Wednesday 30 December 2009

കുടുംബവിശേഷം

കുടുംബവിശേഷം

‘ഞാന്‍ സ്വാമി സ്വയംവരാനന്ദന്‍... ക്രുദ്ധരായ ചില ഭക്തജനങ്ങള്‍ കപടസ്വാമി എന്നാരോപിച്ച് താടിജടാദികള്‍ വെട്ടി മര്‍ദ്ദിതനാക്കിയതുകൊണ്ട്, ഒരജ്ഞാത കേന്ദ്രത്തിലാണ് ഞാനിപ്പോള്‍.. പോയവര്‍ഷത്തെ മാന്‍ ഓഫ് ദ ഇയര്‍ ആയി നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുമല്ലോ. എനിക്ക് വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റ് സ്വാമി അണ്ടര്‍‌സ്കോര്‍ തരികിട സ്പേസ്........’

“നിര്‍ത്തീട്ട് പോയി ഹോംവര്‍ക്ക് ചെയ്യെടീ!!!!!!!!!!!”. ഭൈമി ദേഷ്യത്താല്‍ മൂക്കുചുവപ്പിച്ച് കമ്പ്യൂട്ടര്‍ സ്പീക്കര്‍ ഓഫ് ചെയ്തു.

“എന്തിനാടീ നീ മോളേ വഴക്കു പറയുന്നെ.. അച്ഛന്റെ ക്രിയേറ്റിവിറ്റി അവളൊന്നു കേള്‍ക്കട്ടെ.. എന്റെ ഊഹം ശരിയാണെങ്കില്‍ ഭാവിയില്‍ ഇവളും ഒരു മീഡിയ പേഴ്സണാലിറ്റി തന്നെ ആവും. കലയോടുള്ള അവളുടെ ഒരു... ഒരു.... വാട്ട് യൂ കോള്‍.. ..” കൈരണ്ടും ഞാന്‍ സ്പീഡില്‍ ചുരുട്ടിവിടര്‍ത്തി “ക്രേസ്...ക്രേസ് കാണുമ്പോള്‍ എനിക്ക്.....”

“അതിന്റെ ഒരു കുറവുകൂടിയേ ഉള്ളൂ ഇനി” ഭാര്യ കൈയിലിരുന്ന ഒരുകെട്ടു തുണി അരിശത്തോടെ കട്ടിലിലേക്കെറിഞ്ഞു “പത്തുതലമുറയ്ക്കുള്ള വളിപ്പ് നിങ്ങളുതന്നെ കാണിച്ചുകൂട്ടുന്നുണ്ടല്ലോ.ഇനി മോളെക്കൂടി ആ വഴിക്ക് നടത്താന്‍...ഹും.....!!! “

ഷേവ് ചെയ്ത സന്യാസി താടിയുഴിയുന്ന പോസില്‍ ഞാനൊന്നു നോക്കി.. ഇന്നലെ സ്വന്തം വീട്ടില്‍ നിന്ന് മടങ്ങിവന്നപ്പോള്‍ തൊട്ട് തുടങ്ങിയതാണീ രൌദ്രഭാവം.. ആക്ച്വലി ഇവള്‍ക്കെന്താണ് പറ്റിയത്.

“വാട്ടീസ് റോംഗ് വിത് യൂ ബേബീ......”

“ഒലക്കേടെ...”

“മൂട് പോയിട്ടിപ്പോ ഉലക്കപോലും ഇപ്പൊ എങ്ങും കാണാനില്ല.. പകരം മിക്സിയുടെ സ്വിച്ച് എന്നു പറ.. കാലത്തിനൊത്ത് പഴഞ്ചൊല്ലും മാറേണ്ടേ.. “

“ഉലക്ക ഇല്ലാത്തത് നന്നായി. അല്ലെങ്കില്‍ അതെടുത്ത്......’

“നീ ഇങ്ങനെ ക്രുദ്ധ ആവാതെ......”

‘ക്രുദ്ധരായ ചില ഭക്തജനങ്ങള്‍ കപടസ്വാമി എന്നാ‍രോപിച്ച് താടിജടാദി.‘ കലാവാസനയ്ക്ക് കണ്ട്രോളിടാന്‍ പറ്റാത്തതുകൊണ്ട് മകള്‍ പിന്നെയും സ്പീക്കര്‍ ഓണ്‍ ആക്കി

“നിന്നോടല്ലേടീ പറഞ്ഞെ...!!!!’ ബാക്കി കേള്‍ക്കാന്‍ പറ്റിയില്ല.. സ്പീക്കര്‍ അതിലും വലിയശബ്ദത്തില്‍ ദൂരേയ്ക്ക് പതിച്ചു...

ദൈവം സ്ത്രീകള്‍ക്ക് ദേഷ്യം കൊടുത്തത് ഇലക്ട്രോണിക്സ് കമ്പനിക്കാരുടെ കൈയില്‍നിന്ന് കമ്മീഷന്‍ വാങ്ങിയിട്ടാണെന്നു തോന്നുന്നു. കഴിഞ്ഞ ആഴ്ചയാണ് മൊബൈല്‍ റിപ്പയര്‍കാരന് ഇരുന്നൂറു രൂപ കൊടുത്തത്.. പൊട്ടിയ ഡിസ്‌പ്ലേപാനല്‍ മാറ്റാന്‍....

“എല്ലാം വലിച്ചെറിഞ്ഞ് വല്ല ഫെമിനിസ്റ്റ്കാരോടൊപ്പം പോവും ഞാന്‍...നാശം...!! “

“ഇനി ഇപ്പൊ എന്തോന്ന് പോവാന്‍...” പൊട്ടിയ സ്പീക്കര്‍ബേസ് ഒട്ടിക്കാന്‍ ഫെവിക്യുക്ക് നോക്കിക്കൊണ്ട് ഞാന്‍ “നീ ആള്‍റെഡി ഒരു ഫെമിനിസ്റ്റ് ആണല്ലോ...”

മറുപടിയായി രൂക്ഷമായൊരു പതിവൃതാ നോട്ടം..!

“എന്തേ.... നീ മാത്രമല്ല.. ഈ കേരളത്തിലെ എല്ലാ പെണ്ണുങ്ങളും കല്യാണശേഷം നല്ല ഒന്നാംതരം ഫെമിനിസ്റ്റുകളാണ്... കെട്ടിയോന്മാരെ മൂക്കുകൊണ്ട് സകല കൂട്ടക്ഷരങ്ങളും എഴുതിപ്പിക്കുന്ന സൂപ്പര്‍ഫെമിനിസ്റ്റുകള്‍..(സ്വരം താഴ്ത്തി)ഓതറയിലെ നിന്റെ പേരമ്മസഹിതം....“

“ദേ എന്റെ കുടുംബക്കാരെ ഒരുമാതിരി ആക്കുന്ന ആ സ്വഭാവം അങ്ങ് നിര്‍ത്തിയേക്കണം.. പറഞ്ഞേക്കാം.. ആണത്തമുള്ളോരാ ഞങ്ങടെ ആണുങ്ങള്‍..അല്ലാതെ...”

“ഉവ്വാ.. “. ഞാന്‍ കൈലി ഒന്നു ചുരുട്ടിക്കയറ്റി “അന്ന് ഓതറ അമ്പലത്തിലെ ഉത്സവത്തിന് പേരമ്മപോയ രാത്രി പേരപ്പന്‍ കിടക്കാന്‍ നേരം പറഞ്ഞ ഡയലോഗ് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട് ‘എന്റെ കുട്ടാ... എനിക്കിന്നൊന്നു നടു നിവര്‍ത്തണം.‘ ങാ..അതൊക്കെ പോട്ടെ. എന്തുകൊണ്ടാണ് നീ ഒരു ഫെമിനിസ്റ്റ് ആവണം എന്ന് പറഞ്ഞത്. ഞാനും കൂടൊന്നു അറിയട്ടെ.. നിന്റെ വ്യക്തിസ്വാതന്ത്യത്തില്‍ ഞാനിതുവരെ ഇടപെട്ടിട്ടുണ്ടോ.. “

“ഇടപെടലിന്റെ കാര്യം അവിടെ നില്‍ക്കട്ട്.. ഒരു പെണ്ണനുഭവിക്കുന്ന മാനസികബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് ഒരു തവണയെങ്കിലും നിങ്ങള്‍ ആണുങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ...”

വയറുകുറയ്ക്കാന്‍ ഇന്‍‌ഷേപ്പിട്ട അമ്മാവനെപ്പോലെ ഞരങ്ങി ഞാനൊന്നു നോക്കി.....

“ടെന്‍ഷന്‍ വരുമ്പോള്‍ ഒരു ബീഡി വലിക്കാനുള്ള സ്വാതന്ത്ര്യം... മുണ്ടൊന്നു മടക്കിക്കുത്താന്‍..... എല്ലാം പോട്ടെ, പിരിമുറുക്കം ഒന്നയക്കാന്‍ രണ്ടു തെറിപറയാനുള്ള സ്വാതന്ത്യമെങ്കിലും.. ഒന്നോര്‍ത്ത് നോക്ക്.. അടുപ്പില്‍ കരിഞ്ഞു എരിഞ്ഞ് തീരുവാ ഞങ്ങള്‍... “ ഇവളാര് ശോഭാഡേയോ....

“അത്രയുള്ളൂ നിന്റെ പ്രശ്നം.. ഒരുകാര്യം ചെയ്യ്.. ചുണ്ടത്ത് ഒരു ബീഡിയും വച്ച്, കൈലിയും മടക്കിക്കുത്തി ദാ ആ വഴിയില്‍ പോയി നില്‍ക്ക്... എന്നിട്ട് കാണുന്നവരെയെല്ലാം തെറിവിളിച്ചോ... എന്താ...പോരെ...”

“അല്ല അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ..എന്നെ ഇനിയും ദേഷ്യം പിടിപ്പിച്ചേ അടങ്ങൂ നിങ്ങള്‍ക്ക്!!!? ‘

“എടീ ഭാര്യേ.. കാറും കാശും ബംഗ്ലാവും പിന്നെ കെഴങ്ങനായ ഒരു കെട്ടിയോനുമുള്ള ഏതു പെണ്ണിനും ഒരു ഫെമിനിസ്റ്റ് ആവാന്‍ തോന്നും” ഞാന്‍ ഫെവിക്യുക്ക് ഞെക്കിയിറക്കി..”ഇതൊന്നും ഇല്ലാത്ത നീ എന്തിനാണിങ്ങനെയൊക്കെ പറയുന്നത് എന്നോര്‍ക്കുമ്പോഴാ.....”

“എന്താ മക്കളെ രാവിലെ രണ്ടുപേരുകൂടെ... “ കതകുതുറന്ന് അമ്മയുടെ മുഖം അകത്തേക്ക് തള്ളി... ഒപ്പം എന്റെ കണ്ണ് വെളിയിലേക്കും.

“അല്ലമ്മേ..ഞങ്ങള്‍ കുറച്ച് പുരോഗമനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാരുന്നു...”

“പുരോഗമിച്ച് പുരോഗമിച്ച് ആ പശ മുഴുവനും തീര്‍ക്കല്ലേ... പൊട്ടിയ ക്ലോക്ക് ഒട്ടിക്കാന്‍ അച്ഛന്‍ മേടിച്ചുവച്ചതാ.. പറഞ്ഞേക്കാം...” അപ്പോള്‍ അച്ഛനും അമ്മയും തമ്മിലും ഇന്നലെ ഇതുപോലെയൊരു ചര്‍ച്ച ഉണ്ടായിട്ടുണ്ട്.. പക്കാ..
“ദേ ഉണ്ണാന്‍ സമയം ആയി... വാ രണ്ടാളും..കിടന്ന് വഴക്കടിക്കാതെ.....” അമ്മ സ്ഥലം കാലിയാക്കി. പുറകെ മകളും

“ഞാന്‍ ഇപ്പോ വരാം..നീ അടുക്കളേലോട്ട് ചെല്ല്.. കുറച്ച് നാട്ടുകാര്യങ്ങളൊക്കെ പറഞ്ഞിരി..” കൈയില്‍ ഒട്ടിയ പശ ചൊറിഞ്ഞിളക്കി ഞാന്‍

“അതിന്റെ കുറവേ ഉള്ളൂ... നാട്ടുകാരെപ്പറ്റി പരദൂഷണം കേള്‍ക്കാന്‍.... ഒളിച്ചോട്ടം, അവിഹിതം, അമ്പലത്തിലെ തിരുമേനിയുടെ എണ്ണ മോഷണം.. അല്ലാണ്ട് നല്ല കാര്യങ്ങളൊന്നും പറയാന്‍ കക്ഷിക്ക് അറിയില്ലല്ലോ..”

