ബാഗ്‌ എടുത്ത്‌ ജനലിലൂടെ വലിച്ചെറിയുന്നു..

കാമുകിയുടെ കണ്ണുകളില്‍ സഞ്ജയ്‌ ദത്തിനെ കണ്ട റീ പിള്ളയുടെ തിളക്കം..

അനുപമ ചിരിച്ചു..

"വീ ആര്‍ സേഫ്‌...." ഞാനും ചിരിച്ചു.

"ഏതു മുടിഞ്ഞ മോനാടാ എന്‍റെ ബാഗെടുത്തത്‌.. " ഒരു മൂപ്പീന്ന് അലറി...

വാലന്‍റൈന്‍ മുഖം ചുളിച്ചു..

"എത്ര നേരം ഞാന്‍ വിളിച്ചു ചോദിച്ചു.. അപ്പോള്‍ നിങ്ങള്‍ എവിടെ ആരുന്നു.. "

"ബഹന്‍&&&& ഞാന്‍ ടിക്കറ്റെടുക്കാന്‍ പോയതാ.. എടുത്തു താടാ എന്‍റെ ബാഗ്‌"

ഒരു സെക്കന്‍റില്‍ വാലന്‍റൈന്‍റെ തല അപ്പൂപ്പന്‍റെ കക്ഷത്തില്‍.

അടുത്ത സെക്കന്‍റില്‍ അപ്പൂപ്പന്‍റെ തല സീറ്റിനടിയില്‍..

പുതിയ ഒന്നു രണ്ടു ഹിന്ദി തെറി വാക്കുകള്‍ അനുപമയും പഠിച്ചു.

"ഇറങ്ങാം.. വണ്ടിയിനി പോകില്ല.. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷനും നമ്മുടെ പ്രണയത്തിനു എതിരാണല്ലോ പെണ്ണേ... അപ്പോ പിന്നെ നിന്‍റെ അച്ഛനെ കുറ്റം പറയാനൊക്കുമോ"

ഇന്ദ്രപ്രസ്ഥ പാര്‍ക്കിലേക്ക്‌ നടന്നു.

അനുപമയുടെ നെറ്റിയിലേക്ക്‌ നാലുമണിസൂര്യന്‍ പടര്‍ന്നുകയറി.

പാര്‍ക്കിനുള്ളില്‍ വാലന്‍റൈനുകളുടെ സംസ്ഥാന സമ്മേളനം.

പലതരത്തിലുള്ള ആക്ഷന്‍ ത്രില്ലറുകള്‍

"വന്നു വന്ന് പിള്ളാരു പട്ടികളെപ്പോലെ ആയല്ലോ അനുപമേ.. പംബ്ളിക്‌ പെര്‍ഫോമന്‍സ്‌ കണ്ടില്ലേ.. പ്റേമത്തിനു കണ്ണില്ല എന്നത്‌ സമ്മതിക്കാം.. അതു കണ്ടു നില്‍ക്കുന്നവന്‍മാര്‍ക്ക്‌ കണ്ണുണ്ടെന്ന ബോധമെങ്കിലും വേണ്ടെ.... "

സിമന്‍റു ബഞ്ചില്‍ ഇരുന്നു

"എന്നെ എന്നാ ഏട്ടന്‍റെ നാട്ടിലേക്ക്‌ കൊണ്ടുപോകുന്നെ.. "

"വീട്ടില്‍ വൈറ്റ്‌ വാഷ്‌ നടക്കുവാ അതൊന്നു കഴിയട്ടെ.... "

"കളിയാക്കണ്ടാ. എവിടെയാ നമ്മുടെ ഹണിമൂണ്‍.... "

"എന്‍റെ വീടിനടുത്ത്‌ ഒരു പാറയുണ്ട്‌. വയലുങ്കല്‍ പാറ.. അവിടെ പോകാം. ചുറ്റിനും പച്ചപ്പ്‌. മുന്നില്‍ വയല്‍ക്കാഴ്ച്ച.. ആകാശത്ത്‌ 'റ' ഷേപ്പില്‍ പറന്നുയരുന്ന പക്ഷികള്‍.. ശാന്തമായ സന്ധ്യ.. അവിടെ നീയും ഞാനും നമ്മുടെ ലോകവും... "

അനുപമയുടെ കണ്ണുകളില്‍ പ്രണയത്തിന്‍റെ തൂവലുകള്‍ കൊഴിയുന്നു

"എന്നിട്ട്‌..... "

"എന്നിട്ടെന്താ സ്പേം കൌണ്ട്‌ കനിയുമെങ്കില്‍ കുറെ കുട്ടികളേയും... "

"ഛീ... വൃത്തികെട്ടവന്‍... "

പെട്ടെന്നൊരാരവം..

അലമുറ.

ആളുകള്‍ ഓടുന്നു

ഒരു വാലന്‍റൈന്‍ വാലും പൊക്കി പ്രാണനും കൊണ്ടോടുന്നു.. വാലന്‍റി പുറകെ..

"ഓടിക്കോ.. ലവന്‍മാരു വന്നു..." സഹവാലന്‍റൈനായ എനിക്ക്‌ ഓടുന്നവന്‍ മെസേജ്‌ തന്നു..

"അനുപമേ.. ഓടിക്കോ.. ബാല്‍ താക്കറെയുടെ ആളുകളാന്നാ തോന്നുന്നെ.. ഛെടാ. രണ്ടു ഹൃദയങ്ങള്‍ക്ക്‌ സന്തോഷിക്കാനും ഇവന്‍മാരു സമ്മതിക്കില്ലേ... "

"ഏതവനാടാ വാലന്‍റൈന്‍ ആഘോഷിക്കേണ്ടത്‌.. ഓടെടാ ബന്തര്‍മാരേ...." വടിയുമായി ഒരു മോറല്‍ സൈന്യാധിപന്‍ മൂരിയെപോലെ മുന്നില്‍ ഓടുന്ന വാലന്‍റൈനെ പൂശുന്നു..

അനുപമയുടെ കൈ പിടിച്ച്‌ ഞാന്‍ അറഞ്ഞോടി..

"ഏട്ടാ വയ്യാ.. എനിക്കോടാന്‍ വയ്യ... "

"എന്നാ അടികൊള്ളാന്‍ തയ്യാറായിക്കോ.. നാളെ പേപ്പറില്‍ പടോം വരും.. വാലന്‍റൈന്‍ ആഘോഷിക്കാന്‍ പോയി..വാലറ്റു വീണു എന്ന് ഹെഡ്ഡിംഗില്‍.... "

രണ്ടു കിതപ്പുകള്‍ ഒരു സിംഫണിയില്‍ ഓടിയോടി ഗേറ്റു വരെയെത്തി..

