Wednesday, 26 November 2008

രാഗം ഹരഹരിപ്രിയ..

‘അധരത്താല്‍ വാരിയാല്‍ പിണങ്ങുമോ നീ
അവ നിന്‍‌റെ ചൊടികളില്‍ വിടര്‍ന്നതല്ലേ...’

“എന്തു നല്ല ഭാവന. ‘ഒരു നുള്ളു കാക്കപ്പൂ കടം തരാമോ, ഒരു കുമ്പിള്‍ മുല്ലപ്പൂ പകരം തരാം’ എന്ന് പെണ്ണു ചോദിച്ചപ്പോള്‍ കാമുകന്‍‌റെ മറുപടി.. ഹോ.. പാട്ടെഴുതുവാണെങ്കില്‍ ഇങ്ങനെ എഴുതണം.. മിസ്റ്റര്‍ പോങ്ങന്‍ , ഇതിനെപറ്റി താങ്കളുടെ അഭിപ്രായം എന്താണ്? “

ജനപ്രിയ ബ്ലോഗര്‍ ശ്രീ പോങ്ങുമൂടന്‍‌റെ ഇന്‍ഡിക്കാ കാറിലിരുന്ന് ഗ്ലാസ് ഉയര്‍ത്തിക്കൊണ്ട് ഞാനിത് ചോദിച്ചതും, സ്റ്റീയറിംഗ് വീലില്‍ നിന്ന് അപ്രതീക്ഷിതമായ ഭാവത്തോടെ കൈകള്‍ എടുത്ത് കക്ഷി എന്‍‌റെ നേരെ ഉയര്‍ത്തിയതും ഒന്നിച്ചായിരുന്നു.

“ഇങ്ങേരെ ഞാന്‍ കൊല്ലും!!. എത്ര പറഞ്ഞാലും മനസിലാവില്ലല്ലൊ എന്‍‌റെ പാട്ടുപുരയ്ക്കലമ്മേ... എന്‍‌റെ പൊന്നു മാഷേ പലവട്ടം ഞാന്‍ പറഞ്ഞു എന്നെ അങ്ങനെ വിളിക്കരുത് വിളിക്കരുത് എന്ന്. പോങ്ങന്‍ എന്നു വച്ചാല്‍ ഞങ്ങളുടെ നാട്ടില്‍ പരമനാറി എന്നാ അര്‍ത്ഥം. “

“ആയിക്കോട്ടെ..അതില്‍ ആര്‍ക്കാ ഇത്ര വിരോധം....“ .

അമര്‍ഷം കൈകളില്‍ ആവാഹിച്ച് പോങ്ങു ഗീയര്‍ മാറ്റി...

പുറത്ത് ഇളം വെയില്‍ മണ്ണിന്‍റെ മാറില്‍ തല ചായ്ക്കുന്നു.

തലസ്ഥാനനഗരിയിലെ പ്രഭാതത്തിനു മുമ്പില്ലാത്ത സൌന്ദര്യം. കാറ്റ് അനുവാദം ചോദിക്കാ‍തെ ഉഴപ്പിക്കൊണ്ടിരുന്ന മുടി മാടിയൊതുക്കാന്‍ പാടുപെട്ടുകൊണ്ട് ഞാന്‍ ചോദിച്ചു.
“പോങ്ങൂ, എങ്ങനെയുണ്ട് എന്‍‌റെ ഇന്നത്തെ അപ്പിയറന്‍സ്... ഒരു മുപ്പത്തിയാറുകാരിയെ കാണാന്‍ പോകാന്‍ ഈ ഗ്ലാമര്‍ ധാരാളമല്ലേ.. വാട്ട് യു സേ?”

“പഷ്ട് കോപ്പിയറന്‍സ്. മുള്ളന്‍ പന്നി മുങ്ങി നിവര്‍ന്നപോലുണ്ട്.. പോരാത്തതിന് ഇത്തിക്കരപ്പക്കി കത്തിനീട്ടിയപോലൊരു മീശയും. മുപ്പത്താറുകാരി മുത്തപ്പാന്നു വിളിച്ചോടും...”

“സൌന്ദര്യബോധമില്ലാത്ത ഫിഫ്‌ത്ത് കില്ലറേ... “

“എന്തോന്ന്?? “

“പഞ്ചമപാതകാ... വക്ക് എഫ്.എം”

“എഫ്.എം ഒക്കെ വക്കാം. പക്ഷേ, കക്ഷിയെ കണ്ടാല്‍ വാക്കുമാറരുത്.. വൈറ്റ് മിസ്‌ച്ചീഫ്...”

“ഹാഫ് ബോട്ടില്‍... അത്രയല്ലേയുള്ളൂ...ഡബിള്‍ഡണ്‍.... അവളെ കണ്ടാല്‍ അരയല്ല ഒന്നര വാങ്ങി ഞാന്‍ തരും. കാരണം എന്‍‌റെ മനസി‌ന്‍റെ നാലുകെട്ടില്‍ ഒന്നരയുടുത്ത് ഇപ്പൊഴും അവള്‍ നില്‍പ്പുണ്ട്...”

“ഉവ്വാ.. അതിന്‍‌റെ ഓപ്പോസിറ്റിലുള്ള എട്ടുകെട്ടില്‍ ഒന്നരയടിച്ച് അവളുടെ കെട്ടിയോനും നില്‍ക്കുന്നുണ്ടാവും.. കൈയില്‍ ഒരുലക്കയുമായി...”

പൊട്ടിച്ചിരികള്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ പോങ്ങുവിന്‍റെ വിരല്‍ സ്റ്റീരിയോയില്‍ അമര്‍ന്നു..

“ഏയ്.. എങ്ങോട്ടാ ഈ നോക്കുന്നെ.. എന്‍‌റെ കണ്ണിലേക്ക് നോക്ക്...” കളമൊഴിയുടെ റോമാന്‍‌റിക് ശബ്ദം..
“വൌ.... ചുവരിലെ ആ പെയിന്‍‌റിംഗ്..... “ മറുപടിയായി പുരുഷശബ്ദം..

ഏതോ ആര്‍ട്ട് ഗാലറിക്കുവേണ്ടി ഞാന്‍ എഴുതിയ പരസ്യം ജീവന്‍ വച്ചു കേട്ടപ്പോള്‍ കോരിത്തരിപ്പിന്‍‌റെ മണല്‍ത്തരികള്‍ മനസിലേക്ക് വീണു.

പോങ്ങു നോക്കിയപ്പോള്‍ ഞാനൊന്ന് കണ്ണിറുക്കി...

“ഇന്നെന്താ പോങ്ങൂ തിരുവനന്തപുരത്തിനു മുമ്പില്ലാത്ത ഒരു ശോഭ.. വല്ലാത്തൊരു ആഡംബരം...“

“അതേ പണ്ടേയുള്ളതാ മാഷേ.. ഞാന്‍ വന്ന നാളിലൊക്കെയാരുന്നു ശരിക്കും ശോഭ..എന്തവാരുന്നു ആ ഒരു കാലം...” പോങ്ങു അറിയാതെ ഒന്നു ഹോണ്‍ അടിച്ചു.

“ഓ...ഇതുവരെ അതു ചോദിക്കാന്‍ വിട്ടു... മാഷ് ഈ തലസ്ഥാനത്ത് വന്നിട്ടെത്ര നാളായി.. അതിന്‍റെ പിന്നിലുള്ള കഹാനി എന്താണ്?”

“ങാ... അതൊക്കെ ഒരു കഥ.. ഞാന്‍ ഇവിടെ എത്തീട്ട് ഒരു പത്തുപതിനഞ്ചു വര്‍ഷമായി മാഷേ.. എന്‍‌റെ കാമുകിയുടെ തന്തപ്പടി കിണറ്റില്‍ വീണ ദിവസമാണ് ഞാന്‍ ഇങ്ങോട്ട് വണ്ടി കയറിയത്...”

“അതെന്താ..കരയ്ക്കു കയറ്റാന്‍ കയറു തേടി തിരോന്തരം വരെ വന്നോ...”

“പതുക്കെ ആക്ക്....!! കയറു തേടിയല്ല.. അന്നു വന്നില്ലാരുന്നേല്‍ അവടെ ചിറ്റപ്പന്മാര്‍ നാലും ചേര്‍ന്ന് എന്നെ കയറില്‍ ആക്കിയേനെ”

“അതുകൊള്ളാമല്ലോ..ആക്ച്വലി എന്താ സംഭവിച്ചത്.. സമയമില്ലാത്തോണ്ട് ചുരുക്കിപ്പറ.... പ്രണയകഥകള്‍ കേള്‍ക്കാന്‍ നല്ല മൂഡാ ഇന്ന്... ലെറ്റസ് ഫൊര്‍ഗെറ്റ് ദി സാമ്പത്തിക മാന്ദ്യം.” ഞാന്‍ ഇരുപ്പ് ഒന്നുകൂടി ഉറപ്പിച്ചു..

“ഓ..ഇത് ദുരന്തകഥയാ.. എന്‍‌റെ വീടിനു ഒരു പത്തമ്പത് ഫര്‍ലോംഗ് അകലെയാ അവളുടെ വീട്... അന്ന് ഇന്നത്തെപ്പോലെ കമ്മ്യൂണിക്കേഷന്‍ വല്ലോമുണ്ടോ.. പോരാത്തതിനു തൊട്ടാല്‍ പൊട്ടുന്ന പ്രായം. അപ്പോ നാച്ചുറലി ഞാന്‍ അവളെ കാണാന്‍ ദിവസവും ഒരു ഈവനിംഗ് വാക്ക് നടത്തും..”

“അതായത് ഈ പത്തമ്പത് രോമനീളം ദൂരത്തേക്ക് മാഷ് എന്നും പ്രണയാതുരനായി ആവേശപരവശനായി പമ്മിപമ്മിച്ചെല്ലും”

“അതുതന്നെ.. പിന്നെ അതൊരു ശീലവുമായി..”

“തികച്ചും സ്വാഭാവികം...എന്നിട്ട്...”

“എന്നിട്ടെന്താ.. അവളുടെ വീട്ടില്‍ പുതിയ കിണറുകുഴിക്കുന്ന ഒരു വൃശ്ചികമാസം. വൈകുന്നേരം അഞ്ചുമണി. കുഞ്ഞാപ്പി കൈയില്‍ പിക്കാസുമായി കിണറിനകത്ത് ഉറവ തേടി കുഴിയോട് കുഴിയാണ്. തന്തപ്പടി കരയ്ക്ക് കുനിഞ്ഞുനിന്ന് ആകാംഷാഭരിതനായി എത്തിനോട്ടം. ‘ഉറവ കണ്ടോ കുഞ്ഞാപ്പി...ഉറവ കാണാറായോ കുഞ്ഞാപ്പി‘ എന്ന് ഇടയ്ക്കിടെ ചോദിച്ച് നില്‍ക്കുകയാണ്. ‘ഇങ്ങേരിന്ന് പാലാ ചന്തയില്‍ പോയില്ലേ പാട്ടുപുരയ്ക്കലമ്മേ’ എന്ന് നെഞ്ചിടോപ്പോടെ ഞാന്‍ ഓര്‍ത്തതും കോണ്‍സണ്‍‌ട്രേഷന്‍ കുഞ്ഞാപ്പിയില്‍ നിന്നു മാറ്റി തന്ത എന്നെ ഒന്നു നോക്കിയതും ഒന്നിച്ചായിരുന്നു. ഒരുനിമിഷം പുള്ളി കിണറും ഉറവയും ഒക്കെ മറന്ന് ‘എടാ കഴുവര്‍ടമോനേ ‘എന്നലറി മുന്നോട്ട് ഒന്നു കുതിക്കുന്നത് മാത്രം ഞാന്‍ കണ്ടു.. പിന്നെ കേട്ടത് കിണറ്റിനകത്തൂന്ന് കോറസായി ഒരു നിലവിളിയാരുന്നു..ആദ്യം അലറിയത് കുഞ്ഞാപ്പിയാണെന്നാണ് ഓര്‍മ്മ.. ഓട്ടത്തിനിടയില്‍ അത് ശ്രദ്ധിക്കാന്‍ ആര്‍ക്കാ ടൈം...”

“ഈശ്വരാ.. എന്നിട്ട്....”

“അന്നു തന്നെ ഞാനിങ്ങോട്ട് പോന്നു.. പിന്നെ അറിഞ്ഞു പിക്കാസ്, കുഞ്ഞാപ്പിയുടെ തുടയില്‍ നിന്നും, അതിന്‍‌റെ പിടി തന്തപ്പടിയുടെ വായില്‍നിന്നും ഊരിയെടുത്തെന്ന്.....”

“എന്നിട്ട് ആ പെണ്‍കുട്ടി? “ ചിരിയടക്കാന്‍ പാടുപെടുന്നതിനിടെ ഞാന്‍ ചോദിച്ചു..

“വാ തുറക്കാന്‍ വയ്യാഞ്ഞിട്ട് ആ പഹയന്‍ വെള്ളക്കടലാസില്‍ എഴുതിക്കാണിച്ചെന്ന് “മോളേ ലവന്‍ എന്നെ കിണറ്റിലേക്ക് തൊഴിച്ചിട്ടു..നാളെ നിന്നെയും അങ്ങനെ ഇടില്ല എന്ന് ആര്‍ക്കറിയാം. ഇനി പറ നിനക്ക് അവനെ വേണോ, അതോ ആ ദുബായ്ക്കാരന്‍ വേണോ....നാച്ചുറലി അവള്‍ രണ്ടാമത്തേത് സെലക്ട് ചെയ്തു..”

ചിരിച്ച് ചിരിച്ച് കണ്ണില്‍ വെള്ളം നിറഞ്ഞപ്പോള്‍ ഞാന്‍ റിയര്‍വ്യൂ മിററിലേക്ക് നോക്കി....

‘എങ്ങോട്ടാ ഈ നോക്കുന്നെ... എന്‍‌റെ കണ്ണിലേക്ക് നോക്ക്.....‘

പിന്നോട്ട് പായുന്ന കാഴ്ചകള്‍ എന്നെ വിളിക്കുന്നു.....

പിന്നിലേക്ക്...
പിന്നെയും പിന്നിലേക്ക്..

കാഴ്ചകള്‍ക്കപ്പുറത്ത്, കോളജ് ലൈബ്രറി മതില്‍ക്കെട്ടിനോട് ചേര്‍ന്ന് മറ്റൊരു സൂര്യോദ്യയം പോലെ ഒരു പെണ്‍കുട്ടി..

സ്വര്‍ണ്ണ ബോര്‍ഡറിട്ട ബ്ലൌസിന്‍‌റെ കൈകളിലേക്ക് ഇളകിവീഴുന്ന നനുത്ത മുടിയിഴകള്‍..

മിഴികളെ തൊടാന്‍ കൊതിച്ച് പരാജയപ്പെടുന്ന പുരികക്കൊടികള്‍..

ഒരു ചെറുചിരികൊണ്ട് ക്യാമ്പസ് റോമിയോകളുടെ സ്വപ്നങ്ങളെ വിലകൊടുക്കാതെ വാങ്ങിയ ഹരിപ്രിയ..

“വിമന്‍ ആര്‍ ഫ്രം വീനസ്.. ബട്ട് ജോര്‍ജിയസ് വിമന്‍ ആര്‍ ഫ്രം ജോര്‍ജിയ ബസ്’ എന്ന് കളിയാക്കലിനു പകരമായി മുല്ലപ്പൂമണമുള്ള പൊട്ടിച്ചിരി ഒരുപാട് എനിക്ക് സമ്മാനിക്കുന്ന, ജോര്‍ജിയ ബസില്‍നിന്ന് വെള്ളിപാദസരം കിലുക്കിയിറങ്ങുന്ന ഹരിപ്രിയ..

സെക്കന്റ് ഇയര്‍ മാത്തമാറ്റിക്സിലെ ബ്യൂട്ടി ക്യൂന്‍.. ഹരിപ്രിയാ വിശ്വനാഥ്...

ലൈബ്രറിയുടെ മതില്‍ക്കെട്ടോട് ചേര്‍ന്നുനിന്ന് ഹരിപ്രിയ പൊട്ടിത്തെറിക്കുകയാണ്.. കണ്ണും മൂക്കും ഒരുപോലെ ചുവന്ന്...

“എന്തുപറ്റി ഹരിപ്രിയേ, മുളകുചമ്മന്തി കൂടുതല്‍ കഴിച്ചോ ഇന്ന് “ ലൈബ്രറിയില്‍ നിന്നെടുത്ത മലയാറ്റൂരിന്‍‌റെ ‘ഐ.എ. എസ് ദിനങ്ങള്‍ ‘ കക്ഷത്തില്‍ തിരുകി ഞാന്‍ ചോദിച്ചു..