“അമ്മയ്ക്ക് പിന്നെ ഒബാമയുടെ സാമ്പത്തിക നയത്തെക്കുറിച്ച് പറയാന്‍ പറ്റുമോ.. എടീ ഈ പരദൂഷണം എന്ന് പറയുന്നത് ദൈവം പെണ്ണുങ്ങള്‍ക്ക് കൊടുത്ത ഏറ്റവും വലിയ വിനോദ ഉപാധിയാണ് . അറിയാമോ..”

“ഓ..ഹോ..സ്വന്തം അമ്മയെപറ്റി ആവുമ്പോ പരദൂഷണത്തിനും സര്‍ട്ടിഫിക്കറ്റ്..” ഭാര്യ തുണിക്കെട്ട് അലമാരയിലേക്ക് തള്ളി...

“അത് പണ്ട് ഈ ടി.വിയും വി.സി.ഡിയും ഒന്നും ഇല്ലാതിരുന്ന കാലത്ത് സ്ത്രീകള്‍ക്ക് റിലാക്സ് ചെയ്യാന്‍ എന്തെങ്കിലും ഒരു എന്റര്‍‌ട്രൈയിനര്‍ വേണ്ടേ.. അപ്പോ ചുമ്മാ പാരപണിഞ്ഞോ എന്ന് പറഞ്ഞു ഉടയതമ്പുരാന്‍ ഈ വിദ്യ കൊടുത്തു... നീ എന്തൊക്കെ പറഞ്ഞാലും ഞാന്‍ പരദൂഷണത്തെ ഫുള്‍ സപ്പോര്‍ട്ട് ചെയ്യും..ഹോ..ഈ ഒരു സംഗതി ഇല്ലാരുന്നേല്‍ പെണ്ണുങ്ങള്‍ക്ക് വട്ടുപിടിക്കത്തില്ലായിരുന്നോ..”

“ഹോ.പരദൂഷണം പറയാത്ത ഒരു മാന്യന്‍..ആണുങ്ങളെല്ലാം ആണവക്കരാറിനെക്കുറിച്ച് മാത്രമല്ലേ സംസാരിക്കൂ... ഈ ലോകത്ത് പെണ്ണുങ്ങളേക്കാള്‍ കൂടുതല്‍ പരദൂഷണം പരത്തുന്നത് ആണുങ്ങള്‍ത്തന്നെയാണ്...ഉദാഹരണം പറയട്ടെ...”

“അത് നമുക്ക് ചായസമയത്ത് പറയാം..തല്‍ക്കാലം നീ അങ്ങോട്ട് ചെല്ല്... മീന്‍ വറക്കുന്ന മണം വരുന്നു.. എനിക്ക് രണ്ട് പീസ് ഉള്ളി കട്ട് ചെയ്യ്.. ഉള്ളിയും ഫിഷ്‌ഫ്രൈയും ഒന്നിച്ച് പൂശിയ കാലം മറന്നു..”

“ദേ.ഒരു കാര്യം പറഞ്ഞേക്കാം...” ഭാര്യ മുടി മാടിയൊതുക്കി.. അടുത്ത എന്തോ തീപ്പൊരി ഇടാനുള്ള പ്ലാനാണല്ലോ ദൈവമേ.. “എന്നത്തേം പോലെ ഇന്നും മീനിന്റെ പേരുപറഞ്ഞ് എന്നെ ഇന്‍സള്‍ട്ട് ചെയ്താല്‍, ഭര്‍ത്താവിന്റെ അമ്മ ആണെന്നൊന്നും ഞാന്‍ നോക്കില്ല.. നല്ല മറുപടി കൊടുക്കും.. പിന്നെ ഫിലോസഫി അടിച്ചേക്കരുത്....”

കഷ്ടകാലം മത്സ്യാവതാരവും എടുത്തോ.. ഇതെന്താണീ മീന്‍ ഇഷ്യു... ഞാന്‍ ചോദ്യരൂപത്തില്‍ ഒന്നു നോക്കി

“എന്നും ചോറ് വിളമ്പുമ്മോ അമ്മയ്ക്കൊരു ചോദ്യമുണ്ട്.. ‘ഇന്നലെ പുത്തന്‍പറമ്പില്‍ എന്താരുന്നുമോളേ മീന്‍...ഓ മത്തിയാരിക്കും അല്ലേ...’.. എന്നിട്ട് ഒരുമാതിരി മ്ലേച്ഛഭാവത്തില്‍ ഒരു നോട്ടോം.. ഞങ്ങളെന്താ വല്യ മീനൊന്നും കാണാതെ വളര്‍ന്നോരാ.....ഹും....”. പുത്തന്‍പറമ്പ് എന്ന ഭാര്യവീട്ടില്‍ ഉന്നതജാതിയില്‍ ഉള്ള മീനൊന്നും കറിവക്കില്ല, ‘ഒണ്‍‌ലി മത്തി‘ എന്ന കത്തിപ്രയോഗം പ്രിയമാതാവ് എല്ലാ ഊണിനുമുമ്പും കാച്ചുന്നു എന്നതാണ് പുതിയ കമ്പ്ലെയിന്റ്. ഈശ്വരാ ഈ സ്ത്രീജനങ്ങളെ സൃഷ്ടിച്ച നേരത്ത് അങ്ങയ്ക്ക് വല്ല മീന്‍‌പിടിക്കാനും പോയാല്‍ പോരാരുന്നോ.. വെറുതെ മനുഷ്യനെ വട്ടുപിടിപ്പിക്കാന്‍ ഓരോ.......

“അതിനു മത്തിക്കെന്താടീ ഒരു കുറവ്.. ഏറ്റവും പോഷകഗുണം ആ മീനിനാ.. ഛേ..നീ ഇങ്ങനെ സില്ലി.....”

“കൂടുതല്‍ വിവരണം വേണ്ടാ..ദേ. ‘മത്തിയാരുന്നോ‘ എന്ന് ഇനി ചോദിച്ചാല്‍.....”

“ഡോള്‍ഫിന്‍ കറിയാരുന്നമ്മേ എന്ന് കാച്ച്.. അപ്പോ പ്രശ്നം തീര്‍ന്നില്ലേ... “

“എന്താ പറേണ്ടേന്ന് എനിക്കറിയാം..”

മുരിംങ്ങമംഗലത്തപ്പാ!! വട്ടമേശയില്‍ പൊട്ടിത്തെറി ഉണ്ടാവുമോ ഇന്ന്.. ഊണുമേശയിലെ സംഭാഷണത്തില്‍നിന്ന് മത്തിയെ എങ്ങനെ ഒഴിവാക്കാം എന്ന് തലപുകഞ്ഞാലോചിച്ച് ഞാന്‍ പുറത്തേക്ക് കടന്നു.

ഉമ്മറപ്പടിയില്‍ ബീഡിയും പുകച്ച് മുറ്റത്തേക്ക് നോക്കി അച്ഛന്‍ ഇരിക്കുന്നു....
ഞാനൊന്നു സൂക്ഷിച്ച് നോക്കി
ചുണ്ടത്ത് ചെറിയൊരു പുഞ്ചിരി. ആ സന്തോഷം കണ്ടിട്ട് മുപ്പത് വര്‍ഷം മുമ്പുള്ള ഒരു റൊമാന്റിക് ദിവസം ഓര്‍ക്കുകയാണോ എന്ന് സംശയം. എന്നെ കണ്ടപ്പോള്‍ ആ ചിരി ഒന്നു വളിച്ചുപുളിച്ചു. എന്റെ ഇന്നത്തെ റൊമാന്റിക് ദിവസം ഓര്‍ത്തുള്ള ചിരിയായിരുന്നു അതെന്ന് എനിക്ക് മനസിലായി


“അച്ഛാ.... ഇരിപ്പുണ്ടോ...? “ ഞാന്‍ പതിയെ പതുക്കെ അടുത്ത് ചെന്നിരുന്നു

“എന്തോന്ന്??”

“മറ്റേത് ഇരിപ്പുണ്ടോന്ന്..അതോ ഞാന്‍ പോയി വാങ്ങിക്കണോ.. തെക്കേതിലെ ബേബിച്ചായന്‍ കഴിഞ്ഞാഴ്ചയല്ലേ ഒരു മിലിട്ടറി ഫുള്‍ തന്നത്.. അത് തീര്‍ത്തുകാണും അല്ലേ..”

“ഈരണ്ട് പെഗ്ഗിനുള്ളതുണ്ട്.. അതുപോരെ..”

“ധാരാളം..... വാട്ടെബൌട്ട് സോഡ”

“പോഡാ..ഇനി അതുംകൂട് ഞാ‍ന്‍ വാങ്ങിച്ചുതരാം.!!!!!”

പ്രിയതമ അടുക്കളയില്‍ വന്നിട്ടുണ്ട്. കടുകല്ലാതെ വേറൊന്നും പൊട്ടിത്തെറിക്കുന്നില്ലല്ലോ എന്ന് ആശ്വസിച്ചുകൊണ്ട് രണ്ട് ഗ്ലാസ് കൈയിലാക്കി ഞാന്‍ പുറത്തേക്ക് ചാടി..

“അമ്മേ ദാണ്ട് അച്ഛന്‍ കള്ളുകുടിക്കാന്‍ പോന്നു...” മിക്സര്‍ തിന്നുകൊണ്ടിരിക്കുമ്പോഴും ആവുന്നത്ര പാരവക്കാന്‍ മകള്‍ക്കൊരു മടിയുമില്ല...

“ഉള്ളി അരിഞ്ഞോ പ്രിയേ “ വിഷയം മാറ്റാന്‍ ഞാന്‍ ഭാര്യയുടെ ചെവിയില്‍ ചോദിച്ചു

“തമിഴ് നാട്ടില്‍ നിന്ന് വന്ന വണ്ടി പഞ്ചറായി. പകരം ഒതളങ്ങാ കട്ട് ചെയ്യാം..പോരേ.... ചെല്ല് ..ചെല്ല്.. കുടിച്ചിട്ട് കൂടുതല്‍ കൊഞ്ചിക്കോണ്ട് വന്നാല്‍ ചിരവ ഞാനെടുക്കും, പറഞ്ഞില്ലാന്നുവേണ്ടാ..”

‘തേങ്ങ ചുരണ്ടുന്ന ഒരു കുഞ്ഞു മെഷീന്‍ ഉടനെ വാങ്ങിക്കണം’ മനസില്‍ പറഞ്ഞുകൊണ്ട് ഡൈനിംഗ് ടേബിളിലേക്ക് കുതിച്ചു.

“എങ്ങനുണ്ട്.... നിന്റെ കുടുംബജീവിതമൊക്കെ? “
തല ചാര്‍ജ്ജ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍, ഇതല്ലാതെ വേറെ ഒന്നും ചോദിക്കാന്‍ അച്ഛനു കിട്ടിയില്ല!!

“യാ...മൂവിംഗ് സ്മൂത്ത്.. ഐ മീന്‍..മീന്‍ മേക്സ് ദ പ്രോബ്ലം സംടൈംസ് യൂ നോ.....” ഹോളിവുഡ് നായകനാ‍യിപ്പോയി ഞാ‍ന്‍ ഒരു നിമിഷം.

“എടാ!! “ ബാക്കി പറയാന്‍ അച്ഛന്‍ ശബ്ദം താഴ്ത്തി “ഒരു കുടുംബനാഥന്‍ നല്ലൊരു മാനേജര്‍ ആയിരിക്കണം. കാര്യങ്ങള്‍ ഡീല്‍ ചെയ്യാന്‍ അറിയണം.. നീ ഒരുമാതിരി അഴകൊഴമ്പന്‍...”

“ആക്കല്ലേ....ആക്ച്വലി....”

“മിണ്ടരുത്.!!!.. സ്നേഹം, ആജ്ഞാശക്തി, അനുകമ്പ..ഇതൊക്കെ പ്രകടിപ്പിക്കാന്‍ പഠിക്ക് നീ.. ഹോ..എന്റെ പൌരുഷത്തിന്റെ പത്തിലൊന്നുപോലും നിനക്ക് കിട്ടിയില്ലല്ലോടാ.. ലജ്ജ തോന്നുന്നു “ ലജ്ജകൂടിയതുകൊണ്ട് അടുത്ത കവിള്‍ അച്ഛന്‍ നിറച്ചു “മഹാ ലജ്ജ...ഛാ‍യ്..............” പിന്നെ ചിറി തുടച്ചു

“വാട്ട് യൂ മീന്‍ ....... ഐ ആം എ സക്സസ്‌ഫുള്‍ ഫാ‍ദര്‍ ഓഫ് ടൂ......”

“നിര്‍ത്തെടാ.. അച്ഛന്‍ ആവാന്‍ ഏതു പള്ളീലച്ചനും പറ്റും...എന്നാല്‍ പൌരുഷം അതല്ല....”

“ആ ഫെവിക്യുക്കിനു എത്ര രൂപയായി അച്ഛാ... അഞ്ചോ പത്തോ..”