കുറെ വാലന്‍റൈന്‍മാര്‍ ഗേറ്റു മൈന്‍ഡ്‌ ചെയ്യാതെ വാലന്‍റികളുമായി മതിലു ചാടുന്നു.

'പൊത്തോം...' ഒരു കപ്പിള്‍ കവിളിടിച്ചു വീണതാണ്‌.

"എന്‍റമ്മോ....." പുറത്തടികിട്ടിയപ്പോള്‍, 'ഓ സ്വീറ്റി ' എന്ന് തൊട്ടുമുമ്പു വരെ ഉരിയാടിയിരുന്നവന്‍ പ്ളേറ്റു മാറ്റി അമ്മയെ വിളിക്കുന്നു.

മതിലില്‍ ചാടിക്കേറി, അനുപമയെ കൈകൊടുത്ത്‌ വലിച്ചുകയറ്റി പുറത്തേക്കിട്ടു..

"ഏട്ടാ ചാട്‌.................... "

ഞാനും പുറകേ ചാടി കാലു തെറ്റി

'പൊത്തോ........................................................ '


കണ്ണു തുറന്നപ്പോള്‍ നിലത്തുകിടക്കുകയാണ്‌.

അടുക്കളയില്‍ നിന്ന് ഭാര്യ ഓടി വരുന്നു..

"എന്തു പറ്റി മാഷേ... "

"ങേ... ങേ............" ചുറ്റും നോക്കി..

മകള്‍ മാളവിക രാവിലെ ഹോംവര്‍ക്ക് ചെയ്യുന്നു.

"സ്വപ്നത്തില്‍ എവിടാരുന്നു........ " ഭാര്യ വളിച്ചു ചിരിക്കുന്നു..

"അത്‌.... ആരോ അടിക്കാന്‍ വന്നപോലെ.. ഒരു ഒരു...തോന്നല്‍.. "

"എന്നിട്ട്‌ അടികിട്ടിയോ...... "

"ഏയ്‌...ഛേ.. നല്ലൊരു ത്രില്ലിംഗ്‌.. "

"മനസിലായി.. ആരുമായിട്ടാരുന്നു മാഷേ സ്വപ്നത്തില്‍.. ഛേ.. എന്നാലും അടികിട്ടിയിട്ട്‌ മാഷ്‌ വീണാല്‍ മതിയാരുന്നു.. സ്വപ്നത്തിലെങ്കിലും രണ്ടടി കിട്ടിയേലെ ഇത്‌ നന്നാവൂ ദൈവമേ.. "

'ജോണി ജോണി യെസ്‌ പാപ്പാ...
ഈറ്റിംഗ്‌ ഷുഗര്‍ നോ പാപ്പാ....
ടെല്ലിംഗ്‌ ലൈസ്‌ നോ പാപ്പാ...
ഓപ്പണ്‍ യുവര്‍ മൌത്‌ ഹ ഹ ഹ..."

മകള്‍ വായിക്കുന്നു.

"സത്യം പറ... എന്താ ആരാ സ്വപ്നത്തില്‍ വന്നെ" കട്ടന്‍ കാപ്പി നീട്ടി ഭാര്യ..

"ഏതോ ഒരു അനുപമ.. ഇതുവരെ കാണാത്ത ഒരുവള്‍.... സത്യം.. "

"കാണാനെങ്ങനെ ....സുന്ദരിയാണൊ.... "

"അതെ... പക്ഷേ ആരാണാ കുട്ടി... എന്തിനു സ്വപ്നത്തില്‍ വന്നു.. ഛേ.. ഉം.. നീ ആ കാപ്പി ഇങ്ങു താ.... "

"സാരമില്ല മാഷേ.. അതല്ലേ സത്യത്തില്‍ ജീവിതത്തിലെ രാധാമാധവ എഫക്ട്
കാത്തിരിക്കുന്നു നീ ആരെയോ... ആരെന്നു
തീര്‍ത്തുമറിയാതെ തന്നെയായ്‌ പിന്നെയും........ "

“ഈ മനസിന്‍‌റെ ഒരോരോ ആക്ഷനേ. ഭയങ്കരം..” പകുതി ചമ്മല്‍ കാപ്പിയോടൊപ്പം ഇറക്കി ഞാന്‍
“ലീവ് ഇറ്റ്.. വില്‍ യൂ ബീ മൈ വാലന്റൈന്‍? “ അടുത്ത ഇറക്കിനു ചോദിച്ചു..
“ഈ ഉറക്കച്ചടവും , വളിച്ച മോന്തയും കണ്ടാല്‍ ആര്‍ക്കും മാഷിന്‍‌റെ വാലന്‍‌റൈന്‍ ആകാന്‍ തോന്നും.. പോയി കുളിക്കെന്‍‌റെ മാഷേ.. പിന്നാലോചിക്കാം അത്”

“ഹും.......” കണ്ണു ഞെരടി ഞാന്‍ എഴുന്നേറ്റു.

“സത്യമായിട്ടും മാഷാ കുട്ടിയെ കണ്ടിട്ടേയില്ല???? “

“ഇല്ലെന്നേ... അതല്ലേ രസം. ഹോ.. ആരായിരിക്കും ആ കുട്ടി “

"ടെല്ലിംഗ്‌ ലൈസ്‌ നോ പാപ്പാ...
ഓപ്പണ്‍ യുവര്‍ മൌത്‌... ഹ ഹ ഹ"

മാളവിക പിന്നെയും പാടുന്നു..
-----------------------------------
പ്രണയദിനാശംസകള്‍
*************


നാമിപ്പോള്‍ പരസ്പരം പ്രേമബന്ധിതരാണല്ലോ
നീയുമങ്ങനെതന്നെ സമ്മതിക്കുകയാലേ
ഇരിക്കാം മരച്ചോട്ടില്‍, പാറമേല്‍, പച്ചപ്പുല്ലില്‍
തരിക്കും മണല്‍ത്തിട്ടില്‍ താമരത്തോണിക്കുള്ളില്‍

--കടമ്മനിട്ട രാമകൃഷ്ണന്‍


എല്ലാ പ്രണയ ഹൃദയങ്ങള്‍ക്കും നിറമുള്ള പ്രണയദിനാശംസകള്‍

89 comments:

G.manu said...