“ഇല്ലില്ല..ഒരുത്തനെ ചമ്മന്തി ആക്കാനുണ്ട്...ടീച്ചര്‍ ലൈബ്രറീന്നൊന്നിറങ്ങിക്കോട്ടെ...”

“ഇത്രമാത്രം വയലന്‍‌റാവാന്‍ എന്തുണ്ടായി.... ക്ലാസില്‍ വച്ച് നീ വളരെ ഹാപ്പിയാരുന്നല്ലോ. ഒന്നുരണ്ടു തവണ ഏറുകണ്ണിട്ട് നോക്കിയപ്പോ നീ ലാവിഷായി കുണുങ്ങുന്നതും കണ്ടതാണല്ലോ..കുട്ടിക്കെന്താ പറ്റിയെ.. ചുമ്മാ പറ”

“സൊള്ളാതെ പോടാ.. കാണിച്ചു കൊടുക്കും ഞാന്‍ ..സിസിലി ടീച്ചര്‍ വരട്ടെ...രണ്ടിലൊന്നറിഞ്ഞിട്ടെ ഇന്നു പോകുന്നുള്ളൂ..”

“എന്തിനാ ഒന്നാക്കുന്നത്.. രണ്ടില്‍ രണ്ടും അറിഞ്ഞിട്ടു പോയാല്‍ മതി. . പക്ഷേ മാറ്റര്‍ എന്താണെന്ന് എന്നൊടും പറ.. ങേ.ഇതെന്താ കൈയിലൊരു കടലാസുതുണ്ട്.....“

“പ്രണയലേഖനം..എന്‍‌റെ പ്രിയതമന്‍ തന്നതാ.. ഇതില്‍ കുറച്ച് സംശയം ബാക്കി ഉണ്ട്... അത് ടീച്ചര്‍ തീര്‍ത്തോളും”

സംഗതി എനിക്ക് മനസിലായി..ആരോ ഇവള്‍ക്ക് കുറിമാനം കൊടുത്തിരിക്കുന്നു. അത് അവള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാമുകന്‍ ആണെന്നു അവളുടെ വാക്കുകള്‍ കൊണ്ട് വ്യക്തം..
“ആ അലവലാതിയുടെ അവസാനമാ ഇന്ന്.... ബ്ലഡി.....”

“ഒന്നുകാണിച്ചേ പ്രിയേ..ജീവിതത്തില്‍ ഇതുവരെ ഒരു പ്യാര്‍ലെറ്റര്‍ ഞാന്‍ കണ്ടിട്ടില്ല.. അതെങ്ങനെയിരിക്കും എന്നൊന്നറിയാനാ..വായിച്ചൊരു പ്രാക്ടീസുമാവുമല്ലോ..” ഒറ്റയടിക്ക് ഞാനത് തട്ടിയെടുത്തു..

പല്ലുഞെരിച്ചുകൊണ്ട് അവള്‍ നില്‍ക്കുമ്പോ ആദ്യവരി ഞാന്‍ പതുക്കെ വായിച്ചു..
നീല മഷിയില്‍ ഒരു പാവം ഇളം ഹൃദയം തുടിക്കുന്നത് ഞാന്‍ കണ്ടു..

‘എന്‍‌റെ സ്വന്തം ഹരി........................ ‘

“ഇത്രയും കുത്തെന്തിനാണോ ആവോ....അവനു പ്രിയ എന്ന് എഴുതാന്‍ അറിയാഞ്ഞിട്ടാണോ....”

‘എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല...‘ അവസാനിപ്പിക്കാന്‍ ടീച്ചറുണ്ടല്ലോ ഭാഗ്യം.

‘നിന്‍‌റെ ചുണ്ടുകള്‍ തെണ്ടിപ്പഴം പോലെയാണ്.......‘

!!!!

ഒന്നുകൂടി ഞാന്‍ വായിച്ചു

“ഇതെന്തവാടീ തെണ്ടിപ്പഴം..അങ്ങനെ ഒരു പഴം ഞാന്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ.‘

“അവന്‍‌റെ അപ്പൂപ്പന്‍ കൃഷി ചെയ്യുന്നതാരിക്കും “ ഹരിപ്രിയ നിന്നു വിറയ്ക്കുകയാണ്..

‘കണ്ണുകള്‍ കര്‍പ്പൂരം പോലെ...
‘ മൂക്ക് എള്ളുപോലെ..’ ഛേ ഒരു പൂവു മിസ്സായി...
‘കീഴ്ത്താടി ഇളം പേരയ്ക്കാപോലെ..‘

‘പാദങ്ങള്‍ താമരയിലപോലെ...”
“നിനക്കെന്താ മന്തുണ്ടോ...” കാല്പാദത്തിലേക്ക് ചിരിച്ചുകൊണ്ട് ഞാന്‍ നോക്കി

“ബാക്കി പാര്‍ട്ട്സൊക്കെ തുണിയിട്ടു മറച്ചതു നന്നായി.. അല്ലെങ്കില്‍ അവന്‍ ലോകത്തുള്ള സകല പൂവും കായും ഇതില്‍ ചേര്‍ത്തേനെ... ബൈ ദ ബൈ..ആരാ ഈ കക്ഷി..”

"ബാക്കി കൂടി വായിക്ക് നീ.. എന്നിട്ട് പറയാം..”

‘ഹരിപ്രിയേ.. നീ ശരിക്കും പുരാണത്തിലെ വാസവദത്തയല്ലേ എന്ന് ഞാന്‍ പലവട്ടം ചിന്തിക്കാറുണ്ട്.. ഒന്നോര്‍ത്താല്‍ എന്‍‌റെ ചിന്തയേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..നീ വാസവദത്ത തന്നെയാണല്ലോ..‘

ഞാന്‍ കൈ നെറ്റിക്കു വച്ചുപോയി..

“ഹഹ..ചണ്ഡാലഭിക്ഷുകി എന്നു പറഞ്ഞാലും ക്ഷമിക്കാമാരുന്നു.. ഉപമിക്കാന്‍ കിട്ടിയതൊരു പോക്കുകേസിനെയാണല്ലോ കൊശവന്... ഇത് വെറുതെ വിടരുത്...ഇനി പറ ആരാ കക്ഷി..”

“വേറെ ആര്....നിന്‍‌റെ ആത്മമിത്രം പഴശ്ശി....”

“ങേ... പഴശ്ശി വര്‍ക്കിയോ...“ ഞാനൊന്നു ഞെട്ടി

“ഛേ.... നെവര്‍... അവന്‍ ഒരിക്കലും ഇങ്ങനെ ചെയ്യില്ല.. “

“ഇല്ല ഇല്ല.. രാവിലെ ഇത് തന്നിട്ട് ഒരു കൊഴഞ്ഞ ചിരിയും..മറുപടി എന്തായാലും കൊടുക്കണമെന്ന്.. ഉടന്‍ തന്നെ മറുപടി കൊടുക്കാം....”

പഴശ്ശി വര്‍ക്കിയെന്ന ജോബി വര്‍ഗ്ഗീസ് സാഹിത്യവുമായി പുലബന്ധം പോലുമില്ലാത്തവനാണല്ലോ.. പത്താം ക്ലാസില്‍ ഇരുന്നൂറ്റിപത്തിന്‍‌റെ റേഷന്‍ വാങ്ങി, ഇടവകയിലെ വികാരിയച്ചന്‍‌റെ ഹൈലെവല്‍ ഇന്‍ഫ്ലുവന്‍സ് കൊണ്ട് പ്രീഡിഗ്രിയ്ക്കും ഡിഗ്രിയ്ക്കും അഡ്മിഷന്‍ ഒപ്പിച്ച അവനോട്, കുമ്പഴ സരസിലെ ഇടവേളകളില്‍ ഞങ്ങള്‍ ഇങ്ങനെ പറയുമായിരുന്നു ‘ഇടവകയിലെ പെണ്ണാടുകള്‍ക്ക് അത്രയെങ്കിലും ശല്യം കുറഞ്ഞുകിട്ടുമല്ലോ എന്നോര്‍ത്ത് അച്ചന്‍ കഷ്ടപ്പെട്ട് വാങ്ങിത്തന്ന അഡ്മിഷന്‍ ഇങ്ങനെ ഞരമ്പു പടം കണ്ട് വേസ്റ്റാക്കാതെടാ...’

ഫസ്റ്റ് ഇയറിലെ യൂത്ത് ഫെസ്റ്റിവലില്‍ അഭിനയം മോഹം ഒന്നു കൊണ്ട് മാത്രമാണ് വര്‍ക്കി പഴശ്ശിരാജയിലെ നായകന്‍ ആയത്. അത്യന്തം ടെമ്പര്‍ ഉള്ള ഒരു സീനില്‍, ‘മണ്ണടി മഹിയില്‍ വന്ന പറങ്കിപ്പരിശകളേ കൊന്നൊടുക്കും നിന്നെയെല്ലാം ‘ എന്ന് അലറിക്കൊണ്ട്, ഉറയിലെ വാള്‍ വലിച്ചൂരവേ, ഫോഴ്സ് കൂടിപ്പോയതുകൊണ്ട്, ഉറയും ഉറയോട് ചേര്‍ന്ന ഉടയാടയും കീറിയപ്പോള്‍, ശത്രുവായ വെള്ളക്കാരന്‍‌റെ മുഖത്തു നോക്കേണ്ടതിനു പകരം ‘ക്യാ ഹുവാ ‘ എന്ന മട്ടില്‍ കീറിയ തുണിയിലേക്ക് നോക്കി കൂവലും ഒപ്പം പഴശ്ശിയെന്ന പേരും സമ്പാദിച്ച വീരന്‍. ( ‘മുളവാളിനു പകരം ഇരുമ്പുവാളു വക്കാന്‍ കൊല്ലനു പത്ത് മില്ലിവാങ്ങിക്കൊടുത്തവന്‍ വര്‍ക്കി’ എന്ന ഡയലോഗ് കാല്‍ക്കുലസ് ക്ലാസിലെ ബോറഡിമാറ്റാന്‍ ഞങ്ങള്‍ പറഞ്ഞുരസിച്ചത് ഈ സംഭവത്തിനു ശേഷമാണ്)

എന്നാലും അവന്‍ ഹരിപ്രിയക്ക് കുറി കൊടുക്കുക എന്നൊക്കെ വച്ചാല്‍....

“ഹരിപ്രിയേ... തല്‍ക്കാലം നീയിത് ടീച്ചറിനോടൊന്നും പറയാന്‍ നില്‍ക്കേണ്ടാ.. ബിക്കോസ് നിനക്ക് വാസവദത്ത എന്ന് പേരും വീഴും എന്നതില്‍ കവിഞ്ഞ് ഈ ഉദ്യമത്തിനു വല്യ പ്രയോജനമൊന്നും ഞാന്‍ കാണുന്നില്ല... ഇക്കാര്യം ഞാന്‍ ആദ്യം അവനോടൊന്നു ഡിസ്കസ് ചെയ്യട്ട്..”

പിറ്റേന്ന്, അലക്സാണ്ടര്‍ സാര്‍ സൈനും കോസും ടാന്‍‌ജന്‍‌റും പഠിപ്പിക്കുന്ന ശുഭമുഹൂര്‍ത്തം. ക്ലാസിന്‍‌റെ വലത്തെ പാര്‍ട്ടീഷനില്‍ ഇരിക്കുന്ന ബെന്‍സി തോമസിന്‍‌റെ അളകങ്ങളുടെ സൌന്ദര്യം ആസ്വദിച്ച് ഞാനും, എന്‍‌റെ തൊട്ടടുത്ത്, മടിയിലിരിക്കുന്ന ഇംഗ്ലീഷ് ത്രില്ലറിലെ ശൂന്യവസ്ത്രധാരിണിയുടെ ഉടലിന്‍‌റെ ടാന്‍‌ജന്‍‌റ് ആസ്വദിച്ചുകൊണ്ട് സന്ദീപും, നിത്യയൌവനസ്വപ്നങ്ങള്‍ കണ്ട് ബാക്കി നാല്പത്തിയെട്ടുപേരും ഇരിക്കുകയാണ്...
പുറത്ത് മഴ തകര്‍ക്കുന്നു...

“എസ്‌ക്യൂസ് മീ സാര്‍ “ വാതില്‍പ്പടിയില്‍ വര്‍ക്കി..

“ഓ..അച്ചായന്‍ വന്നോ... റബ്ബര്‍ വെട്ടിക്കഴിഞ്ഞോ ഇത്ര പെട്ടെന്ന്..” അലക്സാണ്ടര്‍ ചക്രവര്‍ത്തി ഒരു വളിച്ച ചിരി

“മഴയല്ലിയോ സാറെ”

“മരത്തിനു പാവാട ഇട്ടില്ലേ ഇതുവരെ....”

പൊട്ടിച്ചിരികള്‍ മുഴങ്ങിയപ്പോള്‍ നിര്‍ത്താതെ ചിരിക്കുന്ന ഹരിപ്രിയയെ ഞാന്‍ കണ്ടു..

“വാ കേറിയിരി.. നിന്ന് കാലുകഴയ്ക്കെണ്ടാ.....”

തണുപ്പില്‍ അല്പം വിറച്ചുകൊണ്ട് വര്‍ക്കി എന്‍‌റെ തൊട്ടടുത്തിരുന്നു..

“നല്ല മഴ അല്ലേ അളിയാ....” ഞാനൊന്നു പുഞ്ചിരിച്ചു
“മുടിഞ്ഞമഴ..” വര്‍ക്കി വര്‍ക്ക് ബുക്ക് നിവര്‍ത്തി.

“ജീവിതം ഒക്കെ സുഖം തന്നെ അല്ലേ “ പതുക്കെ ഞാന്‍ പിറുപിറുത്തു

“ഒരുവിധം.. എന്തേ....”

“വല്യപ്പച്ഛന്‍‌റെ തെണ്ടിപ്പഴ കൃഷി ഒക്കെ എങ്ങനെപോകുന്നു...”

“എന്തുവാ? “

“ഈ എള്ളിന്‍ പൂവ് നീ ജീവിതത്തില്‍ കണ്ടിട്ടുണ്ടോടാ. സത്യം പറ...”

“എന്താടാ &&*&& രാവിലെ ആക്കുന്നത്.. ഇടിച്ച് കൂമ്പുവാട്ടും പറഞ്ഞേക്കാം..”

“ഞാന്‍ കണ്ടു...”

“എന്ത്...? “

“നിന്‍‌റെ ഇടയലേഖനം.. “

വര്‍ക്കിയുടെ നെറ്റിയും കണ്ണും ഒരുപോലെ ചുരുങ്ങി. പതുക്കെ പരുങ്ങി അവന്‍ എന്‍‌റെ കണ്ണില്‍ തന്നെ നോക്കി..

“ഞാനിടപെട്ടതുകൊണ്ട് ഇഷ്യു ആയില്ല... ഇനി പറ.എന്താ ഈ തെണ്ടിപ്പഴം...”

“എടാ ഞാന്‍ കുനിപ്പിട്ടതാ...”

“ആര്‍ക്ക്....”

“തെണ്ടിക്ക്....തൊണ്ടിപ്പഴം എന്നാ എഴുതിയെ..സത്യം..ഇനി ആ കുനിപ്പെങ്ങാനും ണ്ട യോട് ചേര്‍ന്നുപോയതാവുമോ..”

“ഈ വാസവദത്ത സത്യത്തില്‍ ആരാന്നു നിനക്കറിയാമോ..”

“ഉര്‍വ്വശിയും രംഭയും പോലൊരു ദേവനര്‍ത്തകി....അല്ലിയോ..? ”

“നര്‍ത്തകിയൊക്കെയാ‍രുന്നു. പക്ഷേ പ്രൊഫഷണലി അവരല്പം അഡ്‌വാന്‍സാരുന്നു... “ ബാ‍ക്കി ഞാന്‍ ചെവിയില്‍ പറഞ്ഞു.

പിന്നെ കണ്ടത് ഫീലിംഗുകള്‍ക്ക് ഉമ്മകൊടുത്തുകൊണ്ട് ഡെസ്കിലേക്ക് കമിഴ്ന്നു കിടന്നു ചമ്മുന്ന വര്‍ക്കിയെയാണ്.....

“പ്രശ്നമായോ അളിയാ....ഞാന്‍ ഒരു തമാശയ്ക്ക്...”