അച്ഛന്റെ മുഖം പെട്ടെന്നു ഫ്യൂസായതുപോലെ.....

“ആ വെഷോം കുടിച്ചോണ്ടിരിക്കാതെ വന്ന് വല്ലോം കഴിക്ക് രണ്ടാളും...ഞങ്ങള്‍ ദാ വിളമ്പാന്‍ പോകുവാ....” അമ്മയുടെ വിളി കൂടുതല്‍ ഗുരുതരമായ ഡയലോഗുകളില്‍നിന്ന് എന്നെ രക്ഷിച്ചു....

കുടുംബം ഡൈനിംഗ് ടേബിളില്‍.. എന്റെ എതിര്‍വശത്ത് ഭാര്യ
ചോറും സാമ്പാറും എത്തി.
എന്റെ നെഞ്ചിടിപ്പ് കൂടാന്‍ തുടങ്ങി
മീനെപ്പോള്‍ വരും.. വരും..വരാതിരിക്കുമോ..
അച്ഛന്‍ സാമ്പാര്‍ ചോറിലേക്കൊഴിച്ചതും, പൊരിച്ച മീനുമായി അമ്മ
ഭാര്യയെ ഏറുകണ്ണിട്ടു നോക്കി... അറ്റാക്കിനു റെഡിയാണ് മാഡം..
വിഷയം മാറ്റിയേ തീരൂ..
മീനുമായി ബന്ധമില്ലാത്ത ഏത് ചേനയുണ്ട് വിഷയം ആക്കാന്‍..
യെസ്..ചേന തന്നെ..
സാമ്പാറിലെ ചേനയെടുത്ത് കടിച്ച് ആദ്യ ഡയലോഗ് ഞാനിട്ടു

“ഹോ..ഈ ചേനയ്ക്കിപ്പൊ എന്തൊരു കട്ടിയാ... ഇതെന്താ അച്ഛാ ഇങ്ങനെ....” മീന്‍ എല്ലാപ്ലേറ്റിലും വീഴുന്നു....

“ഓ...ഇപ്പോ മഴ വല്ലോം ഉണ്ടോ ചെറുക്കാ.. പോരാത്തതിന് രാസവളമല്ലിയോ ഇടുന്നത്.. “

“അതുശരിയാ. ഹോ..പണ്ടൊക്കെ എന്തൊരു മഴ ആരുന്നു.. “ കാര്യങ്ങള്‍ ഒരുവിധം ഭംഗിയായി മൂവ് ചെയ്യുന്നുണ്ട്..

“ഒത്തിരി മഴയുണ്ടാരുന്നോ അച്ഛാ...” മകള്‍ എന്നോട്

“പിന്നുണ്ടാരുന്നോന്നോ....” മുരിങ്ങയ്ക്കായ കടിച്ചുകൊണ്ട് ഞാന്‍ “അന്ന് മോളേ..ദാ നമ്മുടെ മുറ്റം വരെയൊക്കെ വെള്ളപ്പൊക്കം വരുമാരുന്നു...അറിയാമോ...”

“അന്ന് ഇവനും അനിയനും കൂടി.. കേട്ടോ മോളേ...” അമ്മ ഡയലോഗ് ഏറ്റെടുത്തു. “പിണ്ടിച്ചെങ്ങാടം കെട്ടും..എന്നിട്ട് വൈകുന്നവരെ വെള്ളത്തിലാ..”

“ഹോ..ഓര്‍മ്മിപ്പിക്കാതെ അതൊന്നും “ ഞാന്‍ ഇടംകണ്ണുകൊണ്ട് അച്ഛനെ നോക്കി.. അയലയുടെ മുള്ളുനോക്കി ഇരിക്കുന്നു പുള്ളി

“പോരാത്തതിനു രണ്ടും കൂടി വൈകിട്ട് ചൂണ്ടയുമായി ഒരു പോക്കാ..“ അമ്മ ഗൃഹാതുരയാവുന്നു “ പത്തിരുപത് മീനുമായിട്ടാ തിരിച്ചു വരുന്നെ.. ഓ..മീനിന്റെ കാര്യം ഓര്‍ത്തപ്പൊഴാ, പുത്തന്‍‌പറമ്പില്‍ ഇന്നലെ എന്താരുന്നു മീന്‍.........മത്തിയാരിക്കും അല്ലിയോ”

!!!!!!!!!!!!!

ഡൈനിംഗ് ടേബിളിന്റെ അടിയിലേക്ക് ഡൈവ് ചെയ്താലോ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയി ഞാന്‍.. മുഖം പരമാവധി കുനിച്ച് ഭാര്യയെ ചുമ്മാ ഒന്നു നോക്കി.. പല്ലിറുമ്മുന്നുണ്ട് കക്ഷി..‘ ഫെമിനിസമേ ഫെയ്‌ഡൌട്ട് പ്ലീസ്’

ഊണുപകുതിയാക്കി ഭൈമി കിടപ്പുമുറിയിലെക്ക് പാഞ്ഞു... ഉണ്ടത് പെട്ടെന്ന് ദഹിച്ചതുകൊണ്ട് കുറച്ചുകൂടി കഴിച്ച് അരമണിക്കൂറിനുള്ളില്‍ ഞാനും ഉള്ളില്‍ കടന്നു..

“ഹായ്...ഹാപ്പി ന്യൂ ഇയര്‍ “ കട്ടിലില്‍ അമര്‍ഷത്തോടെ ഇരിക്കുന്ന ഭാര്യയെ സോപ്പിടാന്‍ ചിലപ്പോള്‍ ആശംസയ്ക്ക് കഴിഞ്ഞെങ്കിലോ...

“അതേയ് ഇപ്പോ തന്നെ ഒരുപാട് ഹാപ്പിയാ ഞാന്‍ ... കൂടുതല്‍ വാരിക്കോരി തരല്ലേ...... ഇന്നെനിക്ക് രണ്ടിലൊന്നറിയണം.. ജനിച്ചപ്പോള്‍ തൊട്ട് എല്ലാ മീനും കണ്ടാ ഞാന്‍ വളര്‍ന്നത്....”

“പുഞ്ചപ്പാടത്ത് മീന്‍കൃഷിയാരുന്നോ എന്റെ അമ്മായിയച്ഛനു പണ്ട്?“

പ്രതികരണം പ്രതീക്ഷയ്ക്കും അപ്പുറത്തായിപ്പോയി!

ഇനി ഇവിടെ നിന്നാലത്തെ എന്റെ അവസ്ഥ കമ്പം നടക്കുന്നതിനിടയില്‍ ചീറ്റിപ്പോയ ഗുണ്ടു തപ്പാനിറങ്ങുന്ന വെടിക്കെട്ടുകാരന്റേതുപോലെയാവും.
ബൈക്കിന്റെ ചാവിയെടുത്ത് പതുങ്ങി പുറത്തേക്കിറങ്ങി
“എങ്ങോട്ടാ.....”
“ചുമ്മാ ഒന്നു കാറ്റുകൊള്ളാന്‍..നീ വരുന്നോ.. ലെറ്റ്സ് ഗോ ഫോ ആന്‍ ഔട്ടിംഗ്.”
“ഞാന്‍ തന്നെ പൊക്കോളാം..കാറ്റു പോവാതെ നോക്കണമല്ലോ.. ഞാന്‍ വീട്ടിലേക്ക് പോകും വൈകിട്ട്..”

“ഇന്നലെ ഇങ്ങൊട്ട് വന്നതല്ലേ ഉള്ളൂ നീ... “

“അതേയ്.. എനിക്ക് മത്തിക്കറികൂട്ടാന്‍ വല്ലാത്ത കൊതി.. വേറെ വല്ലോം ചോദിക്കാനുണ്ടോ തമ്പുരാന്?”

“ഒ.കെ. അപ്പോ നാളെ കാണാം.. ബൈ..” ചാടി തിണ്ണയിലെത്തി

“നീ എങ്ങോട്ടാടാ ഈ നട്ടുച്ചയ്ക്ക് “ അച്ഛന്റെ ശബ്ദം ആകാശത്തുനിന്നോ!!!

ഓ...മേശപ്പുറത്ത് കസേരയിട്ട് അതില്‍ നിന്നുകൊണ്ട് ക്ലോക്ക് ഒട്ടിക്കുകയാണല്ലേ
കസേരക്കാലിരിക്കുന്ന പേപ്പറിലെ വാര്‍ത്ത ഞാനൊന്നു നോക്കി
‘വിവാഹിതനായ യുവാവിനെ കാണ്മാനില്ല.കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍....’ - പാവം..അയാളുടെ വീട്ടിലും ഇന്നലെ മീന്‍‌കറി വച്ചുകാണും!

വണ്ടി കിക്ക് ചെയ്യാന്‍ തുടങ്ങുമ്പോള്‍ പുറകില്‍നിന്ന് ഒരു പാട്ട്..

‘എന്റെ പ്രിയനുമാത്രം ഞാന്‍ തരും..മധുരമീ പ്രണയം..ഹോയ്....” ആരാണാവോ ഈ മോഡേണ്‍ കക്ഷി. പെട്ടെന്ന് ഞാന്‍ തലതിരിച്ചുനോക്കി
ഒരുകാലില്‍ വച്ചുകെട്ടുമായി ഞൊണ്ടി വരുന്നു കണിയാന്‍ കുഞ്ഞന്‍‌പിള്ളച്ചേട്ടന്‍.. എന്റെ മാംഗല്യത്തിന്റെ ബ്രോക്കര്‍ കം അസ്ട്രോളജര്‍.. അവധിക്ക് നാട്ടിലുണ്ടെന്ന് അറിഞ്ഞ് ‘സ്നേഹം കൊണ്ട് തരുന്ന’ പത്തുരൂപ വാങ്ങാനുള്ള വരവാണ്..ബെസ്റ്റ് ടൈം...

“ഓ..ഇതാര് ... കാണാനില്ലല്ലോ കണിയാനേ....ഈ പുതിയ പാട്ടെപ്പോ പഠിച്ചു“

“ഹി..ഹി..ഹി..കുഞ്ഞേ.. കല്യാണമൊക്കെ കഴിഞ്ഞ് സുഖമായപ്പോ ഈ കണിയാനെ അങ്ങ് മറന്നു അല്ലേ..കള്ളാ..”

“സത്യം പറയാലോ കണിയാനേ.....” ഞാന്‍ അറിയാതെ സെന്റിയായിപ്പോയി
“കണിയാനെ ഓര്‍ക്കാത്ത ഒരു ദിവസവും എന്റെ ജീവിതത്തില്‍ ഇല്ല..അത്രയ്ക്ക്...നോക്ക് ..അത്രക്ക് കടപ്പാടുണ്ട് എനിക്ക്....ഞാന്‍ മാത്രമല്ല..അകത്തുള്ള എന്റെ ഭാര്യയും എന്നും പറയും.. ജീവിതം മാറ്റിമറിച്ച കണിയാനെ മറക്കാനേ പറ്റില്ലാന്ന്.....”

“അത് കുഞ്ഞൊരു താങ്ങ് താങ്ങിയതല്ലേ...”

“ഏയ്.. പിന്നെ എങ്ങനെ പോകുന്നു പരിപാടികളൊക്കെ. കാലിനെന്തു പറ്റി..ഇന്നലെ കല്യാണനിശ്ചയം വല്ലോം ഉണ്ടാരുന്നോ...”

“ഓ..ആണിയാ കുഞ്ഞേ...എവിടെ ലക്ഷ്മിക്കുഞ്ഞ്...എത്ര നാളായി കണ്ടിട്ട്. ഒന്നു വിളിച്ചാട്ട്....”

“ലക്ഷ്മീ.....” ഞാന്‍ നീട്ടിവിളിച്ചു.. “ദാ നിന്റെ ഒരു ഫാന്‍ വന്നിരിക്കുന്നു..പെട്ടെന്ന് വാ..”

പുറത്തു വന്ന ഭാ‍ര്യ കൈരണ്ടും കൂപ്പി “നമസ്തെ”

മറ്റുള്ളവര്‍ കൈകൊണ്ടു പെരുമാറിയ ചരിത്രം മാത്രമുള്ള കണിയാന്‍, കൂപ്പുകൈ കണ്ട് ‘ഞാന്‍ ഇതെവിടെയാ...ഭൂമിയിലോ സ്വര്‍ഗത്തിലോ’ എന്ന മട്ടില്‍ ഭാര്യയെ ഒന്നു നോക്കി

“കുഞ്ഞേ...മോളങ്ങു സുന്ദരിയായല്ലോ.. എന്തൊരു ഐശ്വര്യം... “

“കണിയാനു കാലിനു മാത്രമല്ല..കണ്ണിനും സാരമായ കുഴപ്പമുണ്ടല്ലേ.....”