കളഞ്ഞു.. സകലമൂഡും കളഞ്ഞു. ഛേ.. നല്ലോരു ദിവസമായിട്ട്‌ മരണവും സര്‍പ്പവും... ഞാന്‍ മിണ്ടില്ല..ഉഹും..ഉഹും"
അനുപമ വളരെ അപൂര്‍വമായേ കൊഞ്ചാറുള്ളൂ.. കൊഞ്ചുമ്പോള്‍ കൊഞ്ചുകറി കൂട്ടിയ ഫീലിംഗ്‌ ആണുതാനും.

വാലന്‍‌റൈന്‍ ഡേ സ്പെഷ്യല്‍ പോസ്റ്റ്

ശ്രീ said...

മനുവേട്ടാ...
കലക്കി. ദാ പിടിച്ചോ വാലന്റൈന്‍ സ്പെഷലിനൊരു മുട്ടന്‍ തേങ്ങ.
“ഠേ!”

“ "എന്‍റമ്മോ....." പുറത്തടികിട്ടിയപ്പോള്‍, 'ഓ സ്വീറ്റി ' എന്ന് തൊട്ടുമുമ്പു വരെ ഉരിയാടിയിരുന്നവന്‍ പ്ളേറ്റു മാറ്റി അമ്മയെ വിളിക്കുന്നു.”

ഞാനും വായിച്ചു വരുന്തോറും അത്ഭുതപ്പെട്ട് ഇരിയ്ക്കുവാരുന്നു. ദാ‍രാ ഈ അനുപമ എന്നോര്‍ത്ത്. സസ്പെന്‍സും കലക്കി.
(ചേച്ചിയെ സമ്മതിച്ചു)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“കരിമഷിയെന്തിന്‌ കാല്‍ത്തളയെന്തിന്‌
നമ്രമുഖീ നിനക്കഞ്ജനമെന്തിന്‌
കാഞ്ചനമെന്തിന്‌ നൂപുരമെന്തിന്‌
കളമൊഴിയിളകുമീയളകവുമെന്തിന്‌ “

ഇതിന്റകത്ത് സാരീം ചുരിധാറും കൂടീ കുത്തിക്കേറ്റിത്തരാവോ. കുറച്ച് കാശ് ലാഭിക്കാമായിരുന്നു. :)

പക്ഷികളു പറക്കുന്നത് റ എന്നോ ന എന്നോ?

തേങ്ങയാവുമോ ഠേഏഏഏഏഏഏഏ...

കുട്ടിച്ചാത്തന്‍ said...

ആ തേങ്ങ പാവം ശ്രീ ടെ തലേല്‍ കൊണ്ടു പാവം സോറീട്ടാ...

വിന്‍സ് said...

ഹഹഹ.... ആര്‍ത്തലച്ചു ചിരിച്ചു പോയി :) ആസ് യൂഷ്യല്‍ സൂപ്പര്‍ബ്. വൈഫ് ആളു അടി പൊളി ആണല്ലോ...എന്തൊരു അണ്ടര്‍സ്റ്റാന്‍ഡിങ്ങാ‍

അഭിലാഷങ്ങള്‍ said...

മനൂജീ‍...

ചുമ്മാ ഒരു ഉമ്മ തരട്ടേ?

ഹി ഹി... നൈസ് റൈറ്റിങ്ങ് യാര്‍..

ഒറ്റയിരിപ്പിന് വായിച്ചുതീര്‍ത്തു... ശരിക്കും ആസ്വദിച്ചു.

പലയിടങ്ങളിലും ചിരിച്ചു.. നല്ല സ്റ്റൈലന്‍ എഴുത്ത്!

പ്രണയദിനാശംസകള്‍..!!

പിന്നെ,

"അത്‌ സാബ്‌.. പടിയെല്ലാം കയറിക്കഴിഞ്ഞിട്ടും ഒരു പടികൂടി ഉണ്ട്‌ എന്ന് ആവശ്യമില്ലാതെ ചിന്തിച്ച്‌ വായുവില്‍ ആഞ്ഞു ചവിട്ടി.. മറ്റേക്കാല്‍ റെസൊണന്‍സ്‌ തെറ്റിച്ചു.. ഗിര്‍ഗയാ.. ശേഷം ബെഡ്ഡില്‍.. "


അത് നല്ല ഒരു എക്സ്പ്ലനേഷന്‍ ആയിരുന്നിഷ്ടാ.. അതിനാലതും ഇഷ്ട്മായി.

അതുപോലെ, “വാലന്റൈന്‍സ് ഡേ പ്രമാണിച്ച് സ്വപ്നം കണ്ടവകയില്‍“, എനിക്ക് മനൂജി ഒരിക്കല്‍ സ്വന്തം ചിലവില്‍ ഒരു ട്രീറ്റ് ചെയ്യണം. പ്ലീസ്..! അത് വല്ല മാളിലോ ഹോളിലോ ഒന്നും പോയിട്ടല്ല, പ്രണയത്തിന്റെ അനശ്വരപ്രതീകമായ് അവിടെ യമുനാതീരത്ത് കുടികൊള്ളുന്ന താജ്‌മഹല്‍ കാണിച്ചുതരണം.

സോ, മെലിഞ്ഞപോക്കറ്റുമായി ബില്‍ക്കുല്‍ സ്ലിം ആയ ഞാനും, താങ്കള്‍ അനുപമയോട് ചോദിച്ച ചോദ്യം മനൂജിയുടെ പേഴ്‌സില്‍ നോക്കി തിരിച്ച് ചോദിക്കുന്നു (അനുപമക്ക് കൊടുത്ത ഉത്തരം തിരിച്ച് പ്രതീക്ഷിക്കാതെ):

“മനൂജി ആര്‍ യൂ ഫാറ്റ്‌???? "

:-)

മലയാളി said...

ഹായ് മനു,,
നന്നായി കേട്ടോ.....
ശരിക്കും ഒന്നു പോയിട്ടു വന്നു എന്റെ വാലന്റീന്റടുത്തു

സുഗതരാജ് പലേരി said...

എനിക്കത്ര വിശ്വാസം പോര, ഈ അനുപമയെ അറിയില്ലെന്ന് പറഞ്ഞത്!

അവസാനിപ്പിച്ച രീതി വളരെ നന്നായി.