“തമാശയ്ക്കാണോടാ പെണ്ണിനെ വാസവദത്താന്നു വിളിക്കുന്നത്.. ചെന്നു ക്ഷമ ചോദിച്ചോ..അല്ലേ പണിയാവും. അവള് ഉറഞ്ഞുതുള്ളി നില്‍ക്കുവാ. ഒടുവിന്‍‌റെ നിന്‍‌റെ അച്ഛനും നിനക്ക് അഡ്മിഷന്‍ വാങ്ങിതന്ന മറ്റേ അച്ചനും ഒന്നിച്ച് വരേണ്ടിവരും ഇവിടെ.. വയസാം കാലത്ത് കൂദാശ കളയിപ്പിച്ച് അങ്ങേരെ കുന്നുകേറ്റിക്കല്ലേ..”

വര്‍ക്കി പരുങ്ങിത്താണു..

“എന്താ അളിയാ ഇപ്പൊ ചെയ്യേണ്ടെ.. ഛേ.. കഷ്ടകാലത്തിനു ഓരൊന്നു ചെയ്യാന്‍....”

“ങാ പോട്ട്.. ഉച്ചയ്ക്ക് അവളെ കണ്ട് ഉള്ള കാര്യം പറ...”

“എന്തു കാര്യം..” വര്‍ക്കിയുടെ കണ്ണില്‍ പ്രത്യാശയുടെ ഒരു കുഞ്ഞുതിളക്കം..

“കുനിപ്പുണ്ടാരുന്നു എന്ന്..”

“കുനിപ്പോ..? “

“തെണ്ടിക്ക് കുനിപ്പുണ്ടാരുന്നൂന്ന്... പിന്നെ വാസവദത്ത ഒരു കന്യാസ്ത്രീ ആയിരുന്നു എന്നാ അപ്പച്ചന്‍ പഠിപ്പിച്ചിരുന്നതെന്നും പറ..“

“നീ പിന്നേം ഊതുവാണോ..”

“എടാ പോയി സോറി പറയാന്‍.. ഛേ ഇവനെക്കൊണ്ട് തോറ്റല്ലോ കര്‍ത്താവേ..”

“അളിയാ നീ കൂടിവാ..എനിക്ക് ഒറ്റയ്ക്ക് പോകാന്‍ ഒരു ഒരു...”

“സോറി..ഇന്നുച്ചയ്ക്ക് ഞാന്‍ അല്പം ബിസിയാണ്. മാത്രമല്ല ഇതുപോലെയുള്ള ചീളുകേസുകളില്‍ ഇടപെടാന്‍ തീരെ താല്പര്യവുമില്ല..”

“എന്തു ബിസി..അളിയാ പ്ലീസ്..”

“ഫിസിക്സിലെ ദില്‍‌ഷാദ് ബീഗത്തിന് ഒരു കവിതയെഴുതി കൊടുക്കാം എന്ന് വാക്കുകൊടുത്തുപോയി..പ്രോജക്ട് ഡിലേ അക്കുന്നത് മോശമല്ലേ.”

“ഓഹോ..എന്നിട്ടെഴുതിയോ...”

“കസ്തൂരീ തിലകം ലലാടഫലകേ വക്ഷസ്ഥലേ കൌസ്തുഭം.. ബാക്കി എഴുതിക്കൊണ്ടിരിക്കുവാ!!. പേഴ്സണല്‍ കാര്യത്തില്‍ ഇടപെടാതെ പോയി പണിനോക്കെടാ!!!”


പരീക്ഷകള്‍ക്കും അവധികള്‍ക്കുമൊക്കെ ഇടയില്‍ വെറും തമാശയായി വാസവദത്ത എപ്പിസോഡ് തേഞ്ഞുമാഞ്ഞുപൊയി.

ഹരിപ്രിയ പിന്നെയും പലരുടേയും സ്വപ്നങ്ങളിലേക്ക് കൊലുസുകിലുക്കി വണ്ടിയിറങ്ങി... കയറി....പിന്നെയും ഇറങ്ങി...

ചോക്കുപൊടിയുടെ നനുത്തഗന്ധം പടര്‍ന്നുകയറിയ ഒരു വൈകുന്നേരം ക്ലാസില്‍ നിന്നിറങ്ങാന്‍ തുടങ്ങിയപ്പോഴാ‍ണ് ഹരിപ്രിയ എന്നെ വിളിച്ചത്..

“എനിക്ക് നിന്‍‌റെ ഒരു സഹായം വേണം..”

“പറഞ്ഞോളൂ.. കാശുചിലവില്ലാത്തതാവണം എന്നൊരു കണ്ടീഷന്‍ മാത്രം...”

“നിന്‍‌റെ ആ നീല ഷര്‍ട്ടിങ്ങോട്ട് വേണം.. ഒറ്റ ദിവസത്തേക്ക്...”

“മനസിലായില്ല..”

“മറ്റന്നാള്‍ ഹോസ്റ്റല്‍ ഡേയല്ലേ.. ഞങ്ങളുടെ ഒരു പ്രൊഗ്രാം ഉണ്ട്.. ആണ്‍‌വേഷം ഞാനാ കെട്ടുന്നെ... ഒരു ബ്ലൂ ഷര്‍ട്ട് വേണം.. വീട്ടില്‍ ചെന്നാല്‍ ബ്രദറിന്‍‌റെ എടുക്കാം.. പക്ഷേ ഇനി പോകാന്‍ സമയമില്ല.. തല്‍ക്കാലം നിന്‍‌റെ ഷര്‍ട്ട് മതി... നാളെത്തന്നെ വേണം”

“എടീ പെണ്ണേ അത് മാസങ്ങള്‍ പഴകിയ സാധനമാ... അത് നീ ഇടുവാന്നൊക്കെ പറഞ്ഞാല്‍ ഛേ... നീയൊരു നിലയും വിലയും ഒക്കെയുള്ള പെണ്ണല്ലേ...”

ഒടുവില്‍ ഞാന്‍ തോറ്റു..

പഴയ കടലാസ് പൊതി പിറ്റേന്ന് കൈമാറുമ്പോള്‍ ഞാന്‍ പറഞ്ഞു

“ഇതിനി തിരികെ വേണ്ടാ... കാലാവധി കഴിഞ്ഞ സാധനമാ... വല്ല പാവലിനും കോലമായിട്ട് ഉപയോഗിക്കാം.. പകരം ഭാവിയില്‍ എനിക്കൊരു ബ്രാന്‍ഡഡ് ഷര്‍ട്ട് വാങ്ങിത്തന്നാ മതി..”

ഹരിപ്രിയ പുഞ്ചിരിച്ചു.. ചോക്കുപൊടിയുടെ ഗന്ധമുള്ള പുഞ്ചിരി..

“ഹാ‍...............ഛീ...................”
പോങ്ങുവിന്‍‌റെ തുമ്മല്‍ കേട്ട് ഓര്‍മ്മകളുടെ പിടിവിട്ട് ഞാന്‍ ഉണര്‍ന്നു..

“വല്ലാത്ത പൊടി മനുമാഷേ... “

“ചോക്കുപൊടിയാണോ മാഷേ.....”

“നെടുമങ്ങാട് ബ്രാഞ്ച് തന്നെയാണല്ലോ അല്ലെ...”

“എന്നാ അറിഞ്ഞത് മാഷേ...ഇനിയും ദൂരമുണ്ടോ...”

“കുറെ പോകണം... എങ്ങനെ തപ്പിപ്പിടിച്ചു മാഷേ...“

“ഒരു ചെറിയ ഇന്‍‌വെസ്റ്റിഗേഷന്‍.. അന്നത്തെ ഒരു സഹബഞ്ചനെ കണ്ടിരുന്നു കഴിഞ്ഞാഴ്ച... അവനാ പറഞ്ഞത്..ഹരിപ്രിയ ബാങ്കില്‍ ജോലികിട്ടിപ്പോയെന്നും ഇപ്പോ നെടുമങ്ങാട് ബ്രാഞ്ചിലെ ഓഫീസര്‍ ആണെന്നുമൊക്കെ.. നോക്കാം നമുക്ക്.... ഒരു ഷര്‍ട്ട് കിട്ടുന്ന കാര്യമല്ലേ.... അത് കളയേണ്ട....”

“ഉവ്വ ഉവ്വ...അല്ലാതെ പഴയ കാര്യം പറഞ്ഞ് പഞ്ചാര അടിക്കാനല്ല..”

“മാന്യന്മാരെ പറ്റി പോക്രിത്തരം പറയരുത്.. വണ്ടി നേരെ നോക്കിയോടിക്ക് മനുഷ്യാ.....”

* * *

നെടുമങ്ങാട് ബ്രാഞ്ചിലെ വരാന്തയിലൂടെ ഞാന്‍ മെല്ലെ നടന്നു..

കാതുകളില്‍ പഴയ ക്യാമ്പസിലെ ബഹളം
മഴ
ചോക്കുപൊടികളുടെ ഗന്ധം
മുല്ലപ്പൂവില്‍ അലിഞ്ഞുചേരുന്ന കൊച്ചുവര്‍ത്തമാനത്തിന്‍‌റെ തൂവലുകള്‍.
സമരം
കുസൃതിപ്പാട്ടുമൂളുമ്പോള്‍ ചവച്ചു തിന്നുന്ന പുല്‍നാമ്പുകളുടെ രുചി..
ഹരിപ്രിയയുടെ കൊലുസിന്‍‌റെ കിലുക്കം..
ആണ്‍‌വേഷം കെട്ടി അവള്‍ പറയുന്ന ഡയലൊഗുകള്‍
അവളിട്ടിരിക്കുന്ന നീല ഉടുപ്പ്...അതിലെ വിയര്‍പ്പ്....


ആളൊഴിഞ്ഞ കൌണ്ടറിലെ സ്ത്രീയുടെ അടുത്തേക്ക് ചെന്നു..

“ഇവിടെ ഒരു ഹരിപ്രിയ..”

“ഹരിപ്രിയ പോയല്ലോ..”

“എങ്ങൊട്ട് മാഡം..?”

“ജോലി റിസൈന്‍ ചെയ്ത് ഹസ്‌‌ബന്‍ഡിനോടൊപ്പം പോയി.. ഇപ്പോ സിഡ്‌നിയില്‍.....”

“കോണ്ടാക്ട് ഡീറ്റെയില്‍‌സ് വല്ലതും..ലൈക് ഇമെയില്‍...”

“സോറി.”

പടിയിറങ്ങി

ഒരു ഡെസ്കിന്‍‌റെ വലത്തെ കോണില്‍ മാ‍റ്റിവക്കപ്പെട്ട നെയിം ബൊര്‍ഡുകള്‍..

പണ്ട് ക്ലാസ് മുറിയില്‍ പ്രൊഫസറുടെ കണ്ണുവെട്ടിച്ച് ഇളകിയാടുന്ന മുടിയിലെക്ക് നോക്കിയപോലെ ഒന്നു നോക്കാന്‍ ശ്രമിച്ചു..

പല ബോര്‍ഡുകള്‍ കുന്നുകൂടി മറച്ച ഒരു പേരിന്‍‌റെ ആദ്യാക്ഷരങ്ങള്‍ കണ്ണു കണ്ടുപിടിച്ചു

‘HAR.........'

ഡോറുതുറന്ന്, ആകാംഷയോട് കാത്തിരുന്ന പോങ്ങുവിന്‍‌റെ അടുത്തേക്ക് ഞാന്‍ ചാടിയിരുന്നു.

“എന്തായി....എന്തായി...”

“പൊക്കളായാം.....“

പോങ്ങു പുഞ്ചിരിച്ചു.

വെയിലിലെക്ക് വണ്ടി നീങ്ങി..

“പോങ്ങു.. ദൈവത്തിന്‍‌റെ യഥാര്‍ഥ ഉദ്ദേശം എന്താ... മണ്ണും, മഴയും, വായുവും, വിശപ്പും, ആഹാരവും, ജനനവും, മരണവും, സ്നേഹവും, വിരഹവും എല്ലാം തന്ന് പുള്ളിക്കാരന്‍ നമ്മളെ പോറ്റുന്നതിന്‍‌റെ പിന്നിലെ രഹസ്യം എന്താ.. ഇതുകൊണ്ട് അദ്ദേഹത്തിനു എന്താ ഒരു ഗുണം.. എന്താ ഒരു പ്രയോജനം.. “

“ഇതു തന്നെയാ മാഷേ മൂന്നാലു ദിവസമായി ഞാനും ആലോചിക്കുന്നത്..അല്ല.. എന്താ ഒരു പ്രയോജനം...”

മന്ദഹാസങ്ങള്‍ക്കിടയിലേക്ക് ഒരു എസ്.എം.എസ് എനിക്ക് വന്നു..

ഫ്രം ബാംഗ്ലൂര്‍ ഓഫീസ്... ജോയ് ആലുക്കാസിന്‍‌റെ പരസ്യം എന്തായി....

ഉടനെ മറുപടി അയച്ചു... ‘രണ്ടു മണിക്കൂറിനുള്ളില്‍ ശരിയാവും....ഉറപ്പ്...”

വന്‍‌കരകള്‍ക്കപ്പുറത്തു നിന്ന് ആ പഴയ പുഞ്ചിരി തന്ന് ഹരിപ്രിയ എന്‍‌റെ മനസിലേക്ക് ഒരു വാചകം എഴുതിയിട്ടു....

“ജോര്‍ജിയസ് വിമന്‍ ആര്‍ ഫ്രം ജോയ് ആലുക്കാസ്....”

133 comments:

G.manu said...

വര്‍ക്കിയുടെ നെറ്റിയും കണ്ണും ഒരുപോലെ ചുരുങ്ങി. പതുക്കെ പരുങ്ങി അവന്‍ എന്‍‌റെ കണ്ണില്‍ തന്നെ നോക്കി..
“ഞാനിടപെട്ടതുകൊണ്ട് ഇഷ്യു ആയില്ല... ഇനി പറ.എന്താ ഈ തെണ്ടിപ്പഴം...”

“എടാ ഞാന്‍ കുനിപ്പിട്ടതാ...”

പോങ്ങുമൂടനുമൊത്തൊരു യാത്രാ വിശേഷം... ബ്രിജ് വിഹാരം വീണ്ടും തുടങ്ങുന്നു..

കോറോത്ത് said...

:)
അങ്ങനെ മാഷ്‌ തിരിച്ചു വന്നു :)...

pappan said...

Good one as usual
pappan

വികടശിരോമണി said...

:)

കുഞ്ഞിക്ക said...

മനുവിപ്പോള്‍ എഫ് എമ്മില്‍ വിലസുകയാണല്ലെ. പതിവ്പോലെത്തന്നെ രസിപ്പിച്ചു, പിന്നെ വിഷാദത്തിന്റെ കനല്‍ കോരിയിട്ടു. അഭിനന്ദനങ്ങള്‍

മറ്റൊരാള്‍\GG said...

ആദ്യം ഒരു കമന്റിടട്ടേ.. എന്നിട്ട് വായന തുടങ്ങാം...!

എന്‍‌റെ പൊന്നു മാഷേ പലവട്ടം ഞാന്‍ പറഞ്ഞു എന്നെ അങ്ങനെ വിളിക്കരുത് വിളിക്കരുത് എന്ന്. പോങ്ങന്‍ എന്നു വച്ചാല്‍ ഞങ്ങളുടെ നാട്ടില്‍ പരമനാറി എന്നാ അര്‍ത്ഥം. “

‘പോങ്ങന്‍’മൂടാ, അതിന്റെ അര്‍ത്ഥം താങ്കള്‍ തന്നെ പറഞ്ഞു തന്നല്ലോ.
:)..:)

Haree | ഹരീ said...

:-)
ആഹ അങ്ങിനെ തിരുവനന്തപുരത്ത് സ്ഥിരായോ! ഏത് എഫ്.എം.-ല്‍? കൂട്ടിന് ബെസ്റ്റ് പാര്‍ട്ടിയെ തന്നെയാണല്ലോ!!!

അപ്പോള്‍ ഇവിടെയൊക്കെ ഉണ്ടാവുമല്ലോ അല്ലേ? കാണാട്ടോ... അല്ലേല്‍ വേണ്ട, അതും പിന്നൊരു കഥയാവും! :-D

വഴിയേ പോവുന്നതിനെയൊക്കെ ഇന്‍ഡിക്കയിലെടുത്തു വെച്ചാല്‍ ഇങ്ങിനെയിരിക്കും എന്ന് മനസിലായോ പോങ്ങൂസ്? ;-)
--

സ്മിത said...

പതിവുപൊലെ കുറെ ചിരിപ്പിച്ച് ,അവസാനം ഒരു നൊംബരം മനസില്‍ ബാക്കിയായി..