“നീ ഇങ്ങനെ നോക്കി നില്‍ക്കാതെ പുള്ളിക്ക് പത്തുരൂപ എടുത്ത് കൊട്..ഒന്നുമില്ലെങ്കില്‍ നമ്മളെ ഒന്നിപ്പിച്ച കക്ഷിയല്ലേ..” ഞാന്‍ ബൈക്കിന്റെ കണ്ണാടി തുടച്ചു

“വീട്ടിലോട്ട് ചെല്ല് കണിയാനേ. അച്ഛന്റെ കൈയീന്നു വാങ്ങിച്ചോ...” ഭാ‍ര്യ

അളിയനു കല്യാണം കഴിക്കാന്‍ പ്ലാന്‍ ഉണ്ടെന്നറിഞ്ഞ് ഒരു ‘ഹൈഫൈ’ പ്രൊപ്പോസലുമായി കണിയാന്‍ അവിടെ ചെന്നതും അമ്മായിയപ്പന്‍ കക്ഷിയെ തണലത്തോട്ട് മാറ്റി നിര്‍ത്തി ‘ഒരബദ്ധമോ പറ്റിപ്പോയി..ഇനി ആലോചനാന്നുപറഞ്ഞ് ഈ പടിമുറ്റത്ത് കണ്ടുപോയാല്‍, പട്ടാളത്തിലെ പഴയ തൊക്ക് ഞാനെടുക്കും എരപ്പേ’ എന്ന് സോഫ്റ്റ് ആയി ഉപദേശിച്ചതും ഓര്‍ത്തിട്ടാവണം, ആ മുഖം ഒന്നു ചുളുങ്ങി.....

“വാ കണിയാനേ..നമുക്കൊരു ഔട്ടിംഗിനു പോകാം..” ഞാന്‍ വണ്ടി സ്റ്റാ‍ര്‍ട്ട് ചെയ്തു. കാലു വീശി കവച്ചു വച്ച് കക്ഷി പുറകിലേക്ക് ചാടിക്കയറി

“ഹോ..ഹോ..എന്തൊരു സുഖം ഇതിലിരിക്കാന്‍.. ഏറോ പ്ലേനില്‍ ഇരിക്കുന്ന ഒരു രസം....”

“കണിയാനതിനു പ്ലെയിനില്‍ കേറീട്ടുണ്ടോ. “ ഞാന്‍ ആക്സിലറേറ്റര്‍ മുറുക്കി

“ഇല്ല.. ഉപമപറയുമ്പോ നമ്മളെന്തിനാ കുഞ്ഞേ കുറയ്ക്കുന്നേ...”

നാട്ടുവഴിയിലൂടെ ഒരു നാടന്‍ യാത്ര..

“ഈയിടെയായി കണിയാന്‍ മെഷീനിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് എന്നു കേട്ടു..ശരിയാണോ..”

“എന്തുവാ കുഞ്ഞേ. മനസിലായില്ല”

“അല്ല. ബ്രോക്കര്‍ പണിയൊക്കെ കുറച്ച് ഇപ്പോ യന്ത്ര നിര്‍മ്മാണം ആണെന്ന് കേട്ടെന്ന്.....”

“ആങ്.. ഇപ്പോ ഈ ‘ഇങ്കാര്‍നെറ്റ്’ വന്നതുകൊണ്ട്, നമ്മുടെ ബിസിനസ് ഒന്നും നടക്കുന്നില്ല കുഞ്ഞേ.. അപ്പോ ഡിമാന്‍ഡുള്ള യന്ത്രത്തില്‍ പിടിച്ചു.. ഹാ ഹാ...”

“എന്തൊക്കെ യന്ത്രങ്ങളുണ്ട് കൈയില്‍... ഒന്നു പറഞ്ഞേ”

“ഏതു വേണം കുഞ്ഞിന്... വശീകരണയന്ത്രം...ധനാകര്‍ഷണ യന്ത്രം... ആയുര്‍ യന്ത്രം.. ലിംഗവര്‍ദ്ധകയന്ത്രം..”

“മൈഗൊഡ്!!!” പൂച്ച കുറുക്കു ചാടിയതുകൊണ്ട് ബ്രേക്കില്‍ കാലമര്‍ന്നു..

“വശീകരണം തന്നെ തരട്ടെ..കുഞ്ഞിന്റെ പ്രായത്തിനു പറ്റിയതാ...”

“ആദ്യം അത് കണിയാന്‍ തന്നെ സ്വയം ഒന്നു പ്രയോഗിക്ക്.. പത്തുവര്‍ഷം ആയില്ലേ കണിയാത്തി ഇട്ടേച്ച് പോയിട്ട്.. മടക്കിക്കൊണ്ടുവാ കക്ഷിയെ..”

“അവളു തിരികെ വന്നാല്‍ ഞാന്‍ പുതിയ യന്ത്രം ഉണ്ടാക്കും.. “

“എന്തോന്ന്”

“നാരീനിവാരണയന്ത്രം.”

“അല്ല കണിയാനേ..ഈ വശീകരണയന്ത്രത്തിന്റെ പ്രവര്‍ത്തനം ഒന്നു വിശദീകരിച്ചേ.. ഒന്നറിയാന്‍ വേണ്ടിയാ “


“സിമ്പിളല്ലിയോ... ഏലസ് അരയില്‍ കെട്ടി മനസില്‍ ആഗ്രഹിക്കുന്ന പെണ്ണിന്റെ അടുത്ത് ചെല്ലുക...എന്നിട്ട് ഒരു വശീകരണമന്ത്രം ഉണ്ട്.. അതങ്ങ് ചൊല്ലുക..മുറുമുറുത്ത് നില്‍ക്കുന്ന പെണ്ണും മുറ്റമടിച്ചോണ്ട് അടുത്തുവരും..”

“ഭീകരം” ഞാന്‍ ചുണ്ടു കോട്ടി “അല്ല..ഒരു സംശയം. ഈ ഏലസു കെട്ടാതെ മന്ത്രം മാത്രം ചൊല്ലിയാല്‍ പെണ്ണ് കൂടെ വരുമോ..”

“സംശയമെന്ത്. വരും..വരും..പക്ഷേ കൂടെ അവടെ അപ്പനും ആങ്ങളമാരും കാണുമെന്നു മാത്രം....”

പൊട്ടിച്ചിരിയുമായി ഞാന്‍ സ്പീഡ് കൂട്ടി.....

“ഈ യന്ത്രമനുഷ്യനേം കൊണ്ടെങ്ങോട്ടാ.....” വഴിയില്‍ കണ്ട പരിചയക്കാരന്റെ കമന്റ്.

ഒന്നുരണ്ടു പഴയ കൂട്ടുകാരുടെ വീട്.. വായനശാല..അമ്പലത്തിലെ ആല്‍ത്തറ..

മനസ് ഒന്നു കുളിര്‍ത്തു.

ആല്‍ത്തറയില്‍ നിന്ന് പെട്ടെന്ന് ബൈക്കിന്റെ അടുത്തേക്ക് നടന്നപ്പോള്‍ കല്ലില്‍ കാലൊന്നു തട്ടി... തള്ളവിരല്‍ പൊട്ടി ചോര പടര്‍ന്നു..

ചെറിയ നൊമ്പരവുമായി മടക്കം

ഇരുണ്ടു മൂടാന്‍ തുടങ്ങുന്ന പൂമുറ്റം..
നിലാവ്, അകത്തുകടക്കാന്‍ സന്ധ്യയുടെ അനുവാദത്തിനു കാത്ത് നില്‍ക്കുന്നു..

“ഓമനേ നീയുറങ്ങെന്മിഴി വണ്ടിണ
തൂമലര്‍ തേന്‍ കുഴമ്പെന്റെ തങ്കം
ആടിയും പാടിയും ചാടിയും ഓടിയും
വാടിയും വീടും മുഖരമാക്കി
വാടി വിയര്‍ത്ത മുഖാംബുജത്തോടെന്നെ
തേടിനീ അന്തിയില്‍ വന്ന നേരം“

ഈണത്തില്‍ താരാട്ട് പാടുന്ന ഭാര്യയെ ജനല്‍ പാളിയില്‍കൂടി ഞാനൊന്നു നോക്കി...

തോളില്‍ ഇളയമകള്‍ കണ്ണുകൂമ്പി ഉറങ്ങുന്നു...


“നിന്‍ കവിള്‍ തങ്കത്തകിട്ടിങ്കല്‍ പിഞ്ചുമ്മ
എന്‍ കണ്ണിലുണ്ണി ഞാനെത്ര വച്ചു
നെറ്റിപ്പനിമതി പോളമേലങ്ങിങ്ങ്
പറ്റിക്കിടന്ന കുറുനിരകള്‍
കോതിപ്പുറകോട്ടൊതുക്കി വെണ്മുത്തൊളി
സ്വേദബിന്ദുക്കള്‍ തുടച്ചുമാറ്റി..“

ജനലഴികളില്‍ മുഖം ചേര്‍ത്ത് നിശ്ശബ്ദനായി ഞാന്‍ നിന്നു

സത്യത്തില്‍ സ്വേദബിന്ദുക്കള്‍ ഭാര്യയുടെ നെറ്റിയിലാണിപ്പോള്‍... സാന്ധ്യരാഗത്തില്‍ തിളങ്ങുന്ന വിയര്‍പ്പുതുള്ളികള്‍

പതുക്കെ ഞാന്‍ വാതില്‍ക്കലെത്തി.

കുഞ്ഞിനെ കിടത്തി അവളും പുറത്തേക്ക് വന്നു..

“ഉം? “

“നീ ഇന്ന്...”

“പോയില്ലേ എന്ന് അല്ലേ... ഒരുനിമിഷം ഒന്ന് ആശിച്ചുപോയി അല്ലേ..”

“ഹെന്ത്....” പെരുവിരലിലെ വേദനയോടെ ഞാന്‍

“ഒറ്റയ്ക്ക് ഒരു ദിവസം ആഷ് ചെയ്യാമെന്ന്...ആ പൂതിയങ്ങ് പൂട്ടി വച്ചോ കുഞ്ഞേ.....”

ഞാന്‍ പുഞ്ചിരിച്ച് കാലിലേക്ക് നോക്കി

“ദൈവമേ കാലിനെന്തു പറ്റി.... പിന്നെം മുറിച്ചോണ്ട് വന്നോ....”

അവള്‍ ഓടിയെടുത്തുകൊണ്ട് വന്ന ഡെറ്റോള്‍ , മുറിവിലേക്ക് സുഖമുള്ള നൊമ്പരമായി പടര്‍ന്നിറങ്ങി.. തുണിത്തുമ്പില്‍, കുഞ്ഞിനെപ്പോലെ പെരുവിരല്‍ ഉറക്കുപാട്ടിനു കാതോര്‍ത്തു

“ഇപ്പൊഴാ നീ ശരിക്കും ഒരു ഫെമിനിസ്റ്റ് ആയത്...”

“എന്തോ.........മനസിലായില്ല....”

“യെസ്. ഭര്‍ത്താവിനെ സ്നേഹം കൊണ്ട് മുട്ടികുത്തിക്കുന്ന യഥാര്‍ത്ഥ ഫെമിനിസ്റ്റ്...“

“ആ തിരുമോന്ത ഒന്നു കാണിച്ചേ....”

“ഉം?? “

ചുണ്ട് വക്രിച്ച്, സ്നേഹം കൊണ്ട് പല്ലിറുമ്മി മുറിവിലേക്ക് അവള്‍ വിരല്‍ ആഞ്ഞമര്‍ത്തി...

“ഔച്ച്...!!!!!!!!!!!!!!!!!!!!!!!”

“പൈനാപ്പിള്‍ പെണ്ണേ ചോക്ക്ലേറ്റ് ടീസേ....പ്രേമിച്ചു വലയ്ക്കല്ലേ.....”

ങേ....ഞാനുള്ളിലേക്ക് നോക്കി... മകള്‍ ചുരിദാറിന്റെ ഷാള്‍ തലയിലൂടെ ഇട്ട് ഡാന്‍സ് കളിക്കുന്നു

“ബിപാഷ ബസു ഇവിടെ ഉണ്ടാരുന്നോ...”

“കുറെ നേരമായി അവടെ ഒരു ഡാന്‍സ്... ആ പാട്ട് നേരെ ചൊവ്വേ പാടാനറിയാമെങ്കില്‍ വേണ്ടില്ല..അതെങ്ങനാ വളം വച്ചു കൊടുക്കാന്‍ ഒരച്ഛനുണ്ടല്ലോ ഇവിടെ.. “

“പൈനാപ്പിള്‍പെണ്ണേ ചോക്ക്ലേറ്റ് ടീസേ....പ്രേമിച്ചു വലയ്ക്കല്ലേ.....”