അന്നെത്ര കിട്ടി മാഷേ, പബ്ലിക്കാക്കില്ല. ഫോണില്‍ പറഞ്ഞാമതി. :))

പൊറാടത്ത് said...

മനസ്സില്‍ എപ്പോഴെങ്കിലും ആഗ്രഹിച്ച കാര്യങ്ങള്‍ തന്നെയാവും സ്വപ്നരൂപത്തില്‍ കാണുന്നത് എന്ന് ഒന്ന് തറപ്പിച്ച് പറഞോട്ടേ..

വെറുതെയല്ല, ഒരു കുടുംബകലഹം ഉണ്ടാക്കാം എന്ന് വെച്ചിട്ടാ..

എന്തായാലും, സംഭവം കലക്കി.

Priya said...

:))

ഹാപ്പി പൂ വാല്ന്ടൈന്സ് ഡേ ... മനുഭായിക്കും ചേച്ചിക്കും :)

മുരളി മേനോന്‍ (Murali Menon) said...

:)))
പതിവില്‍ നിന്നും വിപരീതമായി ചിരിപ്പിച്ച് കരയിച്ചില്ല... ചിരിപ്പിച്ചുകൊണ്ട് നിര്‍ത്തിയതില്‍ സന്തോഷം... കൊള്ളാം.

കുറുമാന്‍ said...

"അയ്യാ... എനിക്കൊരു ടെഡി ബിയര്‍ വേണം.. കാന്‍ യൂ ഗീവ്‌ മീ... "

"എടീ വീട്ടില്‍ ഒറിജിനല്‍ ബിയര്‍ ഉള്ളപ്പോള്‍ എന്തിനാ പഞ്ഞികൊണ്ടുള്ള സാധനം"

"ദേ എന്‍റച്ഛനെ പറയല്ലെന്നു പലതവണ പറഞ്ഞു ഞാന്‍.... "

"നിന്‍റച്ഛന്‍ കരടിയാണെന്ന് ഞാനെപ്പോ പറഞ്ഞു... അപ്പോ നിനക്കും സംശയം ഉണ്ടല്ലേ.... "

- മനുവേ ചിരിക്കാന്‍ ഒരുപാട് കിട്ടി ഈ പോസ്റ്റില്‍ നിന്ന്.....

പണ്ട് ഡിയര്‍ പാര്‍ക്കില്‍ ഇത് പോലെ രമിച്ചിരുന്നപ്പോള്‍ പോലീസ് വിരട്ടി 50 രൂപ കൈക്കൂലി വാങ്ങിയതോര്‍മ്മവന്നു :)‌

ചന്ദ്രകാന്തം said...

"അനുപമ വളരെ അപൂര്‍വമായേ കൊഞ്ചാറുള്ളൂ.. കൊഞ്ചുമ്പോള്‍ കൊഞ്ചുകറി കൂട്ടിയ ഫീലിംഗ്‌ ആണുതാനും."
ഹൗ! ആദ്യായിട്ടാ..ഇത്ര രുചിയുള്ള ഉപമ കാണുന്നത്‌.
അനുപമം.

dinesanvarikkoli said...

Dear manu,
brij viharam vayichu...
namendhinanu suhruthe enthinum oru mathil kettinirthunnathu...
pranayathinu,
achaneyum ammazheyum snehikkan vare ororo dinagal angine ...
sasneham.
ennum nanmakalmatram.

ദില്‍ said...

കൊള്ളാം മാഷേ.. രസിച്ചു വായിച്ചു.
മാഷിനും ചേച്ചിക്കും പ്രണയദിനാശംസകള്‍!

പോങ്ങുമ്മൂടന്‍ said...

മനൂ,

നന്നായി രസിച്ച്‌ വായിച്ചു...ഒരു പാട്‌ ചിരിച്ചു. മൃഗീയമായി ആരെയെങ്കിലുമൊന്ന് പ്റേമിക്കണമെന്ന മോഹം മനസ്സില്‍ നിറഞ്ഞു. :)

Unnikrishnan said...

manuvetta... you have done it again!!

ആഗ്നേയ said...

"എന്‍റമ്മോ....." പുറത്തടികിട്ടിയപ്പോള്‍, 'ഓ സ്വീറ്റി ' എന്ന് തൊട്ടുമുമ്പു വരെ ഉരിയാടിയിരുന്നവന്‍ പ്ളേറ്റു മാറ്റി അമ്മയെ വിളിക്കുന്നു.”
അത്രേ ഉള്ളൂ ഈ പ്രേമത്തിന്റെ കാര്യം...;)
മനുജിക്കും,ലക്ഷ്മിക്കും പ്രണയദിനാശംസകള്‍...!

സുമേഷ് ചന്ദ്രന്‍ said...

അച്ചായാ...
കൈ കൊട്. മനസ്സുനിറഞ്ഞു.

മുംബൈയില്‍ വന്നപ്പോള്‍ അച്ചായന്‍ നന്നാവാന്‍ പോകാന്നുപറഞ്ഞപ്പോള്‍ ഇത്രെം(എഴുത്തില്‍) മാറ്റം പ്രതീക്ഷിച്ചില്ല. കീപ് ഇറ്റ് അപ്.

(I Double Love You എന്നുപറയുന്നതാണോ അച്ചായാ ഈ IDLY എന്നും പറഞ്ഞ് ആച്ചായനെ ഇടയ്ക്കിടെ ജി-ടാല്‍കില്‍ കാണുന്നത്??)

പ്രയാസി said...

കുറച്ചു ദിവസമായി ബൂലോകം മൊത്തം കറങ്ങി കടിച്ചാല്‍ പൊട്ടാത്ത കവിതകളും വായിച്ചു മന്ദബുദ്ധിയായി നടക്കുകയായിരുന്നു..

ഉസ്താദെ..

എല്ലാ വിഷമവും മാറി..
തലയറഞ്ഞു ചിരിച്ചു..

എന്തായാലും ഈ വാലന്റൈന്‍ ഡേക്ക് എനിക്കാര്‍ക്കും ഇതു കൊടുക്കാനില്ല..!

അതു ഞാനങ്ങോട്ട് തരുന്നു..

ഐ ലവ് യൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ...

ഏയ്..! ഞാനാ ടൈപ്പല്ലാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ..;)

നിഷ്ക്കളങ്കന്‍ said...