ഇതു പൊങുനു ഉള്ളതാ,,ഇങനെ ഉള്ള കൂട്ടുക്കാരനെ കൂടെ നടന്നാല്‍ ദെ നമ്മള്‍ പരഞ്ഞ് കാര്യം നടക്കില്ല ടൊ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മനു, ഈ എഴുത്ത്‌ വളരെ ഇഷ്ടപ്പെട്ടു,

പണ്ട്‌ മനുവല്ലെ ഏതു കഥയിലും അവസാനം കൊണ്ട്‌ കരയിക്കുന്ന ഒരു പരിപാടി നടത്തിയിരുന്നത്‌? (അതോ ഇനി വേറെ വല്ലവരുമായിരുന്നൊ- :()

പിന്നെ ഖരഹരപ്രിയ എന്നൊരു നൂറു പ്രാവശ്യം എഴുതിക്കേ

Umesh::ഉമേഷ് said...

ഇരുപത്തിരണ്ടാം മേളകര്‍ത്താരാഗം ഖരഹരപ്രിയയാണു്, ഹരഹരപ്രിയയല്ല (ഖര എന്നതു പരല്‍പ്പേരനുസരിച്ചു് 22 ആണു്.) ഖരനെ കൊന്ന ശ്രീരാമന്റെ പ്രിയയായ സീത എന്നര്‍ത്ഥം.

പോസ്റ്റ് കലക്കന്‍!

krish | കൃഷ് said...

ഒരു ഇടവേളക്കുശേഷം തിരിച്ചുവന്നല്ലോ, മനു, സന്തോഷം.
ബ്രിജ്‌വിഹാ‍രം അപ്പോ തിരോന്തോരം‌വിഹാരം ആയല്ലേ.
വായിച്ച് ഇടക്കിടക്ക് ചിരിച്ചുമറിഞ്ഞു.
ആ പൊങ്ങുമ്മൂടന് നല്ല് കൊട്ട് കൊടുത്തിട്ടുണ്ടല്ലോ. പൊങ്ങുമ്മൂടന്റെ പോസ്റ്റില്‍ കൊട്ടിയതിനുള്ള മറുപടിയാണോ.

പഴശ്ശി പ്യാര്‍ലേഖനം കലക്കി.

:)

കുഞ്ഞന്‍ said...

മനുമാഷെ..

ആ പോങ്ങുമൂടന് ആദ്യം ഒരു നന്ദി പറയട്ടെ കാരണം അങ്ങേര് കാരണമല്ലയൊ ഇങ്ങേര് പോസ്റ്റെഴുതിയത്.

തെണ്ടിപ്പഴം അതൊരു വല്ലാത്ത പഴമായിപ്പോയി.

പതിവുപോലെ ചിരിയും ചിന്തയും നൊമ്പരവുമായിത്തീരുന്ന കഥ.. ഇഷ്ടായി..

ഉമേഷ് ജിയും ഹെറിട്ടേജേട്ടനും പോസ്റ്റ് വേണ്ടവിധം വായിച്ചില്ലാന്നുണ്ടൊ?

G.manu said...

പണിക്കരേട്ടാ ഉമേഷേട്ടാ നായിക ഹരിപ്രിയ ആയതുകൊണ്ട് പുതിയൊരു രാഗം ഉണ്ടക്കിയതാണേ..ഷമി.. (അനു)രാഗം ഹരഹരപ്രിയ...

Umesh::ഉമേഷ് said...

കുഞ്ഞന്‍ പറഞ്ഞതിനു ശേഷം ഒന്നുകൂടി വായിച്ചു. ഹരിപ്രിയ എന്ന നായികയോടു് ഖരഹരപ്രിയയേക്കാള്‍ ഹരഹരപ്രിയയ്ക്കു് എന്താണു് അടുപ്പമെന്നു മനസ്സിലായില്ല.

മനുവേ, കാര്യം പറഞ്ഞുതന്നപ്പോള്‍ വീണിടത്തു കിടന്നു് ഉരുളുന്നോ? :)

G.manu said...

ഹഹ എന്റെ ഉമേഷ്ജി..നിങ്ങള്‍ പുലി തന്നെ
തലക്കുട്ടിയെ ഞാന്‍ മാറ്റി...

Umesh::ഉമേഷ് said...

എന്നാലും ബീഗത്തിനു കൊടുക്കാന്‍ എഴുതിയ കവിത ഒരൊന്നരക്കവിതയായിപ്പോയി - കസ്തൂരിതിലകം ലലാടത്തില്‍ ആയ്ക്കോട്ടേ, എന്നാലും വക്ഷസ്ഥലത്തില്‍??

ഒന്നു ചോദിച്ചോട്ടേ, പത്തനംതിട്ട കാതോലിക്കേറ്റ് കോളെജിലായിരുന്നോ പഠനം? സിസിലിട്ടീച്ചര്‍ എന്നു പറഞ്ഞതു് കണക്കുപ്രൊഫസര്‍ അല്ലേ?

ബീരാന്‍ കുട്ടി said...

വെൽക്കം ബാക്ക് റ്റു എവിടെക്കെങ്കിലും.

ആദ്യം ചിരിച്ചു. പിന്നെ ഇത്തിരി ചിന്തിച്ചു. അവസാനം എവിടെയോ ഒരു നനവ്.

കീപ്പ് ഇറ്റ് അപ്പ് (ഇപ്പോ കൈയിലുള്ളത്, അതെന്നെ)

kaithamullu : കൈതമുള്ള് said...

പിന്നെ കണ്ടത് ഫീലിംഗുകള്‍ക്ക് ഉമ്മകൊടുത്തുകൊണ്ട് ഡെസ്കിലേക്ക് കമിഴ്ന്നു കിടന്നു ചമ്മുന്ന വര്‍ക്കിയെയാണ്.....
-
മനു,
സ്വാഗതം, വീണ്ടും!
-
ബീരാങ്കുട്ടീ,
...നനവ്?

..:: അച്ചായന്‍ ::.. said...

ഹൊ അവസാനം എത്തി അല്ലെ ..

കൊള്ളാം മാഷേ .. തകര്‍ത്തു എന്ന് ഒന്നും പറയില്ല കാരണം മനു മാഷിന്റെ ഒരു ഒരു 90 % ആയിട്ടുള്ളൂ :D അപ്പൊ പോരട്ടെ അടുത്തത്

പിന്നെ ഹരി മാഷിനെ പോസ്റ്റര്‍ ഒട്ടിക്കാന്‍ തീരുമാനിച്ചു അല്ലെ പാവം :D

ശ്രീ said...

കലക്കി മനുവേട്ടാ... കലക്കീട്ടൊ...
പതിവു പോലെ എല്ലാം ചേര്‍ന്നൊരു നല്ല പോസ്റ്റ്.
:)

ബീരാന്‍ കുട്ടി said...

മുൾജീ, എനിക്ക് വയ്യ, കൊല്ല് എന്നെ കൊല്ല്.

പ്രാസമൊപ്പിച്ചപ്പോൾ, കണ്ണിൽ എന്നത് വിട്ടതാ മാഷെ.

ഇതിന്റെ പിന്നാലെ ഇനി കൊടിപിടിച്ച് ആരും വരല്ലെ. ഇതെന്റെ കൈയീന്ന് പോയാൽ, എന്റെ അത്മഹത്യക്ക് ഉത്തരവാദി, മുൾജി മാത്രമ്മായിരിക്കും.

പോങ്ങുമ്മൂടന്‍ said...

പ്രിയ മനുജി,

‘മനുജി‘ എന്ന ഈ സംബോധനയിൽ നിന്ന് താങ്കൾ വിചാരിക്കുന്നുണ്ടാവും എനിക്ക് താങ്കളോട് ഒടുക്കത്തെ ബഹുമാനമാണെന്ന്. എന്നാൽ അങ്ങനെയല്ല. ‘ജി. മനു’ എന്നതിനെ തലതിരിച്ച് ‘മനുജി’ എന്ന് വിശേഷിപ്പിച്ചു എന്ന് മാത്രം. (കുറേക്കാലം ഡെൽഹിയിയിലായിരുന്നതിനാൽ ആ ‘ജി സ്പോട്ട്’ താങ്കളിൽ കൺഫ്യൂഷൻ ഉണ്ടാക്കും എന്നറിയാവുന്നതുകൊണ്ടാണ് ഇപ്പോൾ ഇവിടെ അത് പറഞ്ഞത്. )

ഈ പോസ്റ്റിലൂടെ താങ്കൾ എന്നെ ബോധപൂർവ്വം ഇകഴ്ത്താൻ ശ്രമിക്കുന്നത് നാം കാണുന്നു. എന്റെ ഫാൻസ് ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ല.

ഞാൻ പറഞ്ഞ കുറിക്ക് കൊള്ളുന്ന പല തമാശകളും താങ്കളുടേതായി ഇതിൽ ചേർത്തിരിക്കുന്നു. ഇക്കാര്യത്തിലുള്ള എന്റെ പ്രതിഷേധം ഇന്ന് വൈകിട്ട് ഞാൻ മുഖദാവിൽ നൽകുന്നതാണ്.

എന്റെ ‘ആരാധികമാരെ‘ നിരാശപ്പെടുത്തുന്ന ചില പ്രസ്താവനകൾ ഈ പോസ്റ്റിലൂടെ താങ്കൾ നടത്തുകയുണ്ടായി. ഒന്ന് രണ്ട് ഉദാ: താഴെ കൊടുക്കുന്നു.

1)“ ജനപ്രിയ ബ്ലോഗര്‍ ശ്രീ പോങ്ങുമൂടന്‍‌റെ ഇന്‍ഡിക്കാ കാറിലിരുന്ന് .. “

എന്റെ കാർ ‘ഹോണ്ട സി.ആർ.വി ‘ ആണെന്നുള്ള കാര്യം ബൂലോഗത്തുള്ള ഒട്ടുമിക്ക ‘ബ്ലോഗിണി‘മാർക്കും അറിവുള്ളതാണ്. ചില പ്രത്യേക സാഹചര്യത്തിൽ ജി.ടോക്കിലൂടെ സംസാരിച്ചിരുന്ന പല ബ്ലോഗിണി മാരോടും സി.ആർ.വി-യെക്കൂറിച്ച് ഞാൻ പറയുകയും ചെയ്തിട്ടുണ്ട്. അവരുടെയൊക്കെ മുന്നിൽ ഒരു കൺഫ്യൂഷൻ ഉണ്ടാക്കാനും ഞാൻ ഒരു കള്ളനാണെന്ന് വരുത്താനുമുള്ള അങ്ങയുടെ ശ്രമം വിലപ്പോവില്ലെന്ന് മാത്രം ഞാനിവിടെ ഓർമ്മിപ്പിക്കുന്നു.

2)“പക്ഷേ, കക്ഷിയെ കണ്ടാല്‍ വാക്കുമാറരുത്.. വൈറ്റ് മിസ്‌ച്ചീഫ്...”

നിത്യവും താജ് ഹോട്ടലിൽ നിന്ന് 6 പെഗ് ‘ബ്ലൂ ലേബൽ ‘ കഴിക്കുന്ന ഞാൻ താങ്കളോട് കേവലം ‘വൈറ്റ് മിസ്ചീഫ് ‘ വാങ്ങിതരണമെന്ന് ആവശ്യപ്പെട്ടു എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ഈ ബൂലോഗത്തിൽ ആരുമുണ്ടാവില്ലെന്ന് താങ്കൾക്ക് തന്നെ അറിവുള്ളതാണല്ലോ? എന്നിട്ടുമെന്തേ ഇങ്ങനെ?

ആകെ മൊത്തം ടോട്ടലായിട്ട് പറയുകയാണെങ്കിൽ ഈ പോസ്റ്റിലൂടെ എന്നെ നാറ്റിക്കുക മാത്രമായിരുന്നു താങ്കളുടെ ലക്ഷ്യമെന്ന് ഞാൻ കണ്ടെത്തിയിരിക്കുന്നു. ഇതിലുള്ള പ്രതിഷേധം എന്റെ ഫാൻസ് താങ്കളെ അറിയിക്കുന്നതായിരിക്കും. അവർ വരുത്തുന്ന കഷ്ടനഷ്ടങ്ങൾക്ക് ഞാൻ ഉത്തരവാധി ആയിരിക്കില്ലെന്നും ഇവിടെ പറഞ്ഞുകൊള്ളുന്നു. വേദനിപ്പിച്ച് വിട്ടിരിക്കുന്നത് രാജവെമ്പാലെയെത്തന്നെയാണെന്ന് ഓർക്കുക.

ഭയക്കണം. വാലിൽ കുത്തിനിന്ന് ഞാൻ കൊത്തും. ബൂലോഗപുലീ..സുക്ഷിച്ചോ. :)

പോങ്ങുമ്മൂടന്‍ said...

Haree | ഹരീ :

വഴിയേ പോവുന്നതിനെയൊക്കെ ഇന്‍ഡിക്കയിലെടുത്തു വെച്ചാല്‍ ഇങ്ങിനെയിരിക്കും എന്ന് മനസിലായോ പോങ്ങൂസ്? ;-)

പ്രിയ ഹരീ, എനിക്കിപ്പോൾ കുറേശ്ശേ മനസ്സിലായി. ദയവായി താങ്കളെങ്കിലും ഹോണ്ട സി.ആർ.വി എന്ന് പറയൂ...:)


krish | കൃഷ് :
ആ പൊങ്ങുമ്മൂടന് നല്ല് കൊട്ട് കൊടുത്തിട്ടുണ്ടല്ലോ.

ഉവ്വ് ക്രിഷേട്ടാ‍, പക്ഷേ മറുകൊട്ട് ഞാൻ കൊട്ടിയിരിക്കും. പിന്നെ, താങ്കളെനിക്ക് കമന്റ് തന്നിട്ടില്ല.ക്രിഷേട്ടനും ‘മറ്റേ ഗ്രൂപ്പ്‘ ആണല്ലേ? :)

G.manu said...

ഹഹ എന്റെ പൊന്നു ‘പോങ്ങൂ‘ ഷമി

ഹോണ്ടാ സിറ്റിയുടെ ആ ബ്രാന്‍ഡ് നെയിമും, പിന്നെ മറ്റേ റോയല്‍ സാധനത്തിന്റെ പേരും ഓര്‍ക്കാത്തതുകൊണ്ട് ലോ കോസ്റ്റ് ഐറ്റംസ് എഴുതിപ്പോയതാ..

(സംഭവിച്ചതിന്റെ നാലിലൊന്നേ എഴുതീട്ടുള്ളൂ..അപ്പോ ഉള്ളതൊക്കെ എഴുതിയിരുന്നേല്‍ എന്നെ കൊന്നു കൊലവിളിച്ചേനെമാരുന്നല്ലോ പി.പി.അമ്മേ)

കൃഷ്‌ണ.തൃഷ്‌ണ said...

എന്തു രസമാണു മനുവിന്റെ ഓരോ പോസ്റ്റും..
About your posts:
Impregnated beginning pulls me to the end line with no time. At last I take a sigh of content. You make me wipe out my eyes for no reason. A big salute to your great personality.

::: VM ::: said...

ഡാണ്ട് വറി,
സിഡ്നിയില്‍ പോകാന്‍ ഉദ്ദേശമുണ്ടേല്‍ പറ, എന്റെയൊരു "പോങ്ങന്‍"ക്ലാസ്മേറ്റ് അവിടൊണ്ട്.. ഹരിപ്രിയയെ തപ്പാന്‍ ആ പോങ്ങന്‍ സഹായിക്കും ;0

ബീരാങ്കുട്ടിയുടെ നനവ് ..ഹൃ^ദയഭേദകമായി! പ്ഓസ്റ്റ് കലക്കിട്ടാ

പോങ്ങുമ്മൂടന്‍ said...

മനുജിയേ,

ആ ശ്രീയേപ്പിടിച്ച് ഒന്ന് പോങ്ങുമ്മൂടേയ്ക്ക് വിട്ടേ.. അങ്ങേരുടെ കമന്റ് കിട്ടാത്തതിൽ എനിക്കൊരു വല്ലായ്ക. :)

പോങ്ങുമ്മൂടന്‍ said...

ഇടിവാളേട്ടാ,

“പോങ്ങൻ“ എന്ന ആവർത്തിച്ചുള്ള പ്രയോഗം ഞാൻ കണ്ടു :)

::: VM ::: said...

അല്ലാ ഈ പോങ്ങനു, സോറി..പോങ്ങുമ്മൂടനു ബെര്‍ളി കൈവെഷം കൊടുത്താ??