“എടീ ചൊക്ക്ലേറ്റ് ടീസല്ല..പീസ്..... പാടുമ്പോ ശരിക്ക് പാട് “ ഭാര്യയുടെ തിരുത്ത്

“അവള്‍ പാടിയതാ പെണ്ണേ ശരി... ഈ സ്നേഹം, ബന്ധങ്ങള്‍ ഇതൊക്കെ ഒരുതരം ടീസിംഗ് അല്ലേ.. മധുരമുള്ള ചോക്ലേറ്റ് ടീസിംഗ്....... പാടുമോളേ..അച്ഛനും കൂടാം.. സ്റ്റാര്‍ട്ട്...............”

“പൈനാപ്പിള്‍പെണ്ണേ ചോക്ക്ലേറ്റ് ടീസേ....പ്രേമിച്ചു വലയ്ക്കല്ലേ.....”

പൊട്ടിച്ചിരികള്‍ക്കിടയിലൂടെ അടുക്കളയില്‍ അമ്മ ആറ്റുന്ന കട്ടന്‍‌കാപ്പിയുടെ ഗന്ധം ഓടിയെത്തി..........







പുതുവര്‍ഷ ആശംസകള്‍
----------------------------------
കൊച്ചു കൊച്ചു സന്തോഷങ്ങള്‍..കൊച്ചു കൊച്ചു ദു:ഖങ്ങള്‍.. കൊച്ചുകൊച്ചു നിമിഷങ്ങള്‍....
ഒരു കലണ്ടര്‍കൂടി ഭിത്തിയോട് വിടപറയുമ്പോള്‍, കണ്ണികളില്‍ പുതിയ അക്കങ്ങള്‍ നമ്മളെ ക്ഷണിക്കുന്നത് നന്മയിലേക്കാണെന്ന് പ്രത്യാശിക്കാം.
ആകാശവും ഭൂമിയും വായുവും വികാരങ്ങളും തന്ന് നമ്മളെ നിലനിര്‍ത്തുന്ന ആ അജ്ഞാത ശക്തിയെ ഒന്നു കൂടി നമിച്ച്, 2010 ലേക്ക് കൂളായി നടക്കാം......

ഒന്നും തിരിച്ച് ചോദിക്കാതെ നമ്മളെ പോറ്റുന്ന പരമമായ കാരുണ്യത്തിലേക്ക് ആര്‍.ഡി.എക്സ് വാരിയെറിയുന്ന പ്രിയപ്പെട്ട തീവ്രവാദി, please spare us for next one more year.... കൊച്ചു സന്തോഷങ്ങളുടെ ഉമ്മറത്തിണ്ണയില്‍ വെയിലും നിലാവും പൊഴിയുന്നതും കണ്ട് നാളത്തെ കുഞ്ഞു ഭാവിയെ നോക്കി ആശങ്കയുടെയും പ്രതീക്ഷകളുടേയും കട്ടന്‍ കാപ്പി മൊത്തിയിരിക്കുന്ന ഞങ്ങളെ, ഇതുവരെ കണ്ടിട്ടില്ലാത്ത പാവം ദൈവത്തിന്റെ പേരില്‍ നീ ഒഴുക്കുന്ന ചോരപ്പുഴയിലേക്ക് വല്ലിച്ചെറിയാതിരിക്കുക.. ജെലാറ്റിന്‍ സ്റ്റിക്കുകള്‍ അടുക്കിവക്കുമ്പോള്‍, നിന്നെയും എന്നെയും ഒരുപോലെ വിളിച്ചുണര്‍ത്താനെത്തുന്ന പുലരിയെ ഒന്നോര്‍ക്കാന്‍ ശ്രമിക്കുക......

115 comments:

G.MANU said...

ദൈവം സ്ത്രീകള്‍ക്ക് ദേഷ്യം കൊടുത്തത് ഇലക്ട്രോണിക്സ് കമ്പനിക്കാരുടെ കൈയില്‍നിന്ന് കമ്മീഷന്‍ വാങ്ങിയിട്ടാണെന്നു തോന്നുന്നു. കഴിഞ്ഞ ആഴ്ചയാണ് മൊബൈല്‍ റിപ്പയര്‍കാരന് ഇരുന്നൂറു രൂപ കൊടുത്തത്.. പൊട്ടിയ ഡിസ്‌പ്ലേപാനല്‍ മാറ്റാന്‍....

“എല്ലാം വലിച്ചെറിഞ്ഞ് വല്ല ഫെമിനിസ്റ്റ്കാരോടൊപ്പം പോവും ഞാന്‍...നാശം...!! “


ബ്രിജ്‌വിഹാരത്തിലെ പുതിയ പോസ്റ്റ് ‘കുടുംബവിശേഷം’

എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും നേട്ടത്തിന്റെ 2010 ആശംസിക്കുന്നു..

പയ്യന്‍സ് said...

തേങ്ങ എന്റെ വക, ഇനി വായിക്കട്ടെ!

കരീം മാഷ്‌ said...

365 ദിവസം പഴക്കമുള്ള 2009 അല്ലേ പൊട്ടിച്ചു കളഞ്ഞത്‌?
എടുക്കു 5 രൂപാ...
പുതുവര്‍ഷാശംസകള്‍.
എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും നേട്ടത്തിന്റെ 2010 ആശംസിക്കുന്നു..

പയ്യന്‍സ് said...

ആദ്യമായാണ്‌ മനുജിയുടെ ഒരു പോസ്റ്റിനു തേങ്ങ അടിക്കാന്‍ പറ്റിയത്. പ്രശസ്തനായ ഒരു ബ്ലോഗ്ഗറുടെ പോസ്റ്റ്‌ ഉല്‍ഘാടനം ചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ഞാന്‍ ആദ്യം രേഖപ്പെടുത്തുന്നു :)

ചിരിച്ചു മടുത്തു. നര്‍മത്തില്‍ ചാലിച്ച മനുജി ടച്ച് ഉള്ള ഒരു കിടിലന്‍ പോസ്റ്റ്‌! മാഷിനും കുടുംബത്തിനും പിന്നെ ബൂലോകത്തിലെ എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകള്‍!

ജയരാജന്‍ said...

“അത്രയുള്ളൂ നിന്റെ പ്രശ്നം.. ഒരുകാര്യം ചെയ്യ്.. ചുണ്ടത്ത് ഒരു ബീഡിയും വച്ച്, കൈലിയും മടക്കിക്കുത്തി ദാ ആ വഴിയില്‍ പോയി നില്‍ക്ക്... എന്നിട്ട് കാണുന്നവരെയെല്ലാം തെറിവിളിച്ചോ... എന്താ...പോരെ...” ഹ ഹ ഹ മനുജീ :)
നവവത്സരാശംസകൾ!!!

എതിരന്‍ കതിരവന്‍ said...

എന്നും മത്തി വയ്ക്കുന്ന പുത്തൻപുരകൾ നിലനിൽക്കട്ടെ.....
ഇത്തരം കഥകൾ കിട്ടുമല്ലൊ.

തരളം....തരളം.....തരളം മനൂ.

anupama said...

Dear Manu,
A lovely morning from Trichur!
Hearty Congrats for the new humorous post!The matter,the fun,the informal atmosphere,the love,the arguments are common in a family.but by the end of the day,with the soft n sincere love the feminist comes back to the strong hands of her man,where she finds th safety n happiness.
helloji,the concluding para is very touching,giving a valuable message to the readers!
Please do write such lovely posts often as hardly one G.MANU exists in the safe zone always!:)
Mera Priya Dost,
Aapke hoton pe muskurahat yu bi bani rahe,
Yeh dua rabse hum roz karte hai......
2009 will be unforgettable with your entry to the No Entry;
Wishing You A wonderful n Creative New Year,
Sasneham,
Anupama

PONNUS said...

‘വിവാഹിതനായ യുവാവിനെ കാണ്മാനില്ല.കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍....’ - പാവം..അയാളുടെ വീട്ടിലും ഇന്നലെ മീന്‍‌കറി വച്ചുകാണും!

നന്നായിരുന്നു !!!!!!!
മനുജി & ഫാമിലിക്കും
പുതുവത്സരാശംസകള്‍ നേരുന്നു .

ചേച്ചിപ്പെണ്ണ്‍ said...

കലക്കന്‍ പോസ്റ്റ്‌ മനുവേ ....
ആശംസകള്‍

krishnakumar513 said...

ഉഗ്രന്‍..... അഭിനന്ദനങ്ങള്‍

Anonymous said...

വളരെ നല്ല പോസ്റ്റ്‌....! അടുത്ത വര്‍ഷവും ഇതു പോലെ നല്ല നല്ല പോസ്റ്റുകളുമായി മനുവേട്ടനെ പ്രതീക്ഷിക്കുന്നു...!

മജീദ് said...

Nice as Usual.

Happy New Year

Anonymous said...

മനു ചേട്ടനും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു....

pandavas... said...

മനുവേട്ടാ....

ഈ മീന്‍ കുടുംബജീവിതത്തില്‍ ഇത്രേം വല്ല്യ പ്രശനങളൊക്കെ ഉണ്ടാക്കുമെന്ന് ഞാന്‍ ഇപ്പോഴല്ലേ അറിയുന്നേ...

ആശംസകള്‍ കഥാ കുടുംബത്തിന്.

jayanEvoor said...

പോള പൊളപ്പന്‍ പോസ്റ്റ്‌ !

അച്ഛനും മോനും അസൂയപ്പെടുത്തി !

പുതു വത്സരാശംസകള്‍!

കുഞ്ഞൻ said...

മനുജീ..

കുടുംബവിശേഷത്തിലൂടെ ഒരു സാധാരണ കുടുംബത്തിൽ എന്നെ എത്തിച്ചുനിർത്തുമ്പോൾ..വഴക്കും ഒച്ചപ്പാടും സ്നേഹവും പരിഭവങ്ങളും നിറഞ്ഞ പ്രവാസ ജീവിതത്തിനുമുമ്പുള്ള എന്റെ വീട്ടിലെ ജീവിതമാണ് മുന്നിൽ തെളിയുന്നത്. പുതുവത്സരാശംസയിലെ സന്ദേശം വളരെ നന്നായി മനുമാഷെ..

മനുഭായിക്കും കുടുംബത്തിനും പുതുവത്സര ആശംസകൾ..!

ആ താരാട്ട് പാട്ട് ഞാൻ മൂന്നിലൊ നാലിലൊ കാണാപ്പാഠം പഠിച്ചിരുന്നതാണ്. വീണ്ടും ആ വരികൾ വായിച്ചപ്പോൾ...നന്ദി മാഷെ..

Kishore said...

hmm pazhaya oru reethiyilott ethiyilla ennoru thonnal..
thonnalaayirikkam alle..
enthyalaum happy new year and
have a blast

സുമേഷ് | Sumesh Menon said...

“കൂടുതല്‍ വിവരണം വേണ്ടാ..ദേ. ‘മത്തിയാരുന്നോ‘ എന്ന് ഇനി ചോദിച്ചാല്‍.....”

“ഡോള്‍ഫിന്‍ കറിയാരുന്നമ്മേ എന്ന് കാച്ച്.. അപ്പോ പ്രശ്നം തീര്‍ന്നില്ലേ... “

ഏസ് യുഷ്വല്‍ കലക്കന്‍ പോസ്റ്റ്‌..
മനുവേട്ടനും കുടുംബത്തിനും പുതുവത്സരാശംസകള്‍ നേരുന്നു...:)

പാവത്താൻ said...

ഹൃദ്യം. നവവത്സരാശംസകള്‍.

രഞ്ജിത് വിശ്വം I ranji said...

മനുവിനും കുടുംബത്തിനും ഐശ്വര്യപൂര്ണ്ണമായ പുതുവര്ഷം ആശംസിക്കുന്നു.
പോസ്റ്റ് ഗംഭീരമായെന്നു പറയേണ്ടതില്ലല്ലോ.

ചെലക്കാണ്ട് പോടാ said...

“പത്തുതലമുറയ്ക്കുള്ള വളിപ്പ് നിങ്ങളുതന്നെ കാണിച്ചുകൂട്ടുന്നുണ്ടല്ലോ.ഇനി മോളെക്കൂടി ആ വഴിക്ക് നടത്താന്‍...ഹും.....!!! “

“മൂട് പോയിട്ടിപ്പോ ഉലക്കപോലും ഇപ്പൊ എങ്ങും കാണാനില്ല.. പകരം മിക്സിയുടെ സ്വിച്ച് എന്നു പറ.. കാലത്തിനൊത്ത് പഴഞ്ചൊല്ലും മാറേണ്ടേ.. “ അത് കൊള്ളാലോ, ഭാവിയില്‍ പ്രയോഗിക്കാം....