മ‌റ്റുള്ളവ‌ര്‍ക്കായി സ്വയം ചിരിയ്ക്കുന്ന
പഞ്ചാര‌ക്കുട്ടനാം മ‌നൂ
വറ്റാത്ത നിറവാര്‍ന്ന നിന്‍
ഹാസ്യദീപ്തമാം അക്ഷയ ബ്ലോഗില്‍
നിന്നുറന്നോഴുകുന്നൊരിത്തിരി
ചുടുചിരി വെളിച്ചം കുടിച്ചിവിടെ
ഇച്ചെറിയവട്ടത്തില്‍ ഈ ബ്ലോഗുല‌കത്തില്‍
ചിരിയുടെ ഉന്മത്ത നൃത്തം

മഴത്തുള്ളി said...

അപ്പോ അനുപമയുടെ കാര്യം ഇതാണല്ലേ ഇന്നാള്‍ പറഞ്ഞത് അച്ചായാ. ഉം കൊള്ളാം കൊള്ളാം... ;)

സുമേഷേ, രക്ഷയില്ല, ഇക്കണക്കിനു പോയാല്‍ മനു നന്നാവുന്ന ലക്ഷണമില്ല ;)

kaithamullu : കൈതമുള്ള് said...

....”ബെല്‍റ്റിനു മുകളില്‍ പ്ളെയിനായി ലവ്‌ സിംബല്‍ വേണം എന്നു പുതിയ നിയമം വല്ലതുമുണ്ടോ ഇനി.“
-------
(എല്ലാരും ക്വോട്ടുന്നത് തന്നെ ഞാനും ക്വോട്ടിയാ....ശ്ശേ, ഒരു ചേഞ്ച് വേണ്ടേ?)
------
പൂവാലാ‍ാ.....ന്റൈന്‍സ് ഡേ!

അരവിന്ദ് :: aravind said...

ഹഹ..രസിച്ചു മനൂ.

"വാടീ നീ എന്‍ വാലന്റൈന്‍" എന്നു പറഞ്ഞപ്പോള്‍
"പോടാ നീ പോയ് ക്വാറന്റൈന്‍"

എന്നു പറഞ്ഞ അനുഭവം ഉണ്ട്.

sv said...

കൊള്ളാം ... അടിപൊളി ...നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

വേണു venu said...

രസിച്ചു മനു.:)

Anonymous said...

http://thatskerala.blogspot.com/


ചക്കപ്പഴം തിന്ന സായിപ്പ്‌

തണല്‍ മരങ്ങള്‍ ഇരുവശവും തലയാട്ടി നിന്ന കൂറ്റന്‍ വഴിയിലൂടെ ബന്‍സുകാറ്‍ ഒഴുകി എത്തി. ഉജാലയുടെ പരസ്യം പോലെ വെളുത്ത വേഷം ധരിച്ച ഡ്രൈവറ്‍ ചാടിയിറങ്ങി പിന്‍ വാതില്‍ തുറന്നു.

http://thatskerala.blogspot.com/

shams said...

മനൂ ഇപ്രവശ്യം ചിരി മാത്രം നല്‍കി ,
നന്ദി യാര്‍.

shams said...

അയ്യോ ഒരക്ഷരപ്പിശക് 'ഇപ്രാവശ്യം' എന്ന് തിരുത്തി വായിക്കണേ.

കൃഷ്‌ | krish said...

പൂവാലാ..ന്റൈന്‍ കനവ് കൊള്ളാം. രാത്രിയില്‍ ഇങ്ങനെയുള്ളതും ആലോചിച്ചോണ്ട് കിടന്നാല്‍ രാവിലെ കട്ടിലിനു താഴെ! എന്നും ഇങ്ങനെയാണോ പതിവ്.

അനുപമയും ഭാവനയും കൊള്ളാം.

രസകരം.

"കരിമഷിയെന്തിന്‌ കാല്‍ത്തളയെന്തിന്‌
നമ്രമുഖീ നിനക്കഞ്ജനമെന്തിന്‌
കാഞ്ചനമെന്തിന്‌ നൂപുരമെന്തിന്‌
കളമൊഴിയിളകുമീയളകവുമെന്തിന്‌ "

ഈ വരികള്‍ ഓര്‍മ്മയുണ്ട്.
:)

തറവാടി said...

:)

വാല്‍മീകി said...

മനുവേ, ആരാ ഈ അനുപമ? ഇതു സ്വപ്നം ആണെന്ന് ഞാന്‍ വിശ്വസിക്കില്ല.

എന്നോട് രഹസ്യമായി പറ... എന്തായിരുന്നു സംഭവം?

ഇടിവാള്‍ said...

Cool !!!!

മനൂ.. പോസ്റ്റ് രസിച്ചൂ.. അപ്രതീക്ഷിതമായ എന്‍ഡീങ്ങ്!

മനസ്സില്‍ പ്രണയം എന്നും കാത്തു സൂക്ഷിക്കാനാവുന്നത് ഒരു അനുഗ്രഹമാണ്!

ഒത്തിരി പ്രണയിച്ചിട്ടുള്ളസ്, ഇപ്പോഴും പ്രണയിക്കുന്ന, പക്ക്ഷേ പ്രണയം പുറത്തു കാണിക്കാനറിയാത്ത, വാലന്റൈന്‍സ് ഡേയിലൊന്നും വിശ്വ്വാസമില്ലാത്ത ഒരു പാവം മനുഷ്യന്‍!.. ഈ ഞാന്‍.....

ശ്രീലാല്‍ said...

മനുവേട്ടാ എഴുത്ത് രസായി... :)

ഇമ്മാതിരി സ്വപ്നം കാണുവാന്‍ എന്തെങ്കിലും മരുന്നുണ്ടോ .... ? :(

ശ്രീലാല്‍ said...

മനുവേട്ടാ എഴുത്ത് രസായി... :)

ഇമ്മാതിരി സ്വപ്നം കാണുവാന്‍ എന്തെങ്കിലും മരുന്നുണ്ടോ .... ? :(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇനീപ്പൊ ആ തലക്കെട്ട് മാത്രേ എനിക്ക് കോട്ടാനുള്ളൂ.

ഇനി മുതല്‍ താഴെ കിടന്നാ മതീ ട്ടോ, ഇടയ്ക്കിടെ ഇങ്ങനെ വീഴാനുള്ളതല്ലേ.

കലക്കിക്കളഞ്ഞു മാഷേ...