അസാമാന്യ പുകഴ്ത്തലാണല്ലോ.. 6 പെഗ്ഗ് ബ്ലൂലേബലേ ..അതും താജില്‍ നിന്നും..

ഒരു ഫുള്‍ ബ്ലൂലേബല്‍ ബുര്‍ജ് അറബ് ടവറിന്റെ ഹെലിപാഡില്‍ ഇരുന്നടുക്കുന്ന യെന്നോടാ വീരവാദം..

ഞാന്‍ എന്റെ റേഞ്ച് റോവറും എടുത്ത് ഒരു വരവങ്ങട്ട് വന്നാല്യാ..പോങ്ങൂ ;)

പുനര്‍ജ്ജനി said...

പതിവുപോലെ ഉഗ്രന്‍‌
വളരെ വളരെ നല്ല പോസ്റ്റ്..
ഭാവുകങ്ങള്‍‌..അഭിനന്ദനങ്ങള്‍‌

::: VM ::: said...

//ഒരു ഫുള്‍ ബ്ലൂലേബല്‍ ബുര്‍ജ് അറബ് ടവറിന്റെ ഹെലിപാഡില്‍ ഇരുന്നടുക്കുന്ന, യെന്നോടാ വീരവാദം//

സോറി.. ഇരുന്നടിക്കുന്ന എന്നു തിരുത്താന്‍ അപേക്ഷ.. ഇരുര്‍ന്നടുക്കുന്ന എന്നായാല്‍, എനിക്ക് ഏതോ ബാറില്‍ കള്ളിന്‍ കുപ്പികള്‍ അടുക്കി വക്കുന്ന ജോലിയാണോ എന്നു ആരാധകര്‍ തെറ്റിദ്ധരിക്കരുതല്ലോ എന്ന എളിയ ചിന്തകൊണ്ടു മാത്രമാണീ തിരുത്ത്.. അല്ലാതെ ആഫ്രോ-ഉഗാണ്ടിയന്‍ എന്റര്‍പ്രൈസസിന്റെ സി.ഇ.ഓ ആണു ഞാനെന്നു ഇവിടെ പ്രസ്താവിക്ക്കാനായല്ല ഈ തിരുത്ത്!

അല്ലേങ്കിലും.. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നല്ലേ പഴമൊഴി..

എന്നും കരുതി പോങ്ങുവിനെ പൊട്ടനായോ എന്നെ ചെട്ടിയായോ ആരും കരുതേണ്ടാ.. ങാഹാ! ;)

ബീരാന്‍ കുട്ടി said...

പോങ്ങൂ,

ആ സ്പോട്ട്, ഹാവൂ അത് ഒന്നര സ്പോട്ടാ. എന്നാലും ഇത്രം ക്ലാരിഫൈ ചെയ്യണോ?.

VM, ഹെലിപാഡിൽ നിന്ന് അതടുക്കിവെക്കുബോൾ, ഇതുണ്ടാവാതെ നോക്കണം.

മനു, ഇതിപ്പോ, പോസ്റ്റിനെ വെല്ലുന്ന കമന്റുകളുമായാണല്ലോ ഗഡികൾ വന്ന് ക്യൂ നിൽക്കുന്നത്.

പോങ്ങുമ്മൂടന്‍ said...

ബ്ലൂലേബല്‍
ബുര്‍ജ് അറബ് ടവർ
ഹെലിപാഡ്
റേഞ്ച് റോവർ
(ഇടി അളിയാ..ഇപ്പോ മനസ്സിലായി നമ്മളെ ഒരു നുകത്തിന് കെട്ടാം.)

എന്നാ, എന്നോടും ‘ഇടി അളിയനോടും‘ മുട്ടാൻ ആളുണ്ടോടാ ഇവിടെ? ഉണ്ടെങ്കിൽ വരിനെടാ.. :)

ശ്രീനാഥ്‌ | അഹം said...

chirippichu maashe... kulukki chirippichu...

;)

5:00 മണി said...

മനൂജീ... കുറെക്കാലത്തിന് ശേഷം ഒരു പോസ്റ്റ് കിട്ടാന്‍ മി. പോങ്ങ്സ് കാരണമാവുന്നെങ്കില്‍ അയാള്‍ക്ക് ഒരു അര താങ്ക്സ്..

ഞാന്‍ കരുതി ദില്ലിയോടും ബ്ലോഗിനൊടും ബൈ ബൈ പറഞ്ഞതാണെന്ന്...

ഇനിയും പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. പോസ്റ്റിന് പ്രചോദനം കിട്ടാന്‍ പോങ്ങുമ്മൂടനേക്കാള്‍ വലിയ ബോറന്മാരെ കിട്ടണമെന്നുണ്ടെങ്കില്‍, കുറച്ച് വിഷമമാണ്.. എന്നാലും സംഘടിപ്പിച്ച് തരാം. (ഇതിലും വലിയ ഒരു ഓഫര്‍ ആര്‍ക്കും തരാന്‍ ആവില്ല)

BS Madai said...

Manu Maashe,
Welcome back...
and back with a big hit... congrats....
ഒത്തിരി ഒത്തിരി ഇഷ്ടായി മാഷേ, പോസ്റ്റും ഈ തിരിച്ചുവരവും.

ടി.ജെ said...

എന്താ എന്റെ എഫ്.എം ചെക്കാ ഞാന്‍ പറയേണ്ടത്.

നമിച്ച ഒരു കാര്യം മാത്രം പരയാം. നിന്റെ ഈ കണക്ഷന്‍ വിദ്യ.. ഹോ അപാരം

ദേ ഇങ്ങൊട്ട് നോക്കെന്നേ പറഞ്ഞു പഴയകലത്തിലേക്കുള്ള പോക്ക്.
പോങ്ങുമൂടന്റെ ഹാ..ഛീ യും ചോക്കുപൊടിയും
ഒടുവില്‍ ജോര്‍ജിയസും ജോയ് ആലുക്കായും..

കണക്ഷന്‍ വിരുതാ നിനക്ക് വന്ദനം.

അരവിന്ദ് :: aravind said...

എടാ ഞാന്‍ കുനിപ്പിട്ടതാ...”

“ആര്‍ക്ക്....”

“തെണ്ടിക്ക്....

ക്ലാസ്സിക്, മനു....


ഇടീ ഇരുന്നടിക്കുന്നതോ ഇരുന്നടുക്കുന്നതോ അതോ ഇരന്നടിക്കുന്നതോ? ഏതാ? ഒന്നുറപ്പീര്.
പൊങ്ങുമൂടന്‍സ്, എനിക്കും ഉണ്ട് നല്ല ഒരു റേഞ്ച് റോവര്‍. ഫോറസ്റ്റ് റേഞ്ചില്‍ പോകാന്‍ പറ്റുന്ന വള്ളം. റോവര്‍ എന്നാല്‍ ഇരുന്നു തുഴയണം എന്ന്.
നുകത്തില്‍ സ്ഥലമുണ്ടെങ്കില്‍ ഒന്നഡ്ജസ്റ്റ് ചെയ്യ്.

:-)

annamma said...

മണ്ണും, മഴയും, വായുവും, വിശപ്പും, ആഹാരവും, ജനനവും, മരണവും, സ്നേഹവും, വിരഹവും എല്ലാം തന്ന് പുള്ളിക്കാരന്‍ നമ്മളെ പോറ്റുന്നതിന്‍‌റെ പിന്നിലെ രഹസ്യം എന്താ.
ans:ഇങ്ങനെ ഇരുന്ന് ബ്ലോഗില് പോസ്റ്റ് ഇടാനും, വായിക്കാനും

" വാസവദത്തയല്ലേ "
"എടാ ഞാന്‍ കുനിപ്പിട്ടതാ...”
nannayi manu, pineyum chirippichu

Visala Manaskan said...
This comment has been removed by the author.
Visala Manaskan said...

ബുഹഹഹ..

ജിമ്മന്‍, അലക്കീണ്ട് ട്ടാ.

രാഗത്തിന്റെ പേര്‌ ‘ഖരഹരപ്രിയ‘ എന്നാണെന്ന് അറിയില്ലാര്‍ന്നു ല്ലേ? ഛേ..ഛേ.. ഷെമിം ഷെമീം! (അതുകൊണ്ടെന്തായി, എനിക്കും പഠിക്കാറായി!)

ബൈ ദ, ഡിസംബര്‍ നാലിന് കൊടകര ഷഷ്ഠിയാണ്. കുമ്പാര സെറ്റടക്കം 25 സെറ്റ് കാവടികള്‍! ചക്കന്‍ കുറ്റി മണിയുടെ നാദസ്വരം! ക്യാബറെ കം കരകാട്ടം!

എല്ലാ ബ്ലോഗേഴ്സിനേം ഞാന്‍ ഹാര്‍ദ്ദവമായി കൊടകരയിലേക്ക് സ്വാഗതം ചെയ്യുന്നു. ടൌണിലിറങ്ങി, തൃശ്ശൂര്‍ സൈഡിലേക്ക് അഞ്ചാമത്തെ വീട്!

പോങ്ങുമ്മൂടന്‍ said...

“ പോസ്റ്റിന് പ്രചോദനം കിട്ടാന്‍ പോങ്ങുമ്മൂടനേക്കാള്‍ വലിയ ബോറന്മാരെ കിട്ടണമെന്നുണ്ടെങ്കില്‍, കുറച്ച് വിഷമമാണ്.. എന്നാലും സംഘടിപ്പിച്ച് തരാം. “


പ്രിയ അഞ്ച് മണി (5.00), പോങ്ങുമ്മൂടനെക്കാൾ വലിയൊരു ബോറനോ?!!!! അങ്ങനൊന്ന് എത്ര തപ്പിയാലും ഈ ബൂലോഗത്തിൽ കാണില്ല.താങ്കൾ പരാജയപ്പെടും. :)
എന്ന് പരമബോറനായ പോങ്ങുമ്മൂടൻ.
( ഇടയ്ക്കൊക്കെ പോങ്ങുമ്മൂട്ടേയ്ക് വരാത്തതെന്ത്? :) )

പോങ്ങുമ്മൂടന്‍ said...

അരവിന്ദേട്ടാ,

ഈ പുലികൾക്കൊക്കെ എന്തിനാണ് കമന്റും വെള്ളോം കൊടുക്കുന്നത്? ആ പോങ്ങുമ്മൂടേയ്ക്കൊക്കെ വന്നൊന്ന് കമന്റിയിട്ട് കാലം കുറേയായി . സങ്കടോണ്ട് :)

സ്നേഹതീരം said...

വളരെ വളരെ ഇഷ്ടമായി, ഈ പോസ്റ്റ്. നല്ല ഒഴുക്കുള്ള എഴുത്ത്. തമാശകളും പൊട്ടിച്ചിരികളുമായി മനു ബൂലോകത്ത് തിരിച്ചെത്തിയത് എല്ലാവരെയും പോലെ ഞാനും സന്തോഷത്തോടെ നോക്കിക്കാണുകയാണ്. ആശംസകളോടെ..

സ്നേഹതീരം.

ബീരാന്‍ കുട്ടി said...

മനു, എന്റെ പ്രിയപ്പെട്ട മൂന്ന് (പരേത) അത്മകൾ ജീവിച്ചിരിപ്പുണ്ടന്ന കാര്യം ഈ ബ്ലോഗിലൂടെ ബൊധിച്ചു കൈയിൽ കിട്ടി.

വിശാൽജീ, ഇത്രക്ക്‌ ചീപ്പാവല്ലെ വിശാൽജീ, ഒരു മൈക്കോക്കെ കൈയിൽ പിടിച്ച്‌, ഞങ്ങളുടെ കൈയിൽ, ഒരു ഗ്ലാസോക്കെ പിടിപ്പിച്ച്‌, സന്തോഷായിട്ട്‌, ക്ടങ്ങളെം കൊന്റ്‌, നാളെ, അങ്ങട്‌ വാട്ടോ ന്ന് പറയ്‌ണെന്‌ പകരം, ഇതോരുമാതിരി, കല്യാണവിട്ടി വന്ന്, കല്യാണം ക്ഷണിക്കണപോലെയായില്ലെന്ന് ഒരു സംശ്യം. ഞാൻ വരില്ല്യ. മ്മളെ കാക്കണ്ട.

അരവിന്ദ്‌ ജീ, കെട്ട്യോളെം കുട്ട്യളെം കളിപ്പിച്ച്‌ അവിടെ തന്നെ കൂട്വാണ്‌ ല്ലെ. എടക്ക്‌ ബ്ലോഗ്‌ല്‌ക്ക്‌ ഒക്കെ ഒന്ന് കാല്‌ട്‌ത്ത്‌ വെക്ക്‌ഷ്ടാ.

പൈങ്ങൂ, “അമ്മാ , വല്ലതും തായ്യോ” ന്ന് ആരെങ്കിലും ഇവിടെ കമന്റിയാൽ ഞാൻ ഉത്തരവാദിയല്ല ട്ടോ.

വേണു venu said...

ഹരഹരിപ്രിയ രാഗം ആസ്വദിച്ചു .
നല്ല എഴുത്ത്.:)

നന്ദകുമാര്‍ said...

കാത്തിരിപ്പിനൊരവസാനവുമായി മാ‍ഷെത്തിയതു മോശമായില്ലെങ്കിലും...പഴയ ചേരുവകളുടെ പോരായ്മ ഇതിലുണ്ടെന്ന് തോന്നുന്നു. അല്ലെങ്കില്‍ ശൈലിയൊന്നു മാറ്റിപ്പിടിച്ചതോ? കാലഘട്ടങ്ങളെ, സംഭവങ്ങളെ കൂട്ടിയിണക്കുന്ന നിന്റെ വൈദഗ്ദ്യം അംഗീകരിക്കാതെ വയ്യ. സംഭവബഹുലമല്ലെങ്കിലും പക്ഷെ, ഒട്ടും പ്രതീക്ഷിക്കാത്ത എന്‍ഡിങ്ങ്. (കേരളം ഇനി നിന്റെ വരികള്‍ ഏറ്റുപറയട്ടെ..)

ഓഫ് : നിന്റെ ബ്ലോഗില്‍ മറുപടി കമന്റ് പറയാന്‍ പോങ്ങുമൂടനെയാണോ ഏല്‍പ്പിച്ചിരിക്കുന്നത്? അല്ലാ വെര്‍തെ ചോയ്ച്ചതാ.
ഡാ പോങ്ങു, ഇനി നിന്റെ ഒരു കമന്റ് കൂടി ഈ പോസ്റ്റില്‍ കണ്ടാല്‍, അമ്മയാണെ, നിന്നെ തല്ലാന്‍ ചെങ്കല്‍ചൂളേന്ന് ആളെ എറക്കും.മൂന്നരത്തരം)

[Shaf] said...

namichu mashe..

wellcome back

ആചാര്യന്‍... said...

പ്രിയപ്പെട്ടവരേ... ചര്‍ച്ചയ്ക്കിടയില്‍ ഒന്നു ചോദിച്ചോട്ടെ...വോട്ട് ചെയ്തോ? ഇനിയും വോട്ടു ചെയ്യാത്തവര്‍ ഇവിടെ ക്ലിക്കുക

Chengamanadan said...

nice to see you back....... waiting for more........

..വീണ.. said...

:)
ജീ, പൂര്‍വ്വാധികം ശക്തിയില്‍ തിരികെ എത്തിയല്ലേ!

ഫിഫ്‌ത്ത് കില്ലര്‍ = പഞ്ചമ പാതകന്‍ has been newly added to the vocabulary :D

തോന്ന്യാസി said...

പ്രിയ മനുജി...

സത്യമായിട്ടും ഇത് പേര് തിരിച്ചിട്ടതല്ല ബഹുമാനം കൊണ്ടു തന്നെയാണ്....

എന്നാലും കാമുകിയെക്കയറി വാസവദത്ത എന്നൊക്കെ വിളിക്കുകാന്നു വച്ചാല്‍....എന്നിട്ടും അങ്ങേരുടെ മുഖത്ത് ചെരുപ്പിന്റെ പാടു വീഴാതിരിയ്ക്കുകാ എന്നൊക്കെ കേക്കുമ്പോള്‍ അതിശയം തോന്നുന്നു.