“പോരാത്തതിനു രണ്ടും കൂടി വൈകിട്ട് ചൂണ്ടയുമായി ഒരു പോക്കാ..“ അമ്മ ഗൃഹാതുരയാവുന്നു “ പത്തിരുപത് മീനുമായിട്ടാ തിരിച്ചു വരുന്നെ.. ഓ..മീനിന്റെ കാര്യം ഓര്‍ത്തപ്പൊഴാ, പുത്തന്‍‌പറമ്പില്‍ ഇന്നലെ എന്താരുന്നു മീന്‍.........മത്തിയാരിക്കും അല്ലിയോ”

!!!!!!!!!!!!!

യെങ്ങനെ ഈ മോന്‍റെ അല്ലേ അമ്മ...:D


ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിപ്പിക്കാത്ത മനുവേട്ടന്‍റെ ഒരു പോസ്റ്റ്. പുതുവത്സരാശംസകള്‍

സന്തോഷ്‌ കോറോത്ത് said...

eee manushyanekkondu thottu!!!!

kidil :)

രാജന്‍ വെങ്ങര said...

വളരെ വളരെ നാളുകള്‍ക്കു ശേഷം ഒരു നല്ല,വളരെ നല്ല പോസ്റ്റ് വായിച്ചു.
ഒരിടത്തും അല്‍പ്പ്ം പോലും ബോറടിക്കാതെ,വായനയെ മുഴുനീളം രസിപ്പിച്ചുകൊണ്ട്നന്നായിഅവതരിപ്പിച്ഛിര്‍ക്കുന്നു.ഒരു നല്ല കുടുംബ സിനിമ കണ്ട പ്രതീതി ഉണ്ടായി വായനാന്ത്യം എന്നു പറഞ്ഞാല്‍ ഞാനിതു എത്രമാത്രം അസ്വദിച്ചു എന്നൂഹിക്കാലോ..ചില ഡയലോഗുകള്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള വകതന്നിട്ടുണ്ട്..എല്ലാ ഭാവുകങ്ങളും അതോടൊപ്പ, മനുവിനും കുടുംബത്തിനു നവവത്സരാശംസകളോടെ സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.

nishi said...

sooper.....chirichu chirichu mannu sorry... karpettu kappi

Typist | എഴുത്തുകാരി said...

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.

സജി said...

എടീ ഭാര്യേ.. കാറും കാശും ബംഗ്ലാവും പിന്നെ കെഴങ്ങനായ ഒരു കെട്ടിയോനുമുള്ള ഏതു പെണ്ണിനും ഒരു ഫെമിനിസ്റ്റ് ആവാന്‍ തോന്നും

.......

ചിരിച്ച് എനിക്കെന്തെങ്കിലും പറ്റിയാല്‍ ഞാന്‍ കേസുകൊടുക്കും.പറഞ്ഞേക്കാം..

:: VM :: said...

മനു- സൂപ്പര്ബ്! കണിയാന്റെ വിറ്റുകളാണു കലക്കിയത്- ഈയിടെ വായിച്ചതില് എനിക്ക് ഏറ്റവും രസിച്ച പോസ്റ്റ്!
സ്നേഹവും, നര്മ്മവും, ജീവിതനൊമ്പരങ്ങളും എല്ലാം ചേര്ന്ന ഒരു രസിക പോസ്റ്റ്- ഐശ്വര്യപൂര്ണ്ണമായ പുതുവത്സരം ആശംസിക്കുന്നു.

ലംബൻ said...

"ന്യു ഇയര്‍ ആയിട്ടു നിങ്ങള്‍ എനിക്കെന്തെകിലും വാങ്ങി താന്നോ, മനുഷ്യാ?"
"എടീ അതു പിന്നെ സാംബത്തിക മാന്ദ്യം ദുബായിയെ മൊത്തത്തില്‍ ബാധിച്ചില്ലേ?"
"എന്നെ അങ്ങു വീട്ടില്‍ പറഞ്ഞു വിട്ടെരെ."
"ന്യു ഇയര്‍ ഗിഫ്റ്റ് ആയിട്ടു റ്റിക്കെറ്റ് എടുത്തു തരട്ടെ?" :)

പുതുവത്സരാശംസകള്‍..!

കുട്ടിച്ചാത്തന്‍ said...

പുതുവത്സരാശംസകള്‍
ചാത്തനേറ്:ഇത്തവണ സെന്റി മിക്സാക്കാഞ്ഞത് ഭാഗ്യം ....

രാജീവ്‌ .എ . കുറുപ്പ് said...

“പോരാത്തതിനു രണ്ടും കൂടി വൈകിട്ട് ചൂണ്ടയുമായി ഒരു പോക്കാ..“ അമ്മ ഗൃഹാതുരയാവുന്നു “ പത്തിരുപത് മീനുമായിട്ടാ തിരിച്ചു വരുന്നെ.. ഓ..മീനിന്റെ കാര്യം ഓര്‍ത്തപ്പൊഴാ, പുത്തന്‍‌പറമ്പില്‍ ഇന്നലെ എന്താരുന്നു മീന്‍.........മത്തിയാരിക്കും അല്ലിയോ”

മനുവേട്ടാ മത്തി ഇത്രമാത്രം പ്രശ്നക്കാരന്‍ ആണെന്ന് ഓര്‍ത്തില്ല, നല്ല ഒരു പോസ്റ്റ്‌ നര്‍മത്തില്‍ ചലിച്ചു ഞങ്ങള്‍ക്ക് പുതുവര്‍ഷ സമ്മാനമായി തന്നതിന് നൂറു നൂറു നന്ദി,
താങ്കള്‍ക്കും കുടുംബത്തിനും നന്മയുടെ പുതുവത്സര ആശംസകള്‍

സ്നേഹത്തോടെ, രാജീവ്‌ കുറുപ്പ്

അഗ്രജന്‍ said...

“ഭീകരം” ഞാന്‍ ചുണ്ടു കോട്ടി “അല്ല..ഒരു സംശയം. ഈ ഏലസു കെട്ടാതെ മന്ത്രം മാത്രം ചൊല്ലിയാല്‍ പെണ്ണ് കൂടെ വരുമോ..”

“സംശയമെന്ത്. വരും..വരും..പക്ഷേ കൂടെ അവടെ അപ്പനും ആങ്ങളമാരും കാണുമെന്നു മാത്രം....”

ജിമനോ... ഇതടിപൊളിയായി മച്ചൂ...
ഇനിയും ഇതേപോലെ അടിപൊളി കുടുംബവിശേഷങ്ങളുമായി മുന്നോട്ട് പോകൂ... ആശംസകൾ...

ദീപ്സ് said...

നമിച്ചു...ഇതു പോലൊരെണ്ണം വായിച്ചിട്ട് കാലമെത്രായി

Xavvvvv said...

നന്നായിട്ടുണ്ട്
ഏല്ലാവർക്കും എന്റെ പുതുവത്സരാശംസ്സകൾ
അഛായൻ

ഉണ്ണി.......... said...

manujeee
allenkil oravashyathineduthaal ii key man work cheyyillaa.
New year post kond njangalokke happy aayi...
manujeede kaaryam aalochikkimpozhanu veetteennum purathakkiyal ini full time kozhikode aavumlee....
മനുജി & ഫാമിലിക്കും
പുതുവത്സരാശംസകള്‍ നേരുന്നു

copy aanu vere vazhi illathondannutoo

appo sharii

പകല്‍കിനാവന്‍ | daYdreaMer said...

കലക്കി മനൂജി..
നവവത്സരാശംസകള്‍.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ആദ്യമേ പറയുന്നൂ ഒരു ഗംഭീരന്‍ 2010......വീട്ടില്‍ എല്ലാവര്‍ക്കും.

പിന്നെ മനൂജി ടേ വരികള്‍ക്കു കമന്റിടാനുള്ള അറിവില്ല എനിക്ക് എന്നാലും പറയട്ടെ വയനയിലുടനീളം ചിരിച്ചെങ്കിലും വായിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ കരയുകയായിരുന്നു.മനസ്സു നിറയെ സ്നേഹം സൂക്ഷിക്കുകയും പരിഭവങ്ങളിലൂടെ മാത്രം സ്നേഹം കാണിക്കുകയും ചെയ്യുന്ന നമ്മുക്കു ചുറ്റിലും ഉള്ള പ്രിയപ്പെട്ടവരെയെല്ലാം
ഈ പുതു വത്സരത്തില്‍ ഓര്‍മ്മിപ്പിച്ചല്ലോ.

അവതരണം ഓരോ വരികളിലും ഉഗ്രന്‍

എല്ലാ നന്മകളും ആശംസകളും .....

RoL said...

Had a great time reading your blog. Keep up the good work :)

ജോബി said...

പ്രിയപ്പെട്ട മനു
സത്യന്‍ അന്തിക്കാടിന്റെ പഴയകാല സിനിമകളുടെ സുഗന്ധം ഇപ്പോഴില്ലല്ലോ എന്ന് ഓര്‍ത്ത് വിഷമിച്ച് ഇരുന്നപ്പൊഴാണ്, കൈരളി ടി.വിയില്‍ ‘അക്കരക്കാഴ്ചകള്‍’ വന്നത്. അമേരീക്കയിലെ മിടുക്കരായ പിള്ളാര്‍ പരിമിതികള്‍ക്കുള്ള്ല് നിന്നുകൊണ്ട് മനോഹരമായി കുടുംബമുഹൂര്‍ത്തങ്ങളെ കാണിച്ചപ്പോ ഉണ്ടായ അതേ സന്തോഷമാണ് താങ്കളുടെ ഈ പോസ്റ്റ് വായിച്ചപ്പോ ഉണ്ടായത്.
ഒരു സിനിമപോലെ ആസ്വദിച്ചു..
ഒരുപാട് നന്ദി.. ആശംസയും

ജോബി

Anonymous said...

മനു

കുടുംബവിശേഷങ്ങള്‍ ശരിക്കും എന്നെ വീട്ടിലേക്ക് കൊണ്ട് പോയി.

സന്തോഷം നിറഞ്ഞ, നന്മ നിറഞ്ഞ, ഐശ്വര്യം നിറഞ്ഞ , നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയുന്ന, നല്ലത് മാത്രം കാണാന്‍ കഴിയുന്ന ഒരു പുതു വര്‍ഷം ആശംസിക്കുന്നു.

സണ്ണിക്കുട്ടന്‍

ഭൂതത്താന്‍ said...

“അത് പണ്ട് ഈ ടി.വിയും വി.സി.ഡിയും ഒന്നും ഇല്ലാതിരുന്ന കാലത്ത് സ്ത്രീകള്‍ക്ക് റിലാക്സ് ചെയ്യാന്‍ എന്തെങ്കിലും ഒരു എന്റര്‍‌ട്രൈയിനര്‍ വേണ്ടേ.. അപ്പോ ചുമ്മാ പാരപണിഞ്ഞോ എന്ന് പറഞ്ഞു ഉടയതമ്പുരാന്‍ ഈ വിദ്യ കൊടുത്തു... നീ എന്തൊക്കെ പറഞ്ഞാലും ഞാന്‍ പരദൂഷണത്തെ ഫുള്‍ സപ്പോര്‍ട്ട് ചെയ്യും..ഹോ..ഈ ഒരു സംഗതി ഇല്ലാരുന്നേല്‍ പെണ്ണുങ്ങള്‍ക്ക് വട്ടുപിടിക്കത്തില്ലായിരുന്നോ..”

ഈ കണ്ടുപിടുത്തം അങ്ങ് ബോധിച്ചു ട്ടോ .....

രസകരം ....പിന്നെ പുതുവത്സര ഭൂതശംസകള്‍

siva // ശിവ said...

ഏറെ നാളുകള്‍ക്കു ശേഷം ഒരു മനു പോസ്റ്റ്. നര്‍മ്മം അന്നും ഇന്നും എന്നും മനുവിന്റെ കയ്യില്‍ സുരക്ഷിതം.

നവവത്സര ആശംസകള്‍

സസ്നേഹം
ശിവ

ഷൈജൻ കാക്കര said...

"എന്തേ.... നീ മാത്രമല്ല.. ഈ കേരളത്തിലെ എല്ലാ പെണ്ണുങ്ങളും കല്യാണശേഷം നല്ല ഒന്നാംതരം ഫെമിനിസ്റ്റുകളാണ്"

ആയിരിക്കും!

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

Happy New year Manuji..

ഹരിയണ്ണന്‍@Hariyannan said...

:)

puthuvalsaraasamsakal!

ഹാരിസ് said...

enjoyed it..!

ഉപാസന || Upasana said...

:-)

മാണിക്യം said...

