Thursday, 5 December 2019

വന്ന വഴിയില്‍ ഒരിക്കല്‍ക്കൂടി

എത്ര കാലങ്ങള്‍ക്കുശേഷമാണ് ഇവിടെ വീണ്ടും  ഒന്നെത്തുന്നത്. കാലം മാറ്റുന്ന കോലങ്ങളില്‍ ബ്ലോഗുകളും  പെട്ടപ്പോള്‍, സോഷ്യല്‍ മീഡിയയിലെ കുഞ്ഞുകുഞ്ഞുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ പോസ്റ്റുകള്‍ ഒടിഞ്ഞുവീണപ്പോള്‍ പലരേയും  പോലെ ഞാനും ഇവിടം  വിട്ടുപോയി. പുതിയ പോസ്റ്റുകളൊന്നും  ഇല്ലേ എന്ന് ഇപ്പൊഴും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഇടയ്ക്ക് ചോദിക്കാറുണ്ട്. എഴുതാനും  വായിക്കാനും  മത്സരിച്ച പഴയകാലത്തെപ്പറ്റി പറയാറുമുണ്ട്..

ചെറിയ എഴുത്തിന്റെ ചെറുതല്ലാത്ത വളര്‍ച്ചയില്‍ കൈപിടിച്ചുയര്‍ത്തിയത് ബ്ലോഗിടം ആണ്. എഴുതാന്‍ പ്രചോദനം  ആയതും, ആത്മവിശ്വാസം  വളര്‍ത്തിയതും ഇവിടം  തന്നെ. ജീവിതത്തിരക്കില്‍, അതിജീവനത്തിനുള്ള മരണപ്പാച്ചിലില്‍ പലതും  നഷ്ടമായപ്പോള്‍, ഇവിടെയെഴുതേണ്ടതും കൂടെപ്പോയി..

ചിരിയും അടിപിടിയും സ്നേഹവും  ഒക്കെയായി ഒന്നിച്ചു വാണ പഴയ ബ്ലോഗുകാലം ഒന്നുകൂടി ഓര്‍ക്കാന്‍ കാരണമുണ്ട്. ഇവിടുത്തെ എഴുത്തു തന്ന ഊര്‍ജ്ജം, പുതിയ രചനകളിലേക്ക് നയിച്ചു. സിനിമയിലും  എത്തിപ്പെട്ടു.

ഡിസംബര്‍ 6 വെള്ളിയാഴ്ച ഒരു സിനിമ വരികയാണ്. ലളിതമായ, ബഹളമില്ലാത്ത ഒരു കൊച്ചുകഥ. മുന്തിരിമൊഞ്ചന്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ഡിസംബര്‍ 19 ന്.


അക്ഷരങ്ങളെ സ്നേഹിച്ച, സ്നേഹം കൊണ്ട് വീണ്ടും  എഴുതാന്‍ നിര്‍ബന്ധിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് ഒരിക്കല്‍ കൂടി നന്ദി..

14 comments:

G.MANU said...

എത്ര കാലങ്ങള്‍ക്കുശേഷമാണ് ഇവിടെ വീണ്ടും ഒന്നെത്തുന്നത്.

മജീദ് said...

നൊസ്റ്റി നൊസ്റ്റി 🥰

Sabina said...

ഓൾ ദി ബെസ്റ് മനൂ
:)

MANU SEBASTIAN said...

Kalanju poyathu entho thirichu kittiya oru sugam aarnu ee postinde notification vannappo.

Unknown said...

Chettaaaa welcome back... Write once in a month .. an old fan...

suma rajeev said...

All the best...💐

© Mubi said...

All the best wishes... :) :)

B.K said...
This comment has been removed by the author.
B.K said...

All the best wishes Bro :)

സുധി അറയ്ക്കൽ said...

ആശംസകൾ ചേട്ടാ....

മാധവൻ said...

ആശംസകൾ

ശ്രീ said...

ആശംസകൾ, മനുവേട്ടാ

കുട്ടിച്ചാത്തന്‍ said...

vazhi thetti vannata :)

kichu... said...

Come back please brother !!!!.

At least one blog in a year please from your busy schedule !