പിന്നെ താങ്കള്‍ ഈ പോസ്റ്റില്‍ പറഞ്ഞിരിയ്ക്കുന്ന വാഹനം, ജനപ്രിയ ബ്ലോഗര്‍ ശ്രീ പോങ്ങുമ്മൂടന്റെ കാര്‍പോര്‍ച്ചില്‍ വച്ച് അദ്ദേഹം കഴുകിക്കൊണ്ടിരുന്ന സമയത്ത് ആദ്യം കറുപ്പ് നിറത്തിലും പിന്നീട് വെള്ളം വീഴുന്നതിനനുസരിച്ച് പച്ച,നീല,ബ്രൌണ്‍ എന്നീ നിറങ്ങളിലേയ്ക്ക് മാറുകയും, അതേതുടര്‍ന്ന് ശ്രീ.പോങ്ങുമ്മൂടന്‍ “വാങ്ങിയ സമയത്ത് നിറം വെള്ളയായിരുന്നു, അവിടെയ്ക്കെത്തിയ്ക്കാനുള്ള ശ്രമത്തിലാണ്” എന്ന് പറയുകയും അതിനു മറുപടിയായി “നടക്കാത്ത കാര്യം പറയാതിരിയ്ക്കൂ പോങ്ങാ” എന്ന് താങ്കള്‍ മറുപടി നല്‍കുകയും ചെയ്ത,സീറ്റുബെല്‍റ്റില്ലാത്തതുകൊണ്ട് പോലീസു പിടിയ്ക്കാതിരിയ്ക്കാന്‍ പാന്റിന്റെ ബെല്‍റ്റൂരി തോളില്‍ കുറുകെ ഇടുകയും ചെയ്ത അതേ വാഹനമാണോ?

ആണെങ്കില്‍ ശ്ശൊ, ആ കോലത്തിലും ഒരു സി.ആര്‍.വി കാണേണ്ട അവസ്ഥ എനിക്കുണ്ടായല്ലോ എന്നോര്‍ത്ത് സങ്കടം വരുന്നു.....

BS Madai said...

മനു ജീ,
ഇതിപ്പോ അമ്പലത്തേക്കാള്‍ വലിയ പ്രതിഷ്ഠ എന്നു പറഞ്ഞ പോലായല്ലോ - കിടിലന്‍ കമന്റ്സിന്റെ കളിയാണല്ലോ. എന്തായാലും കൊഴുക്കട്ടെ...

ഉഗാണ്ട രണ്ടാമന്‍ said...

:)

Babu Kalyanam | ബാബു കല്യാണം said...

:-)

കുഞ്ഞന്‍സ്‌ said...

നിത്യവും താജ് ഹോട്ടലിൽ നിന്ന് 6 പെഗ് ‘ബ്ലൂ ലേബൽ ‘ കഴിക്കുന്ന ഞാൻ താങ്കളോട് കേവലം ‘വൈറ്റ് മിസ്ചീഫ് ‘ വാങ്ങിതരണമെന്ന് ആവശ്യപ്പെട്ടു...

ഉവ്വ ഉവ്വേ പോങ്ങന്സ്,

ഈ പോസ്റ്റിന്റെ
അവസാനത്തെ പാരഗ്രാഫും മനുച്ചേട്ടന് പോങ്ങന്സിനെ നാറ്റിക്കാന് വേണ്ടി എഴുതീതാരിക്കും അല്ലേ ;)

ഓ.ടോ: ഇങ്ങേര്ക്കാരാ പോങ്ങനെന്ന് പേരിട്ടേ ആരായാലും അറിഞ്ഞോണ്ടിട്ടതാ :P

Sachin said...

kalakki mashe.. inganoru post varan orupaadu delay ayo nnoru doubt mathre ullu..
pinne, alukkasinte parasyathinu caption oppicha vaha pongunu chilavu cheytho? ;)

::: VM ::: said...

ബൈ ദ, ഡിസംബര്‍ നാലിന് പറമ്പന്തള്ളി ഷഷ്ഠിയാണ്. കുമ്പാര സെറ്റടക്കം 25 സെറ്റ് കാവടികള്‍! ചക്കന്‍ കുറ്റി മണിയുടെ നാദസ്വരം! ക്യാബറെ കം കരകാട്ടം! പോരാത്തേനു സ്പെഷലായി കുടിയന്‍ ദിവാകരേട്ടന്റെ അതിപുരാതനമായ കലാപരിപാടികള്‍.. തലകുത്തി നിന്നു വാളുവെപ്പ്!

കൊടകരേലു മാത്രമല്ല ഷഷ്ഠി ;) പറമ്പതള്ളിയാ ഫേമസ് .. ന്റെ വീട്ടീന്നു കൃത്യം 2 കി.മി മാത്രേല്ലോട്ടാ..

എല്ലാരേം ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു ..ഭക്തജനങ്ങ്ലുടെ പ്രത്യേക ശ്രദ്ധക്ക്.. ഏനാമാവ് കടത്ത് 1 ഉര്‍പ്യ കൊടുത്ത് കടന്നാല്‍ മണലൂര്‍ ഷാപ്പില്‍ നല്ല കിണ്ണന്‍ കള്ളും , തവള, ആമ, കക്ക, ഞണ്ട്ലായ മള്‍ട്ടിപ്പിള്‍ ചോയ്സ് സ്പെഷല്‍ കറികളും ലഭ്യമാണ്‍`.. ഇന്നു റൊക്കം നാളെ കടം!


മനൂ ഓഫ്.. ക്ഷമിച്ചില്ലെങ്കില്‍ തട്ടിക്കളയും! ങാഹ

Umesh::ഉമേഷ് said...

ഈ ഹാര്‍ദ്ദവം കേട്ടു മടുത്തു. ഇനി ആ വാക്കു് ഉപയോഗിക്കുന്നതിനു മുമ്പു് എല്ലാവരും ദയവായി ഈ പോസ്റ്റ് വായിക്കുക.

::: VM ::: said...

ഉമേഷ്ജീ.
പലയിടത്തും വായിച്ചും, പല സ്റ്റേജുകളില്‍ പ്രസംഗങ്ങളില്‍ കേട്ടും ഇന്നേ തീയതിവരെ ഹാര്‍ദ്ദവമായിട്ടാണു ഞാനാ വാക്കു കണ്ടിരുന്നത്..തിരുത്തിനു നന്ദി..

ബട്ട്, ഇവിടെ വിശാലന്റെ മേല്‍ കമന്റ് കോപി ചെയ്യുക മാത്രമാണു ഈഇ കൊടും പാപി ചെയ്തത്..

ഹാര്‍ദ്ദമായി... ഇപ്പോഴും ദഹിക്കുന്നില്ല/.. ഹാര്‍ദ്ദവം തന്നെയാണോ ശരി ;)

johndaughter said...

മനുവേട്ട്സ്,

കലക്കി.. എല്ലാ‍ സെറ്റപ്പും ആയ സ്ഥിതിക്ക് ഇനി പോസ്റ്റുകള്‍ ഓരോന്നോരോന്നായി പോരട്ടെ.

Eccentric said...

manu ji, rasamayirikkunnu...daily ee page il vannu nokki maduth odivil google reader il ad cheyth irikkukayayirunnu..

appo thironthorath aanalle..

ലേഖാവിജയ് said...

..ഇപ്പോ സിഡ്നിയില്‍ അല്ല.ദുബായില്‍ ഉണ്ട്.അയച്ച് കൊടുക്കട്ടെ ഈ കഥ പ്രിന്റ് എടുത്ത്..?’നീ നടന്നു വരുന്നത് കാണുമ്പോള്‍ എനിക്കു ആശാന്റെ വാസവദത്തയെ ഓര്‍മ്മ വരും ‘ എന്നായീരുന്നു ആ പാവം എഴുതിയത്.മനപ്പൂര്‍വ്വം എഴുതിയതല്ല ,എനിക്കീ വാസവദത്തയെ അറിയില്ലായിരുന്നു,എന്റെ സെക്കന്റ് ലാങ്വേജ് ഹിന്ദി ആയിപ്പോയി എന്നൊക്കെ ആ പാവം പിന്നെ അവളുടെ മുന്നില്‍ ഏത്തമിട്ടിരുന്നു.ഇപ്പോഴും ഇടക്കിടെ ഞങ്ങള്‍ അവളെ സ്നേഹം കൂടുമ്പോള്‍ വാസൂ എന്നാ വിളിക്കുക.

ഇത്തരം ഓര്‍മ്മപെടുത്തലുകള്‍ക്ക് നന്ദി മനൂ.ഇനിയും പോരട്ടെ കാമ്പസ് കഥകള്‍. :)

::: VM ::: said...

ബൈ ദ ബൈ..
ദുബായില്‍ ഹരിപ്രിയയെ തപ്പാന്‍ “പോങ്ങന്‍“മാരെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന കാര്യം മറക്കല്ലേ മനൂ ;)

വിക്രംസ് ദര്‍ബാര്‍ said...

ഈയിടെയായി എഴുതാന്‍ നല്ല മടിയാണ് .പക്ഷേ ഹര ഹരി പ്രിയ വായിച്ചപ്പോള്‍ അത് തീര്‍ന്നു. പ്രചോദനത്തിനു ഒരായിരം നന്ദി . ഒപ്പം ക്ലീന്‍ പോസ്റ്റ് . നന്ദകുമാര്‍ രാജാവ് പറഞ്ഞതു പോലെ ഇന്സിഡന്‍റ്സ് കണക്റ്റ് ചെയ്യന്ന (എഫ് എം അല്ലേ മംഗ്ലീഷ് മതി എന്ന് വിചാരിച്ചതാ. പോരെങ്കില്‍...സന്ദര്‍ഭങ്ങള്‍ തമ്മില്‍ കൂട്ടിയിണക്കുന്ന :-) ) ശൈലി അസൂയാവഹം എന്ന് പറയാതെ തരമില്ലാ

ബീരാന്‍ കുട്ടി said...

വെറുതെയല്ല, പൈങ്ങനെ കാണാനില്ലാന്ന്, ആരോ പോലീസില്‍ കമ്പ്ല്ലയ്ന്റിയത്. ദുബൈയിലേക്ക് പറന്നിരിക്കാം. അപ്പോ ശരി, നമ്മുക്ക് അവിടുന്ന് കാണാം. ദുബൈന്ന്.

..:: അച്ചായന്‍ ::.. said...

എന്റെ കാർ ‘ഹോണ്ട സി.ആർ.വി ‘ ആണെന്നുള്ള കാര്യം ബൂലോഗത്തുള്ള ഒട്ടുമിക്ക ‘ബ്ലോഗിണി‘മാർക്കും അറിവുള്ളതാണ്. ചില പ്രത്യേക സാഹചര്യത്തിൽ ജി.ടോക്കിലൂടെ സംസാരിച്ചിരുന്ന പല ബ്ലോഗിണി മാരോടും സി.ആർ.വി-യെക്കൂറിച്ച് ഞാൻ പറയുകയും ചെയ്തിട്ടുണ്ട്. അവരുടെയൊക്കെ മുന്നിൽ ഒരു കൺഫ്യൂഷൻ ഉണ്ടാക്കാനും ഞാൻ ഒരു കള്ളനാണെന്ന് വരുത്താനുമുള്ള അങ്ങയുടെ ശ്രമം വിലപ്പോവില്ലെന്ന് മാത്രം ഞാനിവിടെ ഓർമ്മിപ്പിക്കുന്നു

ഇതു കള്ളത്തരം ആണ് എന്ന് ഞാന്‍ ഉറക്കെ ഉറക്കെ വിളിച്ചു പറയുന്നു .. സ്വാഗത്തില്‍ വന്നത് ഇതില്‍ 2 ഇലും അല്ല :D

ലേഖ ചേച്ചി പ്രിന്റ് എടുത്തു അയച്ചു കൊടുക്കണം കൂടെ ഇതുടെ .. കുട്ടുകാരെ മൊത്തം
എഴുതി നാറ്റിച്ചു ച്ചെ എഴുതി ഫേമസ് ആക്കി മനു മാഷ് എന്ന് കൂടെ :D

പാര്‍ത്ഥന്‍ said...

മനൂ,
എപ്പോഴും അനുവാചകരെ വിഷാദത്തിലേയ്ക്ക് നയിക്കുന്ന കഥകളിൽ നിന്നും ഉള്ള ചെറിയ മാറ്റം
മനസ്സിലാക്കുന്നു. തിരോന്ത്രം പിടിച്ചൂ തോന്ന്‌ണൂ.

പിന്നേയ്, പേറ്റന്റുള്ള പരസ്യവാചകം ബ്ലോഗിലൂടെ പരസ്യമാക്കിയാൽ എഗ്രിമെന്റ് കാൻസൽ ചെയ്യാ‍ൻ വകുപ്പുണ്ട്. ജാഗ്രതൈ.

VM മേ,
പറമ്പന്തള്ളി ഷഷ്ടി നവമ്പർ 4നു കഴിഞ്ഞല്ലോ. എവിട്യാർന്നൂ.

VISALJI,
കൊടകര ഷഷ്ടി ഡിസംബർ 5ആം തിയതിക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ നോക്ക്. എന്നാൽ വരാം. അവിടെ കാണണേ.

Visala Manaskan said...

:) ഉമേഷ് ജി!!

ഹാര്‍ദ്ദവം ഞാന്‍ രാ‍ജപ്പേട്ടന്‍ മൈക്കിലൂടെ വിളിച്ച് പറയണത് കേട്ട് പഠിച്ചതാണ്. അതാ. ഇനി മേലാല്‍ ആവര്‍ത്തിക്കില്ല. (രാജപ്പേട്ടന്റെ കാര്യം അറിയില്ല. പറഞ്ഞ് നോക്കാം)

ഷഷ്ഠിക്ക് 8 മണിക്ക് പാനക പൂജ, അത് കഴിഞ്ഞാല്‍ ഗംഭീരം ഷഷ്ഠിക്കൊട്ട് പാട്ടുകള്‍. ഇപ്പോള്‍ ഹിറ്റ് “ആറുമുഖം...ഡങ്കടങ്കം...“ എന്താ ഒരു രസം!!

‘കഴിഞ്ഞ ശനിയാഴ്ച ആറേശ്വരം ഷഷ്ഠിയായിരുന്നു. അവിടെ പോയി മൊബൈലിലെടുത്ത കാവടിയാട്ടം ഒന്ന് അപ്ലോഡ് ചെയ്യാന്‍ ചില സാങ്കേതികമായ പ്രോ കാരണം നടന്നില്ല. അതും വച്ച് ഒരു ഇന്‍‌വിറ്റേഷന് പ്ലാനുണ്ട്, ബീരാന്‍ കുട്ടീ‘

അപ്പോ വരില്ലേ?

G.manu said...

ലേഖാ വിജയംസ്.

ഒരു പത്ത് പ്രിന്റ് അയച്ചേക്ക്.
(എന്നാലും ആസ്ട്രേലിയയില്‍ നിന്ന് ദുബായ്ക്ക് എപ്പൊ എത്തി കക്ഷി.. അതൊ ബാങ്കിലെ മാഡം നുണ പറഞ്ഞതാണോ..

-- ഷര്‍ട്ടിന്റെ കാര്യം പ്രത്യേകം ഓര്‍മ്മിപ്പിച്ചേക്കണേ.

ശ്രീഹരി::Sreehari said...

മനൂജി...

താങ്കളോടെനിക്ക് ഒരേ ഒരു വികാരമേ തോന്നുന്നുള്ളൂ... അതെന്താ എന്നറിയാമോ?
അസൂയ...
ആരും കൊതിക്കുന്ന ഒരു കോളെജ് ജീവിതം,
അമറന്‍ ഹ്യൂമര്‍ സെന്‍സ്....
ഒത്തിരി സുന്ദരികളുമായി പരിചയപ്പെടാനും കൂടെപ്പഠിക്കാനും ഉള്ള ചാന്‍സ്...
നന്നായി എഴുതാനുള്ള കഴിവ്..
എന്റെ ഡ്രീം ജോബ്.... ( ആഡ്...)

എനിക്കു നാലു മുട്ടന്‍ തെറി വിളിക്കാന്‍ തൊന്നുന്നു...

"കൊരങ്യന്‍." ( ഹിസ ഹൈനസിലെ ജഗദീഷ്‌ സ്റ്റൈലില്‍.... )

തല്‍ക്കാലം വൈറ്റ് മിസ്ചീഫ് വാങ്ങാനേ കാശുള്ളു...
അതടിച്ച് ഇതെല്ലം മനുവേട്ടന്റെ ഭാവനയാണെന്ന് അങ്ങ് സ്വയം സമാധാനിച്ച് ഉറങ്ങാന്‍ പോട്ടെ നേരം ഒത്തിരിയായി...
പോങ്ങ്സ്.... ആ ഇന്‍‌ഡിക്ക ഒന്നു കടം തന്നിരുന്നെങ്കില്‍ ( ഇന്‍ഡിക്ക ടാക്സി ആയി വിടാറൂണ്ടോ?) ഇങ്ങേരെ വഴിയില്‍ ഉരുട്ടി ഇടാരുന്നു....