വോളിബാള്‍ കളിയാണ് ഓര്‍മ്മവരുന്നത് ശരിക്ക് ബാള്‍ ലിഫ്റ്റ് ചെയ്തു കൊടുത്താലേ സ്മാഷ് ചെയ്യാനാവൂ, അവിടെ ആണു പാര്‍ട്ട്‌ണറുടെ മിടുക്ക്, മനുവിന്റെ കഥയും അടിച്ച് സ്മാഷ് ചെയ്യാന്‍ പറ്റുന്നത് ലക്ഷ്മിയുടെ ഭാഗത്ത് നിന്നുള്ള ഉശിരന്‍ ലിഫ്റ്റ് ആണെന്ന് പറയാതെ തരമില്ല.
ഇതിന് മറ്റൊരുവശമുണ്ട്,മനു പറയാഞ്ഞത് അതോ പറയാന്‍ നേരമ്മില്ലാഞ്ഞോ.ഇങ്ങനെ പകലുമുഴുവന്‍ ഉടക്ക് ലൈനില്‍ പോയിട്ട് ഉറങ്ങും മുന്നെ ആ കണക്ക് തീര്‍ക്കണം. ഒരിക്കലും പിണങ്ങി ഉറങ്ങരുത്,പിറ്റേന്ന് പുലര്‍ച്ചേ ഉണരുമ്പോള്‍ കറുത്ത മുഖഭാവത്തിന്റെ ലാഞ്ചന പോലും കാണരുത്.എന്നാലല്ലെ പിന്നെയും പുതുമയുള്ള മറ്റൊരു വക്കാണവുമായി ദിവസം തുടങ്ങാനാവൂ.

****************************
‘മത്തി മുതുകുകുത്തി പൊള്ളിക്കുക’
എന്ന് ഒരു വിഭവം ഉണ്ട്.
ഹെന്റമ്മോ എന്താ സ്വാദെന്നറിയമോ?
മത്തിയുടെ കുടല്‍ കളഞ്ഞ് കഴുകി എടുക്കുക അതില്‍ കാന്താരി മുളക്, കുരുമുളക് മഞ്ഞള്‍ ഉപ്പ് ഇഞ്ചി വെളുത്തുള്ളി ചുവന്നുള്ളി ഇവ നന്നായി അരച്ച് പുരട്ടുക, ഈ അരപ്പ് മീനിന്റെ വയറിനുള്ളിലും നിറക്കും എന്നിട്ട് കറിവേപ്പിലയും ഇട്ട് വാഴയിലയില്‍ പൊതിഞ്ഞ് കെട്ടി ചുവടുകട്ടിയുള്ള പാത്രത്തില്‍ ചെറുതീയില്‍ തിരിച്ചും മറിച്ചും ഇട്ട് ഇലമൊരിയും വരെ മൂപ്പിക്കുക.ഇലതുറന്ന് മത്തി എടുക്കുക ബാക്കി പറയണ്ടല്ലോ.

2010നെ പ്രതീക്ഷയോടെ വരവേല്‍ക്കാം.
പുതുവല്‍സരാശംസകള്‍

അനില്‍@ബ്ലോഗ് // anil said...

ശരിക്കും ആസ്വദിച്ചു.
ആശംസകള്‍, മനു.

പ്രശാന്ത്‌ ചിറക്കര said...

നന്നായി.ആശംസകള്‍!

kichu / കിച്ചു said...
This comment has been removed by the author.
kichu / കിച്ചു said...

മനൂ‍ൂ‍ൂ‍ൂ‍ൂ

ആ അമ്മയുടെ ചൂടുകാപ്പിയുടെ മണം ഇവിടെ വരെ എത്തീട്ടൊ.
നല്ലൊരു വായനാനുഭവം.
സ്നേഹവും, വഴക്കും, പരിഭവവും,സ്ങ്കടവും, കരച്ചിലും എല്ലാം കൂടിയല്ലെ ജീവിതമാകൂ..അല്ലാതെന്തു രസം

പുതുവത്സരം എല്ലാ നന്മകളും നിറഞ്ഞതാകട്ടെ

കുരാക്കാരന്‍ ..! said...

എന്‍റെ പൊന്നണ്ണാ... സമ്മതിച്ചു....നല്ല രസ്യന്‍ സംഭവം... ചിരിച്ചും ചിന്തിച്ചും ഒഴുകിയൊഴുകി സംഭവത്തിന്റെ അവസാനം വരെയെത്തി.
പുതുവത്സരാശംസകള്‍

Anonymous said...

ഇത്ര രസകരമായി സം സാരിക്കുന്ന ഒരു കുടും ബത്തെ ഇത് വരെ കണ്ടിട്ടില്ല. അല്ലാ എപ്പഴും ഇങ്ങനോണോ?

വാഴക്കോടന്‍ ‍// vazhakodan said...

നല്ലൊരു കുടുംബവിശേഷം!

ഐശ്വര്യത്തിന്റേയും സന്തോഷത്തിന്റേയും ഒരു പുതുവര്‍ഷം ഞങ്ങള്‍ കുടുംബസമേതം നേരുന്നു!

Shaf said...

ആശംസകള്‍

വിനുവേട്ടന്‍ said...

താങ്കള്‍ക്കും കുടുംബത്തിനും ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.

Jayasree Lakshmy Kumar said...

"അവള്‍ ഓടിയെടുത്തുകൊണ്ട് വന്ന ഡെറ്റോള്‍ , മുറിവിലേക്ക് സുഖമുള്ള നൊമ്പരമായി പടര്‍ന്നിറങ്ങി.. തുണിത്തുമ്പില്‍, കുഞ്ഞിനെപ്പോലെ പെരുവിരല്‍ ഉറക്കുപാട്ടിനു കാതോര്‍ത്തു

“ഇപ്പൊഴാ നീ ശരിക്കും ഒരു ഫെമിനിസ്റ്റ് ആയത്..."

ആ ഫെമിനിസത്തിനു സലാം സലാം...:)

കൊള്ളാം. ഇഷ്ടപ്പെട്ടു പോസ്റ്റ്

എല്ലാ ഫെമിനിസ്റ്റുകൾക്കും അവരുടെ “പാവം” കെട്ട്യോന്മാർക്കും മത്തിക്കറിയേയും അമ്മയുടെ, ആവി പറക്കുന്ന കട്ടൻ‌കാപ്പിയേയും സാക്ഷിയാക്കി “ഹാപ്പി ന്യൂ ഇയർ”

Muralee Mukundan , ബിലാത്തിപട്ടണം said...

കല്ല്യാണിക്കുന്നതിനുമുമ്പ് പാലക്കാടൻ വൈക്കോലിനാണ് ഏറ്റവും ചൊറിച്ചിൽ എന്നാണ് കരുതിയിരുന്നത്..! കല്ല്ല്യാണശേഷം അതിലും ചൊറിച്ചിലുണ്ടെന്നുള്ള വസ്തുക്കൾ ഉണ്ടെന്നുമനസ്സിലാക്കി !!
ഞങ്ങടെ പൂരം വെടിക്കെട്ടാണ് ഏറ്റവും കമ്പം എന്നുകരുതിയത് തെറ്റി...അതിലും കമ്പമായിരുന്നു ഈ കുടുംബവിശേഷം വായിക്കുവാൻ..!!!
ഇതിലും നന്നായിട്ടെങ്ങിനെയെഴുതാൻ ആർക്കുപറ്റും?

“ഇതോടൊപ്പം നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍"

കണ്ണനുണ്ണി said...

പുത്തന്‍‌പറമ്പില്‍ ഇന്നലെ എന്താരുന്നു മീന്‍.........മത്തിയാരിക്കും അല്ലിയോ

നല്ലൊരു സന്ദേശത്തോടെ ഈ വര്‍ഷത്തേയ്ക്ക് ബ്ലോഗ്‌ അടച്ചു അല്ലെ..
മനു മാഷെ...ഹൃദയസ്പര്‍ശിയായ പോസ്റ്റ്‌.

ലേഖാവിജയ് said...

മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം.. എന്നല്ലെ?

ലക്ഷ്മിയെ കല്യാണം കഴിച്ചതില്‍ പിന്നെ മനു ഇങ്ങനെയാ :).സീരിയസ് കവിതകളെഴുതിയിരുന്ന ചെക്കന്‍ ഇപ്പോള്‍ ആകെ നര്‍മ്മത്തില്‍ മുങ്ങി...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍ !

ജിജ സുബ്രഹ്മണ്യൻ said...

കുടുംബവിശേഷം കലക്കി മനു ജീ.നവവത്സര സമ്മാനമായി തന്നെ തോന്നി ഈ പോസ്റ്റ്.

kichu... said...

സത്യം പറയാമല്ലോ മനുജിയുടെ പോസ്റ്റ് വായിക്കുമ്പോളാ
സ്നേഹിക്കാനും ശ്വാസിക്കാനും
വഴക്കു കൂടാനും എല്ലാം എനിക്കും ഒരു പെണ്ണ് വേണം എന്ന് തോന്നുന്നത്...............

Pramod said...

Super!!! Have an enjoyable year ahead Manu, and for your family!!

-Pramod

kichu... said...

Wishing a happy & prosperous new year....

മത്താപ്പ് said...

നീളം കൂടുതലുള്ള ഒരു ഫീൽ പോലും ഇല്ല
നല്ല രസം....

Areekkodan | അരീക്കോടന്‍ said...

പുതുവര്‍ഷം സമാഗതമാകുന്നതു വരെ വായിക്കാനുള്ള അത്രേം നീളം.പക്ഷേ വളരെ രസകരം.പുതുവത്സരാശംസകള്‍....

ശ്രീവല്ലഭന്‍. said...

പുതുവത്സരാശംസകള്‍!
‘കുടുംബവിശേഷം’ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു :-)

Deepa said...

mauchetta..wish you a very happy new year...deepa

Unknown said...

Maashe,

"kutumbavisesham" kalakki.
ee puthuvalsara sammaanathinu ente hridayam niranja nandi...

sree

nandakumar said...

കൌണ്ടറുകളുടെ അയ്യരു കളിയണല്ലോ ആശാനേ :)
പതിവു പോലെ സുന്ദരം.!!

Junaiths said...

ടെന്‍ഷന്‍ വരുമ്പോള്‍ ഒരു ബീഡി വലിക്കാനുള്ള സ്വാതന്ത്ര്യം... മുണ്ടൊന്നു മടക്കിക്കുത്താന്‍..... എല്ലാം പോട്ടെ, പിരിമുറുക്കം ഒന്നയക്കാന്‍ രണ്ടു തെറിപറയാനുള്ള സ്വാതന്ത്യമെങ്കിലും.. ഒന്നോര്‍ത്ത് നോക്ക്.. അടുപ്പില്‍ കരിഞ്ഞു എരിഞ്ഞ് തീരുവാ ഞങ്ങള്‍... “ ഇവളാര് ശോഭാഡേയോ.

MAashe HAPPY 2010....HI hi

Unknown said...

എന്റെ പുതുവത്സരാശംസകള്‍

ശ്രീ said...

നല്ലൊരു പുതുവര്‍ഷം ആശംസിയ്ക്കുന്നു, മനുവേട്ടാ...

വശംവദൻ said...

കുടുംബവിശേഷങ്ങൾ അതിമനോഹരം.

പുതുവത്സരാശംസകൾ

MANEESH said...

എന്റമ്മോ 2010 എന്ന്റെ വിവാഹവും നടക്കും അവിടെയും മത്തി ആയിരിക്കുമോ എന്നും അറിയല്ല എന്തായാലും ഒരുപാടു ഇഷ്ടപ്പെട്ടു മനുവേട്ടാ...... പുതുവത്സരാസംസകള്‍ മനുവേട്ടനും കുടുംബത്തിനും ..... മനീഷ്

സുല്‍ |Sul said...

മനൂ... കിടിത്സ്... ഏസ് യൂഷ്വല്‍ :)

കൊച്ചു കൊച്ചു സന്തോഷങ്ങളും കൊച്ചു കൊച്ചു ദു:ഖങ്ങളും കുത്തിനിറച്ച ഒരു 2010 ആശംസിക്കുന്നു.... അച്ചനും മോള്‍ക്കും അമ്മക്കും അച്ചമ്മക്കും അച്ചച്ചനും...

-സുല്‍

വിജിത... said...

തീവ്രവാദികള്‍ ഈ പോസ്റ്റ് കാണട്ടേ...

Unknown said...

Hello Manu

I am a new one here. I mean a new one as reader. I came to you through Kodakara puranam, Pazhampuranams, Bharanaganam etc...I like your posts very much. Very humerous. Great.

Baby

നന്ദന said...

പുതുവര്‍ഷ ആശംസകള്‍

..:: അച്ചായന്‍ ::.. said...

എന്റെ പോന്നോ ഇങ്ങേരെക്കെ ഇത് ഇങ്ങനെ എഴുതി പറ്റിക്കാന്‍ പട്ടു ... അന്ന്യായം തന്നെ .. മനു മാഷെ തകര്‍ത്തു കേട്ടോ (ഉവ്വ അത് പിന്നെ ഞാന്‍ പറഞ്ഞിട്ട് വേണ്ടേ :D ) ഹിഹിഹി ... എടുത്തു എഴുതാന്‍ ആണേ പോസ്റ്റ്‌ മൊത്തം എടുത്തു എഴുതാം ഒരു രക്ഷയും ഇല്ല എന്തായാലും ചക്കിക്കൊത്ത ചങ്കരന്‍ ഹിഹിഹി ... മാഷെപുതുവത്സരാശംസകള്‍

റോസാപ്പൂക്കള്‍ said...