ശ് ശ്... ഏതാ ആ ഐറ്റം? കൂട്ടത്തീ ലക്ഷ്മിച്ചേച്ചീടെ നമ്പറും താ.ഒരു കുടുമ്പം കലക്കീട്ട് കുറെകാലായി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ കലക്കനായിട്ടുണ്ട് കെട്ടൊ..പടിയിറങ്ങിയ ഇന്നലെകളിലേയ്ക്കൊരു പ്രയാണമായിരുന്നു മനസ്സ്
ന്നാ എന്റെ വകയും ഒരു വാലന്റീ ഹിഹി..
അല്ലാ മാഷെ സ്വപ്നം കാണാന്‍ നേരം ഇനി ഇതുപോലത്ത സ്വപ്നം കാണണം എന്ന് സ്വപ്ന ഭഗവാനോട് പറയാം അല്ലെ..?

കാര്‍വര്‍ണം said...

ഈ പറഞ്ഞതു മുഴുവന്‍ വിശ്വസിച്ചിട്ടില്ല.
പിള്ള മനസില്‍ കള്ളമില്ല.
അതാണ് മാളു അപ്പോ അത് വായിച്ചത്.

ഹെഡ്ഡിങ് അങ്ങാട്ടു ചോദിക്കാനിരിക്കുവാരുന്നു.
പേഴ്സിന്റെ അവസ്ഥ അറിങ്ങസ്ഥിതിയ്ക്കിനി ചോദിക്കുന്നില്ല
:)
ഈ പോക്കു പോയാ‍ല്‍ ഉടനെ ഷുഗര്‍ലെസ്സാവേണ്ടിവരും മനുവ്വേട്ടാ‍ാ‍ാ‍ാ‍ാ‍ാ

Gopan (ഗോപന്‍) said...

വാലന്റൈന്‍ സ്പെഷ്യല്‍ നന്നായി.
:-)

Anonymous said...

“കീപ് യുവര്‍ ലാപ് ഫോര്‍ മൈ ലാസ്റ്റ് ട്രിപ്...”

സ്വപ്നമാണെന്ന് വിശ്വസിച്ചിരിക്കുന്നു... കാരണം ഇങ്ങനെ പറയുന്നവര്‍ വിരളമാണിന്ന്...
എല്ലാര്‍ക്കും ഇന്ന് എങ്ങിനെയെങ്കിലും ജീവിച്ചാ മതി...
നന്നായിരിക്കുന്നു... ഓഫീസിലെ തലവേദനയില്‍ നിന്ന് കുറച്ചൊരാശ്വാസം കിട്ടി...

ഏകാന്തപഥികന്‍.

ഉപാസന | Upasana said...

:)))

puTTuNNi said...

"എന്‍റമ്മോ....." പുറത്തടികിട്ടിയപ്പോള്‍, 'ഓ സ്വീറ്റി ' എന്ന് തൊട്ടുമുമ്പു വരെ ഉരിയാടിയിരുന്നവന്‍ പ്ളേറ്റു മാറ്റി അമ്മയെ വിളിക്കുന്നു

മാഷേ, അടിപൊളി...
എല്ലാ രാത്രിയും ഉറങ്ങന്നതിനു മുമ്പ് 2 LARGE ബ്ലോഗ് വായന ..അതാ പതിവ്...
ഇന്നു ശരിക്കും ചിരിച്ചു ഫിറ്റ്‌ ആയി.

Bij said...

eeswara.. romancil KULIRNNU poyi

enna ezhutha ente mashe..

aasamsakal

bijoy

നവരുചിയന്‍ said...

നല്ല റൊമാന്റിക്‌ ആയ ഒരു പോസ്റ്റ് ...... ഇന്നു തന്നെ വായിക്കാന്‍ പറ്റിയതില്‍ അതിലേറെ സന്തോഷം ....

കൊച്ചുത്രേസ്യ said...

അപ്പോ ഇതാണല്ലേ റൊമാന്റിക് കോമഡി :-))
മനുവേ ഇത്തരം സ്വപ്നങ്ങളൊക്കെ വല്ല ബാച്ചിപ്പിള്ളാര്‍‌ക്കും കാണാന്‍ വേണ്ടി വിട്ടുകൊടുക്കെന്നേ..

മിന്നാമിനുങ്ങ്‌ said...

ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത,
ഇനിയും നിര്‍വചിക്കാനാവാത്ത,
എത്ര നിര്‍വചിച്ചാലും പൂര്‍ണ്ണമാകാത്ത
ഒന്നത്രെ പ്രണയം.

നാലാള്‍ കാണ്‍കെ കൊട്ടിഘോഷിച്ചിട്ടൊ ചാനലുകളിലേക്ക് സന്ദേശങ്ങളയച്ചൊ അല്ല,
ഉള്ളിലുള്ള ഇഷ്ടത്തെ പ്രകടിപ്പിക്കേണ്ടത്.

മനസ്സ് മനസ്സിനോട് സംവദിക്കേണ്ടത്
അഗാധമായ ഹൃദയ ബന്ധങ്ങളിലൂടെയാവണം.

പ്രണയത്തെ ദിനമാക്കിയും ആഘോഷമാക്കിയും
നമ്മുടെ നാട്ടില്‍ തായലന്റ് മോഡല്‍ വ്യവസായത്തിന്
മണ്ണൊരുക്കുകയാണ് കമ്പോളമുതലാളിത്തം.
കടല്‍ കടന്നെത്തിയ കാര്‍ഡുമുതലാളിയുടെ
കച്ചവടതന്ത്രത്തെ കരുതിയിരിക്കുക.

--മിന്നാമിനുങ്ങ്

G.manu said...

പ്രണയത്തിന്‍‌റെ കച്ചവട തന്ത്രങ്ങള്‍ പിന്നെയും പിടിമുറുക്കുന്നതറിയുന്നു.. ഒരാഴ്ച്ച ആഘോഷമാണത്രെ ഇപ്പോള്‍.. ലിപ്സ്റ്റിക് ഡേ, ചുരിദാര്‍ ഡേ, റോസ് ഡേ, നെയില്‍ പോളീസ് ഡേ അങ്ങനെ പലതും പലതും....

ഇതെഴുമ്പോള്‍, ഒഫീസിനു എതിരെയുള്ള കോള്‍ സെന്‍‌ററിലെ കുട്ടികള്‍ക്ക് സ്പെഷ്യല്‍ ലീവ് ആഫ്റ്ററ് ടീ ബ്രെക്ക്... പൂവുകള്‍, ബൊക്കകള്‍, മൊബൈല്‍ ക്ലിക്കുകള്‍..