പാവം
ഹരി

Jishad said...

അസാധ്യ എഴുത്ത് തന്നെ.
ദിവസവും വന്നു പേജ് തുറന്നു നോക്കിയത് വെറുതെ ആയില്ല.

പോങ്ങുമ്മൂടന്‍ said...

മിത്രങ്ങളേ,

എന്നോട് അനുകമ്പ കാണിച്ചവർക്കും
എന്നെ പരിഹസിച്ചവർക്കും
പോങ്ങൻ എന്നാൽ പരമനാറി എന്ന് വരുത്തി തീർത്തവർക്കും ഒറ്റ നന്ദി അങ്ങ് വച്ചുതരുന്നു.
ബൂലോഗത്ത് ഞാൻ തീർത്തും സ്വീകാര്യനല്ല എന്ന് തെളിയിക്കാൻ ഈ പോസ്റ്റ് കാരണമായിരിക്കുന്നു.
:)

കുഞ്ഞന്‍ said...

ശ്രീ പോങ്ങു അവറകള്‍ അറിയുന്നതിന്

ഭാവി അമ്മായിയപ്പനായി വരേണ്ട മനുഷ്യനെ കിണറ്റില്‍ വീഴ്തിയതും പിക്കാസ് കേറ്റിയതിനും പോങ്ങു ഒരു തരത്തിലുള്ള അനുകമ്പയും അര്‍ഹിക്കുന്നില്ല.

അഭയ കിണറ്റില്‍ വീണതും ഇതുപോലെയായിരിക്കുമൊ..?

sv said...

ഒന്നു ചോദിക്കട്ടെ ...

കോളേജ് കാതോലിക്കേറ്റ് ആയിരുന്നോ ?

വര്‍ഷം 1995 അണോ...

അലക്സാണ്ടര്‍ സാര്‍.... കുമ്പഴ സരസ്... കുറെയൊക്കെ ഓര്‍മ്മിപ്പിച്ചു...

ആശംസകള്‍

G.manu said...

S V .. കോളജ് അതു തന്നെ ..
വര്‍ഷം 1990-92

അവിടെ ആയിരുന്നോ മാഷും??

Jithendrakumar/ജിതേന്ദ്രകുമര്‍ said...

atipoli aayittuntallo thironthorom visheshangal. thakartthu.

നൊമാദ് | A N E E S H said...

നീളം ഇച്ചിരെ കൂടിയാലെന്നാ സഭവം കലക്കിട്ട്ണ്ട്. കമന്റ്കള്‍ അതിലും ഗംഭീരം :)

sv said...

മനുജി,

പോസ്റ്റ് കലക്കി കേട്ടോ...

കോളെജ് അവിടെ തന്നെ...

1993-1994 ആണു എന്നു തോന്നുന്നു..
അന്നു കുട്ടപ്പന്‍ ആ‍യിരുന്നു പ്രിന്‍സിപ്പള്‍..ആ വര്‍ഷം പുള്ളി പിരിഞ്ഞുപോയി. പുള്ളീടെ farewell speech ഇപ്പോഴും ഓര്‍ക്കുന്നു... ആരൊ കാമ്പസില്‍ വച്ച് പുള്ളിയെ “കുട്ടപ്പാ” എന്നു വിളിച്ചത്രെ. അതിനുള്ള മറുപടി സാര്‍ പറഞ്ഞു.. “ അന്നു മറുപടി പറയാന്‍ പറ്റിയില്ല... കാരണം ആള്‍ ഓടി കളഞ്ഞു..ഇപ്പോള്‍ പറയെട്ടെ.. i love you.. love you all of them...thank you".

നന്ദി..

ഉപാസന || Upasana said...

അവള് സിഡ്നിക്ക് പോട്ടണ്ണാ‍ാ. വിട്ട് കള..!
:-)
ഉപാസന

ബീരാന്‍ കുട്ടി said...

ഹലോ, ഇടിമുട്ടി കാദറല്ലെ'

ആരാടാ എന്നെ ഇടിമുട്ടിന്ന് വിളിക്ക്‌ണത്‌.

ഡാ, ഇത്‌ ഞാനാ ബീരാനാ

ഹാ ആ, ബോസായിരുന്നാ, എന്താ ബോസെ രാവിലെ തന്നെ. രണ്ട്‌ ലോഡ്‌ ഗോൾഡ്‌ അയച്ചത്‌ കിട്ടിലെ.

അത്‌ കിട്ടി, ഡാ, അതല്ല പ്രശ്നം, നീ നിന്റെ അളുകളെ കുട്ടി ഒരു പെണ്ണിനെ തപ്പണം, അവളിപ്പോ ദുബൈയിലാണ്‌. ബയോഡാറ്റ ഞാൻ ഫാക്സ്‌ ചെയ്തത്‌ കിട്ടിയോ.

കിട്ടി, പിന്നെ, ഇന്നലെ ഒരാൾ നമ്മുടെ കെട്ടിടത്തിന്റെ ഹെലിപാഡിൽ കയറി നിന്ന് രാത്രി വിളിച്ച്‌ കൂവുന്നത്‌ കേട്ടു, ഈ പെണ്ണിന്റെ പേര്‌. തലയിൽ ചുവന്ന മുണ്ടിട്ട ഒരാൾ. ഞാൻ ഷൂട്ട്‌ ചെയ്യാൻ പോയാതാ, കൈലിമുണ്ടും, കൈയില്ലാത്ത ബനിയനും കണ്ട്‌ പാവം ഒറ്റ ചോദ്യം ബീരാനല്ലെ. ഞമ്മളെ പാർട്ടിയാണെന്ന് മനസിലായപ്പം ഞാൻ അവടെ തന്നെ ഇരുന്ന് രണ്ടെണ്ണം അടിക്കാൻ പറഞ്ഞു. അവന്‌ നമ്മുടെ ബ്രാണ്ട്‌ പിടിച്ചില്ലാന്ന്‌ തോന്നുന്നു. ഒരു പെഗ്ഗിൽ തന്നെ വീലായി കിടപ്പുണ്ട്‌. അല്ല ബോസിനെന്തിനാ ഈ പത്ത്‌ മുപ്പത്താറ്‌ വയസുള്ള പെണ്ണിനെ. ഛെ...


ഡാ, അവളെ കിട്ടിയില്ലെങ്കിൽ...

ഇല്ലെങ്കിൽ...

അവൻ കഥ മുഴുവനാക്കില്ല.

ഒരു സംശയം ബോസ്‌, ഇനി ഈ പെണ്ണ്‌ ദുബൈയിലാനെന്ന് പറഞ്ഞ്‌, അവൻ നമ്മളെ പറ്റിക്കുമോ?. അവന്റെ കസ്റ്റഡിയിൽ തന്നെ ഉണ്ടാവുമോ?.

ഹഹഹ, അപ്പോ നീയും ബ്ലോഗ്‌ വായിക്കാറുണ്ടോ?.

nilaavu said...

superb manu'gi'!!

കുറുപ്പിന്റെ കണക്കു പുസ്തകം said...

മനുവേട്ടാ ഒത്തിരി നാളായി നോക്കി ഇരിക്കുവാരുന്നു ഒരു പോസ്റ്റ് കാണാന്‍. സന്തോഷം അമരന്‍ സാധനം. ഡല്‍ഹിയില്‍ ഉള്ളപ്പോള്‍ ഒന്നു വിളിക്കണം കാണണം എന്ന് കരുതിയിരുന്നു. ഇപ്പോള്‍ താങ്കള്‍ പുതിയ ദൌത്യമായി നാട്ടില്‍ പോകുകേം ചെയ്തു. താങ്കള്ള്‍ക്ക് സമയം ഉണ്ടെങ്കില്‍ എന്റെ ചെറിയ കഥ പീടികയിലേക്ക്‌ ഒന്നു വരണം. നിങ്ങളുടെ ബ്ലോഗ് വായിച്ചുള്ള പരിചയം ആണ് എന്നെയും ഒരു ബ്ലോഗ്ഗര്‍ ആക്കാന്‍ പ്രേരിപ്പിച്ച ഘടകം. അതിന് ഒത്തിരി നന്ദി ഉണ്ട്. പിന്നെ എവിടെ തണുപ്പ് തുടങ്ങി എന്നറിയാമല്ലോ. വരുവണേല്‍ രണ്ടെണ്ണം വിട്ടു ഇരിക്കാം.

Nachiketh said...

മനു കലക്കീല്ലോ.......

ശ്രീരാജ്.പി.ടി said...

മനുജി…
നന്നായിട്ടുണ്ട്.

Balu..,..ബാലു said...

മനുജീ, നല്ല പോസ്റ്റ് എന്ന് പറഞ്ഞാല്‍ അതൊരു ക്ലീഷെ ആയി പോകും. അത് കൊണ്ട് പറയുന്നില്ല.

“തും‌മ്‌ഹാരാ പോസ്റ്റ് ബഹുത്ത് അച്ഛാ ഹൈ” അല്ല ഹോ, ഹൂ, ഹൌ!!!

കമന്റുകളും ഗംഭീരം. തുടര്‍ന്നുള്ള പോസ്റ്റുകളിലും സഹബ്ലോഗര്‍മാരെ അപമാനിച്ചുകൊണ്ടും വിലയിടിച്ചുകൊണ്ടുമുള്ള സംഭവങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതൊക്കെയല്ലേ ഒരു രസം..!!!

The Common Man | പ്രാരാബ്ധം said...

എനിക്കൊന്നേ പറയാനുള്ളൂ,

വൈറ്റ് മിസ്ചീഫിനേക്കാളും നല്ലത് മാന്‍ഷന്‍ ഹൗസ് തന്നെയാ.......

പുള്ളി said...

മനുജീ,
അപ്പോള്‍ നീല ഷര്‍ട്ട് കിട്ടാന്‍ ഒരു വഴിയുമില്ല അല്ലേ?
ഇടയ്ക്കൊക്കെ ഓരോന്ന് ഇങ്ങനെ കാണുന്നതു വളരെ സന്തോഷം. ഏത് എഫ്എമ്മിലണ് ഇപ്പോള്‍? അവരുടെ ഓണ്‍‍ലൈന്‍ റേഡിയോ ഉണ്ടോ?

ബിബി said...

നന്നായി മനുജീ...
ഇടയ്ക്കൊക്കെയെങ്കിലും മനുജിയുടെ ഒരു പോസ്റ്റ്‌ കണ്ടാൽ ഒരു സുഖമാ...

എഴുതിക്കൊണ്ടേയിരിക്കൂ....
ഞങ്ങൾ വായിച്ചുകൊണ്ടേയിരിക്കും......

Sarija N S said...

മനുമാഷെ,
ചിരികള്‍ക്കുമപ്പുറം ഹൃദ്യമായ എന്തോ മനസ്സിലവശേഷിപ്പിച്ച പോസ്റ്റ്. നന്നായിരിക്കുന്നു മാഷെ.


ന്നാലും പോങ്ങൂനോട് ഇത്രെം വേണ്ടാരുന്നു :)
പിന്നെ ഇപ്പൊ ഇതെന്താ പുതിയ ട്രെന്‍ഡ് ആണോ , എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും എഴുതുന്നത്.എന്തായാലും വായിക്കാന്‍ രസമുണ്ട്.

അനൂപ്‌ കോതനല്ലൂര്‍ said...

ഞങ്ങളുടെ നാട്ടിൽ പോങ്ങുമൂടൻ എന്നു പറഞ്ഞാൽ പരമനാറിന്നാ ആ ഡയലോഗ് കേട്ട് ചിരിച്ചു തുടങ്ങിതാ.
ഇതു പണ്ട് ബോയിങ്ങ് ബോയിങ്ങ് ഫസ്റ്റ് കണ്ടപ്പോൾ തോന്നിയ ചിരിയിലാണ് കൊണ്ടെത്തിച്ചത്.
എന്താ മനു മാഷെ ചിരിക്കാനും വയ്യ ചിരിക്കാതെയിരിക്കാനും വയ്യ

lakshmy said...

‘ഗുഡ് ബൈ ഗൂഡ് ബോയ് ദില്ലി‘ ജൂലൈയിൽ. ദാ അടുത്ത പോസ്റ്റ് നവംബർ അവസാനം. വലിയൊരു ഗ്യാപ്പ്. പക്ഷെ ‘ഗുഡ് ബൈ..’ വായന അവശേഷിപ്പിച്ച ഫീലിങ്ങ് അതു വായിച്ച എല്ലാവരുടെയും മനസ്സിൽ ഇതുവരേയും ഉണ്ടായിരുന്നു എന്നതെനിക്കുറപ്പാണ്. അതു തന്നെയാണല്ലോ അതിലെ കാര്യം. വീണ്ടും അതു പോലെ തന്നെ മനോഹരമായ ഒരു പോസ്റ്റ്. നർമ്മത്തിൽ മുഴുവനായും പൊതിഞ്ഞതെങ്കിലും അവസാനം ഒരു നൊമ്പരവും തന്ന്..വളെരേ ഇഷ്ടപ്പെട്ടു

[ഈ ഫർലോങ്ങിനെ രോമനീളം എന്ന മൊഴിമാറ്റം ഞാൻ നടാടെ കേൾക്കുകയാണ്]

ഏറനാടന്‍ said...

സൂപ്പര്‍ മച്ചാ റൊമ്പ പ്രമാദമാച്ച്.. ഉങ്കള്‍ തിറുമ്പിവന്തില്ലായാ.. വാങ്കോ.. വെലക്കം.

AJESH CHERIAN said...

അപ്പോള്‍ പോങ്ങ്‌സിന്റെ സംരക്ഷണയിലാണ്. എന്റെ ഒരു വലിയ ഒരു വിഷമത്തിലാണ് സാര്‍ ഈ പോസ്‌റ്റ് എന്ന ആണി അടിച്ചത്. ഒരു മിക്‌സഡ് ക്യാമ്പസില്‍ പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം എന്നെ അലട്ടാത്ത ദിവസങ്ങളില്ല. ഒരു ചെയ്‌തായിപ്പോയി. അല്ല ഈ ഇന്‍ഡിക്ക Dicor ആണോ? ഏത് സ്റ്റീരിയോ ആണ് പോങ്ങുന്റെ വണ്ടീലുള്ളത്? സോണിയോ, പയനീറോ, കെന്‍‌വുഡോ അതോ ചാത്തനോ ?? (ഒന്നും തോന്നരുത്, ഞാനിങ്ങനെയായിപ്പോയി). ങാ...അപ്പോള്‍ ഈ പോസ്‌റ്റ് കൊള്ളാം. എന്നാ പിന്നെ കാണാം.

Tomkid! said...

ആ അവസാനത്തെ ഡയലോഗിന് കാശുണ്ട്.

“ജോര്‍ജിയസ് വിമന്‍ ആര്‍ ഫ്രം ജോയ് ആലുക്കാസ്....”

പിന്നെ വാസവദത്തയെ പറ്റി പറഞ്ഞതു നന്നായി. ഒരു പ്യാര്‍ ലെറ്ററിനുള്ള ബാല്യം ഇനിയും ഉള്ളതുകൊണ്ട്

Anonymous said...

Hai Manuji,
Nice Post...

But ee kathapathrathinte lover Munujiyude kuttinu pidicha kadha enthe mukki??

Santosh

Jishad said...

ഹരിപ്രിയ പുഞ്ചിരിച്ചു.. ചോക്കുപൊടിയുടെ ഗന്ധമുള്ള പുഞ്ചിരി..

“ഹാ‍...............ഛീ...................”
പോങ്ങുവിന്‍‌റെ തുമ്മല്‍ കേട്ട് ഓര്‍മ്മകളുടെ പിടിവിട്ട് ഞാന്‍ ഉണര്‍ന്നു..

“വല്ലാത്ത പൊടി മനുമാഷേ... “

“ചോക്കുപൊടിയാണോ മാഷേ.....”

ധനേഷ് said...

മനുജീ,
കുറെ നാള്‍ കൂടി ഈ നര്‍മബോധം വീണ്ടും ആസ്വദിച്ചപ്പോള്‍ കമന്റാതെ എങ്ങിനെ പോകും?
എല്ലാ തമാശകളും കിടിലന്‍...
ഇപ്പോ തിരുവനന്തപുരത്തുതന്നെ ഉണ്ട് എന്നറിഞതില്‍ കൂടുതല്‍ സന്തോഷം.. കൂടുതല്‍ അനന്തപുരി വിഹാര കഥകള്‍ പ്രതീക്ഷിക്കുന്നു...