പുതുവത്സരാശംസകള്‍....
ഈ നല്ല പോസ്റ്റിനു നന്ദി..

krish | കൃഷ് said...

“പത്തുതലമുറയ്ക്കുള്ള വളിപ്പ് നിങ്ങളുതന്നെ കാണിച്ചുകൂട്ടുന്നുണ്ടല്ലോ.ഇനി മോളെക്കൂടി ആ വഴിക്ക് നടത്താന്‍...ഹും.....!!! “
ഭാര്യ പറഞ്ഞെന്നു കരുതി വളിപ്പ് ഏതായാലും നിര്ത്തെന്ട.

വെറുമൊരു മത്തിക്കും കുടുംബകലഹമുണ്ടാക്കാന്‍ പറ്റുമെന്ന്‍ മനസ്സിലായി.

വായിച്ച് മൊത്തം ചിരിച്ച് വശായി. തകര്‍ത്തു മച്ചൂ..

പുതുവല്സരാസംസകള്‍ ഒരിക്കല്‍ക്കൂടി.

Unknown said...

“പത്തുതലമുറയ്ക്കുള്ള വളിപ്പ് നിങ്ങളുതന്നെ കാണിച്ചുകൂട്ടുന്നുണ്ടല്ലോ!!! “

u said it checheee....... :)

മാനസ said...

നന്നായിരുന്നുട്ടോ.....
:) :) :)

പുതുവത്സരാശംസകള്‍

കൂട്ടുകാരൻ said...

മനു ചേട്ടാ, ഞാന്‍ ഇവിടെ എത്താന്‍ ഇത്രേം താമസിക്കാന്‍ പാടില്ലായിരുന്നു...ഇനി ഞാന്‍ ഇവിടൊക്കെ തന്നെ കാണും..എന്നാ പ്രയോഗം ആണ് ചേട്ടാ,..അരവിന്ദന്‍ ചേട്ടന്റെം വിശാല്ജിയുടെം കുറുമാന്റെയും ഒക്കെ ഗണത്തില്‍ ഉള്ള ഒരെണ്ണം ഇവിടെ ഇതുവരെ ഞാന്‍ കാണാതെ കിടന്നു എന്ന് പറഞ്ഞിട്ട് വിശ്വസിക്കാന്‍ തോന്നണില്ല.

Bijith :|: ബിജിത്‌ said...

Happy New Year...

You ended 2009 with a smile. HOpe to see more in this new year. May 2010 be yours...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മനൂജി,

പ്രതീക്ഷകളുടെ പുതുവത്സരത്തില്‍ കുടുംബ വിശേഷങ്ങള്‍ സമാധാനപരമായി പര്യവസാനിച്ചു അല്ലേ?മനൊഹരമായ ഒരു ശ്രീനിവാസന്‍ ചിത്രം പോലെ !

ആശംസകള്‍....പുതുവത്സരത്തില്‍ കൂടുതല്‍ സര്‍ഗ സൃഷ്ടികള്‍ പ്രതീക്ഷിക്കട്ടെ !

Manoraj said...

മനുജി : താങ്കളെ എന്ത്‌ സംബോധന ചെയും എന്നൊരു പിടിയില്ലാതിരിക്കുവായിരുന്നു.. കമന്റിൽ കണ്ട മനുജി കൊള്ളാം.. അതു ഞാനും കടം കൊള്ളൂന്നു.. പിന്നെ, പോസ്റ്റ്‌ കലക്കൻ, ഗംഭീരം എന്നൊന്നും പറഞ്ഞാൽ പോര.. ചുമ്മ ഹ്യൂമർ എന്നതിനേക്കാൾ ഒത്തിരി സത്യങ്ങൾ നർമ്മത്തിൽ ചാലിച്ചെഴുതിയിരിക്കുന്നു.. കുടുംബം..അതൊരു പാരാവാരം തന്നെ... 2010 ൽ പേടിപ്പിക്കല്ലേ മനുജി... ഹ..ഹ..

ധനേഷ് said...

ഹാപ്പീന്യൂഇയര്‍ മനുചേട്ടാ..

പോസ്റ്റ് പതിവ് പോലെ തകര്‍പ്പന്‍...

തിരുവല്ലഭൻ said...

long time no see

അരുണ്‍ കരിമുട്ടം said...

മനു ചേട്ടാ,
വായിച്ചതില്‍ ഏറെ ഇഷ്ടമായ പോസ്റ്റ്..

"ഇല്ല.. ഉപമപറയുമ്പോ നമ്മളെന്തിനാ കുഞ്ഞേ കുറയ്ക്കുന്നേ...”

ഈ വരി എനിക്ക് ഒരു പാട് ഇഷ്ടായി, ഇങ്ങനെ ഒരു കക്ഷിയെ എനിക്കറിയാം,അദ്ദേഹത്തെ ഓര്‍ത്ത് പോയി.

സത്യന്‍ അന്തിക്കാടിനെ പോലെ അവസാനം ഒരു സന്ദേശവും, അതും തീവ്രവാദിക്ക്..
???
:)

അക്കേട്ടന്‍ said...

A Great Attempt... It includes every thing. such a nice presentation

Unknown said...

നന്നായിരിക്കുന്നു

പിരിക്കുട്ടി said...

"nannaayirikkunnu"

special happy 2010 to bhaimichechi& kids

suma rajeev said...

superbbb..I couldn't stop laughing...feminist aayalum penninu sneham mathrame ulloo...

Anonymous said...

FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070

This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!


Please tell your friends to join & forward it your close friends.

നൂലുപൊട്ടിയ പട്ടങ്ങള്‍ said...

പുത്തന്‍പറമ്പ് എന്ന ഭാര്യവീട്ടില്‍ ഉന്നതജാതിയില്‍ ഉള്ള മീനൊന്നും കറിവക്കില്ല, ‘ഒണ്‍‌ലി മത്തി‘ എന്ന കത്തിപ്രയോഗം പ്രിയമാതാവ് എല്ലാ ഊണിനുമുമ്പും കാച്ചുന്നു എന്നതാണ് പുതിയ കമ്പ്ലെയിന്റ്. ഈശ്വരാ ഈ സ്ത്രീജനങ്ങളെ സൃഷ്ടിച്ച നേരത്ത് അങ്ങയ്ക്ക് വല്ല മീന്‍‌പിടിക്കാനും പോയാല്‍ പോരാരുന്നോ.. മാഷെ കലക്കി. എങ്കിലും ഈ ഓതറയിലെ പേരപ്പന്‍ ഏതാണു

ബ്ലോഗന്മാരുടെ ലോകം said...

കൊള്ളാം മാഷെ, കലക്കി. എങ്കിലും ആ ഓതറ പേരപ്പന്‍ ???

ഹരി.... said...

വളരെ വൈകി ഒരു കോന്നിക്കാരന്റെ കമന്റ്‌.....
അടിപൊളി...............

Anil,Saudi said...

Manu..valare vaikiyaanu ee blog kandathu...kandillayirunnenkil oru valiya nashtam thanne aakumayirunnu ennathanu sathyam...ottu mikka postsum nannayittundu...kooduthal srishtikal expect cheyyunnu...anil

arunraj said...

manuG..greatG

Unknown said...

നന്നായിടുണ്ട്

JaiRaj T.G.: The CarTOON MaChiNe... said...

maashee...
yenthorezhuthaanithu....

bheekaram-manoharam...!

sasnehmm...

jai....

Anonymous said...

LIFE IS BEAUTIFUL..........

Anonymous said...

LIFE IS BEAUTIFUL.......

മുല്ലപ്പൂ said...
This comment has been removed by the author.
മുല്ലപ്പൂ said...

Manu,

bhaimi ye innu orkut il kandu.
appol ivide vannu nokki . ithum koodi vaayichappol chithram poornam. :)

As always thakarppan post.

"“ഈ യന്ത്രമനുഷ്യനേം കൊണ്ടെങ്ങോട്ടാ.....” :D

Wish u and family a wonderful year ahead.

KS Binu said...

ഗ്രേറ്റ്...!! എനിക്കെന്തോണം പ്രിയേ ആണ് ആദ്യമായി വായിക്കുന്നത്... അന്നേ ഞാന്‍ ഫ്ലാറ്റ്.. ആദ്യമായാണ് ബ്രിജ്ജ് വിഹാരത്തില്‍... എന്ത് പറയാനാണ്... വായനക്കാരന്റെ നൊസ്റ്റാള്‍ജിയ മുതലെടുക്കുകയാണല്ലേ.. കള്ളന്‍..!!

ഹംസ said...

ഇവിടെ എത്തിപ്പെടാന്‍ ഒരുപാട് താമസിച്ചതില്‍ സങ്കടമുണ്ട്. ആദ്യം പോസ്റ്റിന്‍റെ നീളം ഒന്നു നോക്കി എന്നിട്ട് ചെയ്തു തീര്‍ക്കാനുണ്ടായിരുന്ന ചെറിയ കാര്യങ്ങളിലേക്ക് തിരിച്ച് പോയി വീണ്ടും വന്ന് മുഴുവന്‍ വായിച്ചു തീര്‍ത്തു. നല്ല ഒരു വായനാ അനുഭവം . മത്തി വിഷയം വഴിമാറി വിടാന്‍ നോക്കിയിട്ടും അതവിടെ തന്നെ തിരിച്ചെത്തിയ കാര്യം ഓര്‍ത്തപ്പോള്‍ പരിസരം മറന്നു ഒന്ന് പൊട്ടിച്ചിരിച്ചു.

പട്ടേപ്പാടം റാംജി said...

മനുജി,
നര്‍മ്മം ചാലിച്ച് കൊച്ചു കൊച്ചു വലിയ കാര്യങ്ങള്‍ സരസമായി അവതരിപ്പിച്ച ശൈലി ഏറെ ഭംഗിയായിരിക്കുന്നു.

“എടീ ഭാര്യേ.. കാറും കാശും ബംഗ്ലാവും പിന്നെ കെഴങ്ങനായ ഒരു കെട്ടിയോനുമുള്ള ഏതു പെണ്ണിനും ഒരു ഫെമിനിസ്റ്റ് ആവാന്‍ തോന്നും”
എന്നതു പോലുള്ള നേര്‍കാഴ്ചകള്‍ പോസ്റ്റിന്റെ ശക്തി ഉയര്‍ത്തി.
ആശംസകള്‍ മാഷേ....

Akbar said...

:)

സാദാ പ്രേക്ഷകന്‍ said...

ഒരു പഴയ കമ്പനിയുടെ പുതിയ വണ്ടിയുമായി അത്രയൊന്നും പരിചയസംപന്നനല്ലാത്ത ഒരു ഡ്രൈവര്‍ ബൂലോകത്ത് എത്തിയിട്ടുണ്ട്.
അതും അനല്പമായ പരദൂഷണം പറയാന്‍ .
www.cinedooshanam.blogspot.com
വരണം,വായിക്കണം,നല്ലതോ കേട്ടതോ പറയണം.... എന്നൊക്കെ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു,അറിയിക്കുന്നു.
കമന്റ് ബോക്സ് പ്രചാരണ ആയുധം ആക്കിയതല്ല ,ഒരു നവാഗതന്റെ ആവേശമായി കരുതി ക്ഷമിച്ചോളും എന്ന് കരുതട്ടെ

mayflowers said...

ഒരുപാടൊരുപാട് വൈകിയാണെത്തിയതെന്നറിയാം,എങ്കിലും ഇത്രയും മനോഹരമായൊരു പോസ്റ്റ്‌ വായിച്ചു കമന്റിടാതിരിക്കുന്നതെങ്ങിനെ?
അത്രയും സുന്ദരം..
ഏത് വരികളാണിഷ്ടപ്പെട്ടതെന്ന് പറയാന്‍ കഴിയില്ല..എല്ലാവരികളിലും സൌന്ദര്യം തുളുമ്പി നില്‍ക്കുന്നു.
ഒരു കാര്യം അറിയണമായിരുന്നു,ഇതിലെ പോസ്റ്റുകള്‍ പുസ്തകരൂപത്തില്‍ ഇറങ്ങിയിട്ടുണ്ടോ?എങ്കില്‍ അത് വാങ്ങാമായിരുന്നു.
അഥവാ ഇല്ലെങ്കില്‍ ഉടനെ അങ്ങിനെ ചെയ്യൂ..
ആശംസകള്‍.

zing said...

പോസ്റ്റ് നന്നായിരിക്കുന്നു

classifieds kerala said...

അഭിനന്ദനങ്ങള്‍ മനുവേ ......

find kerala matrimony