ഔട്ട്‌ബൌണ്ട് കാളുകള്‍ടെ ഉറക്കച്ചടവില്‍ പകലു കാണാതെ കഴിയുന്ന ആ പിള്ളാര്‍ ഇന്നു തുള്ളിച്ചാടിന്നതു കാണുമ്പോള്‍ എന്തോ, ഈ കച്ചവടതന്ത്രങ്ങളോടും നന്ദി പറയാന്‍ തോന്നുന്നു..

Anonymous said...

ഇനിയും ഒരായിരം സ്വപ്നങ്ങള്‍ പൂവണിയാന്‍ ... ആശംസകള്‍.

ഇത്തിരിവെട്ടം said...

മെ കഹ്ത്താഹും ഇസ് ദില്‍ കെ ദില്‍ മെ ബസാലോ...

വൊ കഹ്ത്തെ ഹെ ഹംസെ നിഗാഹെ മിലാലോ...

നിഗാഹോം കൊ മാലൂമ് ... ക്യാ ദില്‍ കി ഹാലത്ത്

നിഗാഹോം... നിഗാഹോം മെ ക്യാ ബാത്ത് ഹോഗി

മനൂ ... :)

ഇത്തിരിവെട്ടം said...

മെ കഹ്ത്താഹും ഇസ് ദില്‍ കെ ദില്‍ മെ ബസാലോ...

വൊ കഹ്ത്തെ ഹെ ഹംസെ നിഗാഹെ മിലാലോ...

നിഗാഹോം കൊ മാലൂമ് ... ക്യാ ദില്‍ കി ഹാലത്ത്

നിഗാഹോം... നിഗാഹോം മെ ക്യാ ബാത്ത് ഹോഗി

മനൂ ... :)

ശ്രീവല്ലഭന്‍ said...

ഒരു വാലന്‍റൈന്‍ വാലും പൊക്കി പ്രാണനും കൊണ്ടോടുന്നു.. വാലന്‍റി പുറകെ..

"ഓടിക്കോ.. ലവന്‍മാരു വന്നു..." സഹവാലന്‍റൈനായ എനിക്ക്‌ ഓടുന്നവന്‍ മെസേജ്‌ തന്നു..

"അനുപമേ.. ഓടിക്കോ.. ബാല്‍ താക്കറെയുടെ ആളുകളാന്നാ തോന്നുന്നെ.. ഛെടാ. രണ്ടു ഹൃദയങ്ങള്‍ക്ക്‌ സന്തോഷിക്കാനും ഇവന്‍മാരു സമ്മതിക്കില്ലേ... "

"ഏതവനാടാ വാലന്‍റൈന്‍ ആഘോഷിക്കേണ്ടത്‌.. ഓടെടാ ബന്തര്‍മാരേ...." വടിയുമായി ഒരു മോറല്‍ സൈന്യാധിപന്‍ മൂരിയെപോലെ മുന്നില്‍ ഓടുന്ന വാലന്‍റൈനെ പൂശുന്നു..

നല്ല സസ്പെന്‍സ്.....ക്ലാസ്സിക് climax!

ധ്വനി said...

അതേ, ആരാണീ അനുപമ? ചുമ്മായിങ്ങനെ സ്വപ്നങ്ങളുണ്ടാവാന്‍ ഇതെന്താ ഹിന്ദി സിനിമയോ?

ഞാന്‍ ഓടി! :D

ഏ.ആര്‍. നജീം said...

മനൂ....

സൂപ്പര്‍ ട്ടോ... സമ്മതിച്ചിരിക്കുന്നു.. !!

തല്ലുകൊള്ളി said...

ഹഹഹ............ അന്യായമളിയാ അന്യായം. ഗംഭീരന്‍ സാധനം.. സാക്ഷാല്‍ വി.കെ.എന്‍ പറഞ്ഞമാതിരി “ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി. കപ്പിയ മണ്ണ് തട്ടിക്കള‍ഞ്ഞ് വീണ്ടും ചിരിച്ചു.”
ഗംഭീരമായിരിക്കുന്നു മഷെ.. ആശംസകള്‍.

vivek said...

മനുവേട്ടാ.........

പ്രണയത്തെകുറിച്ചു എഴുതുമ്പോ മനുവേട്ടന്റെ
എഴുത്തിനു DOUBLE POWER anu...

വളരെ വളരെ ഇഷ്ടായി ഈ പൊസ്റ്റും .....
മനുജി കി ജയ്............... ബൊലോ മനുജി കി ജയ്

മൂര്‍ത്തി said...

കൊള്ളാം..രസിച്ചു..

Anonymous said...

kidilan post

Dhanesh said...

മനുജീ..
തകര്‍പ്പന്‍...

SHA said...

Kidilan

SHA said...

Enganeyaa maashe ee malayaalm font use cheyyunne?

മറ്റൊരാള്‍\GG said...

"കാത്തിരിക്കുന്നു നീ ആരെയോ...
ആരെന്നു തീര്‍ത്തുമറിയാതെ തന്നെയായ്‌ പിന്നെയും........ "

“ഈ മനസിന്‍‌റെ ഒരോരോ ആക്ഷനേ. ഭയങ്കരം..”

ITS TRUE.. ITS TRUE.. MY SON!!!

സുല്‍ |Sul said...

ഇങ്ങനെ സ്വപ്നം കാണാനുള്ള മരുന്നൊരു പാക്കറ്റെടുത്ത് കൊറിയര്‍ ചെയ്യച്ചായാ. മരുന്നു കഴിക്കുന്ന ദിവസം കട്ടിലില്‍ കിടക്കാതെ തറയില്‍ കിടന്നു താഴെവീഴാതെ സ്വപ്നം കാണാലോ.

കിടുകിടിലന്‍.
-സുല്‍

G.manu said...

ഷാ മാഷേ..ഇവിടെ ഡീറ്റയിത്സ് ഉണ്ട്ര്

http://malayalam-blogs.blogspot.com/

നീലിമ | Neelima said...

'പൂ............വാലന്‍റൈനെ... പൂക്കള്‍ ചൂടും വാലന്‍റൈനേ
കൊള്ളാം തകറ്പ്പന്…

സാക്ഷരന്‍ said...

ഇരിക്കാം മരച്ചോട്ടില്‍, പാറമേല്‍, പച്ചപ്പുല്ലില്‍
തരിക്കും മണല്‍ത്തിട്ടില്‍ താമരത്തോണിക്കുള്ളില്‍

വാലന്റൈസ്ഡേക്ക് പറ്റിയ വിചാരങ്ങള്.
കൊള്ളാം വളരെ നന്നായിരിക്കുന്നു

ashidh said...

manu chetta..

realy u r great

Minu said...