ഡിയര്‍ പോങ്ങേട്ടാ.. സോറി മൂഢേട്ടാ..
ഇനിയുള്ള കഥകളിലും ഇദ്ദേഹത്തിന്റെ സാരഥിയായി താങ്കളും വാഹനമായി സി.ആര്‍.വി യും ഉണ്ടാവട്ടേ...

മഴത്തുള്ളി said...

ഹിഹി.. മാഷ് നാട്ടില്‍ ചെന്നിട്ടും അവിടെയും അടിച്ചുപൊളിക്കുവാണല്ലേ..

മഴത്തുള്ളി said...

{{{{(((ഠോ....ഠോ....ഠോ...)))}}}}

ഇനി നൂറ് അടിച്ചില്ലെന്ന് വേണ്ട. പൊന്മാനുപകരം നൂറുമില്ലി ആവട്ടെ. അല്ല പിന്നെ..


“പഷ്ട് കോപ്പിയറന്‍സ്. മുള്ളന്‍ പന്നി മുങ്ങി നിവര്‍ന്നപോലുണ്ട്.. പോരാത്തതിന് ഇത്തിക്കരപ്പക്കി കത്തിനീട്ടിയപോലൊരു മീശയും. മുപ്പത്താറുകാരി മുത്തപ്പാന്നു വിളിച്ചോടും...”

പോങ്ങുമ്മൂടന്‍ വളരെ കറക്ടായി പറഞ്ഞിരിക്കുന്നു. ഹിഹി.............

വിനു said...

"തെണ്ടിക്ക് കുനിപ്പുണ്ടാരുന്നൂന്ന്... പിന്നെ വാസവദത്ത ഒരു കന്യാസ്ത്രീ ആയിരുന്നു എന്നാ അപ്പച്ചന്‍ പഠിപ്പിച്ചിരുന്നതെന്നും പറ.."
:)
അങ്ങനെ മാഷ് തിരിച്ചു വന്നു
5 ദിവസം കൊണ്ട് 100 കമന്റ് !!!!!!!!!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കാണാത്തത് നന്നായീ.. ഒരു സെന്റി മാറിക്കിട്ടി...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

മാഷേ, ആ പാട്ടാണു എനിക്കിഷ്ടപ്പെട്ടത്............ കഥയും കൊള്ളാം , പിന്നെ ജോയി ആലുക്കാസിന്റെ ക്യാപ്ഷനും............. പഴയ കഥകള്‍ ഇങ്ങനെ പൊടി തട്ടി എടുത്താല്‍ കോപ്പിറൈറ്റിങ്ങ് മുടങ്ങാതെ നോക്കാം , അല്ലേ? പിന്നെ പഴശ്ശിക്കു എന്തു പറ്റി? അതും കൂടി ഒന്നു വിവരിക്കാമയിരുന്നു.

saji said...

Hi Manu
Is there anyway you could send me an email to saji_apps@yahoo.com please with your contact info may be.

Thanks
Saji (USA)

സതീശ് മാക്കോത്ത്| sathees makkoth said...

ആളെ കണ്ടില്ലേലെന്താ ഒരു പരസ്യവാചകം കിട്ടിയല്ലോ:)
പോസ്റ്റ് നന്നായി.

കൂട്ടുകാരന്‍ said...

Manu Maashe..thirichchu varav kalakki....

നിരക്ഷരന്‍ said...

“ലെറ്റസ് ഫോര്‍ഗെറ്റ് ദി സാമ്പത്തിക മാന്ദ്യം.“

പറഞ്ഞുകൊണ്ടിരിക്കുന്ന വിഷയത്തിനിടയില്‍ പെട്ടെന്ന് ഇങ്ങനൊരു കീച്ച് കീച്ചുന്നത് വായിച്ചപ്പോള്‍ എനിക്കിഷ്ടമുള്ള ഒരു എഴുത്തുകാരനെ ഓര്‍മ്മ വന്നു. അപ്പോഴതാ അങ്ങേരുടെ സര്‍വ്വീസ് സ്റ്റോറിയും കക്ഷത്തില്‍ വെച്ചുകൊണ്ട് പഞ്ചാരയടിച്ച് നില്‍ക്കുന്നു.

ഇതുപോലൊക്കെ മനോഹരമായി എഴുതിപ്പിടിപ്പിക്കുന്നതെങ്ങിനാണെന്ന് എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ പറഞ്ഞ് തരണേ ജീ മനു ജീ.... :)

Yasir said...

മനു .. കലക്കി ... എല്ലാ ബ്ലോഗും വായിച്ചു കമന്റ് ഇടാത്ത ഒരു ബ്ലോഗ് വായനക്കാരന്‍ ... എന്തായാലും ബ്ലോഗും കലക്കി .. കമന്റ്സും കലക്കി :)

ജയരാജന്‍ said...

സ്വല്പം തിരക്കിലായിപ്പോയതിനാൽ വായിക്കാൻ വൈകി; അതുകൊണ്ടെന്താ കിടിലൻ കമന്റ്സും വായിക്കാൻ പറ്റി :)
തിരുവനന്തപുരത്ത് സെറ്റിൽ ആയ സ്ഥിതിക്ക് ഇനി പോസ്റ്റുകളുടെ ഇടവേള കുറയ്ക്കാം, ട്ടോ...
അതേയ് മനുജീ ഒരു സംശയം: ഈ gorgeous ഗോർജിയസ് എന്നല്ലേ ഉച്ചരിക്കുന്നത്? ജോർജിയസ് എന്നാണോ?

SUNISH THOMAS said...

Caption Kalakki....
Story kalakalakkiiiiiiii

:)

Akhil said...

മനുവേട്ടാ കലക്കി. പതിവ് ശൈലിയില്‍ നിന്നു ഒന്നു മാറ്റി പിടിച്ചതാണോ.. അവസാനം ഉള്ള ആ വിഷമം ഇല്ലാരുന്നു.. എഴുതിനെക്കളും കേമം കമന്റ്സ് പ്രത്യേകിച്ചും പൊങ്ങ്സിന്റെയും VM ന്റെയും.. മനുവേട്ടന്‍ തകര്‍പ്പന്‍ ഒരു തിരിച്ചു വരവ് നടത്തി കണ്ടതിനു ഒത്തിരി നന്ദി പൊങ്ങ്സിനു. ഗോര്‍ജിയസ് വിമന്‍ ആര്‍ ഫ്രം ജോയ് ആലുക്കാസ്.. :-) പിന്നെ എല്ലാം തമ്മില്‍ ഉണ്ടാക്കുന്ന ആ കണക്ഷന്‍. നമിച്ചൂ മനുവേട്ടാ നമിച്ചൂ... ഇനി ഇടക്ക് ഇടക്ക് കേറി ബാക്കി കമന്റ്സ് എന്താണെന്നു നോക്കണല്ലോ... അത് നല്ല ഭേശായിട്ടു പോകുന്നു.. അപ്പം അനന്തപുരിയിലെ എല്ലാ ഭാവി പരിപാടികള്‍ക്കും എല്ലാ വിധ ഭാവുകങ്ങളും..

എം. എസ്. രാജ്‌ said...

പിക്കാസ്, കുഞ്ഞാപ്പിയുടെ തുടയില്‍ നിന്നും, അതിന്‍‌റെ പിടി തന്തപ്പടിയുടെ വായില്‍നിന്നും ഊരിയെടുത്തെന്ന്.....
മനുച്ചേട്ടാ,
ചിരിപ്പിച്ചു, ചിന്തിപ്പിച്ചു, നൊസ്റ്റാള്‍ജിപ്പിച്ചു.
പതിവുപോലെ തന്നെ. സൊയമ്പന്‍!

നവരുചിയന്‍ said...

എന്നാലും വാസവദത്ത !!! ഇച്ചിരി കടന്നു പോയി ..... വയറു നിറയെ ചിരിച്ചു ....... ഒരു വോഡ്ക കരിക്കും കൂടി അടിച്ച സുഖം

മുരളിക... said...

''വന്‍‌കരകള്‍ക്കപ്പുറത്തു നിന്ന് ആ പഴയ പുഞ്ചിരി തന്ന് ഹരിപ്രിയ എന്‍‌റെ മനസിലേക്ക് ഒരു വാചകം എഴുതിയിട്ടു....

“ജോര്‍ജിയസ് വിമന്‍ ആര്‍ ഫ്രം ജോയ് ആലുക്കാസ്...''


ഇതാണോ കള്ളാ ഇന്നലെ പറഞ്ഞെ???
സമയമാവുമ്പോ ദൈവം മുന്നില്‍ കൊണ്ട്വന്നുതരുമെന്നു??
(ഉമേഷ് ജി സ്പെഷ്യല്‍ ദാന്ക്സ്)

കുറ്റ്യാടിക്കാരന്‍ said...

wonderful manuvettaa...
superb..

ഗൗരി(GOURI) said...

എല്ലാ പോസ്റ്റുകളും ഒന്നിനൊന്ന്‌ മെച്ചം!ഭാവുകങ്ങൾ!

ഗീത് said...

എപ്പോഴുമെന്നപോലെ മനുവിന്റെ ഈ പോസ്റ്റും രാത്രി ഒറ്റയ്ക്കിരുന്നു വായിച്ചു പൊട്ടിപൊട്ടിചിരിച്ചു. എങ്ങനെയെന്നറിയില്ല, മനുവിന്റെ പോസ്റ്റ് വായിക്കുന്നത് മിക്കവാറും രാത്രി 12 മണികഴിഞ്ഞായിരിക്കും.

ഇപ്പോള്‍ ജിംഗിള്‍സ് എഴുതുകയാ പണി അല്ലേ? കൊള്ളാം. ഇനി കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കാം.

Anonymous said...

mashe eppola adutha post

NITHYAN said...
This comment has been removed by the author.
NITHYAN said...

"ജോര്‍ജിയസ്‌ വിമന്‍ ആര്‍ ഫ്രം ജോയ്‌ ആലൂക്കാസ്‌"
ഒരു പദാര്‍ത്ഥത്തിനുമീതെയുള്ള മനുഷ്യമനസ്സിന്റെ പ്രതിഫലനമാണ്‌ ചിന്ത എന്ന്‌ മാര്‍ക്‌സ്‌. പദാര്‍ത്ഥത്തിനുമീതെ തന്നെയാവണമെന്നില്ല. ഓര്‍മ്മകള്‍ക്കുമീതെയാവാം, ആശയങ്ങള്‍ക്കുമീതെയാവാം എന്തിനുംമീതെയുമാവാം. ഹരിപ്രിയയുടെ ജോര്‍ജിയസ്‌ ഫിഗര്‍ വന്‍കരകള്‍ക്കപ്പുറത്തുനിന്നും ഓര്‍മ്മകളിലേക്ക്‌ ക്രാഷ്‌ ലാന്റിംഗ്‌ നടത്തുമ്പോള്‍ മനുവിന്റെ മനസ്സില്‍ തീപിടിച്ച വാക്കുകളായി അത്‌ രൂപാന്തരം പ്രാപിക്കുന്നു. മനൂ അഭിവാദ്യങ്ങള്‍.

Sureshkumar Punjhayil said...

:) :) :)

തമനു said...

“എടാ ഞാന്‍ കുനിപ്പിട്ടതാ...”

ആ ഒറ്റ ഡയലോഗില്‍ ചിരിച്ചു കണ്ണു നെറഞ്ഞു.

അടി പൊളി. :)

ഓടോ : അപ്പൊ ഇന്‍ഡിക്കായെങ്കിലും വേണം മനു സര്‍ കാണാന്‍ പോകണമെങ്കില്‍ .. അല്ലേ .. :(

സൂര്യോദയം said...

മനൂജീ...... ചിരിപ്പിച്ച്‌ പണ്ടാരമടക്കി, പ്രണയവും വിരഹവും മിക്സ്‌ ചെയ്യുന്ന താങ്കളുടെ ഇപ്പോഴത്തെ പതിവ്‌ ശൈലി തന്നെ.... കിടിലന്‍.... വണക്കം... :-)

നിഷ്ക്കളങ്കന്‍ said...

മ‌നൂ, ദുഷ്ടാ ഇന്നാളു വിളിച്ചിട്ടും കൂടി പോസ്റ്റിട്ട കാര്യം പറയാത്തതെന്ത്? വോ ! പുലികള്‍ക്കൊക്കെ പുതിയ പോസ്റ്റിട്ടു എന്ന് പറേന്നത് ചീപ്പായിട്ട് തോന്നുന്നൊണ്ടാരിക്കും.
സുന്ദരന്‍ പോസ്റ്റ്.
ജനപ്രിയ ബ്ലോഗ‌‌ര്‍ ശ്രീജിത് പോങ്ങുമ്മൂടന്‍ ഹോണ്ടാസിറ്റി മേടിച്ചതെന്ന് എന്നാലോചിക്കുവാരുന്നു ഞാന്‍. പുള്ളിയുടെ ക്ലാരി കണ്ടു. :)) തക‌ര്‍പ്പന്‍ തന്നെ.

ഹരീ
റേഡിയോ മിര്‍ച്ചി കേള്‍ക്കൂ. പരസ്യങ്ങ‌ള്‍ക്കൊക്കെ ഒരു ബ്രിജ്വിഹാരം ടച്ച് കേള്‍ക്കാം. ഡെയ്‌ലി ഉള്ള "പാരായണം പപ്പുപിള്ള" എന്ന പ്രോഗ്രാം എഴുതി, പറഞ്ഞ് അഭിന‌യിയ്ക്കുന്നതും തത്രഭവാനായ മനുവത്രേ.

കുറുമാന്‍ said...

ഓര്‍മ്മകള്‍ക്കെന്ത് സുഗന്ദം.

ഇപ്പോഴാ‍ാ വായിച്ചത്. ആസ് യൂഷ്വല്‍ നന്നായിരിക്കുന്നു മനു.

കുറുമാന്‍ said...

പോങ്ങൂന്റേം, ഇടിയുടേയും, അരവിന്ദന്റേയും ഒക്കെ കമന്റ് വായിച്ച് തലയറഞ്ഞ് ചിരിച്ചു മരിച്ചു എന്നും ഈ അവസരത്തില്‍ പറഞ്ഞുകൊള്ളട്ടെ.

ഒരു നാ‍ലഞ്ച് തെണ്ടി പഴം കിട്ടിയിരുന്നെങ്കില്‍, :)

nardnahc hsemus said...

മനു അങ്കിള്‍,
കാമ്പസ് ബ്ലൂ...സ് ഗലക്കി
:)
നല്ല ബെസ്റ്റ് കളറ്‌....

smitha adharsh said...

മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാം ന്നു കരാറെടുത്തു നടക്ക്വാ?

BS Madai said...

മാഷെ, ഇനി അടുത്തതിനു സമയമായി. പെട്ടെന്നുതന്നെ പോരട്ടെ - ബൂലോകത്തിന് നവവല്‍സര സമ്മാനമായിട്ട്...

ആചാര്യന്‍... said...

വോട്ടിംഗിന് ഇനി ഒരു ദിനം കൂടിമാത്രം...വോട്ടുചെയ്യാനുള്ളവര്‍ ഇവിടെ ക്ലിക്കുക... happy new year

ആര്യന്‍ said...

മനുവിന്റെ ഓര്‍മ്മകള്‍ എല്ലാവര്‍ക്കും ഒരു പോലെ രസിക്കുന്നു. എനിക്കും. നല്ല പോസ്റ്റ്, മനു. ഇത്ര രസകരങ്ങളായ ഓര്‍മ്മകള്‍ ഏറെയൊന്നും എന്‍റെ ജീവിതത്തില്‍ ഇല്ലല്ലോ എന്നൊരു അസൂയയും തോന്നിപ്പോകുന്നു, മനുവിനോട്. (എന്നാലും, അസൂയക്ക്‌ മീതെ അഭിമാനം എന്നില്‍ നിറയ്ക്കുന്ന ചില അനുഭവങ്ങളും ഉണ്ട് എന്‍റെ ജീവിതത്തില്‍, കേട്ടോ... ആ നല്ല കാര്യങ്ങള്‍ക്കെല്ലാം, ഞാന്‍ ദൈവത്തിനോട് നന്ദി പറയുന്നു...)

പിരിക്കുട്ടി said...

manu chetta...ee post kaanan vaikippoyi....
k to nannaayittundu...
kurachukoodi pratheekshichu...
college lifile thamashakal

Anonymous said...

കൊള്ളാലോ ? അടിപൊളിയായിട്ടുണ്ട്...