Hello Mashe, Late ayittanenkilum entte oru nalikaram njanum udachirikunnu.
പ്രണയദിനാശംസകള്‍...!

puTTuNNi said...

മാഷേ, മലയാളം വായിക്കാനറിയാത്ത കുറച്ചു മലയാളികള്‍ക്ക് ഞാന്‍ നിങ്ങടെ ഈ ബിളാഗ് വായിച്ചു കൊടുത്തു. എല്ലാരും കുറെ ചിരിച്ചു, എന്നോടുള്ള ബഹുമാനവും കൂടി. എല്ലാം അങ്ങോട്ട് പാസ്സ് ചെയ്യുന്നു..

ഭൂമിപുത്രി said...

നല്ലൊരു ഫാസ്റ്റ്മൂവിങ്ങ് ചെറുകഥവായിച്ചപോലെ..
നര്‍മ്മം ‘ക്ഷ’രസിച്ചു :)

Sharu.... said...

വന്നത് ഒരുപാട് വൈകി....എങ്കിലും ഇതു കലക്കന്‍... :)

konchals said...

കലക്കി എണ്റ്റെ മാഷേ,,, കലക്കി

ഇവിടെ എല്ലാവരും വായിച്ചു,,,,
ചിരിച്ചു ചിരിച്ചു ഒരുത്തിയെ കാഷ്വാലിട്ടിയില്‍ ആക്കിയിട്ടുണ്ടു....പണ്ടാരം ചിരി നിറുത്തുന്നില്ലാ!!!!!!
പിന്നെ അല്ലേ മനസ്സിലായതു ചിരി കൂടിയിട്ടു TMJ disslocated അയ്യതാണെന്നു....
ഇങ്ങനത്തെ പോസ്റ്റ്‌ ഒന്നൂടെ വായിച്ചാല്‍.......????!!!!!

ഇനിയും പോരട്ടെ....

തമനു said...

മനൂ....

അടി പൊളി..

സതീശ് മാക്കോത്ത് | sathees makkoth said...

രസിച്ച് വായിച്ചു മനു.അനുപമയെ അറിയില്ലന്ന് പറഞ്ഞതത്ര വിശ്വസിക്കാന്‍ പറ്റുന്നില്ല.

തുഷാരം said...

സത്യം പറഞ്ഞോണം ആരാ ഈ അനുപമ ?
ഹോ....ചിരിച്ച് ഇടപാട് തീര്‍ന്നു.
കലക്കി... .

Eccentric said...

മനുവേട്ടാ, പോസ്റ്റുകള്‍ ഒക്കെ നേരത്തെ വയിച്ച്ചതാ.. കമന്റ്റ് ഇടാന്‍ കമ്പനി സമ്മതിക്കുന്നില്ല :(
(അവന്മാര്‍ എല്ലാം ബ്ലോക്ക് ചെയ്തു)
അതോണ്ട് ഞാന്‍ ഇവിടെ മേജര്‍ കമന്റ്റ് ഇടാം
"പോസ്റ്റുകള്‍ ഒക്കെ കിടിലം. ഞാന്‍ ഒരു ആരാധകന്‍ ആയി"

കുഞ്ഞന്‍ said...

മനൂജി..

ഇതും വായിച്ചു തീര്‍ന്നപ്പോള്‍ നല്ല കളര്‍ സ്വപ്നം കണ്ട എഫക്റ്റ്...!

Navi | നവീ said...

മനൂന്റെ ബ്ലോഗ് വായിക്കണമെന്നു വിചാരിക്കന്‍ തുടങിയിട്ടു കുറെ ദിവസായി.. ഇന്നു ഓഫീസില്‍ ജോലി കുറഞപ്പൊ എടുത്തു വായിച്ചു.
മനസ്സറിഞു ചിരിച്ചു.
ഇപ്പൊ ആകപ്പാടെ ഒരു നല്ല മൂഡായി...നിങളുടെ ശൈലി കൊള്ളാം ആശാനെ... ഞാന്‍ ഫാനായി...
അശംസകള്‍...

ammukutty said...

hai my dear chetta ,i feel u r my own chettan whn i red ur blog ,and i like ur style of writing ,actually i wnt to post in my comments in malayalam ,bt here is no malayalam font ,am an average malayalee ,so pls consider me as ur kunju pengal
all the best
am waiting for ue next blog
with love your own ammukutty

Anonymous said...

njan kore blog ayichittundu, ippo athu thane ente nerampokku. ezhuthunavarkum athu oru nerampokavumnathil sankadam undu. but your blog is different. it has a style. keep it up.

Anonymous said...

nannaittundu...

..:: അച്ചായന്‍ ::.. said...

ഞാന്‍ ഒരു കമന്റ് കൂടെ ഇടട്ടെ ... ഇനി ഇവിടെ ഒരു പെരുന്നാള്‍ നടക്കാന്‍ പോകുവല്ലേ :D

prabha said...

Anupamam! oru chiriyodu koodi vayichu theerthu...

BIJI said...

manuvettaa etente cup and saucer coment ketapol etanente valentine ayirunooo oru doubt...any way...kalaky...
biji sabu....

Anoop D said...

ഗംഭിരം മനു ഏട്ടാ അതി ഗംഭീരം ..............മന്ദാരം കമ്മ്യൂണിറ്റിയില്‍ നിന്നാണ് എനിക്ക് ലിങ്ക് കിട്ടിയത് ...
കുറച്ചു കാലമായി (Kozhikode) കാരനാണ് ... സ്വന്തം സ്ഥലം ചെങ്ങന്നൂര്‍ മാന്നാര്‍ ആണ് ....... ഒരിക്കലും മുടങ്ങാതെ തുടരാന്‍ പ്രാര്‍ത്ഥിക്കുന്നു

Kishore said...

kalakki mazhe kalakki...

ബഷീര്‍ Vallikkunnu said...

വളരെ വൈകിയാണ് കണ്ടത്.. ആസ്വദിച്ചു. വേണേല്‍ ഇത് കൂടെ വായിക്കാം. വാലന്റൈന്‍ വരുന്നു, ഓടിക്കോ..

HASSAN said...

super chetta...super

Saranya said...

അടിപൊളി... post...

Nizamudheen Pazhayannur said...
This comment has been removed by the author.